വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

എനിക്ക്‌ എങ്ങനെ നല്ല ഗ്രേഡ്‌ വാങ്ങാം?

എനിക്ക്‌ എങ്ങനെ നല്ല ഗ്രേഡ്‌ വാങ്ങാം?

നിങ്ങൾക്കു ചെയ്യാ​വു​ന്നത്‌

പോസി​റ്റീവ്‌ ആയി ചിന്തി​ക്കു​ക! എന്തൊക്കെ ചെയ്‌തി​ട്ടും ഒരു കാര്യ​വു​മി​ല്ല എന്ന ചിന്ത ഒഴിവാ​ക്കു​ക, കാരണം അതു നാശത്തി​ലേ​ക്കേ നയിക്കൂ. നിങ്ങളെ ഒന്നിനും കൊള്ളില്ല എന്നൊരു ചിന്ത മനസ്സിൽ വന്നാൽ അപ്പോൾത്ത​ന്നെ അതു കളഞ്ഞിട്ട്‌ നിങ്ങൾക്കു​ള്ള കഴിവു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക. ഉദാഹ​ര​ണ​ത്തിന്‌ പൗലോസ്‌ അപ്പോസ്‌ത​ല​ന്റെ പ്രസം​ഗി​ക്കാ​നു​ള്ള കഴിവി​നെ ആളുകൾ വിമർശി​ച്ച​പ്പോൾ (ഒരുപക്ഷേ ഒരു അടിസ്ഥാ​ന​വു​മി​ല്ലാ​തെ) പൗലോസ്‌ പറഞ്ഞു: “ഞാൻ വാക്‌ചാ​തു​ര്യം ഇല്ലാത്ത​വ​നെ​ങ്കി​ലും പരിജ്ഞാ​നം ഇല്ലാത്തവനല്ല.” (2 കൊരി​ന്ത്യർ 10:10; 11:6) തന്റെ പരിമി​തി​കൾ പൗലോ​സിന്‌ അറിയാ​മാ​യി​രു​ന്നു. അതേസ​മ​യം തന്റെ കഴിവു​ക​ളെ​ക്കു​റി​ച്ചും നല്ല ബോധ്യ​മു​ണ്ടാ​യി​രു​ന്നു. നിങ്ങളു​ടെ കാര്യ​ത്തി​ലോ? എന്തെല്ലാ​മാ​ണു നിങ്ങളു​ടെ കഴിവു​കൾ? നിങ്ങൾക്കു കണ്ടെത്താൻ പറ്റുന്നി​ല്ലെ​ങ്കിൽ ആശ്രയി​ക്കാൻ കൊള്ളാ​വു​ന്ന മുതിർന്ന ആരോ​ടെ​ങ്കി​ലും ചോദിച്ചറിയുക. നിങ്ങളു​ടെ കഴിവു​കൾ തിരി​ച്ച​റി​യു​ന്ന​തി​നും അതു പ്രയോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും നിങ്ങളെ സഹായി​ക്കാൻ അങ്ങനെ​യൊ​രു സ്‌നേ​ഹി​ത​നു കഴിയും.

നല്ല പഠനശീ​ല​ങ്ങൾ വളർത്തി​യെ​ടു​ക്കു​ക. ജയിക്കാൻ കുറു​ക്കു​വ​ഴി​ക​ളൊ​ന്നു​മില്ല. ഇന്നല്ലെ​ങ്കിൽ നാളെ നിങ്ങൾ പഠിച്ചേ തീരൂ, വേറെ വഴിയില്ല. പഠനം എന്ന വാക്കു കേൾക്കു​ന്ന​തു​ത​ന്നെ അസ്വസ്ഥത ജനിപ്പി​ച്ചേ​ക്കാം. പക്ഷേ, പഠിക്കു​ന്ന​തു​കൊ​ണ്ടു പ്രയോ​ജ​ന​മുണ്ട്‌. ഒരുപക്ഷേ അൽപ്പം ശ്രമി​ച്ചാൽ മതി, പഠനം രസകര​മാ​ക്കാം. നല്ല പഠനശീ​ല​ങ്ങൾ വളർത്തി​യെ​ടു​ക്കാൻ സമയം നന്നായി പട്ടിക​പ്പെ​ടു​ത്ത​ണം. ഓർക്കുക—പഠനത്തി​നു മുൻഗണന കൊടു​ക്ക​ണം. “ചിരി​പ്പാൻ ഒ​രു കാല”വുംനൃത്തം ചെയ്‌വാൻ ഒ​രു കാല”വും ഉണ്ടെന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 3:1, 4; 11:9) അതു​കൊ​ണ്ട്‌, മിക്ക യുവജ​ന​ങ്ങ​ളെ​യും​പോ​ലെ നിങ്ങൾക്കും ഉല്ലാസ​ത്തി​നു​വേ​ണ്ടി കുറച്ച്‌ സമയം നീക്കി​വെ​ക്കാം. പക്ഷേ സഭാ​പ്ര​സം​ഗി 11:4 പറയുന്നു: “കാറ്റിനെ വിചാ​രി​ക്കു​ന്ന​വൻ വി​തെ​ക്ക​യില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്‌കയുമില്ല.” എന്താണു പാഠം? ഒന്നും പിന്ന​ത്തേ​ക്കു മാറ്റി​വെ​ക്ക​രുത്‌. കാരണം, അങ്ങനെ​ചെ​യ്‌താൽ പ്രധാ​ന​പ്പെട്ട പലതും ചെയ്യാൻ പറ്റാതെ വരും. ആദ്യം പഠനം, പിന്നെ കളി. വിഷമി​ക്കേ​ണ്ടാ, രണ്ടിനും സമയം കിട്ടും!

ഭാരം ഉയർത്തു​ന്നത്‌ പേശി​ക​ളെ ബലിഷ്‌ഠ​മാ​ക്കു​ന്ന​തു​പോ​ലെ നല്ല പഠനശീ​ല​ങ്ങൾ സ്‌കൂ​ളിൽ നല്ല ഗ്രേഡ്‌ വാങ്ങാൻ നിങ്ങളെ സഹായി​ക്കും.