വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

വിഷാ​ദ​ത്തി​ന്റെ പിടി​യിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാം?

വിഷാ​ദ​ത്തി​ന്റെ പിടി​യിൽനിന്ന്‌ എങ്ങനെ രക്ഷപ്പെടാം?

“കൂട്ടുകാർക്ക്‌ എന്തു വിഷമം വന്നാലും അവരെ സഹായി​ക്കാ​നും സന്തോ​ഷി​പ്പി​ക്കാ​നും ഞാനുണ്ടാകും. എന്നിട്ട്‌ ഞാൻ ചെയ്യുന്നതോ? വീട്ടിൽ പോയി മുറി​യ​ട​ച്ചി​രുന്ന്‌ കരയും. ആരും അത്‌ അറിയാറില്ല.”—കെല്ലി.

“സങ്കടം വരു​മ്പോ​ഴൊ​ക്കെ ഞാൻ എവി​ടെ​യെ​ങ്കി​ലും പോയി ഒറ്റയ്‌ക്കിരിക്കും. ആരെങ്കി​ലും എന്തെങ്കി​ലും പരിപാ​ടി​കൾക്കു ക്ഷണിച്ചാൽ ഓരോ കാരണം പറഞ്ഞ്‌ ഞാൻ പോകാ​തി​രി​ക്കാൻ നോക്കും. പിന്നെ, ഉള്ളിലെ ദുഃഖം വീട്ടു​കാ​രിൽനിന്ന്‌ മറച്ചു​പി​ടി​ക്കാൻ എനിക്കു നല്ല കഴിവാണ്‌. ഞാൻ വളരെ ഹാപ്പി​യാ​ണെ​ന്നാണ്‌ അവരുടെ വിചാരം.”—റിക്ക്‌.

നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും കെല്ലി​യെ​യും റിക്കി​നെ​യും പോലെ ചിന്തി​ച്ചി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾക്ക്‌ എന്തെങ്കി​ലും കുഴപ്പ​മു​ണ്ടെന്ന്‌ ചിന്തി​ക്കാൻ വരട്ടെ. എല്ലാവർക്കും ഇടയ്‌ക്കൊ​ക്കെ ഇതു​പോ​ലെ വിഷാദം തോന്നാ​റുണ്ട്‌. ബൈബിൾക്കാ​ല​ങ്ങ​ളി​ലെ വിശ്വ​സ്‌ത​രാ​യ ആളുകൾക്കു​പോ​ലും അങ്ങനെ തോന്നി​യി​ട്ടുണ്ട്‌.—1 ശമുവേൽ 1:6-8; സങ്കീർത്ത​നം 35:14.

ചിലപ്പോൾ സങ്കടത്തിന്‌ ഒരു കാരണം ഉണ്ടായിരിക്കും; എന്നാൽ മറ്റു ചില​പ്പോൾ ഒരു കാരണ​വു​മി​ല്ലാ​തെ​യും സങ്കടം തോന്നാം. 19 വയസ്സുള്ള അന്ന പറയുന്നു: “സങ്കടം തോന്നാൻ ഗുരു​ത​ര​മാ​യ എന്തെങ്കി​ലും സംഭവിക്കണമെന്നൊന്നുമില്ല. പ്രശ്‌ന​ങ്ങ​ളൊ​ന്നും ഇല്ലാത്ത​പ്പോൾപ്പോ​ലും മനസ്സിൽ സങ്കടങ്ങൾ ഉരുണ്ടുകൂടാം. എന്തു​കൊ​ണ്ടാ​ണെ​ന്നു ചോദി​ച്ചാൽ അതി​നൊ​രു ഉത്തരമില്ല.”

വിഷാദത്തിനു പിന്നിലെ കാരണം എന്തുതന്നെയായാലും—ഇനി, കാരണ​മൊ​ന്നും ഇല്ലെങ്കിലും—അതിന്റെ പിടി​യിൽനിന്ന്‌ പുറത്ത്‌ വരാൻ നിങ്ങൾക്ക്‌ എന്തു ചെയ്യാനാകും? ഇതൊന്നു പരീക്ഷിച്ച്‌ നോക്കൂ:

 1. ആരോ​ടെ​ങ്കി​ലും മനസ്സു തുറക്കുക. അങ്ങേയറ്റം ദുരി​ത​ങ്ങൾ അനുഭ​വി​ച്ച സമയത്ത്‌ ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞു: “അതി​വേ​ദ​ന​യോ​ടെ ഞാൻ സംസാ​രി​ക്കും!”—ഇയ്യോബ്‌ 10:1.

  കെല്ലി: “ആരോ​ടെ​ങ്കി​ലും മനസ്സു​തു​റ​ന്നു സംസാ​രി​ക്കു​മ്പോൾ തോന്നുന്ന ആശ്വാസം പറഞ്ഞറിയിക്കാനാവില്ല! എന്റെ സങ്കടങ്ങൾ അറിയുന്ന ഒരാ​ളെ​ങ്കി​ലും ഉണ്ടല്ലോ. വിഷാ​ദ​ത്തിൽനിന്ന്‌ കരകയ​റാൻ അവർക്ക്‌ എന്നെ സഹായിക്കാനാകും.”

 2. നിങ്ങളു​ടെ തോന്ന​ലു​കൾ എഴുതിവെക്കുക. വിഷാ​ദ​ത്തി​ന്റെ കാർമേ​ഘ​ങ്ങൾ ജീവി​ത​ത്തെ​യാ​കെ മൂടു​മ്പോൾ, നിങ്ങളു​ടെ വിഷമങ്ങൾ ഒരു കടലാ​സി​ലേ​ക്കു പകർത്തുക. ദാവീ​ദും ഇതു​പോ​ലെ തന്റെ ദുഃഖങ്ങൾ ചില സങ്കീർത്ത​ന​ങ്ങ​ളിൽ കുറിച്ചുവെച്ചിട്ടുണ്ട്‌. (സങ്കീർത്തനം 6:6) ഇങ്ങനെ എഴുതി​വെ​ക്കു​ന്നത്‌ ‘ജ്ഞാനവും ചിന്താ​ശേ​ഷി​യും കാത്തു​സൂ​ക്ഷി​ക്കാൻ’ നിങ്ങളെ സഹായിക്കും.—സുഭാ​ഷി​ത​ങ്ങൾ 3:21.

  ഹെതർ: “എന്റെ വിഷമങ്ങൾ എഴുതി​വെ​ക്കു​ന്നത്‌, കുഴഞ്ഞു​മ​റി​ഞ്ഞു കിടക്കുന്ന ചിന്തകളെ ഒന്ന്‌ ചിട്ട​പ്പെ​ടു​ത്തി​യെ​ടു​ക്കാൻ എന്നെ സഹായിക്കുന്നു. അങ്ങനെ ചെയ്യു​മ്പോൾ മനസ്സിലെ ഭാരത്തിന്‌ അയവുവരും.

 3. അതെക്കു​റിച്ച്‌ പ്രാർഥിക്കുക. നിങ്ങളു​ടെ മനോ​വി​ഷ​മ​ങ്ങ​ളെ​ക്കു​റിച്ച്‌ ദൈവ​ത്തോ​ടു പ്രാർഥി​ക്കു​മ്പോൾ “മനുഷ്യ​ബു​ദ്ധിക്ക്‌ അതീത​മാ​യ ദൈവ​സ​മാ​ധാ​നം നിങ്ങളു​ടെ ഹൃദയ​ത്തെ​യും മനസ്സി​നെ​യും . . . കാക്കും”—ഫിലി​പ്പി​യർ 4:6, 7.

  എസ്ഥേർ: “എന്റെ സങ്കടത്തി​ന്റെ കാരണം കണ്ടുപി​ടി​ക്കാൻ എത്ര ശ്രമി​ച്ചി​ട്ടും എനിക്കു കഴിഞ്ഞില്ല. സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ സഹായി​ക്ക​ണേ എന്ന്‌ ഞാൻ യഹോ​വ​യോട്‌ അപേക്ഷിച്ചു. ഒരു കാരണ​വു​മി​ല്ലാ​തെ ഇങ്ങനെ സങ്കട​പ്പെട്ട്‌ ജീവിച്ച്‌ ഞാൻ മടുത്തു! ഒടുവിൽ എനിക്ക്‌ മനസ്സിനെ നേരെ നിറുത്താനായി. പ്രാർഥ​ന​യു​ടെ ശക്തിയെ ഒരിക്ക​ലും നിസ്സാ​ര​മാ​യി കാണരുത്‌!”

  ചെയ്യാവുന്നത്‌: സങ്കീർത്ത​നം 139:23, 24-ൽ ദാവീദ്‌ പ്രാർഥി​ച്ച​തു​പോ​ലെ നിങ്ങൾക്ക്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കാൻ കഴിഞ്ഞേക്കും. യഹോ​വ​യു​ടെ മുമ്പാകെ ഹൃദയം പകരുക. നിങ്ങളു​ടെ സങ്കടത്തി​ന്റെ കാരണം മനസ്സി​ലാ​ക്കാൻ സഹായി​ക്ക​ണേ എന്ന്‌ യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക.

മുകളിൽ പറഞ്ഞ കാര്യങ്ങൾ കൂടാതെ വില​യേ​റി​യ അനേകം നിർദേ​ശ​ങ്ങൾ ദൈവ​വ​ച​ന​മാ​യ ബൈബി​ളിൽ നിങ്ങൾക്കു കണ്ടെത്താനാകും. ബൈബിൾവി​വ​ര​ണ​ങ്ങ​ളിൽനി​ന്നുള്ള നല്ലനല്ല ചിന്തകൾകൊണ്ട്‌ മനസ്സു നിറയ്‌ക്കു​ന്ന​തു സന്തോ​ഷ​മു​ള്ള ഒരു മനോ​ഭാ​വം നിലനി​റു​ത്താൻ നിങ്ങളെ സഹായിക്കും. —സങ്കീർത്ത​നം 1:1-3.

ദുഃഖം വിട്ടു​മാ​റാ​തെ വരു​മ്പോൾ

റയൻ പറയുന്നു: “ചില ദിവസ​ങ്ങ​ളിൽ രാവിലെ എഴു​ന്നേൽക്കാ​നേ തോന്നില്ല. ഒന്നിനും കൊള്ളാത്ത ഒരു ദിവസം​കൂ​ടി തള്ളിനീ​ക്ക​ണ​മ​ല്ലോ എന്ന ചിന്തയാ​യി​രി​ക്കും മനസ്സിൽ.” റയന്‌ വിഷാദരോഗമാണ്‌. ഈ രോഗ​വു​മാ​യി ജീവി​ക്കു​ന്ന ഒട്ടനവധി ആളുകളുണ്ട്‌. യുവ​പ്രാ​യ​ക്കാ​രിൽ നടത്തിയ ഒരു പഠനം തെളി​യി​ക്കു​ന്നത്‌, പ്രായ​പൂർത്തി​യാ​കു​ന്ന​തി​നു മുമ്പു​ത​ന്നെ അവരിൽ നാലിൽ ഒരാൾക്കു വീതം ഏതെങ്കി​ലും തരത്തി​ലു​ള്ള വിഷാദരോഗമുണ്ടെന്നാണ്‌.

നിങ്ങൾക്കു വിഷാ​ദ​രോ​ഗ​മു​ണ്ടോ എന്ന്‌ എങ്ങനെ അറിയാം? സ്വഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും ഉണ്ടാകുന്ന പ്രകട​മാ​യ മാറ്റങ്ങൾ, സ്വയം ഒറ്റപ്പെ​ടു​ത്താ​നു​ള്ള പ്രവണത, ഒന്നി​നോ​ടും താത്‌പര്യമില്ലാതാകുക, വിശപ്പും ഉറക്കവും പതിവി​ലും കൂടു​ക​യോ കുറയു​ക​യോ ചെയ്യുക, ഒന്നിനും കൊള്ളാ​ത്ത​വ​നാ​ണെന്ന ചിന്ത, അകാര​ണ​മാ​യ കുറ്റ​ബോ​ധം എന്നിങ്ങ​നെ​യു​ള്ള ലക്ഷണങ്ങൾ കാണു​ന്നെ​ങ്കിൽ വിഷാ​ദ​രോ​ഗം ഉണ്ടെന്നു സംശയി​ക്കാം.

ഏതാണ്ട്‌ എല്ലാവർക്കും​ത​ന്നെ എപ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ ഈ ലക്ഷണങ്ങ​ളിൽ ചിലത്‌ ഉണ്ടാകാറുണ്ട്‌. എന്നാൽ ഈ ലക്ഷണങ്ങൾ ആഴ്‌ച​ക​ളോ മാസങ്ങ​ളോ നീണ്ടു​നിൽക്കു​ന്നെ​ങ്കിൽ മാതാ​പി​താ​ക്ക​ളോ​ടു സംസാ​രി​ക്കു​ക​യും വൈദ്യ​സ​ഹാ​യം തേടു​ക​യും ചെയ്യുക. ഒരു ഡോക്‌ടർക്കു നിങ്ങളു​ടെ സങ്കടത്തി​ന്റെ ശരിയായ കാരണം കണ്ടെത്താൻ കഴി​ഞ്ഞേ​ക്കും.

നിങ്ങൾക്ക്‌ വിഷാ​ദ​രോ​ഗ​മു​ണ്ടെ​ങ്കിൽ അതിന്റെ പേരിൽ നാണ​ക്കേ​ടു വിചാ​രി​ക്കു​ക​യൊ​ന്നും വേണ്ട. ദീർഘ​കാ​ലം ഈ രോഗ​ത്തി​ന്റെ പിടി​യിൽ കഴി​യേ​ണ്ടി​വ​ന്ന​വർക്കു​പോ​ലും വൈദ്യ​സ​ഹാ​യ​ത്താൽ മനസ്സിനെ തിരി​ച്ചു​പി​ടി​ക്കാ​നും സന്തോഷം വീണ്ടെ​ടു​ക്കാ​നും കഴിഞ്ഞിട്ടുണ്ട്‌. നിങ്ങളു​ടെ വിഷാദം ഏതു തരത്തി​ലു​ള്ള​താ​ണെ​ങ്കി​ലും സങ്കീർത്ത​നം 34:18-ലെ ആശ്വാ​സ​വാ​ക്കു​കൾ എപ്പോ​ഴും ഓർക്കുക: “യഹോവ ഹൃദയം തകർന്ന​വ​രു​ടെ അരികി​ലുണ്ട്‌; മനസ്സു തകർന്ന​വ​രെ ദൈവം രക്ഷിക്കു​ന്നു.”