വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ചാരി​ത്ര്യ​ശ​പ​ഥ​ത്തെ​ക്കു​റിച്ച്‌ എന്ത്‌ പറയാം?

ചാരി​ത്ര്യ​ശ​പ​ഥ​ത്തെ​ക്കു​റിച്ച്‌ എന്ത്‌ പറയാം?

 ചാരി​ത്ര്യ​ശ​പ​ഥം എന്നാൽ എന്താണ്‌?

 വിവാ​ഹം​വ​രെ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തിൽനിന്ന്‌ വിട്ടു​നിൽക്കു​മെന്ന്‌ രേഖാ​മൂ​ല​മോ വാക്കാ​ലോ എടുക്കുന്ന പ്രതി​ജ്ഞ​യാണ്‌ ചാരി​ത്ര്യ​ശ​പ​ഥം.

 ചാരി​ത്ര്യ​ശ​പ​ഥ​പ്ര​തിജ്ഞ ജനപ്രീ​തി​യാർജി​ച്ചത്‌ 1990-കളിൽ ഐക്യ​നാ​ടു​ക​ളി​ലെ തെക്കൻ ബാപ്‌റ്റിസ്റ്റ്‌ കൺ​വെൻ​ഷ​നിൽ തുടങ്ങി​വെച്ച “യഥാർഥ​സ്‌നേ​ഹം കാത്തു​നിൽക്കു​ന്നു” എന്ന പരിപാ​ടി​യോ​ടെ​യാണ്‌. ബൈബിൾമൂ​ല്യ​ങ്ങ​ളും സമപ്രാ​യ​ക്കാ​രു​ടെ നല്ല സ്വാധീ​ന​വും സമന്വ​യി​പ്പി​ച്ചു​കൊണ്ട്‌ യുവജ​ന​ങ്ങ​ളെ വിവാ​ഹ​ത്തിന്‌ മുമ്പുള്ള ലൈം​ഗി​ക​ബ​ന്ധ​ങ്ങ​ളോട്‌ ‘ഇല്ല’ എന്ന്‌ പറയാൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ഈ പരിപാ​ടി.

 അധികം താമസി​യാ​തെ, ഇതു​പോ​ലു​ള്ളൊ​രു പരിപാ​ടി​യിൽ പ്രതി​ജ്ഞ​യെ​ടു​ക്കു​ന്ന​വർക്ക്‌ ഓരോ വെള്ളി മോതി​ര​വും കൊടു​ത്തു​തു​ട​ങ്ങി. ‘വിവാ​ഹ​ത്തി​നു മുമ്പ്‌ ലൈം​ഗി​ക​ബ​ന്ധം ഇല്ല’ എന്ന പ്രതി​ജ്ഞ​യോ​ടു​ള്ള കടപ്പാട്‌ ഓർമി​പ്പി​ക്കാ​നും പ്രതീ​ക​പ്പെ​ടു​ത്താ​നും ആയിരു​ന്നു ഇത്‌.

 ചാരി​ത്ര്യ​ശ​പ​ഥം പ്രയോ​ജ​നം ചെയ്യു​മോ?

 നിങ്ങൾ ആരോട്‌ ചോദി​ക്കു​ന്നു എന്നതിനെ ആശ്രയി​ച്ചാ​യി​രി​ക്കും ഇതിനുള്ള ഉത്തരം.

  •   ഗവേഷ​ക​രാ​യ ക്രിസ്റ്റീൻ സി. കിം, റോബർട്ട്‌ റെക്‌ടർ എന്നിവ​രു​ടെ അഭിപ്രായത്തിൽ, “പല പഠനങ്ങ​ളും കാണി​ക്കു​ന്നത്‌ കൗമാ​ര​ക്കാ​രു​ടെ ചാരി​ത്ര്യ​ശ​പ​ഥ​ത്തിന്‌ അവർ ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തി​ന്റെ സാധ്യത കുറയ്‌ക്കാ​നോ കുറച്ചു കാല​ത്തേ​ക്കു നിയ​ന്ത്രിച്ച്‌ നീട്ടി​വെ​ക്കാ​നോ അവർക്ക്‌ കഴിയു​ന്നുണ്ട്‌” എന്നാണ്‌.

  •   ഗുഡ്‌മേ​ക്കർ ഇൻസ്റ്റി​റ്റ്യൂട്ട്‌ നടത്തിയ പഠനങ്ങൾ കാണി​ക്കു​ന്നത്‌, “‘ചാരി​ത്ര്യ​ശ​പ​ഥം’ എടുത്ത കൗമാ​ര​ക്കാർ ഈ ശപഥ​മെ​ടു​ക്കാ​ത്ത കൗമാ​ര​ക്കാ​രെ​പ്പോ​ലെ​തന്നെ ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ടാൻ സാധ്യ​ത​യു​ള്ള​വ​രാ​ണെ​ന്നാണ്‌.”

 പരസ്‌പ​ര​വി​രു​ദ്ധ​മായ ഈ അഭി​പ്രാ​യ​ങ്ങ​ളു​ടെ കാരണം എന്താണ്‌?

  •   ചില പഠനങ്ങൾ ശപഥ​മെ​ടു​ത്ത​വ​രെ​യും എടുക്കാ​ത്ത​വ​രെ​യും താരത​മ്യം ചെയ്‌തത്‌, ലൈം​ഗി​ക​ബ​ന്ധം സംബന്ധിച്ച്‌ സമാന​മാ​യ കാഴ്‌ച​പ്പാ​ടി​ല്ലാ​ത്ത​വർ തമ്മിലാണ്‌.

  •   മറ്റ്‌ പഠനങ്ങൾ ശപഥ​മെ​ടു​ത്ത​വ​രെ​യും എടുക്കാ​ത്ത​വ​രെ​യും താരത​മ്യം ചെയ്‌തത്‌, ലൈം​ഗി​ക​ബ​ന്ധം സംബന്ധിച്ച്‌ സമാന​മാ​യ കാഴ്‌ച​പ്പാ​ടു​ള്ള​വർ തമ്മിലാണ്‌.

 രണ്ടാമത്തെ പഠനം എന്താണ്‌ വെളി​പ്പെ​ടു​ത്തി​യത്‌? “ശപഥ​മെ​ടു​ത്ത​വ​രും എടുക്കാ​ത്ത​വ​രും ലൈം​ഗി​ക പെരു​മാ​റ്റ​ങ്ങ​ളിൽ യാതൊ​രു വ്യത്യാ​സ​വും കാണി​ക്കു​ന്നി​ല്ല” എന്ന്‌ കൗമാ​ര​ക്കാ​രു​ടെ ആരോ​ഗ്യ​കാ​ര്യ​ങ്ങ​ളിൽ വിദഗ്‌ധ​യാ​യ ഡോ. ജാനറ്റ്‌ റോസൻബാം അഞ്ച്‌ വർഷങ്ങൾക്കു ശേഷം പറഞ്ഞു.

 ഒരു മെച്ചപ്പെട്ട സമീപനം

 ചാരി​ത്ര്യ​ശ​പ​ഥ​പ​രി​പാ​ടി​കൾക്ക്‌ മഹത്തായ ഒരു ഉദ്ദേശ്യ​മുണ്ട്‌. എങ്കിലും, പ്രതി​ജ്ഞ​യെ​ടു​ക്കു​ന്ന​വ​രിൽ വാഗ്‌ദാ​നം പാലി​ക്കാൻ ആവശ്യ​മാ​യ മൂല്യങ്ങൾ അത്‌ ഉളവാ​ക്കു​ന്നി​ല്ല എന്നൊരു പ്രശ്‌ന​മുണ്ട്‌. ചാരി​ത്ര്യം പാലി​ച്ചു​കൊ​ള്ളാ​മെന്ന്‌ വാക്കു​പ​റ​യു​ന്ന​വർ “ആ ശപഥം തങ്ങളുടെ വ്യക്തി​ത്വ​ത്തെ സ്വാധീ​നി​ക്കാൻ അനുവ​ദി​ക്കു​ന്നി​ല്ല. വർജനം, ഒരു വ്യക്തി​യു​ടെ ഉറച്ച​ബോ​ധ്യ​ത്തിൽനിന്ന്‌ വരേണ്ട​താണ്‌. അല്ലാതെ ഒരു പരിപാ​ടി​യിൽ പങ്കെടു​ക്കു​ന്ന​തു​മൂ​ലം ഉളവാ​കു​ന്ന ഒന്നല്ല” എന്ന്‌ ഡോ. റോസൻബാം കൂട്ടി​ച്ചേർത്തു.

 അത്തരത്തി​ലു​ള്ള ഉറച്ച​ബോ​ധ്യം ഉണ്ടായി​രി​ക്കു​ന്ന​തി​നെ​യാണ്‌ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നത്‌. അല്ലാതെ, രേഖാ​മൂ​ല​മോ വാക്കു​കൊ​ണ്ടോ പ്രതി​ജ്ഞ​യെ​ടു​ക്കു​ന്ന​തി​നെ അല്ല. അതായത്‌, ‘ശരിയും തെറ്റും തിരി​ച്ച​റി​യാൻ തക്കവിധം (യുവജ​ന​ങ്ങ​ളു​ടെ) വിവേ​ച​നാ​പ്രാ​പ്‌തി​യെ പരിശീ​ലി​പ്പി​ക്കാൻ’ സഹായി​ക്കു​ക. (എബ്രായർ 5:14) എന്നാൽ, കേവലം രോഗ​മോ ഗർഭധാ​ര​ണ​മോ ഒഴിവാ​ക്കു​ന്നത്‌ മാത്രമല്ല ചാരി​ത്ര്യം കാത്തു​സൂ​ക്ഷി​ക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. അത്‌, വിവാ​ഹ​ക്ര​മീ​ക​ര​ണ​ത്തി​ന്റെ ഉപജ്ഞാ​താ​വി​നെ ആദരി​ക്കാ​നു​ള്ള ഒരു മാർഗം കൂടി​യാണ്‌.—മത്തായി 5:19; 19:4-6.

 ബൈബിൾ വെക്കുന്ന നിലവാ​ര​ങ്ങൾ നമ്മുടെ നന്മയ്‌ക്കു വേണ്ടി​യു​ള്ള​താണ്‌. (യെശയ്യാവ്‌ 48:17) വാസ്‌ത​വ​ത്തിൽ എല്ലാവ​രും—പ്രായ​മേ​തും ആയി​ക്കൊ​ള്ള​ട്ടെ—“പരസം​ഗ​ത്തിൽനിന്ന്‌ ഓടി​യ​ക​ലു​വിൻ” എന്ന ദൈവ​ക​ല്‌പന അനുസ​രി​ക്കു​ന്ന​തിന്‌ സ്വഭാ​വ​ശു​ദ്ധി വളർത്തി​യെ​ടു​ക്ക​ണം. (1 കൊരി​ന്ത്യർ 6:18) അങ്ങനെ​യാ​കു​മ്പോൾ, അവർക്ക്‌ വിവാ​ഹ​പൂർവ ലൈം​ഗി​കത ഉണ്ടാക്കുന്ന പ്രത്യാ​ഘാ​ത​ങ്ങൾ അതായത്‌, ഉത്‌ക​ണ്‌ഠ​യോ കുറ്റ​ബോ​ധ​മോ ഒന്നുമി​ല്ലാ​തെ ആത്മാർഥ​ത​യോ​ടെ വിവാ​ഹ​ജീ​വി​ത​ത്തി​ലെ സന്തോഷം ആസ്വദി​ക്കാൻ കഴിയും.