വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 2: ബൈബിൾവാ​യന രസകര​മാ​ക്കുക

ബൈബി​ളിന്‌ എങ്ങനെ എന്നെ സഹായി​ക്കാ​നാ​കും?—ഭാഗം 2: ബൈബിൾവാ​യന രസകര​മാ​ക്കുക

 “വായി​ക്കേ​ണ്ട​പോ​ലെ വായി​ക്കാൻ അറിയി​ല്ലെ​ങ്കിൽ ബൈബിൾവാ​യന ബോറാ​യി തോന്നി​യേ​ക്കാം” എന്നാണ്‌ കൗമാ​ര​ത്തി​ലുള്ള വിൽ പറയു​ന്നത്‌.

 ബൈബിൾവാ​യന രസകര​മാ​ക്കാ​നു​ളള നുറു​ങ്ങു​വി​ദ്യ​കൾ അറിയ​ണോ? ഈ ലേഖന​ത്തിൽ അതുണ്ട്‌.

 വായി​ക്കു​ന്ന ഭാഗത്തി​നു ജീവൻ കൊടു​ക്കുക

 വായി​ക്കു​ന്ന ഭാഗവു​മാ​യി ലയിച്ചു​ചേ​രുക. നിങ്ങൾക്ക്‌ ഇതു പരീക്ഷി​ക്കാ​വു​ന്ന​താണ്‌:

 1.   ബൈബിൾഭാഗം തിര​ഞ്ഞെ​ടു​ക്കുക. നിങ്ങൾ പഠിക്കാൻ ആഗ്രഹി​ക്കുന്ന ബൈബി​ളി​ലെ ഏതെങ്കി​ലും സംഭവ​മോ സുവി​ശേ​ഷ​ഭാ​ഗ​മോ തിര​ഞ്ഞെ​ടു​ക്കുക. അല്ലെങ്കിൽ jw.org-ൽ ബൈബിൾ നാടക​വാ​യന എന്ന ഭാഗത്തെ ഏതെങ്കി​ലും ഭാഗം നിങ്ങൾക്ക്‌ തിര​ഞ്ഞെ​ടു​ക്കാം.

 2.   ആ ഭാഗം വായി​ക്കുക. നിങ്ങൾക്ക്‌ അത്‌ ഒറ്റയ്‌ക്കു വായി​ക്കാം. അല്ലെങ്കിൽ കൂട്ടു​കാ​രോ​ടൊ​പ്പ​മോ വീട്ടു​കാ​രോ​ടൊ​പ്പ​മോ ഉച്ചത്തിൽ വായി​ക്കാം. വിവര​ണ​ഭാ​ഗം ഒരാൾക്കും, കഥാപാ​ത്ര​ങ്ങ​ളു​ടെ സംഭാ​ഷ​ണങ്ങൾ മറ്റുള്ള​വർക്കും വായി​ക്കാം.

 3.   പിൻവരുന്നവയിൽ ചിലതു പരീക്ഷി​ക്കുക:

  •   വായി​ക്കുന്ന ഭാഗം ചിത്ര​ങ്ങ​ളാ​ക്കുക. അല്ലെങ്കിൽ ഒരു സ്റ്റോറി​ബോർഡ്‌ വരച്ചുണ്ടാക്കുക. അതായത്‌, സംഭവ​ങ്ങ​ളു​ടെ പരമ്പര ചെറി​യ​ചെ​റിയ ചിത്ര​ങ്ങ​ളാ​യി വരയ്‌ക്കുക. ഓരോ രംഗത്തും സംഭവി​ക്കുന്ന കാര്യങ്ങൾ വിശദീ​ക​രി​ക്കാൻ ചിത്ര​ക്കു​റി​പ്പു​കൾ കൊടു​ക്കാം.

  •   ഡയഗ്രം വരയ്‌ക്കുക. ഉദാഹ​ര​ണ​ത്തിന്‌, വിശ്വ​സ്‌ത​നായ ഒരു കഥാപാ​ത്ര​ത്തെ​ക്കു​റിച്ച്‌ വായി​ക്കു​മ്പോൾ വ്യക്തി​യു​ടെ ഗുണങ്ങ​ളും പ്രവർത്ത​ന​ങ്ങ​ളും അതിലൂ​ടെ ആ വ്യക്തിക്കു ലഭിച്ച അനു​ഗ്ര​ഹ​ങ്ങ​ളും തമ്മിൽ ബന്ധിപ്പി​ച്ചു​കൊണ്ട്‌ ഒരു ഡയഗ്രം വരയ്‌ക്കുക.

  •   ബൈബിൾവി​വ​രണം വാർത്താ​രൂ​പ​ത്തിൽ അവതരി​പ്പി​ക്കുക. ഒരു സംഭവം വ്യത്യ​സ്‌ത​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വീക്ഷണ​ത്തിൽനിന്ന്‌ അവതരി​പ്പി​ക്കുക. പ്രധാന കഥാപാ​ത്ര​ങ്ങ​ളെ​യും ദൃക്‌സാ​ക്ഷി​ക​ളെ​യും “അഭിമു​ഖം” നടത്തുക.

  •   ബുദ്ധി​ശൂ​ന്യ​മായ ഒരു തീരു​മാ​ന​മെ​ടുത്ത കഥാപാ​ത്രം അങ്ങനെ ചെയ്‌തി​ല്ലാ​യി​രു​ന്നെ​ങ്കിൽ കാര്യങ്ങൾ എങ്ങനെ​യാ​കു​മാ​യി​രു​ന്നു എന്നു ചിന്തി​ക്കുക. ഉദാഹ​ര​ണ​ത്തിന്‌, പത്രോസ്‌ യേശു​വി​നെ തള്ളിപ്പറഞ്ഞ സംഭവം. (മർക്കോസ്‌ 14:66-72) ആളുക​ളു​ടെ ചോദ്യ​ത്തിന്‌ പത്രോ​സിന്‌ എങ്ങനെ ധൈര്യ​ത്തോ​ടെ മറുപടി പറയാ​മാ​യി​രു​ന്നു?

  •   നിങ്ങൾക്ക്‌ എഴുതാ​നൊ​ക്കെ താത്‌പ​ര്യ​മു​ണ്ടെ​ങ്കിൽ ബൈബിൾവി​വ​ര​ണ​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ സ്വന്തമാ​യി ഒരു നാടകം​തന്നെ എഴുതി​ക്കൂ​ടേ? ആ ഭാഗത്തു​നിന്ന്‌ പഠിക്കാ​നാ​കുന്ന പാഠവും ഉൾപ്പെ​ടു​ത്തുക.—റോമർ 15:4.

   ബൈബിൾവി​വ​ര​ണ​ങ്ങൾക്കു ജീവൻ കൊടു​ക്കാൻ നിങ്ങൾക്കു കഴിയും!

 കീറി​മു​റിച്ച്‌ പരി​ശോ​ധി​ക്കു​ക

 ഒരു ബൈബിൾവി​വ​ര​ണ​ത്തി​ലെ വിശദാം​ശങ്ങൾ വിശക​ലനം ചെയ്‌താൽ അതിൽ മറഞ്ഞി​രി​ക്കുന്ന രത്‌നങ്ങൾ കണ്ടെത്താൻ നിങ്ങൾക്കു കഴിയും. ചില​പ്പോൾ ഒരു ഭാഗത്തെ ഒന്നോ രണ്ടോ വാക്കു​ക​ളിൽപ്പോ​ലും രത്‌നങ്ങൾ ഉണ്ടാകും.

 ഉദാഹ​ര​ണ​ത്തിന്‌, മത്തായി 28:7-ഉം മർക്കോസ്‌ 16:7-ഉം താരത​മ്യം ചെയ്യുക.

 •    എന്തു​കൊ​ണ്ടാ​യി​രി​ക്കും യേശു ശിഷ്യ​ന്മാർക്കും ‘പത്രോ​സി​നും’ ഉടനെ പ്രത്യ​ക്ഷ​നാ​കു​മെന്ന വിവരം മർക്കോസ്‌ ഉൾപ്പെ​ടു​ത്തി​യത്‌.

 •  സൂചന: ഇക്കാര്യ​ങ്ങൾ മർക്കോസ്‌ നേരിട്ട്‌ കണ്ടിട്ടില്ല. മർക്കോ​സിന്‌ ഈ വിവരങ്ങൾ കിട്ടി​യത്‌ പത്രോ​സിൽനി​ന്നാ​യി​രി​ക്കാം.

 •  മറഞ്ഞി​രി​ക്കു​ന്ന രത്‌നം: യേശു​വി​നു പത്രോ​സി​നെ വീണ്ടും കാണണം എന്ന വിവരം അറിഞ്ഞ​പ്പോൾ പത്രോ​സി​നു വളരെ ആശ്വാസം തോന്നി​യി​രി​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌? (മർക്കോസ്‌ 14:66-72) യേശു പത്രോ​സി​ന്റെ നല്ല കൂട്ടു​കാ​ര​നാ​ണെന്നു കാണി​ച്ചത്‌ എങ്ങനെ? യേശു​വി​നെ അനുക​രി​ച്ചു​കൊണ്ട്‌ നിങ്ങൾക്ക്‌ എങ്ങനെ ഒരു നല്ല സുഹൃ​ത്താ​യി​രി​ക്കാം?

 ചുരു​ക്ക​ത്തിൽ, വായി​ക്കുന്ന ഭാഗത്തി​നു ജീവൻ കൊടു​ത്തും വിവരങ്ങൾ കീറി​മു​റിച്ച്‌ പരി​ശോ​ധി​ച്ചു​കൊ​ണ്ടും നിങ്ങൾക്കു ബൈബിൾവാ​യന കൂടുതൽ രസകര​മാ​ക്കാം.