വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

എനിക്ക്‌ എങ്ങനെ എന്റെ അധ്യാ​പ​ക​നു​മാ​യി ഒത്തു​പോ​കാം?

എനിക്ക്‌ എങ്ങനെ എന്റെ അധ്യാ​പ​ക​നു​മാ​യി ഒത്തു​പോ​കാം?

ഒന്നു ചിന്തി​ച്ചു​നോ​ക്കൂ!

റേച്ചലി​ന്റെ അനുഭവം കാണുക. റേച്ചലി​ന്റെ റിപ്പോർട്ട്‌ കാർഡിൽ ‘എ’ ഗ്രേഡും ‘ബി’ ഗ്രേഡും മാത്രമേ ഉണ്ടായി​രു​ന്നു​ള്ളൂ. എന്നാൽ അവൾ ഏഴാം ക്ലാസ്സിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറി​മ​റി​ഞ്ഞു. “ഒരു അധ്യാപകൻ അദ്ദേഹ​ത്തി​ന്റെ വിഷയ​ത്തിന്‌ എന്നെ തോൽപ്പിക്കാൻ പഠിച്ച പണി പതി​നെ​ട്ടും നോക്കി,” റേച്ചൽ പറയുന്നു. എന്തായി​രു​ന്നു കാരണം? ആ അധ്യാ​പ​കന്‌ റേച്ചലി​ന്റെ മതം ഇഷ്ടമല്ലാ​യി​രു​ന്നു. റേച്ചലി​നോ​ടും അമ്മയോ​ടും ഉള്ള ഇടപെടലിൽ അദ്ദേഹം അതു കാണി​ക്കു​ക​യും ചെയ്‌തു.

അജ്ഞതയുടെ ലോക​ത്തു​നിന്ന്‌ അറിവി​ന്റെ ലോക​ത്തേക്ക്‌ നടക്കാൻ സഹായി​ക്കു​ന്ന കല്ലുകൾപോലെയാണ്‌ അധ്യാപകർ, പക്ഷേ നടക്കേ​ണ്ട​തു നിങ്ങളാണ്‌

എന്തു സംഭവി​ച്ചു? റേച്ചൽ പറയുന്നു: “മുൻവിധി വെച്ചു​കൊ​ണ്ടാണ്‌ അദ്ദേഹം എനിക്കു മാർക്ക്‌ തരുന്ന​തെ​ന്നു വ്യക്തമാ​കു​ന്ന ഓരോ തവണയും അമ്മ അദ്ദേഹത്തെ കാണാൻ വരുമാ​യി​രു​ന്നു. ക്രമേണ അദ്ദേഹം വലിയ പ്രശ്‌ന​മൊ​ന്നു​മു​ണ്ടാ​ക്കാ​താ​യി.

ഇതു​പോ​ലൊ​രു പ്രശ്‌നം നിങ്ങൾക്കുണ്ടെങ്കിൽ ധൈര്യ​ത്തോ​ടെ മാതാ​പി​താ​ക്ക​ളോട്‌ അക്കാര്യം തുറന്നു​പ​റ​യു​ക. ആ അധ്യാ​പ​ക​നോ​ടും സാധിക്കുമെങ്കിൽ സ്‌കൂൾ അധികാ​രി​ക​ളോ​ടും അതെക്കു​റിച്ച്‌ സംസാ​രിച്ച്‌ ഒരു പരിഹാ​രം കണ്ടെത്താൻ അവർക്കു തീർച്ചയായും താത്‌പ​ര്യ​മു​ണ്ടാ​യി​രി​ക്കും.

ഇത്തരം കുഴഞ്ഞ പ്രശ്‌നങ്ങൾക്ക്‌ എപ്പോ​ഴും നല്ലൊരു പരിഹാ​രം കണ്ടെത്താൻ കഴി​ഞ്ഞെ​ന്നുവരില്ല. ചിലപ്പോൾ നിങ്ങൾ അതു സഹിക്കു​ക​യേ വഴിയു​ള്ളൂ. (റോമർ 12:17, 18) “എന്റെ ഒരു അധ്യാ​പ​കന്‌ വിദ്യാർഥികളെ കണ്ണെടുത്താൽ കണ്ടുകൂ​ടാ​യി​രു​ന്നു,” റ്റാനിയ പറയുന്നു. “വിഡ്‌ഢി​ക​ളെ​ന്നു വിളിച്ച്‌ അദ്ദേഹം ഏതു നേരവും ഞങ്ങളെ അപമാ​നി​ച്ചി​രു​ന്നു. ആദ്യ​മൊ​ക്കെ എനിക്കു കരച്ചിൽ വരുമാ​യി​രു​ന്നു. പക്ഷേ അതു വ്യക്തിപരമായിട്ടെടുക്കാതിരിക്കാൻ ഞാൻ പഠിച്ചു. അദ്ദേഹം പഠിപ്പി​ക്കു​മ്പോ​ഴെ​ല്ലാം പഠിക്കുന്ന വിഷയത്തിൽ ഞാൻ ശ്രദ്ധ കേ​ന്ദ്രീ​ക​രി​ച്ചു. അതു​കൊ​ണ്ടു​ത​ന്നെ അദ്ദേഹം ചെയ്യു​ന്ന​തൊ​ന്നും എനി​ക്കൊ​രു പ്രശ്‌ന​മ​ല്ലെ​ന്നാ​യി. അങ്ങനെ ആ വിഷയ​ത്തിന്‌ സാമാ​ന്യം നല്ല ഗ്രേഡ്‌ കിട്ടിയ ചുരുക്കംപേരിൽ ഒരാളായിരിക്കാൻ എനിക്കു കഴിഞ്ഞു. രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ആ ജോലിയിൽനിന്ന്‌ പിരി​ച്ചു​വി​ട്ടു.

ചുരുക്കിപ്പറഞ്ഞാൽ: പ്രശ്‌ന​ക്കാ​ര​നാ​യ ഒരു അധ്യാ​പ​ക​നു​മാ​യി എങ്ങനെ ഒത്തു​പോ​കാ​മെ​ന്നു പഠിക്കുക. അങ്ങനെയാകുമ്പോൾ ഭാവിയിൽ പ്രയോ​ജ​നം ചെയ്യുന്ന മൂല്യ​വ​ത്താ​യ ചില കഴിവുകൾ നിങ്ങൾക്കു നേടാൻ കഴിയും. ഉദാഹ​ര​ണ​ത്തിന്‌ പ്രശ്‌ന​ക്കാ​ര​നാ​യ ബോസി​ന്റെ കീഴിൽ ജോലി ചെയ്യേണ്ടിവന്നാൽ ഇപ്പോൾ നേടുന്ന ഈ കഴിവ്‌ നിങ്ങൾക്കു ഗുണം ചെയ്യും. (1 പത്രോസ്‌ 2:18) നല്ല അധ്യാ​പ​ക​രു​ടെ മൂല്യം തിരി​ച്ച​റി​യാ​നും നിങ്ങൾ പഠിക്കും.