വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ എങ്ങനെ മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടിയെടുക്കാം?

എനിക്ക്‌ എങ്ങനെ മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടിയെടുക്കാം?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 നിങ്ങൾ എത്ര​ത്തോ​ളം വിശ്വാ​സ​യോ​ഗ്യ​രാ​ണോ അത്ര​ത്തോ​ളം വിശ്വാ​സം നിങ്ങൾക്കു നേടി​യെ​ടു​ക്കാം. മാതാ​പി​താ​ക്കളെ അനുസ​രി​ക്കു​ന്നത്‌ കടം തിരി​ച്ച​ട​യ്‌ക്കു​ന്ന​തു​പോ​ലെ​യാണ്‌. നിങ്ങൾ മാതാ​പി​താ​ക്കളെ അനുസ​രി​ക്കാൻ കടപ്പെ​ട്ട​വ​രാണ്‌. ‘കടം തിരി​ച്ച​ട​യ്‌ക്കു​ന്ന​തിൽ’ നിങ്ങൾ എത്ര​ത്തോ​ളം വിശ്വാ​സ​യോ​ഗ്യ​രാ​ണോ നിങ്ങൾക്ക്‌ അത്ര​ത്തോ​ളം ‘കടം’ (അഥവാ സ്വാത​ന്ത്ര്യം) അവരിൽനിന്ന്‌ കിട്ടാ​നാ​ണു സാധ്യത. ഇനി നിങ്ങൾ വിശ്വാ​സ​യോ​ഗ്യ​ര​ല്ലെ​ങ്കിൽ മാതാ​പി​താ​ക്കൾ നിങ്ങൾക്കു ‘കടം’ തരാനുള്ള സാധ്യത കുറയും.

 വിശ്വാ​സം നേടി​യെ​ടു​ക്കാൻ സമയ​മെ​ടു​ക്കും. മാതാ​പി​താ​ക്കൾ കൂടുതൽ സ്വാത​ന്ത്ര്യം തരുന്ന​തിന്‌ ഉത്തരവാ​ദി​ത്വ​ബോ​ധ​ത്തോ​ടെ പെരു​മാ​റുന്ന ഒരു ശീലം നിങ്ങൾക്കു​ണ്ടാ​യി​രി​ക്കണം.

 അനുഭവം: “ഞാൻ എന്തു ചെയ്യാ​നാ​ണു മാതാ​പി​താ​ക്കൾ ആഗ്രഹി​ക്കു​ന്ന​തെന്നു കൗമാ​ര​ത്തിൽ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. അതൊക്കെ ചെയ്യു​ന്ന​തു​പോ​ലെ കാണി​ക്കു​മാ​യി​രു​ന്നെ​ങ്കി​ലും രഹസ്യ​ത്തിൽ ഞാൻ ചെയ്‌തി​രു​ന്നത്‌ എനിക്ക്‌ ഇഷ്ടമുള്ള കാര്യ​ങ്ങൾത​ന്നെ​യാ​യി​രു​ന്നു. അങ്ങനെ മാതാ​പി​താ​ക്കൾക്ക്‌ എന്നിലുള്ള വിശ്വാ​സം കുറഞ്ഞു. പിന്നീട്‌, അതിന്‌ എളുപ്പ​വ​ഴി​യൊ​ന്നു​മി​ല്ലെന്ന്‌ എനിക്കു മനസ്സി​ലാ​യി: സൂത്ര​പ്പ​ണി​യി​ലൂ​ടെ നിങ്ങൾക്കു സ്വാത​ന്ത്ര്യം നേടി​യെ​ടു​ക്കാ​നാ​കില്ല. നിങ്ങളെ വിശ്വ​സി​ക്ക​ണോ, അങ്ങനെ​യാ​ണെ​ങ്കിൽ നിങ്ങൾ വിശ്വാ​സ​യോ​ഗ്യ​രാ​യി​രി​ക്കണം.”—ക്രെയ്‌ഗ്‌

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 എന്തു നഷ്ടമു​ണ്ടാ​യാ​ലും സത്യസ​ന്ധ​രാ​യി​രി​ക്കുക. എല്ലാവർക്കും തെറ്റു പറ്റാറുണ്ട്‌. പക്ഷേ, കള്ളം പറഞ്ഞ്‌ അതു മൂടി​വെ​ക്കു​ന്നത്‌ അല്ലെങ്കിൽ സത്യം അറിയാ​തി​രി​ക്കാൻ ചില വസ്‌തു​തകൾ മറച്ചു​വെ​ക്കു​ന്നത്‌ മാതാ​പി​താ​ക്കൾക്കു നിങ്ങളിൽ ഇപ്പോ​ഴുള്ള വിശ്വാ​സം​കൂ​ടെ ഇല്ലാതാ​ക്കും. മറിച്ച്‌, നിങ്ങൾ എപ്പോ​ഴും എല്ലാ കാര്യ​ത്തി​ലും സത്യസ​ന്ധ​രാ​ണെ​ങ്കിൽ സ്വന്തം തെറ്റു സമ്മതി​ക്കാ​നുള്ള പക്വത നിങ്ങൾക്കു​ണ്ടെന്നു മാതാ​പി​താ​ക്കൾ മനസ്സി​ലാ​ക്കും. അങ്ങനെ​യു​ള്ള​വ​രെയേ വിശ്വാ​സ​യോ​ഗ്യ​രാ​യി കണക്കാക്കൂ.

 “തെറ്റു പറ്റു​മ്പോ​ഴെ​ല്ലാം നിങ്ങളി​ലുള്ള വിശ്വാ​സം നഷ്ടമാ​കില്ല. പക്ഷേ, അതു മൂടി​വെ​ക്കാൻ എപ്പോൾ ശ്രമി​ച്ചാ​ലും നിങ്ങളി​ലുള്ള വിശ്വാ​സം നഷ്ടമാ​കും.”—അന്ന.

 ബൈബിൾ പറയുന്നു: “എല്ലാത്തി​ലും സത്യസ​ന്ധ​രാ​യി​രി​ക്കാൻ ഞങ്ങൾ ആഗ്രഹി​ക്കു​ന്നു.”—എബ്രായർ 13:18.

  •   ചിന്തി​ക്കാ​നാ​യി: എവിടെ പോകു​ന്നു, എന്തിനു പോകു​ന്നു എന്നു മാതാ​പി​താ​ക്കൾ ചോദി​ക്കു​മ്പോൾ നിങ്ങൾ ഉള്ളത്‌ ഉള്ളതു​പോ​ലെ പറയാ​റു​ണ്ടോ? അല്ലെങ്കിൽ എവിടെ പോയി എന്തിനു പോയി എന്നു മാതാ​പി​താ​ക്കൾ ചോദി​ക്കു​മ്പോൾ അവി​ടെ​യും ഇവി​ടെ​യും തൊടാ​തെ​യാ​ണോ നിങ്ങൾ കാര്യങ്ങൾ പറയു​ന്നത്‌?

 ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക. വീട്ടിൽ എല്ലാ ചിട്ടവ​ട്ട​ങ്ങ​ളും അനുസ​രി​ക്കുക. വീട്ടു​ജോ​ലി​ക​ളെ​ല്ലാം പെട്ടെന്നു ചെയ്യുക. ചെല്ലാ​മെന്ന്‌ പറഞ്ഞി​രി​ക്കു​ന്നി​ടത്ത്‌ കൃത്യ​മാ​യി ചെല്ലുക. സ്‌കൂ​ളി​ലെ പഠനകാ​ര്യ​ങ്ങ​ളെ​ല്ലാം ഉത്തരവാ​ദി​ത്വ​ത്തോ​ടെ ചെയ്യുക. മാതാ​പി​താ​ക്കൾ പറഞ്ഞി​രി​ക്കുന്ന സമയത്തി​നു​ള്ളിൽ വീട്ടിൽ കയറുക.

 “കൂട്ടു​കാ​രോ​ടൊ​പ്പം കറങ്ങാൻ പോയിട്ട്‌ ഒമ്പതു മണിക്കു വീട്ടിൽ എത്തണം എന്നു പറഞ്ഞിട്ട്‌ പത്തരയ്‌ക്കാ​ണു നിങ്ങൾ കയറി ചെല്ലു​ന്ന​തെ​ങ്കിൽ, കൂട്ടു​കാ​രോ​ടൊ​പ്പം കറങ്ങാൻ അടുത്ത തവണ മാതാ​പി​താ​ക്കൾ അനുവ​ദി​ക്കു​മെന്ന്‌ പ്രതീ​ക്ഷി​ക്ക​രുത്‌.”—റയാൻ.

 ബൈബിൾ പറയുന്നു: “ഓരോ​രു​ത്ത​രും അവരുടെ ഉത്തരവാ​ദി​ത്വ​മെന്ന ചുമടു ചുമക്ക​ണ​മ​ല്ലോ.”—ഗലാത്യർ 6:5, അടിക്കു​റിപ്പ്‌.

  •   ചിന്തി​ക്കാ​നാ​യി: സമയനി​ഷ്‌ഠ​യു​ടെ കാര്യ​ത്തി​ലും, വീട്ടു​ജോ​ലി ചെയ്‌തു​തീർക്കു​ന്ന​തി​ലും നിങ്ങൾക്കുള്ള പേര്‌ എന്താണ്‌? മാതാ​പി​താ​ക്കൾ പറയുന്ന കാര്യങ്ങൾ നിങ്ങൾക്ക്‌ ഇഷ്ടമി​ല്ലാ​ത്ത​താ​ണെ​ങ്കിൽപ്പോ​ലും നിങ്ങൾ അനുസ​രി​ക്കാ​റു​ണ്ടോ?

 ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. മാതാ​പി​താ​ക്കൾക്കു നിങ്ങളി​ലുള്ള വിശ്വാ​സം പോ​യെ​ങ്കിൽ അതു തിരി​ച്ചു​നേ​ടാൻ കുറച്ച്‌ സമയ​മെ​ടു​ക്കും. കാത്തി​രി​ക്കുക.

 “ഞാൻ മുതിർന്നി​ട്ടും മാതാ​പി​താ​ക്കൾ കൂടുതൽ ഉത്തരവാ​ദി​ത്വ​ങ്ങ​ളൊ​ന്നും ഏല്‌പി​ക്കാ​തി​രു​ന്ന​പ്പോൾ എനിക്കു വല്ലാതെ അസ്വസ്ഥത തോന്നി. വലുതാ​യെന്നു കരുതി പക്വത വരണ​മെ​ന്നി​ല്ലെന്ന കാര്യം ഞാൻ അന്നു മനസ്സി​ലാ​ക്കി​യി​രു​ന്നില്ല. എന്നെ കാര്യങ്ങൾ വിശ്വ​സിച്ച്‌ ഏൽപ്പി​ക്കാൻ കൊള്ളാ​മെന്നു തെളി​യി​ക്കാൻ എനിക്ക്‌ അവസരങ്ങൾ തരാൻ ഞാൻ മാതാ​പി​താ​ക്ക​ളോ​ടു പറഞ്ഞു. കുറച്ച്‌ സമയ​മെ​ടു​ത്തെ​ങ്കി​ലും അതു ഫലിച്ചു. ഇതിൽനിന്ന്‌ ഞാൻ ഒരു കാര്യം പഠിച്ചു: മറ്റുള്ള​വ​രു​ടെ വിശ്വാ​സം നേടു​ന്നത്‌ പ്രായം​കൊ​ണ്ടല്ല, അതിന്‌ പ്രവൃ​ത്തി​കൾ വേണം.”—റെയ്‌ച്ചൽ.

 ബൈബിൾ പറയുന്നു: “നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌ എപ്പോ​ഴും പരീക്ഷിച്ച്‌ ഉറപ്പു​വ​രു​ത്തുക.”—2 കൊരി​ന്ത്യർ 13:5.

  •   ചിന്തി​ക്കാ​നാ​യി: മാതാ​പി​താ​ക്ക​ളു​ടെ വിശ്വാ​സം നേടി​യെ​ടു​ക്കാൻ അല്ലെങ്കിൽ നഷ്ടപ്പെട്ട വിശ്വാ​സം വീണ്ടെ​ടു​ക്കാൻ കഴിയു​മോ? അതിനാ​യി “നിങ്ങൾ എങ്ങനെ​യു​ള്ള​വ​രാ​ണെന്ന്‌” കാണി​ച്ചു​കൊ​ടു​ക്കാൻ എന്തൊക്കെ ചെയ്യാം?

 നുറുങ്ങ്‌: കൃത്യ​നി​ഷ്‌ഠ​യു​ടെ കാര്യ​ത്തി​ലോ വീട്ടു​ജോ​ലി ചെയ്‌തു​തീർക്കു​ന്ന​തി​ലോ സമയത്തിന്‌ വീട്ടിൽ കയറു​ന്ന​തി​ലോ അങ്ങനെ ഏതെങ്കി​ലും ഒരു കാര്യ​ത്തിൽ ഒരു ലക്ഷ്യം വെക്കുക. നിങ്ങളു​ടെ ആ ലക്ഷ്യ​ത്തെ​ക്കു​റിച്ച്‌ മാതാ​പി​താ​ക്ക​ളോ​ടു പറയുക. എന്നിട്ട്‌ അവരുടെ വിശ്വാ​സം നേടി​യെ​ടു​ക്കാൻ എന്താണു ചെയ്യേ​ണ്ട​തെന്നു ചോദി​ക്കുക. ബൈബിളിന്റെ ഈ ഉപദേ​ശ​ത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കാൻ കഠിന​ശ്രമം ചെയ്യുക: “നിങ്ങളു​ടെ കഴിഞ്ഞ​കാ​ലത്തെ ജീവി​ത​രീ​തി​ക്കു ചേർച്ച​യി​ലുള്ള . . . പഴയ വ്യക്തി​ത്വം ഉരിഞ്ഞു​ക​ള​യണം.” (എഫെസ്യർ 4:22) ക്രമേണ നിങ്ങളു​ടെ പുരോ​ഗതി മാതാ​പി​താ​ക്കൾ ശ്രദ്ധി​ക്കും.