വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ലൈം​ഗി​ക​പീ​ഡ​നം—ഞാൻ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?—ഭാഗം 2: വേദന​യിൽനിന്ന്‌ കരകയ​റാൻ

ലൈം​ഗി​ക​പീ​ഡ​നം—ഞാൻ അറിഞ്ഞി​രി​ക്കേ​ണ്ടത്‌?—ഭാഗം 2: വേദന​യിൽനിന്ന്‌ കരകയ​റാൻ

 കുറ്റ​ബോ​ധ​വു​മാ​യി മല്ലിടു​മ്പോൾ

 ലൈം​ഗി​ക​പീ​ഡ​ന​ത്തിന്‌ ഇരയായ പലർക്കും, ആ സംഭവ​ത്തെ​ക്കു​റിച്ച്‌ ഓർക്കു​മ്പോൾ ലജ്ജയും അപമാ​ന​വും തോന്നു​ന്നു. അവരു​ടെ​ത​ന്നെ തെറ്റു​കൊ​ണ്ടാണ്‌ അതെല്ലാം സംഭവി​ച്ചത്‌ എന്നു​പോ​ലും അവർ ചിന്തി​ച്ചേ​ക്കാം. 6 വയസ്സു​മു​തൽ 13 വയസ്സു​വ​രെ ലൈം​ഗി​ക​പീ​ഡ​നം സഹിച്ച 19-കാരി​യാ​യ ക്യാരൻ പറയു​ന്നത്‌ ഇതാണ്‌ : “അതെക്കു​റി​ച്ചു​ള്ള കുറ്റ​ബോ​ധ​മാണ്‌ എന്നെ ഏറ്റവും വേദനി​പ്പി​ച്ചത്‌. ‘അത്രയും കാലം ഞാൻ അത്‌ എന്തിന്‌ അനുവ​ദി​ച്ചു​കൊ​ടു​ത്തു’ എന്നു ഞാൻ ചിന്തി​ക്കു​മാ​യി​രു​ന്നു.”

 നിങ്ങൾക്കും അങ്ങനെ തോന്നു​ന്നു​ണ്ടെ​ങ്കിൽ താഴെ​പ്പ​റ​യു​ന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക:

  •   ലൈം​ഗി​ക​ത​യിൽ ഏർപ്പെ​ടാൻ കുട്ടികൾ വൈകാ​രി​ക​മാ​യോ ശാരീ​രി​ക​മാ​യോ വളർന്നി​ട്ടി​ല്ല. അത്തരം കാര്യ​ങ്ങ​ളിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നും അവർക്ക്‌ അറിയില്ല. അതു​കൊ​ണ്ടു​ത​ന്നെ മുതിർന്ന ഒരാ​ളെ​പ്പോ​ലെ, എല്ലാം അറിഞ്ഞു​കൊണ്ട്‌ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടാൻ കുട്ടികൾ പ്രാപ്‌ത​രല്ല. അതിന്റെ അർഥം, കുട്ടി​ക​ളു​ടെ തെറ്റു​കൊ​ണ്ടല്ല അവർ ലൈം​ഗി​ക​ചൂ​ഷ​ണ​ത്തിന്‌ ഇരയാ​കു​ന്നത്‌ എന്നാണ്‌.

  •   മുതിർന്ന​വ​രെ പെട്ടെന്നു വിശ്വ​സി​ക്കാൻ ചായ്‌വു​ള്ള​വ​രാ​ണു കുട്ടികൾ. ‘പിള്ള മനസ്സിൽ കള്ളമി​ല്ലാ​ത്ത​തു​കൊണ്ട്‌’ മോശ​മാ​യ ആളുക​ളു​ടെ തന്ത്രങ്ങ​ളൊ​ന്നും അവർക്കു മനസ്സി​ലാ​കി​ല്ല. നിഷ്‌ക​ള​ങ്ക​തയ്‌ക്കു​ള്ള അവകാശം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു: “കുട്ടി​ക​ളെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്യു​ന്ന​വർ സമർഥ​രാ​യ ‘തട്ടിപ്പു​കാ​രാണ്‌.’ അവരുടെ കുത​ന്ത്ര​ങ്ങ​ളൊ​ന്നും കുട്ടി​കൾക്കു തിരി​ച്ച​റി​യാൻ പറ്റില്ല.”

  •   ചൂഷണം ചെയ്യ​പ്പെ​ടു​ന്ന സമയത്ത്‌ ചില​പ്പോൾ കുട്ടി​ക​ളു​ടെ ശരീരം ലൈം​ഗി​ക​മാ​യി ഉണർന്നേ​ക്കാം. നിങ്ങൾക്കും അങ്ങനെ ചിലത്‌ അനുഭ​വ​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കിൽ വിഷമി​ക്കേ​ണ്ട. കാരണം, ഒരു പ്രത്യേ​ക​രീ​തി​യിൽ നിങ്ങളു​ടെ ശരീര​ത്തിൽ തൊട്ടാൽ, ശരീരം അങ്ങനെ പ്രതി​ക​രി​ക്കു​ന്ന​തു സ്വാഭാ​വി​കം മാത്ര​മാണ്‌. നിങ്ങൾ മനഃപൂർവം ആ ചൂഷണ​ത്തി​നു വഴങ്ങി​ക്കൊ​ടു​ത്ത​താ​ണെ​ന്നോ തെറ്റു നിങ്ങളു​ടെ ഭാഗത്താ​ണെ​ന്നോ അത്‌ അർഥമാ​ക്കു​ന്നി​ല്ല.

 പരീക്ഷി​ച്ചു​നോ​ക്കുക: നിങ്ങൾ ചൂഷണം ചെയ്യപ്പെട്ട പ്രായം ഏതാണോ, ആ പ്രായ​ത്തി​ലു​ള്ള ഒരു ആൺകു​ട്ടി​യെ​യോ പെൺകു​ട്ടി​യെ​യോ കുറിച്ച്‌ ചിന്തി​ക്കു​ക. എന്നിട്ട്‌ നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘ആ കുട്ടിയെ ആരെങ്കി​ലും ലൈം​ഗി​ക​മാ​യി പീഡി​പ്പി​ച്ചാൽ, അതിന്റെ തെറ്റു കുട്ടി​യു​ടെ ഭാഗത്താ​ണെ​ന്നു പറയു​ന്ന​തു ന്യായ​മാ​യി​രി​ക്കു​മോ?’

 ഒരിക്കൽ മൂന്നു കുട്ടി​ക​ളെ നോക്കാൻ അവരുടെ രക്ഷിതാ​ക്കൾ ക്യാരനെ ഏൽപ്പി​ച്ച​പ്പോൾ ക്യാര​നും ഇതെക്കു​റിച്ച്‌ ചിന്തിച്ചു. അതിൽ ഒരു കുട്ടിക്ക്‌ ഏകദേശം ആറു വയസ്സു പ്രായ​മാ​യി​രു​ന്നു—ക്യാരൻ ആദ്യമാ​യി ലൈം​ഗി​ക​പീ​ഡ​ന​ത്തിന്‌ ഇരയായ അതേ പ്രായം. ക്യാരൻ പറയുന്നു: “ആ പ്രായ​ത്തി​ലു​ള്ള കുട്ടികൾ എത്ര നിഷ്‌ക​ള​ങ്ക​രാണ്‌ എന്നു ഞാൻ മനസ്സി​ലാ​ക്കി, ആർക്കും അവരെ പറ്റിക്കാം. ഞാനും ആ പ്രായ​ത്തിൽ അങ്ങനെ​ത​ന്നെ​യാ​യി​രു​ന്ന​ല്ലോ എന്നു ഞാൻ ഓർത്തു.”

 യാഥാഥ്യം: നിങ്ങളെ ലൈം​ഗി​ക​മാ​യി ചൂഷണം ചെയ്‌ത​യാൾത്ത​ന്നെ​യാ​ണു പൂർണ​മാ​യും തെറ്റു​കാ​രൻ. ബൈബിൾ പറയുന്നു: ‘ദുഷ്ടന്റെ ദുഷ്ടത അവന്റെ മേൽ ഇരിക്കും.’—യഹസ്‌കേൽ 18:20.

 മനസ്സു തുറന്ന്‌ സംസാ​രി​ക്കു​ന്ന​തിന്റെ പ്രയോ​ജ​നം

 നിങ്ങൾക്കു വിശ്വ​സി​ക്കാ​വു​ന്ന മുതിർന്ന ഒരാ​ളോട്‌ ഇക്കാര്യ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ച്ചാൽ നിങ്ങൾക്ക്‌ ആശ്വാസം കിട്ടും. ബൈബിൾ പറയുന്നു: “സ്‌നേ​ഹി​തൻ എല്ലാകാ​ല​ത്തും സ്‌നേ​ഹി​ക്കു​ന്നു; അനർത്ഥ​കാ​ല​ത്തു അവൻ സഹോദരനായ്‌തീരുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 17:17.

 സംഭവിച്ച കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ആരോ​ടും പറയാ​തി​രി​ക്കു​ന്നത്‌ ഒരു അളവു​വ​രെ സംരക്ഷ​ണ​മാ​ണെ​ന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. മൗനം പാലി​ക്കു​ന്ന​താ​ണു നല്ലതെ​ന്നും അതു കൂടുതൽ മനോ​വേ​ദ​ന​ക​ളിൽനിന്ന്‌ കാത്തു​ര​ക്ഷി​ക്കു​ന്ന ഒരു മതിൽപോ​ലെ​യാ​ണെ​ന്നും നിങ്ങൾ ചിന്തി​ച്ചേ​ക്കാം. പക്ഷേ ആ മതിൽ, സഹായം ലഭിക്കു​ന്ന​തിൽനി​ന്നും നിങ്ങളെ തടയാൻ സാധ്യ​ത​യുണ്ട്‌.

മനോ​വേ​ദ​ന​ക​ളിൽനിന്ന്‌ നിങ്ങളെ കാത്തു​ര​ക്ഷി​ക്കു​ന്ന മൗനമെന്ന മതിൽ, സഹായം ലഭിക്കു​ന്ന​തിൽനി​ന്നും നിങ്ങളെ തടഞ്ഞേ​ക്കാം

 നേരിട്ട ചൂഷണ​ത്തെ​പ്പ​റ്റി സംസാ​രി​ച്ച​തു വലിയ ആശ്വാ​സ​മാ​യി​രു​ന്നെന്നു ചെറു​പ്പ​ക്കാ​രി​യാ​യ ജാനറ്റ്‌ പറയുന്നു. “എനിക്ക്‌ അറിയാ​മാ​യി​രു​ന്ന, ഞാൻ വിശ്വ​സി​ച്ചി​രു​ന്ന, ഒരാൾ എന്നെ എന്റെ കുരു​ന്നു​പ്രാ​യ​ത്തിൽ ചൂഷണം ചെയ്‌തു. വർഷങ്ങ​ളോ​ളം ഞാൻ അതെപ്പറ്റി ആരോ​ടും മിണ്ടി​യി​ല്ല. എന്നാൽ അതെക്കു​റിച്ച്‌ അമ്മയോ​ടു സംസാ​രി​ക്കാൻ പറ്റിയ​പ്പോൾ എന്റെ തോളിൽനിന്ന്‌ വലി​യൊ​രു ഭാരം എടുത്തു​മാ​റ്റി​യ​തു​പോ​ലെ എനിക്കു തോന്നി.”

 തന്റെ കഴിഞ്ഞ കാല​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കു​മ്പോൾ, ആളുകൾ ഈ വിഷയ​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ മടിക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെ​ന്നു ജാനറ്റി​നു മനസ്സി​ലാ​ക്കാൻ കഴിയു​ന്നു. ജാനറ്റ്‌ തുടരു​ന്നു: “ലൈം​ഗി​ക​പീ​ഡ​ന​ത്തെ​ക്കു​റിച്ച്‌ സംസാ​രി​ക്കു​ക ബുദ്ധി​മു​ട്ടു​ള്ള ഒരു കാര്യം​ത​ന്നെ​യാണ്‌. എന്നാൽ ആ വേദന​യും ചുമന്ന്‌ ജീവി​ക്കു​ന്നത്‌ എനിക്ക്‌ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. അത്രയും വൈകി​ക്കാ​തെ കുറച്ചു​കൂ​ടെ നേരത്തെ അതു പറയു​ന്ന​താ​യി​രു​ന്നു നല്ലത്‌.”

 ‘സൗഖ്യ​മാ​ക്കു​വാൻ ഒരു കാലം’

 ലൈം​ഗി​ക​പീ​ഡ​ന​ത്തിന്റെ ഫലമായി, നിങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങളു​ടെ മനസ്സിൽ പല തെറ്റി​ദ്ധാ​ര​ണ​ക​ളും ഉണ്ടായി​ട്ടു​ണ്ടാ​കാം; അവ നിങ്ങളെ കുത്തി​മു​റി​വേൽപ്പി​ക്കു​ന്നു​ണ്ടാ​കും. ജീവിതം നശി​ച്ചെ​ന്നോ ഒന്നിനും കൊള്ളാ​ത്ത​വ​രാ​യി​പ്പോ​യെ​ന്നോ മറ്റുള്ള​വ​രു​ടെ ലൈം​ഗി​കാ​ഗ്ര​ഹ​ങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താ​നുള്ള ഉപകര​ണ​ങ്ങൾ മാത്ര​മാ​ണു നിങ്ങ​ളെ​ന്നോ നിങ്ങൾ ചിന്തി​ച്ചേ​ക്കാം. എന്നാൽ അത്തരം ചിന്തക​ളിൽ ഒരു സത്യവു​മി​ല്ല. അതിൽനി​ന്നെ​ല്ലാം കരകയ​റാ​നു​ള്ള, ‘സൗഖ്യ​മാ​കാ​നു​ള്ള, ഒരു കാലമാണ്‌’ ഇത്‌! (സഭാപ്രസംഗി 3:3) അതിനുള്ള സഹായം എവി​ടെ​നിന്ന്‌ കിട്ടും?

 ബൈബിൾപ​ഠ​നം. “കോട്ട​ക​ളെ​പ്പോ​ലും തകർത്തു​ക​ള​യാൻതക്ക ശക്തിയുള്ള” ദൈവ​ത്തിന്റെ ചിന്തക​ളാ​ണു ബൈബി​ളി​ലു​ള്ളത്‌. നിങ്ങളു​ടെ തെറ്റായ ന്യായ​വാ​ദ​ങ്ങ​ളെ തകർത്തെ​റി​യാ​നും അതിനു കഴിയും. (2 കൊരി​ന്ത്യർ 10:4, 5) ഉദാഹ​ര​ണ​ത്തിന്‌, താഴെ​ക്കൊ​ടു​ത്തി​രി​ക്കുന്ന ബൈബിൾവാ​ക്യ​ങ്ങൾ വായിച്ച്‌ അതെക്കു​റിച്ച്‌ ധ്യാനി​ക്കു​ക: യശയ്യ 41:10; യിരെമ്യ 31:3; മലാഖി 3:16, 17; ലൂക്കോസ്‌ 12:6, 7; 1 യോഹ​ന്നാൻ 3:19, 20.

 പ്രാർഥന. വില​കെ​ട്ട​വ​രാ​ണെന്ന ചിന്തയോ കുറ്റ​ബോ​ധ​മോ നിങ്ങളെ വേട്ടയാ​ടു​ന്നെ​ങ്കിൽ, പ്രാർഥ​ന​യി​ലൂ​ടെ നിങ്ങളു​ടെ “ഭാരം യഹോ​വ​യു​ടെ​മേൽ വെച്ചു​കൊൾക.” (സങ്കീർത്തനങ്ങൾ 55:22) നിങ്ങൾ ഒരിക്ക​ലും തനിച്ചല്ല!

 സഭാമൂ​പ്പ​ന്മാർ. ഈ ക്രിസ്‌തീ​യ​പു​രു​ഷ​ന്മാർ, “കാറ്റിന്നു ഒരു മറവും പിശറി​ന്നു (പെരു​മ​ഴ​യത്ത്‌) ഒരു സങ്കേത​വും” ആയിരി​ക്കാ​നു​ള്ള പരിശീ​ല​നം നേടി​യ​വ​രാണ്‌. (യശയ്യ 32:2) നിങ്ങ​ളെ​ക്കു​റി​ച്ചു​ത​ന്നെ ശരിയായ ഒരു കാഴ്‌ച​പ്പാ​ടു നേടി​യെ​ടു​ക്കാ​നും ജീവിതം മുന്നോട്ട്‌ കൊണ്ടു​പോ​കാ​നും അവർക്കു നിങ്ങളെ സഹായി​ക്കാൻ കഴിയും.

 നല്ല കൂട്ടു​കെട്ട്‌. നല്ല ക്രിസ്‌തീ​യ​ജീ​വി​തം നയിക്കുന്ന സ്‌ത്രീ​പു​രു​ഷ​ന്മാ​രെ നിരീ​ക്ഷിച്ച്‌, അവർ പരസ്‌പ​രം എങ്ങനെ​യാണ്‌ ഇടപെ​ടു​ന്ന​തെ​ന്നു മനസ്സി​ലാ​ക്കു​ക. സ്‌നേ​ഹി​ക്കു​ന്ന​വ​രു​ടെ മേലുള്ള സ്വാധീ​നം ഉപയോ​ഗിച്ച്‌ അവരെ ദുരു​പ​യോ​ഗം ചെയ്യു​ന്ന​വ​രല്ല എല്ലാവ​രും എന്ന സത്യം നിങ്ങൾ അപ്പോൾ തിരി​ച്ച​റി​യും.

 ടാനിയ എന്ന ചെറു​പ്പ​ക്കാ​രി ഈ സുപ്ര​ധാ​ന​സ​ത്യം തിരി​ച്ച​റി​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ചെറു​പ്പം​മു​തൽ ടാനിയ പല പുരു​ഷ​ന്മാ​രു​ടെ​യും ലൈം​ഗി​ക​ചൂ​ഷ​ണ​ത്തിന്‌ ഇരയായി. ടാനിയ പറയുന്നു: “എനിക്ക്‌ അടുപ്പ​മു​ണ്ടാ​യി​രു​ന്ന ആണുങ്ങ​ളെ​ല്ലാം എന്നെ വേദനി​പ്പി​ച്ചു.” പക്ഷേ, യഥാർഥസ്‌നേ​ഹം കാണി​ക്കു​ന്ന പുരു​ഷ​ന്മാ​രും ഈ ലോക​ത്തു​ണ്ടെ​ന്നു ടാനിയ പതി​യെ​പ്പ​തി​യെ മനസ്സി​ലാ​ക്കി. എങ്ങനെ?

 നല്ല ക്രിസ്‌ത്യാ​നി​ക​ളെന്നു പേരു​കേട്ട ഒരു ഭാര്യ​യു​ടെ​യും ഭർത്താ​വിന്റെ​യും കൂടെ സമയം ചെലവ​ഴി​ക്കാൻ ടാനി​യയ്‌ക്ക്‌ അവസരം കിട്ടി. അപ്പോൾ ടാനി​യ​യു​ടെ മനസ്സി​ലു​ള്ള ആ തെറ്റി​ദ്ധാ​രണ മാറി​ക്കി​ട്ടി. “അദ്ദേഹം ഭാര്യ​യോട്‌ ഇടപെ​ടു​ന്ന​തു കണ്ടപ്പോൾ, എല്ലാ ആണുങ്ങ​ളും ഉപദ്ര​വി​ക്കു​ന്ന​വ​രല്ല എന്ന്‌ എനിക്കു മനസ്സി​ലാ​യി. ഭാര്യയെ സംരക്ഷി​ക്കു​ന്ന ഒരാളാ​യി​രു​ന്നു അദ്ദേഹം. അതുത​ന്നെ​യാ​ണ​ല്ലോ ദൈവം ഒരു ഭർത്താ​വിൽനിന്ന്‌ പ്രതീ​ക്ഷി​ക്കു​ന്നത്‌,” ടാനിയ പറയുന്നു. *എഫെസ്യർ 5:28, 29.

^ കടുത്ത വിഷാദം, ആഹാര​ശീ​ല​വൈ​ക​ല്യം, ഉറക്കമി​ല്ലായ്‌മ, ആത്മഹത്യ ചെയ്യാ​നോ സ്വയം മുറി​വേൽപ്പി​ക്കാ​നോ ഉള്ള പ്രവണത, മദ്യത്തിന്റെ​യോ മയക്കു​മ​രു​ന്നിന്റെ​യോ ദുരു​പ​യോ​ഗം എന്നീ പ്രശ്‌ന​ങ്ങൾ നിങ്ങൾക്കു​ണ്ടെ​ങ്കിൽ ഒരു വിദഗ്‌ധ​ഡോക്‌ട​റു​ടെ സഹായം തേടു​ന്ന​താ​യി​രി​ക്കും നല്ലത്‌.