വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങു​കൾക്കു പോകു​ന്നത്‌ എന്തിന്‌?

രാജ്യ​ഹാ​ളിൽ മീറ്റി​ങ്ങു​കൾക്കു പോകു​ന്നത്‌ എന്തിന്‌?

 യഹോ​വ​യു​ടെ സാക്ഷികൾ രാജ്യ​ഹാ​ളു​കൾ എന്ന്‌ അറിയ​പ്പെ​ടുന്ന അവരുടെ ആരാധ​നാ​സ്ഥ​ല​ങ്ങ​ളിൽ ആഴ്‌ച​യിൽ രണ്ടു തവണ മീറ്റി​ങ്ങു​കൾ നടത്താ​റുണ്ട്‌. അവിടെ എന്താണ്‌ നടക്കു​ന്നത്‌? അവിടെ പോയാൽ നിങ്ങൾക്ക്‌ എന്തെങ്കി​ലും പ്രയോ​ജ​ന​മു​ണ്ടോ?

 രാജ്യഹാളിൽ എന്താണ്‌ നടക്കു​ന്നത്‌?

 ബൈബി​ളി​ലെ നിർദേ​ശങ്ങൾ അനുദി​ന​ജീ​വി​ത​ത്തിൽ എങ്ങനെ പ്രവൃ​ത്തി​പ​ഥ​ത്തിൽ കൊണ്ടു​വ​രാം എന്നതു​പോ​ലുള്ള കാര്യങ്ങൾ പഠിപ്പി​ക്കുന്ന സ്ഥലങ്ങളാണ്‌ രാജ്യ​ഹാ​ളു​കൾ. അവിടെ നടക്കുന്ന മീറ്റി​ങ്ങു​കൾ നിങ്ങളെ:

  •   ദൈവ​ത്തെ​ക്കു​റി​ച്ചുള്ള സത്യം മനസ്സി​ലാ​ക്കാൻ സഹായി​ക്കും.

  •   ലോക​സം​ഭ​വ​ങ്ങ​ളു​ടെ പിന്നിലെ ശരിക്കുള്ള കാരണം മനസ്സി​ലാ​ക്കാൻ സഹായി​ക്കും.

  •   ഒരു നല്ല വ്യക്തി​യാ​യി​ത്തീ​രാൻ സഹായി​ക്കും.

  •   നല്ല കൂട്ടു​കാ​രെ കണ്ടെത്താൻ സഹായി​ക്കും.

 നിങ്ങൾക്ക്‌ അറിയാ​മോ? ദൈവ​രാ​ജ്യ​ത്തെ​ക്കു​റിച്ച്‌ കൂടെ​ക്കൂ​ടെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​ക​ളിൽ ചർച്ച ചെയ്യു​ന്ന​തു​കൊ​ണ്ടാണ്‌ അവർ കൂടുന്ന ആ സ്ഥലത്തെ രാജ്യ​ഹാൾ എന്നു വിളി​ക്കു​ന്നത്‌.​—മത്തായി 6:9, 10; 24:14; ലൂക്കോസ്‌ 4:43.

 മീറ്റി​ങ്ങിന്‌ പോ​കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 അവിടെ പറയുന്ന കാര്യങ്ങൾ നിങ്ങൾക്കു പ്രയോ​ജനം ചെയ്യും. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ മീറ്റി​ങ്ങു​ക​ളിൽ ചർച്ച ചെയ്യുന്ന ബൈബിൾത​ത്ത്വ​ങ്ങൾ ‘ജ്ഞാനം നേടാൻ’ നിങ്ങളെ സഹായി​ക്കും. (സുഭാ​ഷി​തങ്ങൾ 4:5) അതിന്റെ അർഥം, ജീവി​ത​ത്തിൽ നല്ല തീരു​മാ​നങ്ങൾ എടുക്കാൻ ബൈബി​ളി​നു നിങ്ങളെ സഹായി​ക്കാ​നാ​കും എന്നാണ്‌. ജീവി​ത​ത്തി​ലെ പ്രധാ​ന​പ്പെട്ട ചോദ്യ​ങ്ങൾക്ക്‌ ഉത്തരം കണ്ടെത്താ​നും അതു സഹായി​ക്കും. അത്തരം ചോദ്യ​ങ്ങ​ളിൽ ചിലതാണ്‌:

 വാരാ​ന്ത്യ​ങ്ങ​ളി​ലെ ഞങ്ങളുടെ മീറ്റി​ങ്ങു​ക​ളിൽ ചില വിഷയ​ങ്ങളെ അടിസ്ഥാ​ന​മാ​ക്കിയ പ്രസം​ഗങ്ങൾ നടത്താ​റുണ്ട്‌. അവയിൽ ചില വിഷയ​ങ്ങ​ളാ​ണു താഴെ കൊടു​ത്തി​രി​ക്കു​ന്നത്‌:

  •   ബൈബി​ളി​ന്റെ മാർഗ​നിർദേശം പിൻപ​റ്റേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  •   കഷ്ടകാ​ല​ങ്ങ​ളിൽ സഹായം എവിടെനിന്ന്‌?

  •   ദൈവ​രാ​ജ്യം നമുക്കു​വേണ്ടി ഇപ്പോൾ എന്തു ചെയ്യുന്നു?

 “എന്റെകൂ​ടെ പഠിക്കുന്ന ഒരു കുട്ടി ഒരു മീറ്റി​ങ്ങി​നു വന്നു. എന്റെ കുടും​ബ​ത്തോ​ടൊ​പ്പം അവൻ ഇരുന്നു. ഞങ്ങൾ പഠിച്ചു​കൊ​ണ്ടി​രുന്ന പുസ്‌ത​കങ്ങൾ അവനും കാണി​ച്ചു​കൊ​ടു​ത്തു. സദസ്യരെ ഉൾപ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ചർച്ചക​ളിൽ കേട്ട അഭി​പ്രാ​യങ്ങൾ ഒരുപാട്‌ ഇഷ്ടമാ​യെന്ന്‌ മീറ്റിങ്ങു കഴിഞ്ഞ​പ്പോൾ അവൻ എന്നോടു പറഞ്ഞു. അവന്റെ പള്ളിയിൽ നമുക്കു​ള്ള​തു​പോ​ലെ പഠിക്കാ​നുള്ള പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലെ​ന്നും അവൻ പറഞ്ഞു.”—ബ്രെന്റ.

 നിങ്ങൾക്ക്‌ അറിയാ​മോ? രാജ്യ​ഹാ​ളിൽ പ്രവേ​ശനം സൗജന്യ​മാണ്‌. ഒരുത​ര​ത്തി​ലുള്ള പണപ്പി​രി​വു​ക​ളും അവി​ടെ​യില്ല.

 പ്രോ​ത്സാ​ഹ​നം ലഭിക്കും. എന്തിനാണ്‌ ക്രിസ്‌ത്യാ​നി​കൾ കൂടി​വ​രേ​ണ്ടത്‌? ബൈബിൾ പറയുന്ന ഒരു കാരണം കൂടി​വ​ര​വു​ക​ളി​ലൂ​ടെ “പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ക്കാം” എന്നതാണ്‌. (എബ്രായർ 10:24, 25) പൊതു​വെ സ്വന്തം കാര്യം നോക്കുന്ന ഈ ലോക​ത്തിൽ, ദൈവ​ത്തി​നും മറ്റുള്ള​വർക്കും മുൻഗണന കൊടു​ക്കുന്ന ആളുക​ളു​മാ​യി ഇടപഴ​കു​മ്പോൾ നമുക്ക്‌ ഉന്മേഷം കിട്ടും.

 വൈകു​ന്നേ​ര​മാ​കു​മ്പോൾ ഞാൻ ആകെ വിഷമിച്ച്‌ തളർന്നാ​യി​രി​ക്കും വരുക. പക്ഷേ രാജ്യ​ഹാ​ളി​ലു​ള്ള​വ​രു​മാ​യി ഇടപഴ​കു​മ്പോൾ എന്റെ അവസ്ഥ മെച്ച​പ്പെ​ടും. മീറ്റിങ്ങ്‌ കഴിഞ്ഞ്‌ വീട്ടി​ലേക്കു പോകു​മ്പോൾ എനിക്കു നല്ല സന്തോ​ഷ​മാ​യി​രി​ക്കും. അടുത്ത ദിവസത്തെ നേരി​ടാൻ ഞാൻ തയ്യാറാ​യി​രി​ക്കും.”​—എലിസ.

 നിങ്ങൾക്ക്‌ അറിയാ​മോ? ലോക​മെ​മ്പാ​ടു​മാ​യി 60,000-ത്തിലധി​കം സ്ഥലങ്ങളിൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ 1,20,000-ത്തിലധി​കം സഭകളുണ്ട്‌. മീറ്റി​ങ്ങു​കൾക്കു വരുന്ന​വ​രു​ടെ എണ്ണം കൂടു​ന്ന​തു​കൊണ്ട്‌ ഒരോ വർഷവും ശരാശരി 1,500 പുതിയ രാജ്യ​ഹാ​ളു​കൾ പണിയു​ന്നു. a

a മീറ്റിങ്ങ്‌ നടക്കുന്ന സ്ഥലം കണ്ടെത്തു​ന്ന​തിന്‌ “യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സഭാ​യോ​ഗങ്ങൾ” എന്ന പേജിലെ “നിങ്ങൾക്ക്‌ സൗകര്യ​പ്ര​ദ​മായ സ്ഥലം കണ്ടെത്തുക” എന്നതു ക്ലിക്ക്‌ ചെയ്യുക.