വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

എനിക്ക് എങ്ങനെ നല്ല ഗ്രേഡ്‌ വാങ്ങാം?

എനിക്ക് എങ്ങനെ നല്ല ഗ്രേഡ്‌ വാങ്ങാം?

നിങ്ങൾക്കു ചെയ്യാവുന്നത്‌

പോസിറ്റീവ്‌ ആയി ചിന്തിക്കുക! എന്തൊക്കെ ചെയ്‌തിട്ടും ഒരു കാര്യവുമില്ല എന്ന ചിന്ത ഒഴിവാക്കുക, കാരണം അതു നാശത്തിലേക്കേ നയിക്കൂ. നിങ്ങളെ ഒന്നിനും കൊള്ളില്ല എന്നൊരു ചിന്ത മനസ്സിൽ വന്നാൽ അപ്പോൾത്തന്നെ അതു കളഞ്ഞിട്ട് നിങ്ങൾക്കുള്ള കഴിവുളെക്കുറിച്ച് ചിന്തിക്കുക. ഉദാഹത്തിന്‌ പൗലോസ്‌ അപ്പോസ്‌തന്‍റെ പ്രസംഗിക്കാനുള്ള കഴിവിനെ ആളുകൾ വിമർശിച്ചപ്പോൾ (ഒരുപക്ഷേ ഒരു അടിസ്ഥാവുമില്ലാതെ) പൗലോസ്‌ പറഞ്ഞു: “ഞാൻ വാക്‌ചാതുര്യം ഇല്ലാത്തനെങ്കിലും പരിജ്ഞാനം ഇല്ലാത്തവനല്ല.” (2 കൊരിന്ത്യർ 10:10; 11:6) തന്‍റെ പരിമിതികൾ പൗലോസിന്‌ അറിയാമായിരുന്നു. അതേസയം തന്‍റെ കഴിവുളെക്കുറിച്ചും നല്ല ബോധ്യമുണ്ടായിരുന്നു. നിങ്ങളുടെ കാര്യത്തിലോ? എന്തെല്ലാമാണു നിങ്ങളുടെ കഴിവുകൾ? നിങ്ങൾക്കു കണ്ടെത്താൻ പറ്റുന്നില്ലെങ്കിൽ ആശ്രയിക്കാൻ കൊള്ളാവുന്ന മുതിർന്ന ആരോടെങ്കിലും ചോദിച്ചറിയുക. നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അതു പ്രയോപ്പെടുത്തുന്നതിനും നിങ്ങളെ സഹായിക്കാൻ അങ്ങനെയൊരു സ്‌നേഹിനു കഴിയും.

നല്ല പഠനശീങ്ങൾ വളർത്തിയെടുക്കുക. ജയിക്കാൻ കുറുക്കുഴിളൊന്നുമില്ല. ഇന്നല്ലെങ്കിൽ നാളെ നിങ്ങൾ പഠിച്ചേ തീരൂ, വേറെ വഴിയില്ല. പഠനം എന്ന വാക്കു കേൾക്കുന്നതുന്നെ അസ്വസ്ഥത ജനിപ്പിച്ചേക്കാം. പക്ഷേ, പഠിക്കുന്നതുകൊണ്ടു പ്രയോമുണ്ട്. ഒരുപക്ഷേ അൽപ്പം ശ്രമിച്ചാൽ മതി, പഠനം രസകരമാക്കാം. നല്ല പഠനശീങ്ങൾ വളർത്തിയെടുക്കാൻ സമയം നന്നായി പട്ടികപ്പെടുത്തണം. ഓർക്കുക—പഠനത്തിനു മുൻഗണന കൊടുക്കണം. “ചിരിപ്പാൻ ഒരു കാല”വുംനൃത്തം ചെയ്‌വാൻ ഒരു കാല”വും ഉണ്ടെന്നു ബൈബിൾ പറയുന്നു. (സഭാപ്രസംഗകൻ 3:1, 4; 11:9) അതുകൊണ്ട്, മിക്ക യുവജങ്ങളെയുംപോലെ നിങ്ങൾക്കും ഉല്ലാസത്തിനുവേണ്ടി കുറച്ച് സമയം നീക്കിവെക്കാം. പക്ഷേ സഭാപ്രസംഗി 11:4 പറയുന്നു: “കാറ്റിനെ വിചാരിക്കുന്നവൻ വിതെക്കയില്ല; മേഘങ്ങളെ നോക്കുന്നവൻ കൊയ്‌കയുമില്ല.” എന്താണു പാഠം? ഒന്നും പിന്നത്തേക്കു മാറ്റിവെക്കരുത്‌. കാരണം, അങ്ങനെചെയ്‌താൽ പ്രധാപ്പെട്ട പലതും ചെയ്യാൻ പറ്റാതെ വരും. ആദ്യം പഠനം, പിന്നെ കളി. വിഷമിക്കേണ്ടാ, രണ്ടിനും സമയം കിട്ടും!

ഭാരം ഉയർത്തുന്നത്‌ പേശിളെ ബലിഷ്‌ഠമാക്കുന്നതുപോലെ നല്ല പഠനശീങ്ങൾ സ്‌കൂളിൽ നല്ല ഗ്രേഡ്‌ വാങ്ങാൻ നിങ്ങളെ സഹായിക്കും.