വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എനിക്ക് എങ്ങനെ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാം?

എനിക്ക് എങ്ങനെ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാം?

നിങ്ങൾക്കു ചെയ്യാവുന്നത്‌

ഇതെക്കുറിച്ച് ചിന്തിക്കുക: പൊതുവേ നിങ്ങളുടെ സ്വഭാവം, മാതാപിതാക്കൾക്കു നിങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെടാൻ ഇടയാക്കുന്ന തരത്തിലുള്ളതാണോ?

ഉദാഹത്തിന്‌, പൗലോസ്‌ അപ്പോസ്‌തലൻ ഇങ്ങനെ എഴുതി: “എല്ലാത്തിലും സത്യസന്ധരായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.” (എബ്രാ. 13:18) നിങ്ങളോടുന്നെ ചോദിക്കുക: ‘ഞാൻ എവിടെയാണ്‌, എന്തു ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് മാതാപിതാക്കളോടു തുറന്നുയുന്ന രീതി എനിക്കുണ്ടോ?’

താഴെ കൊടുത്തിരിക്കുന്ന ഒരു അനുഭകഥ തിരഞ്ഞെടുക്കുക.

 ലോറീ  ബെവർലി

ലോറീ

 എനിക്ക് ഇഷ്ടമായിരുന്ന ഒരു ആൺകുട്ടിക്കു ഞാൻ രഹസ്യമായി ഇ-മെയ്‌ൽ അയയ്‌ക്കുമായിരുന്നു. അപ്പനും അമ്മയും അതു കണ്ടുപിടിച്ചു. എന്നോടു നിറുത്താൻ പറഞ്ഞു. ഇനി ചെയ്യില്ലെന്നു പറഞ്ഞെങ്കിലും ഞാൻ അതു തുടർന്നു. ഒരു വർഷം അങ്ങനെ പോയി. ഞാൻ അവന്‌ മെയ്‌ൽ അയയ്‌ക്കും, അപ്പനും അമ്മയും കണ്ടുപിടിക്കും, ഞാൻ ക്ഷമ പറയും, ഇനി ചെയ്യില്ലെന്നു വാക്കുകൊടുക്കും, പക്ഷേ ഞാൻ വീണ്ടും ചെയ്യും. മാതാപിതാക്കൾക്ക് എന്നെ ഒരു കാര്യത്തിലും വിശ്വസിക്കാനാകില്ല എന്ന സ്ഥിതിയിലെത്തി കാര്യങ്ങൾ!

ലോറീയുടെ അപ്പനും അമ്മയും ലോറിയെ വിശ്വസിക്കാത്തതിനു കാരണം എന്താണ്‌?

നിങ്ങളായിരുന്നു ലോറീയുടെ മാതാപിതാക്കളുടെ സ്ഥാനത്തെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു, എന്തുകൊണ്ട്?

ആദ്യമായി അപ്പനും അമ്മയും അവളോട്‌ ഈ കാര്യത്തെക്കുറിച്ച് സംസാരിച്ചശേഷം അവൾക്ക് എങ്ങനെ കുറെക്കൂടെ ഉത്തരവാദിത്വബോത്തോടെ പെരുമാറാമായിരുന്നു?

ബെവർലി

 ആൺകുട്ടികളുടെ കാര്യംവരുമ്പോൾ എന്‍റെ അപ്പനും അമ്മയ്‌ക്കും എന്നെ തീരെ വിശ്വാമില്ലായിരുന്നു. അതിന്‍റെ കാരണം ഇപ്പോൾ എനിക്കു മനസ്സിലാകുന്നുണ്ട്. എന്നെക്കാൾ രണ്ടു വയസ്സ് മൂത്ത ചില ആൺകുട്ടികളുമായി ഞാൻ ശൃംഗരിച്ചിരുന്നു. ഞാൻ അവരുമായി ഏറെ നേരം ഫോണിൽ സംസാരിക്കും. കൂടിവരവുകളിൽ ഞാൻ ഏതു നേരവും അവരുടെ കൂടെയായിരിക്കും. മറ്റാരോടുംന്നെ സംസാരിച്ചിരുന്നില്ല. ഒരു മാസത്തേക്ക് മാതാപിതാക്കൾ എന്‍റെ ഫോൺ പിടിച്ചുവെച്ചു. ആ ആൺകുട്ടികൾ ഉള്ളിടത്ത്‌ പോകാനും അനുവദിച്ചില്ല.

നിങ്ങളായിരുന്നു ബെവർലിയുടെ മാതാപിതാക്കളുടെ സ്ഥാനത്തെങ്കിൽ നിങ്ങൾ എന്തു ചെയ്യുമായിരുന്നു, എന്തുകൊണ്ട്?

ബെവർലിക്ക് അവർ വെച്ച നിയന്ത്രണങ്ങൾ അന്യാമായിപ്പോയെന്നു തോന്നുന്നുണ്ടോ? എങ്കിൽ എന്തുകൊണ്ട്?

മാതാപിതാക്കളുടെ വിശ്വാസം നേടാൻ ബെവർലിക്ക് എന്തു ചെയ്യാമായിരുന്നു?

വിശ്വാസം നേടിയെടുക്കാൻ...

നിങ്ങൾക്കു ചെയ്യാവുന്നത്‌

ആശ്രയിക്കാൻ കൊള്ളാവുന്ന ഒരു മുതിർന്ന വ്യക്തിയായിത്തീരുന്നത്‌ നട കയറുന്നതുപോലെയാണ്‌, മുതിർന്ന വ്യക്തയായിത്തീരുന്നതുവരെ പടികൾ ഓരോന്നായി ചവിട്ടിക്കയറണം

ഒന്നാമത്‌, ഏതു കാര്യത്തിലാണ്‌ അവരുടെ വിശ്വാസം നഷ്ടപ്പെട്ടതെന്നു മനസ്സിലാക്കുക.

 • നേരത്തേ വീട്ടിലെത്തുന്ന കാര്യത്തിൽ

 • വാക്കു പാലിക്കുന്നതിൽ

 • സമയനിഷ്‌ഠ പാലിക്കുന്നതിൽ

 • പണപരമായ കാര്യങ്ങൾ ഉത്തരവാദിത്വത്തോടെ കൈകാര്യം ചെയ്യുന്നതിൽ

 • ജോലികൾ ചെയ്‌തുതീർക്കുന്നതിൽ

 • നിർബന്ധിക്കാതെതന്നെ രാവിലെ എഴുന്നേൽക്കുന്നതിൽ

 • മുറി വൃത്തിയായി സൂക്ഷിക്കുന്നതിൽ

 • സത്യം സംസാരിക്കുന്നതിൽ

 • ഫോണും കമ്പ്യൂട്ടറും മറ്റും സമനിയോടെ ഉപയോഗിക്കുന്നതിൽ

 • തെറ്റുകൾ സമ്മതിക്കുയും ക്ഷമചോദിക്കുയും ചെയ്യുന്നതിൽ

 • മറ്റു കാര്യങ്ങളിൽ

രണ്ടാമത്‌, പരിഹാരമുണ്ടാക്കുക. നിങ്ങൾ സൂചിപ്പിച്ച കാര്യങ്ങളിൽ ആശ്രയയോഗ്യരെന്നു തെളിയിക്കാൻ ലക്ഷ്യം വെക്കുക. ബൈബിളിന്‍റെ ഈ ഉപദേശം അനുസരിക്കുക: “മുൻകാല ജീവിതിക്കൊത്ത ... പഴയ വ്യക്തിത്വം ഉരിഞ്ഞുകള”യുക. (എഫെസ്യർ 4:22) ക്രമേണ, നിങ്ങളുടെ മാതാപിതാക്കൾ ഉൾപ്പെടെ എല്ലാവരും നിങ്ങളുടെ പുരോതി കാണും.—1 തിമൊഥെയൊസ്‌ 4:15.

മൂന്നാമത്‌, നിങ്ങളുടെ തീരുമാനം മാതാപിതാക്കളോടു പറയുക. അവർ നിങ്ങളെ വിശ്വസിക്കാത്തതിനു കുറ്റം പറയുന്നതിനു പകരം, അവരുടെ വിശ്വാസം നേടിയെടുക്കാൻ എന്താണു ചെയ്യേണ്ടതെന്ന് ആദരപൂർവം അവരോടു ചോദിക്കുക.

മുന്നറിയിപ്പ്: അത്ര പെട്ടെന്നൊന്നും മാതാപിതാക്കൾ ഇളവു ചെയ്‌തുതരാൻ പ്രതീക്ഷിക്കേണ്ടതില്ല. പറഞ്ഞ വാക്കു നിങ്ങൾ പാലിക്കുന്നെന്ന് ഉറപ്പുവരുത്താൻ അവർ എന്തായാലും ആഗ്രഹിക്കും. നിങ്ങൾ ആശ്രയയോഗ്യരാണെന്നു തെളിയിക്കാൻ ഈ അവസരം ഉപയോഗിക്കുക. ക്രമേണ മാതാപിതാക്കൾ നിങ്ങളെ കൂടുതൽക്കൂടുതൽ വിശ്വസിക്കും, ഏറെ സ്വാതന്ത്ര്യം അനുവദിച്ചുരുയും ചെയ്യും. നേരത്തേ പറഞ്ഞ ബെവർലിയുടെ കാര്യത്തിൽ സംഭവിച്ചത്‌ അതാണ്‌. ബെവർലി പറയുന്നു: “വിശ്വാസം നേടിയെടുക്കുന്നതിനെക്കാൾ എളുപ്പമാണ്‌ അതു നഷ്ടപ്പെടുത്താൻ.” ബെവർലി ഇങ്ങനെയും പറയുന്നു: “ഞാൻ ഇപ്പോൾ അതു നേടിയെടുത്തുകൊണ്ടിരിക്കുയാണ്‌. അത്‌ എത്ര സന്തോമാണെന്നോ!”

ചുരുക്കിപ്പറഞ്ഞാൽ: നിങ്ങൾ എത്രമാത്രം വിശ്വായോഗ്യരാണോ അത്രയധികം വിശ്വാസം നിങ്ങൾ നേടിയെടുക്കും.