വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞങ്ങൾ പിരിയണോ? (ഭാഗം 2)

ഞങ്ങൾ പിരിയണോ? (ഭാഗം 2)

 ആദ്യമാ​യി, വിഷയം സംസാ​രി​ക്കാൻ നല്ലൊരു സന്ദർഭം തിരഞ്ഞെടുക്കുക. എങ്ങനെ​യു​ള്ള​താ​യി​രി​ക്കും അത്‌?

 ആകട്ടെ, നിങ്ങ​ളോട്‌ എങ്ങനെ പെരു​മാ​റാ​നാണ്‌ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? (മത്തായി 7:12) ആളുകളെ വിളി​ച്ചു​കൂ​ട്ടി അവരുടെ മുമ്പാകെ പരസ്യ​മാ​യി വിളി​ച്ചു​പ​റ​യ​ണ​മെന്ന്‌ നിങ്ങൾ ആഗ്രഹി​ക്കു​മോ? ഒരിക്ക​ലു​മി​ല്ല.

 ഇനി, റെക്കോഡ്‌ ചെയ്‌ത ടെലി​ഫോൺ സന്ദേശ​ത്തി​ലൂ​ടെ​യോ, ടെക്‌സ്റ്റ്‌ മെസേ​ജി​ലൂ​ടെ​യോ, ഇ-മെയിലിലൂടെയോ ഇത്‌ അറിയി​ക്കാൻ ഒരുപക്ഷേ നിങ്ങൾ തീരു​മാ​നി​ച്ചേ​ക്കാം. എന്നാൽ അത്‌ മാന്യ​ത​യല്ല. മറ്റൊരു നിർവാ​ഹ​വു​മി​ല്ലാ​ത്ത​പ്പോൾ മാത്രമേ അങ്ങനെ ചെയ്യാവൂ. വളരെ ഗൗരവ​മു​ള്ള ഒരു വിഷയ​മാ​യ​തു​കൊണ്ട്‌ ഒരുമി​ച്ചി​രുന്ന്‌ അതി​നെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ ഉചിത​മാ​യ സമയവും സ്ഥലവും കണ്ടെത്തുക.

 കാര്യങ്ങൾ തുറന്നു​പ​റ​യേണ്ട സമയം വന്നെത്തി​യെ​ങ്കിൽ നിങ്ങൾ എന്തു പറയും? ഓരോ​രു​ത്ത​നോ​ടും “സത്യം സംസാ​രി​ക്ക​ണം” എന്ന്‌ അപ്പോ​സ്‌ത​ല​നാ​യ പൗലോസ്‌ ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ട്ടു.—എഫെസ്യർ 4:25.

 നയത്തോ​ടും എന്നാൽ അതോ​ടൊ​പ്പം​ത​ന്നെ ദൃഢത​യോ​ടും കൂടെ സംസാ​രി​ക്കു​ക. നിങ്ങൾക്ക്‌ ഈ ബന്ധം മുന്നോ​ട്ടു​കൊ​ണ്ടു​പോ​കാൻ കഴിയി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടെന്ന്‌ വ്യക്തമാ​യി പറയുക.

 പഴംപു​രാ​ണ​ങ്ങ​ളു​ടെ ഭാണ്ഡ​ക്കെട്ട്‌ അഴിച്ചു​നി​ര​ത്തു​ക​യോ നിങ്ങൾക്ക്‌ ഇഷ്ടപ്പെ​ടാ​ത്ത കാര്യങ്ങൾ ഒന്നൊ​ന്നാ​യി പറയു​ക​യോ ചെയ്യേ​ണ്ട​തി​ല്ല. അതു​പോ​ലെ,“നിങ്ങൾ ഒരിക്ക​ലും ഇങ്ങനെ ചെയ്യാൻപോ​കു​ന്നി​ല്ല” “നീ ഒരിക്ക​ലും അങ്ങനെ ചെയ്യില്ല” എന്നൊക്കെ പറയു​ന്ന​തി​നു പകരം നിങ്ങൾക്ക്‌ എന്ത്‌ തോന്നി എന്നത്‌ വ്യക്തമാ​ക്കാ​നാ​കു​ന്ന വാക്കുകൾ തിര​ഞ്ഞെ​ടു​ക്കു​ക.—“എനിക്കു വേണ്ടത്‌ ഇതു​പോ​ലൊ​രു വ്യക്തി​യെ​യാണ്‌. . . .” അല്ലെങ്കിൽ “ഈ ബന്ധം അവസാ​നി​പ്പി​ക്ക​ണ​മെന്ന്‌ ഞാൻ വിചാ​രി​ക്കാൻ കാരണം . . . ”

 ദുഃഖ​ഭാ​ര​ത്താൽ തളർന്നു​പോ​കേണ്ട ഒരു സമയമോ മറ്റേ ആളുടെ താത്‌പ​ര്യ​ത്തി​നു വഴങ്ങേണ്ട സമയമോ അല്ല ഇത്‌. പരസ്‌പ​രം ഒത്തു​പോ​കാൻ കഴിയി​ല്ലാ​ത്ത​തി​നാൽ പിരി​യാൻ വന്നിരി​ക്കു​ക​യാ​ണെന്ന കാര്യം ഒരിക്ക​ലും മറക്കരുത്‌. അതു​കൊണ്ട്‌ നിങ്ങളു​ടെ മനസ്സു മാറ്റി​യെ​ടു​ക്കാൻ സുഹൃത്ത്‌ എന്തെങ്കി​ലും അടവ്‌ പ്രയോ​ഗി​ക്കു​ന്ന​തി​നെ​തി​രെ ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കുക. ഇതെക്കു​റിച്ച്‌ ലാറി എന്ന പെൺകു​ട്ടി ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ ബന്ധം പറഞ്ഞവ​സാ​നി​പ്പി​ച്ച​തി​നു ശേഷം ഇതിന്റെ പേരിൽ താൻ അതീവ​ദുഃ​ഖി​ത​നാ​ണെന്ന്‌ ആ ബോയ്‌ഫ്രണ്ട്‌ അഭിന​യി​ക്കാൻ തുടങ്ങി. എനിക്ക്‌ അയാ​ളോട്‌ സഹതാപം തോന്നു​ന്ന​തി​നു​വേ​ണ്ടി​യാ​യി​രു​ന്നു അതെന്ന്‌ എനിക്കു തോന്നു​ന്നു. വാസ്‌ത​വ​ത്തിൽ സഹതാപം തോന്നു​ക​ത​ന്നെ ചെയ്‌തു. പക്ഷേ അതൊ​ന്നും എന്റെ തീരു​മാ​നം മാറ്റാൻ ഞാൻ അനുവ​ദി​ച്ചി​ല്ല.” ലാറി​യെ​പ്പോ​ലെ നിങ്ങളു​ടെ ആവശ്യം തിരി​ച്ച​റി​യു​ക. നിങ്ങളു​ടെ തീരു​മാ​ന​ത്തിൽ ഉറച്ചു​നിൽക്കു​ക. നിങ്ങൾ, അല്ല എന്നു പറഞ്ഞത്‌ അല്ല എന്നുത​ന്നെ​യാ​യി​രി​ക്കട്ടേ.—യാക്കോബ്‌ 5:12.