വിവരങ്ങള്‍ കാണിക്കുക

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

ഞാൻ പഠനം നിറു​ത്ത​ണോ?

 “എനിക്ക്‌ സ്‌കൂ​ളിൽ പോകു​ന്നത്‌ ഇഷ്ടമല്ല!” നിങ്ങൾക്ക്‌ അങ്ങനെ​യാ​ണോ തോന്നു​ന്നത്‌? എങ്കിൽ, പഠനം നിറു​ത്താൻ തോന്നി​യേ​ക്കാം. എന്നാൽ അതു തടയാ​നുള്ള ചില പോം​വ​ഴി​കൾ ഈ ലേഖന​ത്തി​ലുണ്ട്‌.

 എന്തു​കൊ​ണ്ടാണ്‌ ചിലർ പഠനം നിറു​ത്തു​ന്നത്‌?

 വിദഗ്‌ധർ പറയുന്ന ചില കാരണങ്ങൾ:

 •   പഠിക്കാൻ എളുപ്പമല്ല. ‘മാർക്ക്‌ കുറയു​ന്ന​ത​ല്ലാ​തെ കൂടു​ന്നില്ല.’

 •   പഠിക്കാൻ ഇഷ്ടമില്ല. ‘ഈ പഠിക്കുന്ന കാര്യ​ങ്ങ​ളൊ​ക്കെ ഉപകാ​ര​പ്പെ​ടു​മെന്ന്‌ എനിക്കു തോന്നു​ന്നില്ല.’

 •   പഠിക്കാൻ പറ്റിയ സാഹച​ര്യ​മല്ല. ‘പഠന​ത്തോ​ടൊ​പ്പം കുടും​ബത്തെ സഹായി​ക്കാൻകൂ​ടി നോക്കണം.’

 ബുദ്ധി​മു​ട്ടു​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക

 “വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 14:15) ഇതിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം? പഠനം നിറു​ത്താ​നാ​ണു തീരു​മാ​നി​ക്കു​ന്ന​തെ​ങ്കിൽ അതു​കൊണ്ട്‌ ഉണ്ടാകുന്ന ബുദ്ധി​മു​ട്ടു​കൾ എന്തൊക്കെ ആയിരി​ക്കു​മെ​ന്നും ചിന്തി​ക്കണം.

 സ്വയം ചോദി​ക്കുക:

 •   ‘നാളെ എനിക്ക്‌ എങ്ങനെ നല്ല ഒരു ജോലി കിട്ടും?’

   “നല്ലൊരു ജോലി കിട്ടി​യാ​ലല്ലേ കുടും​ബത്തെ സഹായി​ക്കാൻ പറ്റൂ. അടിസ്ഥാ​ന​വി​ദ്യാ​ഭ്യാ​സ​മെ​ങ്കി​ലും ഉണ്ടെങ്കി​ലേ ഒരു ജോലി കിട്ടൂ.”—ജൂലിയ.

 •   ‘പ്രശ്‌നങ്ങൾ നേരി​ടാ​നുള്ള കഴിവ്‌ എങ്ങനെ വളർത്തി​യെ​ടു​ക്കും?’

   “സ്‌കൂൾക്കാ​ലം നമ്മളെ ജീവിതം പഠിപ്പി​ക്കു​ക​യാണ്‌. ഭാവി​യിൽ നിങ്ങൾ പല ആളുകളെ കാണും, നിങ്ങൾ പല പ്രശ്‌നങ്ങൾ നേരി​ടും, പല ജോലി​കൾ ചെയ്യേ​ണ്ടി​വ​രും. ഇപ്പോ​ഴത്തെ സ്‌കൂൾ ജീവിതം അതൊക്കെ നേരി​ടാ​നുള്ള ഒരു ചവിട്ടു​പ​ടി​യാണ്‌.”—ഡാനി​യേൽ.

 •   ‘ജീവി​ത​ത്തിൽ ആവശ്യ​മാ​യി​വ​രുന്ന കഴിവു​കൾ എങ്ങനെ വളർത്തി​യെ​ടു​ക്കും?’

   “സ്‌കൂ​ളിൽ പഠിക്കുന്ന കാര്യ​ങ്ങൾകൊണ്ട്‌ അത്ര പ്രയോ​ജ​ന​മി​ല്ലെന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം. പക്ഷേ . . . കാശ്‌ കൈകാ​ര്യം ചെയ്‌തു​തു​ട​ങ്ങു​മ്പോൾ മനസ്സി​ലാ​കും, പണ്ട്‌ കണക്ക്‌ പഠിച്ചത്‌ എത്ര നന്നാ​യെന്ന്‌.”—അന്ന.

 നിങ്ങൾക്ക്‌ ചെയ്യാ​വു​ന്നത്‌

 •   സഹായം ചോദി​ക്കുക. ബൈബിൾ പറയു​ന്നത്‌, “ധാരാളം ഉപദേ​ശ​ക​രു​ള്ള​പ്പോൾ വിജയം നേടാ​നാ​കു​ന്നു” എന്നാണ്‌. (സുഭാ​ഷി​തങ്ങൾ 11:14) നിങ്ങളു​ടെ ഗ്രേഡു​കൾ കുത്തനെ താഴു​ക​യാ​ണെ​ങ്കിൽ മാതാ​പി​താ​ക്ക​ളോ​ടോ അധ്യാ​പ​ക​രോ​ടോ സ്‌കൂ​ളി​ലെ കൗൺസി​ലർമാ​രോ​ടോ അല്ലെങ്കിൽ നിങ്ങൾ വിശ്വ​സി​ക്കുന്ന മുതിർന്ന ആരോ​ടെ​ങ്കി​ലു​മോ സഹായം ചോദി​ക്കുക. മെച്ച​പ്പെ​ടാ​നുള്ള വഴികൾ അവർ പറഞ്ഞു​ത​രും.

   “നിങ്ങൾക്കു പറ്റുന്നി​ല്ലെ​ങ്കിൽ ടീച്ചറു​ടെ സഹായം തേടുക. ഇനി ടീച്ചറാണ്‌ നിങ്ങൾക്കു മെച്ച​പ്പെ​ടാൻ ഒരു തടസ്സ​മെ​ങ്കി​ലോ? അപ്പോ​ഴും അവരോ​ടു​തന്നെ സഹായം ചോദി​ച്ചു​കൊണ്ട്‌ ആ സാഹച​ര്യം മെച്ച​പ്പെ​ടു​ത്താൻ ശ്രമി​ക്കുക.”—എഡ്വേർഡ്‌.

 •   ഭാവി​യി​ലെ പ്രയോ​ജ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തി​ക്കുക. ബൈബിൾ പറയുന്നു: “ഒരു കാര്യ​ത്തി​ന്റെ ആരംഭ​ത്തെ​ക്കാൾ അതിന്റെ അവസാനം നല്ലത്‌.” (സഭാ​പ്ര​സം​ഗകൻ 7:8) സ്‌കൂൾ പഠനം കഴിയു​മ്പോൾ അറിവു മാത്രമല്ല നേടു​ന്നത്‌, ജീവി​ത​ത്തി​നു വേണ്ട ഗുണങ്ങ​ളും കഴിവു​ക​ളും കൂടെ​യാണ്‌ നേടി​യെ​ടു​ക്കു​ന്നത്‌.

   “വലുതാ​യി കഴിയു​മ്പോൾ നിങ്ങൾ പരീക്ഷ​യോ ഉപന്യാ​സ​മോ ഒന്നും എഴു​തേ​ണ്ടി​വ​രില്ല. എന്നാൽ സ്‌കൂ​ളിൽ ഇതൊക്കെ ചെയ്യു​മ്പോൾ നിങ്ങൾക്ക്‌ ഉണ്ടാകുന്ന സമ്മർദ​ങ്ങ​ളും ബുദ്ധി​മു​ട്ടു​ക​ളും ഒക്കെ ഭാവി​യിൽ ഇതിലും വലിയ സമ്മർദ​ങ്ങ​ളെ​യും വെല്ലു​വി​ളി​ക​ളെ​യും വിജയ​ക​ര​മാ​യി നേരി​ടാൻ നിങ്ങളെ സഹായി​ക്കും.”—വേരേ.

  കരയിലേക്ക്‌ അടുക്കു​ന്ന​തി​നു​മു​മ്പേ തോണി​യിൽനിന്ന്‌ ഇറങ്ങു​ന്ന​തു​പോ​ലെ​യാ​ണു പാതി​വ​ഴി​യിൽ പഠനം നിറു​ത്തു​ന്നത്‌! കരയിൽ എത്തുന്ന​തി​നു​മു​മ്പേ ചാടേ​ണ്ടാ​യി​രു​ന്നു എന്നു നിങ്ങൾക്കു പിന്നീട്‌ തോന്നി​യേ​ക്കാം!

 •   മറ്റു വഴികൾ കണ്ടെത്തുക. ബൈബിൾ പറയുന്നു: “എടുത്തു​ചാ​ട്ട​ക്കാ​രെ​ല്ലാം ദാരി​ദ്ര്യ​ത്തി​ലേക്കു നീങ്ങുന്നു.” (സുഭാ​ഷി​തങ്ങൾ 21:5) പഠനം നിറു​ത്തു​ക​യ​ല്ലാ​തെ വേറെ വഴി​യൊ​ന്നു​മി​ല്ലെന്ന്‌ എടുത്തു​ചാ​ടി തീരു​മാ​നി​ക്ക​രുത്‌. ഓൺ​ലൈ​നാ​യോ വീട്ടി​ലി​രു​ന്നു​കൊ​ണ്ടോ നിങ്ങൾക്കു പഠനം പൂർത്തി​യാ​ക്കാൻ കഴിയു​മോ?

   “കഠിനാ​ധ്വാ​നം ചെയ്യാ​നും പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും മറ്റുള്ള​വ​രോ​ടു സഹകരി​ച്ചു​പോ​കാ​നും ഒക്കെ പഠിക്കു​ന്നതു സ്‌കൂ​ളിൽനി​ന്നാണ്‌. അതിന്റെ പ്രയോ​ജനം വളരെ വലുതാണ്‌. സ്‌കൂൾപ​ഠനം പൂർത്തി​യാ​യാ​ലും ഭാവി​യി​ലേക്ക്‌ അതു നിങ്ങൾക്കു പ്രയോ​ജനം ചെയ്യും.”—ബെഞ്ചമിൻ.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സ്‌കൂൾപ​ഠനം പൂർത്തി​യാ​ക്കി​യാൽ, ഭാവി​ജീ​വി​ത​ത്തിന്‌ ആവശ്യ​മായ ഒരുപാട്‌ കാര്യങ്ങൾ നിങ്ങൾക്കു പഠിക്കാൻ കഴിയും.