വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

എനിക്കു പ്രലോങ്ങളെ എങ്ങനെ ചെറുക്കാം?

എനിക്കു പ്രലോങ്ങളെ എങ്ങനെ ചെറുക്കാം?

നിങ്ങൾക്കു ചെയ്യാവുന്നത്‌

ഒന്നാമത്‌, കൂട്ടുകാർ എന്തുതന്നെ ചെയ്‌താലും നിങ്ങൾ ചെയ്യുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം നിങ്ങൾക്കാണ്‌ എന്ന കാര്യം മനസ്സിൽപ്പിടിക്കുക.

രണ്ടാമത്‌, നിങ്ങൾക്കു ചെറുത്തുനിൽക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള സമ്മർദം എന്താണെന്നു കണ്ടുപിടിക്കുക.

അടുത്തതായി, നിങ്ങളോടുന്നെ ചോദിക്കുക, ‘എപ്പോൾ, എവിടെവെച്ച് ആണ്‌ ഏറ്റവും അധികം സമ്മർദമുണ്ടാകാൻ സാധ്യത?’ (സ്‌കൂളിൽ? ജോലിസ്ഥലത്ത്‌? മറ്റെവിടെയെങ്കിലും?) എപ്പോഴാണു സമ്മർദമുണ്ടാകാൻ സാധ്യത എന്ന് നേരത്തേ അറിയുന്നത്‌ അതു പൂർണമായി ഒഴിവാക്കാൻപോലും നിങ്ങളെ സഹായിച്ചേക്കാം.

ഇപ്പോൾ, നിങ്ങൾ സമ്മർദത്തെ നേരിടാൻ സജ്ജനായി. ആദ്യംന്നെ ചെയ്യേണ്ടത്‌ സമ്മർദമുണ്ടാക്കുന്ന സാഹചര്യം എങ്ങനെ ഒഴിവാക്കാം അല്ലെങ്കിൽ കുറയ്‌ക്കാം എന്നു ചിന്തിക്കുയാണ്‌. (ഉദാഹത്തിന്‌ പുകവലിക്കാൻ നിങ്ങളെ നിർബന്ധിക്കുന്ന സഹപാഠിളെ പതിവായി ക്ലാസ്സു കഴിഞ്ഞുള്ള സമയത്ത്‌ കണ്ടുമുട്ടാറുണ്ടെന്നിരിക്കട്ടെ. അവരുടെ മുന്നിൽപ്പെടാതിരിക്കാൻ നിങ്ങൾക്ക് ഒരുപക്ഷേ മറ്റൊരു വഴിക്കു പോകാം.) വസ്‌തുത: മോശമായ കാര്യങ്ങൾ ചെയ്യാൻ നിങ്ങളുടെമേൽ സമ്മർദം ചെലുത്തുന്ന ‘കൂട്ടുകാർ’ ശരിക്കും പറഞ്ഞാൽ നിങ്ങളുടെ കൂട്ടുകാരേ അല്ല.

പ്രലോഭനത്തിനു വഴങ്ങുമ്പോൾ നിങ്ങൾ നിങ്ങളുടെ ആഗ്രഹങ്ങൾക്ക് അടിമയാകുന്നു

എല്ലാ സമ്മർദങ്ങളും നിങ്ങൾക്കു പൂർണമായി ഒഴിവാക്കാനാകില്ല എന്നതാണു സത്യം. ഇന്നല്ലെങ്കിൽ നാളെ വളരെ ശക്തമായ പ്രലോനം നിങ്ങൾക്ക് ഉണ്ടായേക്കാം, ഒരുപക്ഷേ നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത്‌. അപ്പോൾ നിങ്ങൾക്ക് എന്തു ചെയ്യാം?

ഒരുങ്ങിയിരിക്കുക എന്നതാണു സുപ്രധാമായ സംഗതി!

ഓർക്കുക: അസാന്മാർഗിക കാര്യങ്ങളോടുള്ള ബന്ധത്തിൽ യേശുവിന്‌ ഉറച്ച നിലപാടുണ്ടായിരുന്നു. എല്ലാ സമയത്തും പിതാവിനെ അനുസരിക്കാൻ യേശു തീരുമാനിച്ചുച്ചിരുന്നു. (യോഹന്നാൻ 8:28, 29) ഇക്കാര്യത്തിൽ നിങ്ങൾ എന്തു നിലപാടെടുക്കുമെന്നു നേരത്തേന്നെ തീരുമാനിച്ചുവെക്കുന്നതാണു മുഖ്യസംതി.

ഇതു ചെയ്യുക. നിങ്ങൾ മിക്കപ്പോഴും നേരിടുന്ന സമ്മർദത്തെ ചെറുക്കേണ്ടതിന്‍റെ രണ്ടു കാരണത്തെക്കുറിച്ച് ചിന്തിക്കുക. സമ്മർദത്തെ ചെറുക്കാൻ നിങ്ങളെ സഹായിക്കുന്ന രണ്ടു നടപടിളെക്കുറിച്ചും ചിന്തിക്കുക.

നിങ്ങളെ നിയന്ത്രിക്കാൻ എന്തിനു മറ്റുള്ളരെ അനുവദിക്കണം? ശരിയെന്നു നിങ്ങൾക്കു ബോധ്യമുള്ളതു ചെയ്യാനുള്ള പക്വത കാണിക്കുക. (കൊലോസ്യർ 3:5) എപ്പോഴും അങ്ങനെ ചെയ്യാൻ കഴിയേണ്ടതിന്‌ അക്കാര്യം പ്രാർഥനയിൽ ഉൾപ്പെടുത്തുക.—മത്തായി 6:13.