വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

മനസ്സ്‌ തളർത്തുന്ന ചിന്തകൾ എങ്ങനെ ഒഴിവാ​ക്കാം?

 നിങ്ങൾ ഏതു ഗണത്തിൽപ്പെ​ടും?

 •   ശുഭ​പ്ര​തീ​ക്ഷ​യു​ള്ളവർ

   “സന്തോ​ഷ​ത്തോ​ടി​രി​ക്കാൻ ഞാൻ എപ്പോ​ഴും ശ്രമി​ക്കും. ഞാൻ പെട്ടെ​ന്നൊ​ന്നും ദേഷ്യ​പ്പെ​ടാ​റില്ല. എല്ലാ ദിവസ​വും ചിരിച്ച്‌ സന്തോ​ഷ​ത്തോ​ടി​രി​ക്കു​ന്ന​തിന്‌ എന്താ കുഴപ്പം? അതല്ലേ നല്ലത്‌?”—വലെറി.

 •   ശുഭ​പ്ര​തീ​ക്ഷ​യി​ല്ലാ​ത്തവർ

   “എന്തെങ്കി​ലും നല്ല കാര്യം കേട്ടാൽ, ‘ഏയ്‌ അത്‌ അങ്ങനെ​യാ​വാൻ വഴിയി​ല്ല​ല്ലോ’ എന്നേ ഞാൻ ചിന്തിക്കൂ.”—റിബെക്ക.

 •   യാഥാർഥ്യ​ബോ​ധ​മു​ള്ളവർ

   “എല്ലാത്തി​ലും ശുഭ​പ്ര​തീ​ക്ഷ​യു​ള്ളവർ പരാജയം സംഭവി​ക്കു​മ്പോൾ തകർന്നു​പോ​യേ​ക്കാം. ഒട്ടും ശുഭ​പ്ര​തീ​ക്ഷ​യി​ല്ലാ​ത്ത​വ​രു​ടെ ജീവിതം ഭയങ്കര കഷ്ടമാ​യി​രി​ക്കും. എന്നാൽ യാഥാർഥ്യ​ബോ​ധ​മു​ള്ള​തു​കൊണ്ട്‌ കാര്യങ്ങൾ എങ്ങനെ​യാ​ണോ അതിനെ അങ്ങനെ കാണാൻ എനിക്കു കഴിയു​ന്നു.”—അന്ന.

 ഇതു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ബൈബിൾ പറയുന്നു: “ഹൃദയ​ത്തിൽ സന്തോ​ഷ​മു​ള്ള​വന്‌ എന്നും വിരുന്ന്‌.” (സുഭാ​ഷി​തങ്ങൾ 15:15) എല്ലാത്തി​ന്റെ​യും നല്ല വശം കാണു​ന്നവർ കൂടുതൽ സന്തോ​ഷ​മു​ള്ള​വ​രാണ്‌. അവർക്ക്‌ കൂടുതൽ കൂട്ടു​കാ​രു​ണ്ടാ​കും. എന്നാൽ എപ്പോ​ഴും വിഷമി​ച്ചു​ന​ട​ക്കു​ന്ന​വ​രോ​ടു കൂട്ടു​കൂ​ടാൻ ആളുകൾ ഒന്നു മടിക്കും.

 അങ്ങേയറ്റം ശുഭ​പ്ര​തീ​ക്ഷ​യുള്ള ആളു​പോ​ലും ചില യാഥാർഥ്യ​ങ്ങൾ നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌,

 •   യുദ്ധം, ഭീകര​പ്ര​വർത്തനം, കുറ്റകൃ​ത്യം എന്നിവ​യെ​ക്കു​റി​ച്ചുള്ള നിലയ്‌ക്കാത്ത വാർത്തകൾ

 •   കുടും​ബ​പ്ര​ശ്‌നങ്ങൾ

 •   നിങ്ങളു​ടെ​തന്നെ കുഴപ്പ​ങ്ങ​ളും ബലഹീ​ന​ത​ക​ളും

 •   നിങ്ങളെ വിഷമി​പ്പി​ക്കുന്ന ഒരു കൂട്ടു​കാ​ര​നോ കൂട്ടു​കാ​രി​യോ

 ഇങ്ങനെ​യു​ള്ള പ്രശ്‌നങ്ങൾ കണ്ടി​ല്ലെന്നു നടിക്കു​ക​യോ അതെക്കു​റിച്ച്‌ മാത്രം ചിന്തിച്ച്‌ വിഷമി​ക്കു​ക​യോ ചെയ്യാതെ യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക. അപ്പോൾ തീർത്തും ശുഭക​ര​മ​ല്ലാത്ത ചിന്തകൾ ഒഴിവാ​ക്കാ​നാ​കും. അതു​പോ​ലെ പ്രശ്‌ന​ങ്ങ​ളു​ണ്ടാ​കു​മ്പോൾ തളർന്നു​പോ​കു​ക​യു​മില്ല.

ജീവിതത്തിലുണ്ടാകുന്ന കൊടു​ങ്കാ​റ്റു​കളെ നിങ്ങൾക്കു നേരി​ടാ​നാ​കും. ഓർക്കുക ഇരുളി​ന്റെ മറനീക്കി സൂര്യൻ ഉടൻ തിരി​ച്ചെ​ത്തും

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 •   തെറ്റു സംഭവി​ച്ചേ​ക്കാം എന്ന്‌ അംഗീ​ക​രി​ക്കുക.

   ബൈബിൾ പറയുന്നു: “ശരിമാ​ത്രം ചെയ്യു​ക​യും ഒരിക്ക​ലും പാപം ചെയ്യാ​തി​രി​ക്കു​ക​യും ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമി​യി​ല്ലില്ല. ” (സഭാ​പ്ര​സം​ഗകൻ 7:20, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാ​ന്തരം) തെറ്റു പറ്റുന്നതു മനുഷ്യ​സ​ഹ​ജ​മാണ്‌. ജീവി​ത​ത്തിൽ നിങ്ങൾ ഒരു പരാജ​യ​മാ​ണെന്ന്‌ അതിനർഥ​മില്ല.

   എങ്ങനെ യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാം: ഒരു തെറ്റു പറ്റിയാൽ എങ്ങനെ മെച്ച​പ്പെ​ടാം എന്നു ചിന്തി​ക്കുക. എന്നാൽ ഇനി​യൊ​രി​ക്ക​ലും തെറ്റ്‌ പറ്റി​ല്ലെന്നു ചിന്തി​ക്ക​രുത്‌. കാലേബ്‌ എന്ന ചെറു​പ്പ​ക്കാ​രൻ പറയുന്നു: “തെറ്റു​ക​ളെ​ക്കു​റിച്ച്‌ വീണ്ടും​വീ​ണ്ടും ഓർത്ത്‌ ഞാൻ വിഷമി​ച്ചി​രി​ക്കാ​റില്ല. തെറ്റു​ക​ളിൽനിന്ന്‌ പാഠം പഠിക്കാ​നും മെച്ച​പ്പെ​ടാ​നു​മാ​ണു ഞാൻ ശ്രമി​ക്കു​ന്നത്‌.”

 •   താരത​മ്യം ചെയ്യാ​തി​രി​ക്കുക.

   ബൈബിൾ പറയു​ന്നത്‌: “നമുക്കു ദുരഭി​മാ​നി​ക​ളാ​കാ​തി​രി​ക്കാം. പരസ്‌പരം മത്സരി​ക്കു​ന്ന​തും അസൂയ​പ്പെ​ടു​ന്ന​തും ഒഴിവാ​ക്കാം.” (ഗലാത്യർ 5:26) നിങ്ങളെ ക്ഷണിക്കാത്ത പരിപാ​ടി​ക​ളു​ടെ ഫോ​ട്ടോ​കൾ സമൂഹ​മാ​ധ്യ​മ​ത്തിൽ കാണു​മ്പോൾ ദേഷ്യ​വും നിരാ​ശ​യും ഒക്കെ നിങ്ങൾക്കു തോന്നി​യേ​ക്കാം. നിങ്ങളു​ടെ ഏറ്റവും അടുത്ത കൂട്ടു​കാർക്കു​പോ​ലും ശരിക്കും നിങ്ങ​ളോ​ടു സ്‌നേ​ഹ​മു​ണ്ടോ എന്ന്‌ അപ്പോൾ നിങ്ങൾ സംശയി​ച്ചേ​ക്കാം.

   എങ്ങനെ യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാം: എല്ലാ പരിപാ​ടി​ക്കും നിങ്ങളെ വിളി​ക്കണം എന്നു ചിന്തി​ക്ക​രുത്‌. നടന്ന കാര്യ​ങ്ങ​ളെ​ല്ലാം സമൂഹ​മാ​ധ്യ​മ​ത്തിൽ വരില്ല എന്ന കാര്യ​വും ഓർക്കുക. “ആളുകൾ അവരുടെ ജീവി​ത​ത്തി​ലെ ഏറ്റവും നല്ല കാര്യങ്ങൾ മാത്രമേ സമൂഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ സാധാരണ പങ്കു​വെ​ക്കു​ക​യു​ള്ളൂ. അത്ര രസം തോന്നാത്ത കാര്യങ്ങൾ വിട്ടു​ക​ള​യും” എന്ന്‌ കൗമാ​ര​ക്കാ​രി​യായ അലെക്‌സിസ്‌ പറയുന്നു.

 •   സമാധാ​ന​മു​ണ്ടാ​ക്കു​ന്നവർ ആയിരി​ക്കുക—പ്രത്യേ​കിച്ച്‌ കുടും​ബ​ത്തിൽ.

   “സമാധാ​ന​ത്തി​ലാ​യി​രി​ക്കാൻ നിങ്ങളു​ടെ കഴിവി​ന്റെ പരമാ​വധി ശ്രമി​ക്കുക.” (റോമർ 12:18) മറ്റുള്ളവർ ചെയ്യു​ന്ന​തെ​ല്ലാം നിയ​ന്ത്രി​ക്കാൻ നിങ്ങൾക്കു കഴിയില്ല. എന്നാൽ നിങ്ങൾ എന്തു ചെയ്യണ​മെന്നു നിങ്ങൾക്കു തീരു​മാ​നി​ക്കാം. മറ്റുള്ള​വ​രു​മാ​യി സമാധാ​നം നിലനിർത്തു​മെന്നു തീരു​മാ​നി​ച്ചു​റ​യ്‌ക്കുക.

   എങ്ങനെ യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാം: കുടും​ബ​ത്തിൽ എന്തെങ്കി​ലും പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കിൽ അതു കൂടുതൽ വഷളാ​കാൻ നിങ്ങൾ ഇടയാ​ക്ക​രുത്‌. കൂട്ടു​കാ​രു​മാ​യി സമാധാ​ന​ത്തിൽ പോകാൻ നിങ്ങൾ ശ്രമി​ക്കു​ന്ന​തു​പോ​ലെ വീട്ടു​കാ​രു​മാ​യും സമാധാ​ന​ത്തിൽ പോകാൻ ശ്രമി​ക്കണം. മെലിൻഡ എന്ന കൗമാ​ര​ക്കാ​രി ഇങ്ങനെ പറയുന്നു: “എപ്പോ​ഴും നന്നായി പെരു​മാ​റാൻ ആർക്കും കഴിയില്ല. നമ്മളെ​ല്ലാം എപ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ മറ്റുള്ള​വരെ വേദനി​പ്പി​ച്ചേ​ക്കാം. നമ്മളെ വേദനി​പ്പി​ക്കു​ന്ന​വ​രോ​ടു നന്നായി ഇടപെ​ട​ണോ മോശ​മാ​യി ഇടപെ​ട​ണോ എന്നു നമ്മൾ തീരു​മാ​നി​ക്കണം.”

 •   നന്ദിയു​ള്ള​വ​രാ​യി​രി​ക്കുക.

   ‘നിങ്ങൾ നന്ദിയു​ള്ള​വ​രാ​ണെന്നു കാണി​ക്കണം’ എന്നു ബൈബിൾ പറയുന്നു. (കൊ​ലോ​സ്യർ 3:15) നിങ്ങൾ നന്ദിയു​ള്ള​വ​രാ​ണെ​ങ്കിൽ നിങ്ങളു​ടെ ജീവി​ത​ത്തിൽ ശരിയാ​യി​പ്പോ​കുന്ന കാര്യങ്ങൾ ഓർത്ത്‌ സന്തോ​ഷി​ക്കും. ശരിയാ​യി​പ്പോ​കാത്ത കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തിച്ച്‌ വിഷമി​ച്ചി​രി​ക്കില്ല.

   എങ്ങനെ യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാം: നിങ്ങളു​ടെ പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ നിങ്ങൾ ബോധ​വാ​ന്മാ​രാ​യി​രി​ക്കണം. അതേസ​മയം ജീവി​ത​ത്തി​ലെ നല്ല കാര്യങ്ങൾ നിങ്ങളു​ടെ കണ്ണിൽപ്പെ​ടാ​തെ​യും പോക​രുത്‌. “ഓരോ ദിവസ​വും എന്റെ ജീവി​ത​ത്തി​ലെ ഒരു നല്ല കാര്യം ഞാൻ ഡയറി​യിൽ കുറി​ച്ചി​ടും. എന്റെ ജീവി​ത​ത്തിൽ പ്രശ്‌ന​ങ്ങ​ളൊ​ക്കെ ഉണ്ടെങ്കി​ലും എനിക്കു സന്തോ​ഷി​ക്കാ​നുള്ള കാരണ​ങ്ങ​ളും ഉണ്ടെന്ന്‌ ഇത്‌ എന്നെ ഓർമി​പ്പി​ക്കു​ന്നു” എന്നു ചെറു​പ്പ​ക്കാ​രി​യായ റിബക്ക പറയുന്നു.

 •   നല്ല കൂട്ടു​കാ​രെ കണ്ടെത്തുക

    ബൈബിൾ പറയു​ന്നത്‌ “ചീത്ത കൂട്ടു​കെട്ടു നല്ല ശീലങ്ങളെ നശിപ്പി​ക്കു​ന്നു” എന്നാണ്‌. (1 കൊരി​ന്ത്യർ 15:33) നിങ്ങളു​ടെ കൂട്ടു​കാർ വിമർശ​ന​മ​നോ​ഭാ​വ​മു​ള്ള​വ​രോ എന്തിനും ഏതിനും കുറ്റം പറയു​ന്ന​വ​രോ ആണെങ്കിൽ അവരുടെ മോശം രീതികൾ നിങ്ങളി​ലേ​ക്കും വന്നേക്കാം.

   എങ്ങനെ യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കാം: ചില​പ്പോൾ നിങ്ങളു​ടെ കൂട്ടു​കാർ വലിയ​വ​ലിയ പ്രശ്‌നങ്ങൾ കാരണം സങ്കട​പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രി​ക്കും. അവരെ സഹായി​ക്കാൻ നിങ്ങ​ളെ​ക്കൊ​ണ്ടാ​കു​ന്ന​തെ​ല്ലാം ചെയ്യുക. എന്നാൽ അവരുടെ പ്രശ്‌നങ്ങൾ കാരണം നിങ്ങൾ തകർന്നു​പോ​ക​രുത്‌. “എപ്പോ​ഴും പ്രശ്‌ന​ങ്ങ​ളി​ലേക്കു മാത്രം നോക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​വരെ കൂട്ടു​കാ​രാ​ക്കി​യാൽ നിങ്ങളും അങ്ങനെ​യാ​കും” എന്നാണു മിഷേൽ എന്ന ചെറു​പ്പ​ക്കാ​രി​യു​ടെ അഭി​പ്രാ​യം.

 മനസ്സിനെ ബലപ്പെ​ടു​ത്തുന്ന കാര്യങ്ങൾ വായി​ക്കു​ക

 “ബുദ്ധി​മു​ട്ടു നിറഞ്ഞ സമയങ്ങൾ ഉണ്ടാകു​മെന്നു” ബൈബിൾ പറഞ്ഞി​രി​ക്കുന്ന അവസാ​ന​കാ​ല​ത്താണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌. (2 തിമൊ​ഥെ​യൊസ്‌ 3:1) ഇത്രയും മോശം കാര്യ​ങ്ങ​ളുള്ള ഈ ലോകത്ത്‌ എങ്ങനെ പിടി​ച്ചു​നിൽക്കാൻ പറ്റും എന്നാണോ നിങ്ങൾ ചിന്തി​ക്കു​ന്നത്‌? വായി​ക്കു​ക: “ഇത്രയ​ധി​കം കഷ്ടപ്പാ​ടും ദുരി​ത​വും എന്തു​കൊണ്ട്‌?