വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം?

വികാരങ്ങളെ എങ്ങനെ നിയന്ത്രിക്കാം?

“ഒരു ദിവസം എനിക്ക്‌ വലിയ സന്തോഷം തോന്നും. പക്ഷേ അടുത്ത ദിവസം ഞാൻ മനസ്സി​ടി​ഞ്ഞ ഒരു അവസ്ഥയി​ലാ​കും. ഇന്നലെ ഒരു പ്രശ്‌ന​വു​മി​ല്ല എന്നു വിചാ​രി​ച്ച കാര്യങ്ങൾ ഇന്നു കൈകാ​ര്യം ചെയ്യാൻ വളരെ ബുദ്ധി​മു​ട്ടാ​യി തോന്നും.”—ക്യാരിസ്സ.

കുണ്ടും കുഴി​യും ഉള്ള ഒരു റോഡു​പോ​ലെ​യാ​ണോ നിങ്ങളു​ടെ വികാ​ര​ങ്ങൾ? വികാ​ര​ങ്ങ​ളി​ലെ ഏറ്റക്കു​റ​ച്ചി​ലു​കൾ നിങ്ങളെ അസ്വസ്ഥ​രാ​ക്കു​ന്നു​ണ്ടോ? * അങ്ങനെ​യെ​ങ്കിൽ, ഈ ലേഖന​ത്തിന്‌ നിങ്ങളെ സഹായി​ക്കാ​നാ​കും.

 ഇങ്ങനെ സംഭവി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

യൗവനാ​രം​ഭ​ത്തി​ലെ മാറ്റങ്ങ​ളോ​ടു ബന്ധപ്പെട്ട്‌, വികാ​ര​ങ്ങ​ളു​ടെ ഏറ്റക്കു​റ​ച്ചി​ലു​കൾ സാധാ​ര​ണ​മാണ്‌. നിങ്ങൾക്കു 18-ഓ 19-ഓ വയസ്സാ​യെ​ങ്കി​ലും പെട്ടെന്ന്‌ നിങ്ങളു​ടെ വികാ​ര​ങ്ങൾ മാറി​മ​റി​യു​ന്നത്‌ നിങ്ങളെ അത്ഭുത​പ്പെ​ടു​ത്തി​യേ​ക്കാം.

വികാ​ര​ങ്ങ​ളു​ടെ ഈ ഏറ്റക്കു​റ​ച്ചി​ലു​കൾ നിങ്ങളെ കുഴപ്പി​ക്കു​ന്നെ​ങ്കിൽ, ഒരു കാര്യം ഓർക്കുക: ഈ വികാ​ര​ങ്ങ​ളിൽ പലതും ഹോർമോ​ണു​ക​ളി​ലെ വ്യതി​യാ​ന​ങ്ങൾ കാരണ​മാണ്‌. കൂടാതെ, വളർച്ച​യു​ടെ ഭാഗമാ​യി തോന്നാ​റു​ള്ള അരക്ഷി​ത​ത്വ​വും അസ്വസ്ഥ​വി​കാ​ര​ങ്ങ​ളും ഈ ഏറ്റക്കു​റ​ച്ചി​ലു​കൾക്ക്‌ കാരണ​മാ​യേ​ക്കാം. എന്നാൽ നിങ്ങളു​ടെ വികാ​ര​ങ്ങ​ളെ മനസ്സി​ലാ​ക്കാ​നും അതുമാ​യി പൊരു​ത്ത​പ്പെ​ട്ടു​പോ​കാ​നും നിങ്ങൾക്ക്‌ കഴിയും.

ഒരു സത്യം: ചെറു​പ്പ​മാ​യി​രി​ക്കു​മ്പോ​ഴേ നിങ്ങളു​ടെ വികാ​ര​ങ്ങൾ നിയ​ന്ത്രി​ക്കാൻ പഠിക്കു​ന്നത്‌ പ്രധാ​ന​മാണ്‌. കാരണം മുതിർന്നു​വ​രു​മ്പോൾ പല സാഹച​ര്യ​ങ്ങ​ളിൽ നിങ്ങൾക്ക്‌ ഈ കഴിവ്‌ ആവശ്യ​മാ​യി വരും.

വികാരങ്ങളെ നിയ​ന്ത്രി​ക്കാൻ പറ്റാതെ വന്നാൽ വഴിയിൽ കാണുന്ന വലിയ കുഴി​ക​ളിൽ വീഴു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും അത്‌. സൂക്ഷി​ക്കു​ന്നെ​ങ്കിൽ ഇങ്ങനെ​യു​ള്ള അപകട​ക​ര​മാ​യ പല കുഴി​ക​ളും ഒഴിവാ​ക്കി​ക്കൊണ്ട്‌ സുഗമ​മാ​യി മുന്നോ​ട്ടു പോകാ​നാ​കും

 നിങ്ങൾക്ക്‌ ചെയ്യാ​നാ​കു​ന്ന മൂന്ന്‌ കാര്യങ്ങൾ

സംസാ​രി​ക്കു​ക. ബൈബിൾ പറയുന്നു: “യഥാർഥ​സ്‌നേ​ഹി​തൻ എല്ലാ കാലത്തും സ്‌നേ​ഹി​ക്കു​ന്നു; കഷ്ടതക​ളു​ടെ സമയത്ത്‌ അവൻ കൂടപ്പി​റ​പ്പാ​യി​ത്തീ​രു​ന്നു.”—സുഭാ​ഷി​ത​ങ്ങൾ 17:17.

“ഞങ്ങൾക്ക്‌ ഒരു നല്ല കുടും​ബ​സു​ഹൃ​ത്തുണ്ട്‌. അവർ എനിക്ക്‌ എന്റെ സ്വന്തം ആന്റി​യെ​പ്പോ​ലെ​യാണ്‌. ഞാൻ പറയു​ന്ന​തെ​ല്ലാം ആന്റി വളരെ ശ്രദ്ധ​യോ​ടെ കേൾക്കും. അതു​കൊണ്ട്‌ എനി​ക്കെ​ല്ലാം തുറന്നു​പ​റ​യാൻ തോന്നും. ഞാൻ പറയുന്ന കാര്യങ്ങൾ ശരിയാ​യി​രി​ക്കു​മ്പോൾ ആന്റി എന്നെ അഭിന​ന്ദി​ക്കും. എന്നാൽ, തെറ്റാ​യി​രി​ക്കു​മ്പോൾ എന്നെ ഏറ്റവും നല്ല വിധത്തിൽ തിരു​ത്തും.”​—യൊലാൻഡ.

ശ്രമി​ച്ചു​നോ​ക്കാ​വു​ന്നത്‌: സമപ്രാ​യ​ക്കാ​രോ​ടു മാത്രം സംസാ​രി​ക്കു​ന്ന​തി​നു പകരം മാതാ​പി​താ​ക്ക​ളോ​ടോ ആശ്രയി​ക്കാൻ പറ്റുന്ന മറ്റൊരു വ്യക്തി​യോ​ടോ സംസാ​രി​ക്കു​ക. കാരണം നിങ്ങളു​ടെ സമപ്രാ​യ​ക്കാർക്കും ഇതു​പോ​ലു​ള്ള വികാര ഏറ്റക്കു​റ​ച്ചി​ലു​കൾ ഉണ്ടായി​രി​ക്കാം.

എഴുതുക. തീവ്ര​വേ​ദ​ന​യി​ലാ​യി​രുന്ന ഇയ്യോബ്‌ ഇങ്ങനെ പറഞ്ഞതാ​യി ബൈബിൾ പറയുന്നു: “എന്റെ പരാതി​കൾ ഞാൻ തുറന്നു​പ​റ​യും. അതി​വേ​ദ​ന​യോ​ടെ ഞാൻ സംസാ​രി​ക്കും!” (ഇയ്യോബ്‌ 10:1) ആരോ​ടെ​ങ്കി​ലും ഉള്ളു തുറക്കു​ന്നത്‌ കൂടാതെ, നിങ്ങൾക്ക്‌ ‘സംസാ​രി​ക്കാൻ’ കഴിയുന്ന മറ്റൊരു വിധം നിങ്ങളു​ടെ വികാ​ര​ങ്ങ​ളെ​ക്കു​റിച്ച്‌ എഴുതുക എന്നതാണ്‌.

“ഞാനൊ​രു ചെറിയ ഡയറി കൊണ്ടു​ന​ട​ക്കും. എന്നിട്ട്‌, എന്നെ വിഷമി​പ്പി​ക്കു​ന്ന എന്തെങ്കി​ലും സംഭവി​ച്ചാൽ ഞാൻ അതിൽ എഴുതും. ഇങ്ങനെ എഴുതു​ന്നത്‌ എനിക്ക്‌ വലിയ ആശ്വാ​സ​മാണ്‌.”​—ഇല്യാന.

ശ്രമി​ച്ചു​നോ​ക്കാ​വു​ന്നത്‌: നിങ്ങൾക്കു തോന്നുന്ന വികാ​ര​ങ്ങൾ, അതിനി​ട​യാ​ക്കി​യ കാരണങ്ങൾ, അത്‌ എങ്ങനെ കൈകാ​ര്യം ചെയ്യാം എന്നിവ​യെ​ക്കു​റിച്ച്‌ എഴുതു​ന്ന​തി​നാ​യി ഒരു ഡയറി കൈയിൽ സൂക്ഷി​ക്കു​ക. ഈ ലേഖന​ത്തോ​ടൊ​പ്പം കാണുന്ന അഭ്യാ​സ​ത്തിന്‌ ഇതിനാ​യി നിങ്ങളെ സഹായി​ക്കാ​നാ​കും.

പ്രാർഥി​ക്കു​ക. ബൈബിൾ പറയുന്നു: “നിന്റെ ഭാരം യഹോ​വ​യു​ടെ മേൽ ഇടുക. ദൈവം നിന്നെ പുലർത്തും. നീതി​മാൻ വീണു​പോ​കാൻ ദൈവം ഒരിക്ക​ലും അനുവ​ദി​ക്കി​ല്ല.”​—സങ്കീർത്ത​നം 55:22.

“ഞാൻ വിഷമി​ച്ചി​രി​ക്കു​മ്പോൾ, യഹോ​വ​യോട്‌ കൂടെ​ക്കൂ​ടെ പ്രാർഥി​ക്കും. ദൈവ​ത്തോട്‌ ഹൃദയം തുറന്നു​സം​സാ​രി​ച്ചു കഴിയു​മ്പോ​ഴൊ​ക്കെ എനിക്ക്‌ ആശ്വാസം തോന്നും.”​—ജാസ്‌മിൻ.

ശ്രമി​ച്ചു​നോ​ക്കാ​വു​ന്നത്‌: നിങ്ങൾക്ക്‌ ഉത്‌ക​ണ്‌ഠ തോന്നു​ന്നു എങ്കിലും, ദൈവ​ത്തി​നു നന്ദി പറയാൻ കഴിയുന്ന മൂന്നു കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക. യഹോ​വ​യോട്‌ പ്രാർഥി​ക്കു​മ്പോൾ, സഹായ​ത്തി​നാ​യി അപേക്ഷി​ക്കു​ക. എന്നാൽ നിങ്ങൾക്ക്‌ ലഭിച്ചി​രി​ക്കു​ന്ന അനു​ഗ്ര​ഹ​ങ്ങൾക്കാ​യി നന്ദിയും പറയുക.

^ പല യുവജ​ന​ങ്ങ​ളും നേരി​ടു​ന്ന ഇത്തരം മാനസി​ക​സം​ഘർഷ​ങ്ങ​ളെ​ക്കു​റിച്ച്‌ ഈ ലേഖനം ചർച്ച ചെയ്യുന്നു. നിങ്ങൾ ഒരു വിഷാ​ദ​രോ​ഗി​യോ കൂടെ​ക്കൂ​ടെ വിഷാദം അനുഭ​വ​പ്പെ​ടു​ന്ന ഒരാളോ ആണെങ്കിൽ, “വിഷാ​ദ​ത്തെ എനിക്ക്‌ എങ്ങനെ വരുതിയിലാക്കാം?” എന്ന ലേഖനം കാണുക.