വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ടാൻ എന്നെ ആരെങ്കി​ലും നിർബ​ന്ധി​ക്കു​ന്നെ​ങ്കി​ലോ?

ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ടാൻ എന്നെ ആരെങ്കി​ലും നിർബ​ന്ധി​ക്കു​ന്നെ​ങ്കി​ലോ?

“അതിനു വഴങ്ങു​ന്ന​ത​ല്ലേ നല്ലത്‌?” “ഇന്ന്‌ ഇതൊ​ക്കെ സാ​ധാ​ര​ണ​മല്ലേ?” എന്ന്‌ നിങ്ങൾ ചോദി​ച്ചേ​ക്കാം.

ഒരു നിമിഷം ചിന്തി​ക്കു​ക!

വസ്‌തുത: എല്ലാവ​രും അങ്ങനെ ചെയ്യു​ന്നി​ല്ല.

ശരിയാണ്‌, നിങ്ങൾ ഇതി​നെ​ക്കു​റി​ച്ചു​ള്ള വലിയ കണക്കു​കൾ വായി​ക്കു​ന്നു​ണ്ടാ​കാം. ഉദാഹ​ര​ണ​ത്തിന്‌, ഐക്യ​നാ​ടു​ക​ളിൽ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത്‌, സ്‌കൂ​ൾപ​ഠ​നം പൂർത്തി​യാ​കു​മ്പോ​ഴേ​ക്കും അവി​ടെ​യു​ള്ള ചെറു​പ്പ​ക്കാ​രിൽ മൂന്നിൽ രണ്ടു പേരും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​വ​രാണ്‌ എന്നാണ്‌. എന്നാൽ നല്ലൊരു സംഖ്യ, അതായത്‌ മൂന്നിൽ ഒരു ഭാഗം ആളുകൾ, അതു ചെയ്യു​ന്നി​ല്ല എന്നതും ശ്രദ്ധേ​യ​മാണ്‌.

അതിൽ ഏർപ്പെ​ടു​ന്ന​വ​രെ സംബന്ധി​ച്ചെന്ത്‌? അത്തരത്തി​ലു​ള്ള പല ചെറു​പ്പ​ക്കാർക്കും താഴെ​പ്പ​റ​ഞ്ഞി​രി​ക്കു​ന്ന ഒന്നോ അതില​ധി​ക​മോ വേദനാ​ക​ര​മാ​യ സത്യങ്ങ​ളു​ടെ കയ്‌പു​നീർ കുടി​ക്കേ​ണ്ടി​വ​ന്നി​ട്ടു​ണ്ടെന്ന്‌ ഗവേഷ​ക​ർ ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു.

ദുരിതം. വിവാ​ഹ​പൂ​ർവ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർപ്പെ​ട്ടി​ട്ടുള്ള മിക്ക യുവജ​ന​ങ്ങ​ളും പറയു​ന്നത്‌, പിന്നീട്‌ കുറ്റം​ബോ​ധം അവരെ അലട്ടി​കൊ​ണ്ടി​രു​ന്നു എന്നാണ്‌.

വിവാഹപൂർവ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർപ്പെ​ടു​ന്നത്‌ മനോ​ഹ​ര​മാ​യ ഒരു ചുവർചി​ത്രം ചവിട്ടി​യാ​യി ഉപയോ​ഗി​ക്കു​ന്ന​തു പോലെയാണ്‌

സംശയം. ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർപ്പെ​ട്ടു ക​ഴി​യു​മ്പോൾ പങ്കാളി​കൾ ഇരുവ​രും ഇങ്ങനെ ചിന്തി​ച്ചു​തു​ട​ങ്ങും, ‘ഇവൻ/ഇവൾ മറ്റാരു​ടെ​യൊ​ക്കെ ഒപ്പം ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർപ്പെ​ട്ടി​ട്ടു​ണ്ടാ​കും?’

നിരാശ. മിക്ക പെൺകു​ട്ടി​ക​ളും യഥാർഥ​ത്തിൽ ആഗ്രഹി​ക്കു​ന്നത്‌ അവരെ സംരക്ഷി​ക്കു​ന്ന ഒരു വ്യക്തി​യോ​ടൊ​പ്പം ജീവി​ക്കാ​നാണ്‌, അല്ലാതെ അവരെ ലൈം​ഗി​ക​വസ്‌തു​വാ​യി ഉപയോ​ഗി​ക്കു​ന്ന ഒരാ​ളോ​ടൊ​പ്പം ആയിരി​ക്കാ​നല്ല. അതു​പോ​ലെ മിക്ക ആൺകു​ട്ടി​ക​ൾക്കും തങ്ങളുടെ ആഗ്രഹ​ത്തി​നു വഴങ്ങി​കൊ​ടു​ക്കു​ന്ന പെൺകു​ട്ടി​ക​ളോ​ടു പിന്നീട്‌ അത്ര താത്‌പ​ര്യം തോന്നാ​റി​ല്ല.

ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ആർക്കെ​ങ്കി​ലും വെറുതെ കൊടു​ക്കാ​നു​ള്ള ഒന്നല്ല നിങ്ങളു​ടെ ശരീരം. അത്‌ അമൂല്യ​മാണ്‌. വിവാ​ഹ​പൂ​ർവ ലൈം​ഗി​ക​ബ​ന്ധ​ത്തിന്‌ എതി​രെ​യു​ള്ള ദൈവി​ക​നി​യ​മ​ങ്ങൾ അനുസ​രി​ച്ചു​കൊണ്ട്‌ നിങ്ങൾ ഉൾക്ക​രു​ത്തു​ള്ള ഒരു വ്യക്തി​യാ​ണെ​ന്നു തെളി​യി​ക്കു​ക. അങ്ങനെ​യാ​കു​മ്പോൾ, നിങ്ങൾ എന്നെങ്കി​ലും വിവാഹം കഴിക്കു​ക​യാ​ണെ​ങ്കിൽ കുറ്റ​ബോ​ധ​മി​ല്ലാ​തെ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർപ്പെ​ടാൻ കഴിയും. അപ്പോൾ നിങ്ങൾക്ക്‌ വിവാ​ഹ​ത്തിന്‌ മുമ്പുള്ള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളു​ടെ പരിണ​ത​ഫ​ല​ങ്ങ​ളാ​യ ഉത്‌കണ്‌ഠ, മനോ​വി​ഷ​മം, അരക്ഷി​ത​ബോ​ധം എന്നിവ​യൊ​ന്നും ഇല്ലാതെ അതു പൂർണ​മാ​യും ആസ്വദി​ക്കാ​നാ​കും.—സദൃശ​വാ​ക്യ​ങ്ങൾ 7:22, 23; 1 കൊരി​ന്ത്യർ 7:3.