വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

യുവജനങ്ങൾ ചോദി​ക്കു​ന്നു

മാതാ​പി​താ​ക്കൾ വെക്കുന്ന നിയ​ന്ത്ര​ണ​ങ്ങ​ളു​മാ​യി എനിക്ക്‌ എങ്ങനെ ഒത്തു​പോ​കാം?

മാതാ​പി​താ​ക്കൾ വെക്കുന്ന നിയ​ന്ത്ര​ണ​ങ്ങ​ളു​മാ​യി എനിക്ക്‌ എങ്ങനെ ഒത്തു​പോ​കാം?

രാത്രി വളരെ വൈകി വീട്ടി​ലെ​ത്തു​ന്ന, തങ്ങൾക്ക്‌ ഇഷ്ടമുള്ള ഏതു വസ്‌ത്ര​വും ധരിക്കുന്ന, കൂട്ടു​കാ​രു​ടെ​കൂ​ടെ ഇഷ്ടമുള്ള എവി​ടെ​യും ഏതു സമയത്തും കറങ്ങി​ന​ട​ക്കു​ന്ന നിങ്ങളു​ടെ പ്രായ​ത്തി​ലു​ള്ള ചില ചെറു​പ്പ​ക്കാ​രെ നിങ്ങൾക്ക്‌ അറിയാ​മാ​യി​രി​ക്കാം. ചില​പ്പോൾ അവരുടെ മാതാ​പി​താ​ക്കൾ അവരെ ശ്രദ്ധി​ക്കാൻ കഴിയാ​ത്ത​വി​ധം തിരക്കു​ള്ള​വ​രാ​യി​രി​ക്കാം.

ഈ രീതി​യിൽ കുട്ടി​ക​ളെ വളർത്തി​ക്കൊ​ണ്ടു​വ​രു​ന്നത്‌ ശരിയ​ല്ലെ​ന്നു ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 29:15) ലോക​ത്തിൽ ഇന്നു കാണുന്ന സ്‌നേ​ഹ​മി​ല്ലാ​ത്ത അവസ്ഥയു​ടെ ഒരു മുഖ്യ​കാ​ര​ണം സ്വാർഥ​രാ​യ ആളുക​ളാണ്‌. അവരിൽ പലരും വീടു​ക​ളിൽ വേണ്ടത്ര നിയ​ന്ത്ര​ണ​മി​ല്ലാ​തെ വളർന്നു​വ​ന്ന​വ​രാണ്‌.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

തോന്നി​യ​തു​പോ​ലെ നടക്കുന്ന ചെറു​പ്പ​ക്കാ​രോട്‌ അസൂയ​പ്പെ​ടു​ന്ന​തി​നു പകരം മാതാ​പി​താ​ക്കൾ വെക്കുന്ന നിയ​ന്ത്ര​ണ​ങ്ങ​ളെ നിങ്ങ​ളോ​ടു​ള്ള അവരുടെ സ്‌നേ​ഹ​ത്തി​ന്റെ​യും താത്‌പ​ര്യ​ത്തി​ന്റെ​യും തെളി​വാ​ണെന്ന്‌ തിരി​ച്ച​റി​യു​ക. ന്യായ​മാ​യ പരിധി​കൾ വെച്ചു​കൊണ്ട്‌ മാതാ​പി​താ​ക്കൾ യഹോ​വ​യെ അനുക​രി​ക്കു​ക​യാണ്‌. തന്റെ ജനത്തോട്‌ ദൈവം ഇങ്ങനെ പറഞ്ഞു:

“ഞാൻ നിനക്ക്‌ ഉൾക്കാ​ഴ്‌ച തരും, പോകേണ്ട വഴി നിന്നെ പഠിപ്പി​ക്കും. നിന്റെ മേൽ കണ്ണുനട്ട്‌ ഞാൻ നിന്നെ ഉപദേ​ശി​ക്കും.”—സങ്കീർത്ത​നം 32:8.