വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാൻ എന്റെ ചങ്ങാതി​ക്കൂ​ട്ടം വലുതാക്കണോ?

ഞാൻ എന്റെ ചങ്ങാതി​ക്കൂ​ട്ടം വലുതാക്കണോ?

 “എന്റെ ഗ്യാങ്ങി​ന്റെ​കൂ​ടെ​യാ​യി​രി​ക്കു​ന്ന​താണ്‌ എനിക്ക്‌ ഇഷ്ടം. അതു വിട്ടു​പോ​രാൻ എനിക്ക്‌ ഒട്ടും പറ്റാറില്ല.”അലൻ.

 “എനിക്കു കുറച്ച്‌ കൂട്ടു​കാ​രേ ഉള്ളൂ. അതാണ്‌ എനിക്ക്‌ ഇഷ്ടം. എനിക്കു പരിച​യ​മി​ല്ലാ​ത്ത​വ​രോട്‌ സംസാ​രിച്ച്‌ അവരെ​യും എന്റെ ചങ്ങാതി​ക​ളാ​ക്കാൻ ഞാനില്ല.”സാറ.

 അലന്റെ​യും സാറയു​ടെ​യും അഭി​പ്രാ​യ​ത്തോട്‌ നിങ്ങൾ യോജി​ക്കു​ന്നു​ണ്ടോ? ആർക്കും വേർപി​രി​ക്കാ​നാ​കാ​ത്ത അങ്ങനെ​യൊ​രു ചങ്ങാതി​ക്കൂ​ട്ടം നിങ്ങൾക്കു​ണ്ടോ? ആ കൂട്ടത്തി​ലേക്ക്‌ നിങ്ങൾ ആരെയും കൂട്ടാ​റി​ല്ലേ?

 എങ്കിൽ, ഈ ലേഖനം നിങ്ങൾക്കു​ള്ള​താണ്‌!

 ഗ്യാങ്ങു​ണ്ടാ​യാ​ലുള്ള കുഴപ്പം

 അടുത്ത ചങ്ങാതി​മാ​രു​ടെ ഒരു ഗ്യാങ്ങു​ള്ളത്‌ ഒരു കുഴപ്പമല്ല. നിങ്ങളു​ടെ കുഴപ്പ​ങ്ങ​ളും മണ്ടത്തര​ങ്ങ​ളും ഒന്നും കാര്യ​മാ​ക്കാ​തെ നിങ്ങളെ മനസ്സി​ലാ​ക്കു​ന്ന കൂട്ടു​കാ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്നത്‌ വലി​യൊ​രു ആശ്വാ​സ​മാണ്‌. നിങ്ങളെ സ്‌നേ​ഹി​ക്കാൻ ആരൊ​ക്കെ​യോ ഉണ്ട്‌ എന്നു നിങ്ങൾക്കു തോന്നും.

 “മറ്റുള്ളവർ നമ്മളെ സ്‌നേ​ഹി​ക്കു​ന്ന​തും അവരുടെ ഗ്രൂപ്പിൽ നമ്മളെ കൂട്ടു​ന്ന​തും വലി​യൊ​രു കാര്യ​മാണ്‌. എന്നെ​പ്പോ​ലെ ചെറു​പ്പ​മാ​ണെ​ങ്കിൽ, അങ്ങനെ​യൊ​രു കൂട്ട​ത്തോ​ടൊ​പ്പ​മാ​യി​രി​ക്കാ​നാണ്‌ ആഗ്രഹി​ക്കു​ക.”കാരെൻ, 19.

 നിങ്ങൾക്ക്‌ അറിയാ​മോ? 12 അപ്പോ​സ്‌ത​ല​ന്മാ​രും യേശു​വി​ന്റെ സുഹൃ​ത്തു​ക്ക​ളാ​യി​രു​ന്നു. എന്നാൽ അതിൽ മൂന്നു പേരായ പത്രോ​സും യാക്കോ​ബും യോഹ​ന്നാ​നും യേശു​വി​ന്റെ അടുത്ത കൂട്ടു​കാ​രാ​യി​രു​ന്നു.—മർക്കോസ്‌ 9:2; ലൂക്കോസ്‌ 8:51.

 എന്നാൽ, നിങ്ങളു​ടെ ഗ്രൂപ്പി​ലു​ള്ള കൂട്ടു​കാ​രോ​ടു മാത്രം കൂട്ടു​കൂ​ടു​ന്ന​തും മറ്റുള്ള​വ​രെ ഒഴിവാ​ക്കു​ന്ന​തും ശരിയല്ല. അങ്ങനെ ചെയ്‌താൽ. . .

 •   നല്ല ചില ചങ്ങാതി​മാ​രു​മാ​യു​ള്ള കൂട്ട്‌ കിട്ടാ​തെ​പോ​യേ​ക്കാം.

   “തരപ്പടി​ക്കാ​രെ മാത്രം കൂട്ടു​കാ​രാ​ക്കി​യാൽ നല്ല വ്യക്തി​ത്വ​ങ്ങ​ളി​ലേ​ക്കും പുതിയ അനുഭ​വ​ങ്ങ​ളി​ലേ​ക്കും ഉള്ള വാതിൽ നിങ്ങൾ കൊട്ടി​യ​ട​യ്‌ക്കു​ക​യാ​യി​രി​ക്കും.”ഇവാൻ, 21.

 •   നിങ്ങൾക്കു ഭയങ്കര ജാഡയാ​ണെന്ന്‌ മറ്റുള്ളവർ ചിന്തി​ക്കും.

   “കൂട്ടു​കാ​രു​ടെ ഗ്യാങ്ങി​നൊ​പ്പം മാത്ര​മാ​യി​രു​ന്നാൽ നിങ്ങൾക്ക്‌ വേറെ ആരോ​ടും സംസാ​രി​ക്കാൻ ഇഷ്ടമി​ല്ലെന്ന ധാരണ​യാ​യി​രി​ക്കും നിങ്ങൾ മറ്റുള്ള​വർക്കു നൽകു​ന്നത്‌.”സാറ, 17.

 •   ചട്ടമ്പി​ത്ത​ര​ത്തി​നു കൂട്ടു നിൽക്കാൻ ഇടയാ​ക്കി​യേ​ക്കാം.

   “നമ്മളാ​യിട്ട്‌ ചട്ടമ്പി​ത്ത​ര​ത്തി​നു പോകി​ല്ലാ​യി​രി​ക്കാം. പക്ഷേ നമ്മുടെ ഗ്യാങ്ങ്‌ അങ്ങനെ ചെയ്യു​മ്പോൾ നമ്മൾ അതൊരു തമാശ​യാ​യി കണ്ട്‌ കൂടെ ചേർന്നേ​ക്കാം.”ജയിംസ്‌, 17.

 •   എങ്ങനെ​യും ആ ഗ്രൂപ്പി​ന്റെ​കൂ​ടെ ആയിരി​ക്ക​ണ​മെ​ന്നു ചിന്തിച്ച്‌ പല പ്രശ്‌ന​ങ്ങ​ളി​ലും ചെന്ന്‌ ചാടി​യേ​ക്കാം.

   “ഗ്രൂപ്പി​ലെ ഒരാൾ മോശ​മാ​യ എന്തെങ്കി​ലും ചെയ്‌താൽ മതി, ഗ്യാങ്ങി​ലു​ള്ള എല്ലാവ​രും അതിനു കൂട്ടു​നി​ന്നേ​ക്കാം.”മാർട്ടിന, 17.

 നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 •   നിങ്ങളു​ടെ മൂല്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക.

   നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘ജീവി​ത​ത്തിൽ എന്തു മൂല്യങ്ങൾ മുറുകെ പിടി​ക്കാ​നാണ്‌ ഞാൻ ആഗ്രഹി​ക്കു​ന്നത്‌? അങ്ങനെ ചെയ്യാൻ എന്റെ കൂട്ടു​കാർ എന്നെ സഹായി​ക്കു​ന്നു​ണ്ടോ അതോ അതു ബുദ്ധി​മു​ട്ടാ​ക്കു​ക​യാ​ണോ? എന്തു വില കൊടു​ത്തും ഞാൻ ആ കൂട്ടു​കാ​രു​ടെ​കൂ​ടെ നിൽക്ക​ണോ?’

   ബൈബിൾത​ത്ത്വം: “ചീത്ത കൂട്ടു​കെ​ട്ടു നല്ല ധാർമി​ക​മൂ​ല്യ​ങ്ങ​ളെ നശിപ്പിക്കുന്നു.”—1 കൊരി​ന്ത്യർ 15:33, അടിക്കുറിപ്പ്‌.

   “നിങ്ങളു​ടെ മൂല്യങ്ങൾ മുറുകെ പിടി​ക്കാ​ത്ത കൂട്ടു​കാ​രാണ്‌ നിങ്ങളു​ടെ ഗ്യാങ്ങി​ലു​ള്ള​തെ​ങ്കിൽ നിങ്ങൾ ഒരിക്ക​ലും ചെയ്യി​ല്ലെ​ന്നു വിചാ​രി​ച്ച പല കാര്യ​ങ്ങ​ളും ചെയ്‌തു​പോ​യേ​ക്കാം.”എലെൻ, 14.

 •   നിങ്ങളു​ടെ മുൻഗ​ണ​ന​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക.

   നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘ഗ്യാങ്ങി​ലു​ള്ള​വ​രോട്‌ അത്രയ്‌ക്ക്‌ അടുപ്പ​മു​ള്ള​തു​കൊണ്ട്‌ എന്റെ നിലവാ​ര​ങ്ങ​ളിൽ ഞാൻ അയവ്‌ വരുത്താ​റു​ണ്ടോ? കൂട്ടത്തി​ലു​ള്ള ഒരാൾ തെറ്റായ ഒരു കാര്യം ചെയ്‌താൽ ഞാൻ എന്തു ചെയ്യും?’

   ബൈബിൾത​ത്ത്വം: ‘ഞാൻ സ്‌നേ​ഹി​ക്കു​ന്ന​വ​രെ​യൊ​ക്കെ ഞാൻ ശാസി​ക്കും.’—വെളി​പാട്‌ 3:19.

   “മൂല്യ​ങ്ങ​ളെ മുറുകെ പിടി​ക്കാ​ത്ത ഒരാളാണ്‌ നിങ്ങ​ളെ​ങ്കിൽ, ഗ്രൂപ്പി​ലു​ള്ള ആരെങ്കി​ലും കുഴപ്പ​ത്തിൽ ചാടി​യാൽ നിങ്ങൾ മിണ്ടാ​തി​രു​ന്നേ​ക്കാം. കാരണം അതെക്കു​റിച്ച്‌ പറഞ്ഞാൽ അയാളെ ചതിക്കു​ക​യാ​ണെ​ന്നു നിങ്ങൾക്കു തോന്നി​യേ​ക്കാം.”മെലാനി, 22.

 •   ചങ്ങാതി​ക്കൂ​ട്ടം വലുതാ​ക്കു​ക.

   നിങ്ങ​ളോ​ടു​ത​ന്നെ ചോദി​ക്കു​ക: ‘എനിക്ക്‌ അത്ര പരിച​യ​മി​ല്ലാ​ത്ത​വ​രെ​യും എന്റെ ചങ്ങാതി​ക്കൂ​ട്ട​ത്തിൽ കൂട്ടി​യാൽ നല്ലതാ​ണോ?’

   ബൈബിൾത​ത്ത്വം: “നിങ്ങൾ സ്വന്തം താത്‌പ​ര്യം മാത്രം നോക്കാ​തെ മറ്റുള്ള​വ​രു​ടെ താത്‌പ​ര്യ​വും​കൂ​ടെ നോക്കണം.”—ഫിലി​പ്പി​യർ 2:4.

   “അധികം ആരു​ടെ​യും ശ്രദ്ധയിൽപ്പെ​ടാ​ത്ത കുട്ടി​ക​ളു​ടെ വീട്ടിലെ കാര്യം ചില​പ്പോൾ കഷ്ടമാ​യി​രി​ക്കും. അവരെ അടുത്ത​റി​ഞ്ഞാ​ലേ അവർ എത്ര മിടു​ക്ക​രാ​ണെ​ന്നു മനസ്സി​ലാ​ക്കാ​നാ​കൂ.”ബ്രയൻ, 19.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: ഇഴയടു​പ്പ​മു​ള്ള ചങ്ങാതി​ക്കൂ​ട്ട​മു​ണ്ടാ​യി​രി​ക്കു​ന്ന​തിൽ തെറ്റൊ​ന്നു​മി​ല്ല. എന്നാൽ അതോ​ടൊ​പ്പം മറ്റുള്ള​വ​രെ ആ കൂട്ടത്തി​ലേ​ക്കു ചേർത്താൽ നിങ്ങൾക്ക്‌ അതു ഗുണം ചെയ്യും. ബൈബിൾ പറയുന്നു: “ഉന്മേഷം പകരു​ന്ന​വന്‌ ഉന്മേഷം ലഭിക്കും.”—സുഭാ​ഷി​ത​ങ്ങൾ 11:25.