വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

മെസേജ്‌ അയയ്‌ക്കു​മ്പോൾ ഞാൻ ശ്രദ്ധി​ക്കേ​ണ്ടത്‌...

മെസേജ്‌ അയയ്‌ക്കു​മ്പോൾ ഞാൻ ശ്രദ്ധി​ക്കേ​ണ്ടത്‌...
  • :-) കൂട്ടു​കാ​രു​ടെ വിശേ​ഷ​ങ്ങൾ അറിയാ​നു​ള്ള നല്ലൊരു മാർഗ​മാ​യി​രി​ക്കും മെസേ​ജു​കൾ. പക്ഷെ ശ്രദ്ധിച്ച്‌ ഉപയോ​ഗി​ക്ക​ണ​മെ​ന്നു മാത്രം.

  • :-( ചിന്തി​ക്കാ​തെ കണ്ണുമ​ടച്ച്‌ മെസേ​ജു​കൾ അയയ്‌ക്കു​ന്നത്‌ നമ്മുടെ സൗഹൃ​ദ​ങ്ങ​ളെ​യും സത്‌പേ​രി​നെ​യും ബാധി​ച്ചേ​ക്കും.

 ആർക്ക്‌ മെസേജ്‌ അയയ്‌ക്കു​ന്നു

 മെസേ​ജു​കൾ ഇല്ലാത്ത ഒരു ആശയവി​നി​മ​യ​ത്തെ​ക്കു​റിച്ച്‌ ചെറു​പ്പ​ക്കാർക്ക്‌ ചിന്തി​ക്കാൻപോ​ലും കഴിയില്ല. നിങ്ങൾക്കു പരിച​യ​മു​ള്ള എല്ലാവ​രു​മാ​യും സൗഹൃദം നിലനി​റു​ത്താൻ മെസേ​ജു​കൾ സഹായിക്കുന്നു­—എന്നാൽ മാതാ​പി​താ​ക്ക​ളു​ടെ അനുവാ​ദ​ത്തോ​ടെ.

 “ഞാനും അനുജ​ത്തി​യും ആൺകു​ട്ടി​ക​ളോ​ടു സംസാ​രി​ക്കു​ന്നത്‌ ഡാഡിക്ക്‌ ഇഷ്ടമല്ല. ഇനി സംസാ​രി​ക്ക​ണ​മെ​ങ്കിൽ എല്ലാവ​രും കാൺകെ ഹാളിൽ വെച്ചി​രി​ക്കു​ന്ന ലാൻഡ്‌ഫോ​ണി​ലൂ​ടെ മാത്രമേ ആകാവൂ.”—ലെനോർ.

 നിങ്ങൾ ശ്രദ്ധി​ക്കേ​ണ്ടത്‌: കാണു​ന്ന​വർക്കെ​ല്ലാം ഫോൺ നമ്പർ കൊടു​ത്താൽ പിന്നീട്‌ അതു വലിയ തലവേ​ദ​ന​യാ​കും.

 “ആർക്കൊ​ക്കെ​യാണ്‌ നമ്പർ കൊടു​ക്കു​ന്നത്‌ എന്ന്‌ നിങ്ങൾ ശ്രദ്ധി​ക്കു​ന്നി​ല്ലെ​ങ്കിൽ ഇഷ്ടപ്പെ​ടാ​ത്ത മെസേ​ജു​ക​ളും ചിത്ര​ങ്ങ​ളും നിങ്ങളെ തേടി​യെ​ത്തും എന്ന കാര്യ​ത്തിൽ സംശയം വേണ്ടാ.”—സ്‌കോട്ട്‌.

 “എതിർലിം​ഗ​ത്തിൽപ്പെട്ട ഒരാൾക്ക്‌ പതിവാ​യി മെസേ​ജു​കൾ അയച്ചാൽ ആ വ്യക്തി​യു​മാ​യി വൈകാ​രി​ക അടുപ്പം വളരാൻ സകല സാധ്യ​ത​യു​മുണ്ട്‌.”—സ്റ്റീവൻ.

 ബൈബിൾ പറയുന്നു: “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 22:3) ചില മുൻക​രു​ത​ലു​കൾ സ്വീക​രി​ച്ചാൽ വലിയ ഹൃദയ​വേ​ദ​ന​കൾ ഒഴിവാ​ക്കാം.

 ജീവി​ത​കഥ: “ഒരു ആൺകു​ട്ടി​യും ഞാനും സുഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. ഞങ്ങൾ പതിവാ​യി മെസേ​ജു​കൾ അയച്ചി​രു​ന്നു. നല്ല അടുപ്പ​മു​ള്ള സുഹൃ​ത്തു​ക്ക​ളാണ്‌ ഞങ്ങൾ എന്നായി​രു​ന്നു ആദ്യം എന്റെ ചിന്ത. അങ്ങനെ​യി​രി​ക്കെ ഒരുദി​വ​സം അവൻ എന്നെ പ്രണയി​ക്കു​ന്നു എന്ന്‌ എന്നോട്‌ പറഞ്ഞു. പിൻതി​രി​ഞ്ഞു​നോ​ക്കു​മ്പോൾ ഞാൻ അവനു​മാ​യി സമയം ചെലവ​ഴി​ക്കു​ക​യോ ഇത്രയ​ധി​കം മെസേ​ജു​കൾ അയയ്‌ക്കു​ക​യോ ചെയ്യരു​താ​യി​രു​ന്നു എന്ന്‌ എനിക്കു ഇപ്പോൾ തോന്നു​ന്നു.”—മെലിൻഡ.

 ചിന്തി​ക്കു​ക: ഇത്‌ അറിഞ്ഞ​ശേ​ഷം ആ ആൺകു​ട്ടി​യു​മാ​യു​ള്ള മെലിൻഡ​യു​ടെ സൗഹൃദം ഉലഞ്ഞി​ട്ടു​ണ്ടാ​കു​മോ? നിങ്ങൾക്ക്‌ എന്തു തോന്നു​ന്നു?

 ഒരു പുതിയ തിരക്കഥ രചിക്കൂ! അവളും ആ ആൺകു​ട്ടി​യും തമ്മിലുള്ള സൗഹൃദം തുടര​ണ​മാ​യി​രു​ന്നെ​ങ്കിൽ മെലിൻഡ എങ്ങനെ പ്രവർത്തി​ക്ക​ണ​മാ​യി​രു​ന്നു?

 എന്ത്‌ മെസേജ്‌ അയയ്‌ക്കു​ന്നു

 മെസേ​ജു​കൾ അയയ്‌ക്കു​ന്ന​തും സ്വീക​രി​ക്കു​ന്ന​തും വളരെ രസമുള്ള കാര്യ​മാണ്‌. ആളുകൾ ‘എഴുതാ​പ്പു​റം വായി​ക്കി​ല്ല’ എന്ന ധാരണ​യി​ലാ​യി​രി​ക്കാം നമ്മൾ എഴുതി​വി​ടു​ന്നത്‌.

 നിങ്ങൾ ശ്രദ്ധി​ക്കേ​ണ്ടത്‌: നിങ്ങൾ അയയ്‌ക്കു​ന്ന മെസേ​ജു​കൾ ചില​പ്പോൾ തെറ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കി​യേ​ക്കാം.

 “നിങ്ങളു​ടെ വികാരം എന്താ​ണെന്ന്‌ വ്യക്തമാ​ക്കാ​നു​ള്ള ചിഹ്നങ്ങൾ (emoticons), അയയ്‌ക്കു​ന്ന മെസേ​ജിൽ ഉണ്ടെങ്കി​ലും മുഖത്തി​ന്റെ​യും ശബ്ദത്തി​ന്റെ​യും ഭാവം ശരിയാ​യി മനസ്സി​ലാ​ക്കാൻ അത്‌ ലഭിക്കുന്ന വ്യക്തിക്കു കഴി​ഞ്ഞെ​ന്നു​വ​രി​ല്ല. പല തെറ്റി​ദ്ധാ​ര​ണ​കൾക്കും അതു വഴി​വെ​ച്ചേ​ക്കാം.”—ബ്രയാനാ.

 “ആൺകുട്ടികൾക്കു മെസേജുകൾ അയച്ചതുകൊണ്ട്‌ സത്‌പേര്‌ കളഞ്ഞുകുളിച്ച്‌ ‘ഇളക്കക്കാരി’ എന്ന പേര്‌ സമ്പാദിച്ച പല പെൺകുട്ടികുട്ടികളെയും എനിക്ക്‌ അറിയാം.”—ലോറ.

 ബൈബിൾ പറയുന്നു: “നീതിമാൻ മനസ്സിൽ ആലോ​ചി​ച്ചു ഉത്തരം പറയുന്നു.” (സദൃശവാക്യങ്ങൾ 15:28) എന്താണ്‌ പാഠം? ഒരു മെസേജ്‌ അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌ അതു ഒന്നുകൂ​ടി വായി​ച്ചു​നോ​ക്കു​ക.

 എപ്പോൾ മെസേജ്‌ അയയ്‌ക്കു​ന്നു

 മെസേജ്‌ അയയ്‌ക്കു​മ്പോൾ ശ്രദ്ധി​ക്കേണ്ട ചില കീഴ്‌​വഴ​ക്ക​ങ്ങൾ നിങ്ങൾക്കു​ത​ന്നെ പരിശീ​ലി​ക്കാ​വു​ന്ന​താണ്‌. മെസേജ്‌ അയയ്‌ക്കു​മ്പോൾ പാലി​ക്കേണ്ട മര്യാ​ദ​കൾ എന്ന്‌ ചിലർ അതിനെ വിളി​ച്ചേ​ക്കാം.

 നിങ്ങൾ ശ്രദ്ധി​ക്കേ​ണ്ടത്‌: മെസേ​ജു​കൾ അയയ്‌ക്കു​മ്പോൾ ശ്രദ്ധി​ക്കേണ്ട മര്യാ​ദ​കൾ പാലി​ച്ചി​ല്ലെ​ങ്കിൽ മറ്റുള്ള​വ​രെ ആകർഷി​ക്കു​ന്ന ഒരു വ്യക്തി​യാ​കു​ന്ന​തി​നു പകരം നിങ്ങൾ ഒരു പരുക്കൻ സ്വഭാ​വ​മു​ള്ള ആളായി​ത്തീ​രും.

 “മെസേജ്‌ അയയ്‌ക്കു​മ്പോൾ പാലി​ക്കേണ്ട മര്യാ​ദ​കൾ മിക്ക​പ്പോ​ഴും ഞാൻ പാലി​ക്കാ​റി​ല്ല. ഊണു​മേ​ശ​യിൽ ആയിരി​ക്കു​മ്പോ​ഴോ ആരോ​ടെ​ങ്കി​ലും സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴോ ഒക്കെ ഞാൻ മെസേജ്‌ അയയ്‌ക്കു​മാ​യി​രു​ന്നു.”—അലിസൺ.

 “വണ്ടി ഓടി​ക്കു​മ്പോൾ മെസേജ്‌ അയയ്‌ക്കു​ന്നത്‌ വളരെ അപകട​ക​ര​മാണ്‌. അല്‌പം ശ്രദ്ധ പതറി​യാൽ അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്‌.”—ആൻ.

 ബൈബിൾ പറയുന്നു: “എല്ലാറ്റി​ന്നും ഒരു സമയമുണ്ടു; . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.” (സഭാ​പ്ര​സം​ഗി 3:1, 7) സംസാ​ര​ത്തി​ന്റെ കാര്യ​ത്തി​ലെ​ന്ന​പോ​ലെ മെസേജ്‌ അയയ്‌ക്കു​മ്പോ​ഴും ഇത്‌ ബാധക​മാണ്‌.

 മെസേജ്‌ നുറു​ങ്ങു​കൾ

ആർക്ക്‌ മെസേജ്‌ അയയ്‌ക്കു​ന്നു

  •  ;-) മാതാപിതാക്കളുടെ നിർദേ​ശ​ങ്ങൾ അനുസ​രി​ക്കു​ക.—കൊ​ലോ​സ്യർ 3:20.

  •  ;-) ആർക്കൊക്കെയാണ്‌ നമ്പർ കൊടു​ക്കു​ന്ന​തെന്ന്‌ പ്രത്യേ​കം ശ്രദ്ധി​ക്കു​ക. മൊ​ബൈൽന​മ്പർ ഉൾപ്പെ​ടെ​യു​ള്ള ചില വ്യക്തി​പ​ര​മാ​യ കാര്യങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കു​ന്നത്‌ നയപൂർവം നിരസി​ക്കാൻ പഠിക്കുക. അതിലൂ​ടെ പക്വത​യു​ള്ള ഒരാൾക്കു വേണ്ട പ്രാപ്‌തി​കൾ നിങ്ങൾ വളർത്തി​യെ​ടു​ക്കു​ക​യാണ്‌.

  •  ;-) ശൃംഗരിക്കുന്ന തരത്തി​ലു​ള്ള സന്ദേശങ്ങൾ അയച്ചു​കൊണ്ട്‌ അമിത അടുപ്പം കാണി​ക്കാ​തി​രി​ക്കു​ക. പ്രണയ​വി​കാ​ര​ങ്ങൾ വളരാൻ അനുവ​ദി​ക്കു​ന്ന​തി​ലൂ​ടെ നിങ്ങൾ നിരാ​ശ​യും ഹൃദയ​വേ​ദ​ന​യും ആണ്‌ ക്ഷണിച്ചു​വ​രു​ത്തു​ന്നത്‌.

 “മൊ​ബൈൽഫോൺ ഉപയോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റിച്ച്‌ ഞാൻ മാതാ​പി​താ​ക്ക​ളു​മാ​യി നല്ല ധാരണ​യി​ലാണ്‌. എന്റെ കോൺടാ​ക്‌റ്റ്‌ ലി​സ്റ്റിൽ ആരെ​യൊ​ക്കെ ഉൾപ്പെ​ടു​ത്ത​ണം എന്നു തിര​ഞ്ഞെ​ടു​ക്കാൻ അവർ എന്നെ അനുവ​ദി​ച്ചി​ട്ടുണ്ട്‌. ഞാൻ ജ്ഞാനപൂർവം പ്രവർത്തി​ക്കും എന്ന്‌ അവർക്ക്‌ അറിയാം.” —ബ്രയാന.

എന്ത്‌ മെസേജ്‌ അയയ്‌ക്കു​ന്നു

  •  ;-) ഏതെങ്കിലും മെസേജ്‌ അയയ്‌ക്കു​ന്ന​തി​നു മുമ്പ്‌ നിങ്ങ​ളോട്‌ തന്നെ ഇങ്ങനെ ചോദി​ക്കു​ക, ‘ഇപ്പോൾ ഞാൻ മെസേജ്‌ ആണോ അയയ്‌ക്കേ​ണ്ടത്‌?’ ചില​പ്പോൾ ഒന്നു ഫോൺ വിളി​ക്കു​ക​യോ നേരിൽ കണ്ട്‌ സംസാ​രി​ക്കു​ക​യോ ആയിരി​ക്കും നല്ലത്‌.

  •  ;-) നേരിട്ട്‌ ഒരു വ്യക്തി​യോട്‌ പറയു​ക​യി​ല്ലാ​ത്ത കാര്യങ്ങൾ മെസേജ്‌ ചെയ്യാ​തി​രി​ക്കു​ക. “ഉറക്കെ പറയാൻ പറ്റാത്ത കാര്യങ്ങൾ മെസേ​ജി​ലൂ​ടെ പറയാ​തി​രി​ക്കു​ക” എന്ന്‌ 23 വയസ്സുള്ള സാറ അഭിപ്രായപ്പെടുന്നു.

 “ആരെങ്കി​ലും നിങ്ങൾക്കു മോശ​മാ​യ ചിത്രങ്ങൾ അയച്ചു​ത​ന്നാൽ മാതാ​പി​താ​ക്ക​ളോ​ടു പറയുക. അത്‌ നിങ്ങളെ സംരക്ഷി​ക്കു​ക​യും മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാൻ സഹായി​ക്കു​ക​യും ചെയ്യും.”—സെർവൻ.

എപ്പോൾ മെസേജ്‌ അയയ്‌ക്കു​ന്നു

  •  ;-) ഫോണിന്റെ ഉപയോ​ഗം എപ്പോ​ഴൊ​ക്കെ നിയ​ന്ത്രി​ക്ക​ണ​മെ​ന്നു മുന്നമേ തീരു​മാ​നി​ക്കു​ക. ഒലീവിയ എന്ന പെൺകു​ട്ടി പറയുന്നു: “ഭക്ഷണം കഴിക്കു​മ്പോ​ഴും പഠിക്കു​മ്പോ​ഴും എന്റെ കൈയിൽ ഫോൺ ഉണ്ടാകാ​റി​ല്ല. യോഗ​ങ്ങ​ളു​ടെ സമയത്ത്‌ ഞാൻ അത്‌ ഓഫ്‌ ചെയ്യും. അങ്ങനെ​യാ​കു​മ്പോൾ മെസേ​ജു​കൾ വന്നാൽ എന്താ​ണെന്ന്‌ നോക്കാ​നു​ള്ള പ്രലോ​ഭ​നം ഉണ്ടാകി​ല്ല​ല്ലോ.”

  •  ;-) പരിഗണനയുള്ളവരായിരിക്കുക. (ഫിലിപ്പിയർ 2:4) ആരെങ്കി​ലു​മാ​യി മുഖാ​മു​ഖം സംസാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ മെസേ​ജു​കൾ അയയ്‌ക്ക​രുത്‌.

 “കൂട്ടകാ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ, അത്ര അത്യാ​വ​ശ്യ​മു​ള്ള കാര്യ​ങ്ങൾക്ക​ല്ലാ​തെ ഞാൻ ആർക്കും മെസേ​ജു​കൾ അയയ്‌ക്കാ​റി​ല്ല. മാത്രമല്ല, എനിക്ക്‌ അടുത്ത്‌ പരിച​യ​മി​ല്ലാ​ത്ത ആർക്കും ഞാൻ എന്റെ നമ്പർ കൊടു​ക്കാ​റു​മി​ല്ല.”—ജാനെലി.