വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ഞാൻ പച്ച കുത്തണോ?

ഞാൻ പച്ച കുത്തണോ?

 എന്താണ്‌ ഇതിനെ ഇത്ര ആകർഷകമാക്കുന്നത്‌?

 റയൻ എന്നു പേരുള്ള ചെറുപ്പക്കാരന്റെ അഭിപ്രായത്തിൽ, “ചില ടാറ്റൂകൾ അതുല്യ​മാ​യ കലാസൃ​ഷ്ടി​ക​ളാണ്‌.”

 പച്ച കുത്തു​ന്ന​തി​നു പിന്നിൽ പലപ്പോ​ഴും വികാ​ര​ങ്ങൾക്കു വലിയ പ്രാധാ​ന്യ​മുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, ചെറു​പ്പ​ക്കാ​രി​യാ​യ ജില്ലിയൻ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “എന്റെകൂടെ സ്‌കൂളിൽ വന്നു​കൊ​ണ്ടി​രു​ന്ന ഒരു കൊച്ചു​കു​ട്ടി​യു​ടെ അമ്മ മരിച്ചു​പോ​യി. അവൾ വലുതായപ്പോൾ അമ്മയുടെ പേര്‌ കഴുത്തിൽ പച്ച കുത്തി. അത്തരം പച്ച കുത്തലുകൾ വളരെ ഹൃദ്യ​മാ​ണെന്ന്‌ എനിക്കു തോന്നു​ന്നു.”

 ഇതിനു പിന്നിലെ കാരണം എന്തുത​ന്നെ​യാ​യാ​ലും ഇങ്ങനെ മായാത്ത വിധം ശരീരത്തിൽ പച്ച കുത്തു​ന്ന​തി​നു മുമ്പ്‌ സമയ​മെ​ടുത്ത്‌, കാര്യ​മാ​യൊന്ന്‌ ആലോ​ചി​ക്കേ​ണ്ട​താണ്‌! നിങ്ങൾ ചിന്തി​ക്കേണ്ട ചില ചോദ്യങ്ങൾ ഏതൊ​ക്കെ​യാണ്‌? ഏതെല്ലാം തിരുവെഴുത്തുതത്ത്വങ്ങൾ നല്ല ഒരു തീരുമാനമെടുക്കാൻ നിങ്ങളെ സഹായി​ക്കും?

 എന്തെല്ലാം മനസ്സിൽപ്പിടിക്കണം?

 ആരോ​ഗ്യ​സം​ബ​ന്ധ​മായ പ്രശ്‌നങ്ങഎന്തൊ​ക്കെ​യാണ്‌? മായോ ക്ലിനിക്കിന്റെ വെബ്‌സൈറ്റിൽ പറയു​ന്നത്‌, “പച്ച കുത്തുമ്പോൾ ശരീരം മുറി​യും. അത്‌ അണുബാ​ധ​യ്‌ക്ക്‌ ഇടയാ​ക്കു​ക​യും ഗുരു​ത​ര​മാ​യ പ്രശ്‌നങ്ങളിൽ കൊ​ണ്ടെ​ത്തി​ക്കു​ക​യും ചെയ്യും” എന്നാണ്‌. “ചിലപ്പോൾ പച്ച കുത്തിയതിന്റെ ചുറ്റു​മാ​യി ചെറിയ വീക്കം (granulomas) ഉണ്ടാകും. മാത്രമല്ല അതു മുറി​വു​ള്ള സ്ഥലത്ത്‌ മായാത്ത, കട്ടിയായ മുറിപ്പാടുകൾ (keloids) ഉണ്ടാക്കു​ക​യും ചെയ്യും.” വെബ്‌​സൈറ്റ്‌ ഇങ്ങനെ​യും പറയുന്നു: “പച്ച കുത്താൻ ഉപയോ​ഗി​ക്കു​ന്ന ഉപകരണത്തിൽ അണുബാ​ധ​യു​ള്ള രക്തം പിടിച്ചിരിപ്പുണ്ടെങ്കിൽ അതുവഴി രക്തത്തി​ലൂ​ടെ പകരുന്ന രോഗങ്ങൾ വരുക​യും ചെയ്യും.”

 നിങ്ങളു​ടെ സത്‌പേ​രി​നെ എങ്ങനെ ബാധി​ക്കും? നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ട്ടാ​ലും ഇല്ലെങ്കി​ലും, നിങ്ങളു​ടെ രൂപഭാ​വം മറ്റുള്ളവർക്കു നിങ്ങ​ളെ​ക്കു​റിച്ച്‌ ഒരു സന്ദേശം നൽകും. ഒന്നുകിൽ നിങ്ങൾ നല്ല പക്വത​യു​ള്ള ആളാ​ണെ​ന്നോ അല്ലെങ്കിൽ കുട്ടി​ക്ക​ളി മാറാത്ത ആളാ​ണെ​ന്നോ അതു വെളി​പ്പെ​ടു​ത്തും. അതുമല്ലെങ്കിൽ നിങ്ങൾ വിശ്വ​സ്‌ത​രാ​ണെ​ന്നോ അല്ലെങ്കിൽ ഉത്തരവാ​ദി​ത്വ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്നോ വെളി​പ്പെ​ടു​ത്തും. കൗമാ​ര​ക്കാ​രി​യാ​യ സമാന്ത പറയുന്നു: “പച്ച കുത്തിയ ആരെ​യെ​ങ്കി​ലും കാണുമ്പോൾ ഞാൻ വിചാ​രി​ക്കു​ന്നത്‌ അവർ ഏതോ വെള്ളമടിപ്പാർട്ടിക്കാരാണ്‌ എന്നാണ്‌.”

 18 വയസ്സുള്ള മെലാനി ഇതിനെ കാണു​ന്നത്‌ മറ്റൊരു വിധത്തി​ലാണ്‌: “പച്ച കുത്തു​ന്നത്‌ നിങ്ങളു​ടെ സ്വാഭാ​വി​ക​മാ​യ സൗന്ദര്യ​ത്തെ മൂടി​ക്ക​ള​യും. തങ്ങൾ ശരിക്കും ആരാ​ണെന്ന്‌ മറ്റുള്ളവർ അറിയാൻ അവർ ആഗ്രഹി​ക്കു​ന്നി​ല്ല. അതു​കൊ​ണ്ടാണ്‌ അവർ പച്ച കുത്തി തങ്ങളെ​ത്ത​ന്നെ മറച്ചു​വെ​ക്കു​ന്നത്‌.”

 എല്ലാക്കാ​ല​ത്തും നിങ്ങക്ക്‌ അത്‌ ഇഷ്ടമാ​യി​രി​ക്കു​മോ? കാലം കടന്നു​പോ​ക​വെ നിങ്ങൾ വണ്ണം വെക്കു​ക​യും പ്രായ​മാ​കു​ക​യും ചെയ്യു​ന്ന​ത​നു​സ​രിച്ച്‌ പച്ച കുത്തി​യ​തു വലിയു​ക​യും വികൃ​ത​മാ​കു​ക​യും ചെയ്യും. യുവാ​വാ​യ യോ​സേഫ്‌ പറയുന്നു: “പത്തിരു​പ​തു വർഷങ്ങൾക്കു മുമ്പ്‌ പച്ച കുത്തിയ ഒരാളെ ഞാൻ കണ്ടു, ഇപ്പോൾ അതു കാണാൻ മഹാവൃ​ത്തി​കേ​ടാണ്‌.”

 21 വയസ്സു​കാ​ര​നാ​യ അലന്റെ അഭിപ്രായത്തിൽ: “പച്ച കുത്തു​ന്നത്‌ ഇപ്പോൾ ഫാഷനല്ല. ഇപ്പോൾ ഫാഷനാ​ണെ​ന്നു കരുതി ചെയ്യുന്ന കാര്യങ്ങൾ വർഷങ്ങൾ കഴിയുമ്പോൾ അങ്ങനെ​ത​ന്നെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല.”

 അലൻ പറഞ്ഞതു ശരിയാണ്‌. പ്രായ​മാ​കു​ന്തോ​റും വീക്ഷണങ്ങൾക്കു വ്യത്യാ​സം വരും, അഭിരുചികൾ മാറും, ഇഷ്ടങ്ങൾ മാറി​മ​റി​യും. പക്ഷേ, പച്ച കുത്തി​യ​തു മായ്‌ക്കാ​നാ​വി​ല്ല. ചെറു​പ്പ​ക്കാ​രി​യാ​യ തെരേസ പറയുന്നു: “പച്ച കുത്തു​ന്ന​തി​നെ​ക്കു​റിച്ച്‌ ഓർക്കുമ്പോൾ അതൊരു വലിയ മണ്ടത്തര​മാ​ണെ​ന്നാണ്‌ എനിക്കു തോന്നു​ന്നത്‌. വർഷങ്ങൾക്കു ശേഷം പശ്ചാത്ത​പി​ക്കേ​ണ്ടി​വ​രു​ന്ന കാര്യ​ങ്ങ​ളു​ടെ പട്ടികയിൽ ഇതും​കൂ​ടി ഉൾപ്പെടുത്താൻ ഞാൻ ഒരിക്ക​ലും ആഗ്രഹി​ക്കു​ന്നി​ല്ല.”

 ഏതു ബൈബിൾവാക്യങ്ങൾ സഹായി​ക്കും?

 പക്വത​യു​ള്ള ഒരാൾ സമയ​മെ​ടുത്ത്‌ കാര്യ​ങ്ങ​ളെ നന്നായി വിലയി​രു​ത്തി​യി​ട്ടേ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കൂ. (സദൃശവാക്യങ്ങൾ 21:5; എബ്രായർ 5:14) അതു​കൊണ്ട്‌ താഴെ കൊടു​ത്തി​രി​ക്കു​ന്ന ബൈബിൾതത്ത്വങ്ങളെപ്പറ്റി ചിന്തി​ക്കു​ക.

 •  കൊ​ലോ​സ്യർ 3:20: “മക്കളേ, എല്ലാകാ​ര്യ​ങ്ങ​ളി​ലും നിങ്ങളു​ടെ അമ്മയപ്പ​ന്മാ​രെ അനുസരിക്കുവിൻ; ഇത്‌ കർത്താ​വി​നു പ്രസാദകരമല്ലോ.”

    മാതാ​പി​താ​ക്ക​ളു​ടെ തണലിൽ ജീവി​ക്കു​ക​യും അതേസ​മ​യം അവരെ അനുസ​രി​ക്കാ​തി​രി​ക്കു​ക​യും ചെയ്യുമ്പോൾ അവരുടെ പ്രതി​ക​ര​ണം എന്തായി​രി​ക്കും?

 •  1 പത്രോസ്‌ 3:3, 4: “നിങ്ങളു​ടെ അലങ്കാരം തലമുടി പിന്നു​ന്ന​തും പൊന്ന​ണി​യു​ന്ന​തും വസ്‌ത്രം​ധ​രി​ക്കു​ന്ന​തും ഇങ്ങനെ ബാഹ്യ​മാ​യു​ള്ളത്‌ ആയിരിക്കരുത്‌; പിന്നെ​യോ ശാന്തത​യും സൗമ്യ​ത​യു​മു​ള്ള മനസ്സ്‌ എന്ന അക്ഷയാ​ല​ങ്കാ​ര​മ​ണി​ഞ്ഞ ആന്തരി​ക​മ​നു​ഷ്യൻ ആയിരിക്കണം.”

    ‘ആന്തരി​ക​മ​നു​ഷ്യന്‌’ ബൈബിൾ ഇത്ര പ്രാധാ​ന്യം നൽകുന്നത്‌ എന്തു​കൊ​ണ്ടാണ്‌?

 •  1 തിമൊ​ഥെ​യൊസ്‌ 2:9: ‘സ്‌ത്രീകൾ വിനയ​ത്തോ​ടും സുബോ​ധ​ത്തോ​ടും​കൂ​ടെ തങ്ങളെ​ത്ത​ന്നെ അലങ്കരി​ക്ക​ണം.’

    ‘വിനയം’ എന്ന വാക്കിന്റെ അർഥം എന്താണ്‌? ഭാവി​യി​ലേ​ക്കു നോക്കുമ്പോൾ, പച്ച കുത്തുന്നതിനെക്കാൾ പ്രധാനം വിനയ​ത്തി​നാ​ണെ​ന്നു പറയു​ന്നത്‌ എന്തു​കൊണ്ട്‌?

 •  റോമർ 12:1: “നിങ്ങളു​ടെ ശരീര​ങ്ങ​ളെ ജീവനു​ള്ള​തും വിശു​ദ്ധ​വും ദൈവ​ത്തി​നു സ്വീകാ​ര്യ​വു​മാ​യ യാഗമാ​യി അർപ്പിക്കുവിൻ; ഇതത്രേ കാര്യ​ബോ​ധ​ത്തോ​ടെ​യുള്ള വിശുദ്ധസേവനം.”

    നിങ്ങളു​ടെ ശരീരത്തിൽ എന്തു ചെയ്യുന്നു എന്നതു ദൈവ​ത്തി​നു പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ഈ വസ്‌തു​ത​ക​ളു​ടെ അടിസ്ഥാനത്തിൽ ധാരാളം പേർ പച്ച കുത്തു​ന്ന​തു വേണ്ടെന്നു തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. അതിനെക്കാൾ മെച്ചമായ ഒന്ന്‌ അവർ കണ്ടെത്തി. മുമ്പ്‌ പറഞ്ഞ തെരേസ പറയുന്നു: “നിങ്ങൾ ഏറ്റവും ഇഷ്ടപ്പെ​ടു​ന്ന ഒരു വാചക​മോ ശ്ലോക​മോ ഉണ്ടെങ്കിൽ അതിനു ചേർച്ചയിൽ ജീവി​ക്കു​ക. ഇനി, നിങ്ങൾക്ക്‌ ഒരാളെ ഒരുപാട്‌ ഇഷ്ടമാണെങ്കിൽ എത്രമാ​ത്രം അവർ നിങ്ങൾക്ക്‌ പ്രധാ​ന​മാ​ണെന്ന്‌ അവരോ​ടു തുറന്നു​പ​റ​യു​ക. നിങ്ങളു​ടെ മൂല്യങ്ങൾ പച്ച കുത്തി പ്രദർശിപ്പിക്കുന്നതിനു പകരം അവ ജീവി​ത​ത്തി​ലൂ​ടെ തെളി​യി​ക്കു​ക!”