വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

എനിക്കു കൂട്ടു​കാർ ആരുമി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

എനിക്കു കൂട്ടു​കാർ ആരുമി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌?

നിങ്ങൾ ഓൺ​ലൈ​നി​ലാണ്‌. ഒരു ഫോ​ട്ടോ​യിൽ നിങ്ങളു​ടെ കണ്ണുകൾ ഉടക്കുന്നു. കൂട്ടു​കാർ എല്ലാവ​രും​ത​ന്നെ അതിലുണ്ട്‌. ഒരു പാർട്ടി​യിൽ അവരെ​ല്ലാം അടിച്ചു​പൊ​ളി​ക്കു​ക​യാണ്‌! എന്നാൽ എന്തോ ഒരു കുറവുണ്ട്‌... ശരിക്കും പറഞ്ഞാൽ ഒരാളു​ടെ കുറവ്‌—നിങ്ങളു​ടെ!!

‘എന്നെ മാത്രം ക്ഷണിക്കാ​ഞ്ഞത്‌ എന്തു​കൊ​ണ്ടാണ്‌?’ നിങ്ങൾ അതിശ​യി​ക്കു​ന്നു.

നിങ്ങളു​ടെ ആകാംക്ഷ നീരസ​ത്തി​നു വഴിമാ​റു​ന്നു. വഞ്ചിക്ക​പ്പെ​ട്ട​താ​യി, എല്ലാ സുഹൃ​ദ്‌ബ​ന്ധ​ങ്ങ​ളും ഒരു ചീട്ടു​കൊ​ട്ടാ​രം​പോ​ലെ തകർന്ന​ടി​ഞ്ഞ​താ​യി നിങ്ങൾക്കു തോന്നു​ന്നു! ഏകാന്ത​ത​യു​ടെ ഒരു തിര വന്ന്‌ നിങ്ങളെ അടി​ച്ചൊ​ഴു​ക്കി​ക്കൊ​ണ്ടു​പോ​യി. “എനിക്കു കൂട്ടു​കാർ ആരുമി​ല്ലാ​ത്തത്‌ എന്തു​കൊ​ണ്ടാണ്‌,” സ്വയം ചോദി​ച്ചു​പോ​കു​ന്നു.

 ഏകാന്ത​ത​യു​ണ്ടോ എന്നു പരി​ശോ​ധി​ക്കു​ക

 ശരിയോ തെറ്റോ

 1.   കുറെ കൂട്ടു​കാ​രു​ണ്ടെ​ങ്കിൽ നിങ്ങൾ ഒരിക്ക​ലും തനിച്ചാ​ണെ​ന്നു തോന്നില്ല.

 2.   സോഷ്യൽ നെറ്റ്‌വർക്കിൽ ചേരു​ക​യാ​ണെ​ങ്കിൽ നിങ്ങൾ ഒരിക്ക​ലും തനിച്ചാ​ണെ​ന്നു തോന്നില്ല.

 3.   ഒരുപാടു മെസേ​ജു​കൾ അയയ്‌ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ ഒരിക്ക​ലും തനിച്ചാ​ണെ​ന്നു തോന്നില്ല.

 4.   മറ്റുള്ളവർക്കുവേണ്ടി എന്തെങ്കി​ലു​മൊ​ക്കെ ചെയ്യു​ക​യാ​ണെ​ങ്കിൽ നിങ്ങൾ ഒരിക്ക​ലും തനിച്ചാ​ണെ​ന്നു തോന്നില്ല.

 ഈ നാലു പ്രസ്‌താ​വ​ന​ക​ളു​ടെ​യും ഉത്തരം തെറ്റാണ്‌.

 എന്തു​കൊണ്ട്‌?

 സൗഹൃ​ദ​വും ഏകാന്ത​ത​യും—വസ്‌തു​ത​കൾ

 •   കുറെ കൂട്ടു​കാ​രു​ണ്ടെ​ങ്കിൽ ഒരിക്ക​ലും ഏകാന്തത തോന്നില്ല എന്നു വിചാ​രി​ക്ക​രുത്‌!

   “എന്റെ കൂട്ടു​കാ​രെ​ക്കു​റിച്ച്‌ എനിക്കു കരുത​ലുണ്ട്‌. പക്ഷേ, അവർക്ക്‌ എന്റെ കാര്യ​ത്തിൽ എന്തെങ്കി​ലും താത്‌പ​ര്യ​മു​ള്ള​താ​യി തോന്നാ​റി​ല്ല. നിങ്ങൾക്കു ചുറ്റും ഒരുപാ​ടു കൂട്ടു​കാ​രു​ള്ള​പ്പോ​ഴും നിങ്ങൾ തീർത്തും ഒറ്റപ്പെ​ടു​ന്ന​താ​യി തോന്നി​യേ​ക്കാം. നിങ്ങളെ സ്‌നേ​ഹി​ക്ക​ണ​മെ​ന്നോ നിങ്ങളെ ആവശ്യ​മു​ണ്ടെ​ന്നോ അവർക്കു തോന്നാ​റി​ല്ല.”—ആൻ.

 •   സോഷ്യൽ നെറ്റ്‌വർക്കിൽ ചേരു​ക​യാ​ണെ​ങ്കിൽ ഒരിക്ക​ലും ഏകാന്തത തോന്നില്ല എന്നു വിചാ​രി​ക്ക​രുത്‌!

   “ചിലർ ശില്‌പ​ങ്ങൾ ശേഖരി​ക്കു​ന്ന​തു​പോ​ലെ​യാണ്‌ ഓൺ​ലൈ​നി​ലൂ​ടെ കൂട്ടു​കാ​രെ ശേഖരി​ക്കു​ന്നത്‌. ഒരു മുറി നിറയെ ശില്‌പ​ങ്ങൾ ശേഖരി​ച്ചാ​ലും അവ നമ്മളെ സ്‌നേ​ഹി​ക്കി​ല്ല. അവരു​മാ​യി നിങ്ങൾക്ക്‌ നല്ല സൗഹൃ​ദ​ങ്ങ​ളി​ല്ലെ​ങ്കിൽ ആ കൂട്ടു​കാർ കേവലം ജീവനി​ല്ലാ​ത്ത ശില്‌പ​ങ്ങൾപോ​ലെ​യാണ്‌.”—എലൈൻ.

 •   ഒരുപാ​ടു മെസേ​ജു​കൾ അയയ്‌ക്കു​ക​യാ​ണെ​ങ്കിൽ ഒരിക്ക​ലും ഏകാന്തത തോന്നില്ല എന്നു വിചാ​രി​ക്ക​രുത്‌!

   “ഏകാന്തത തോന്നു​മ്പോൾ കൂട്ടു​കാർ ആരെങ്കി​ലും മെസേജ്‌ അയച്ചി​ട്ടു​ണ്ടോ എന്നു നിങ്ങൾ ഫോണിൽ ഇടയ്‌ക്കി​ടെ നോക്കും. ആരും നിങ്ങൾക്കു മെസേജ്‌ അയച്ചി​ട്ടി​ല്ല എന്ന്‌ അറിയു​മ്പോൾ നിങ്ങളു​ടെ ഏകാന്ത​ത​യു​ടെ ആഴം കൂടും!”—സെറീന.

 •   മറ്റുള്ള​വർക്കു​വേ​ണ്ടി എന്തെങ്കി​ലു​മൊ​ക്കെ ചെയ്യു​ക​യാ​ണെ​ങ്കിൽ ഒരിക്ക​ലും ഏകാന്തത തോന്നില്ല എന്നു വിചാ​രി​ക്ക​രുത്‌!

   “ഞാൻ മിക്ക​പ്പോ​ഴും എന്റെ കൂട്ടു​കാർക്കു​വേ​ണ്ടി പലതും ചെയ്യാ​റുണ്ട്‌. പക്ഷേ, അവർ തിരിച്ച്‌ അങ്ങനെ ചെയ്യു​ന്ന​താ​യി എനിക്കു തോന്നി​യി​ട്ടി​ല്ല. അവർക്കു​വേ​ണ്ടി എന്തും ചെയ്യാൻ എനിക്കു മടിയില്ല. പക്ഷേ, അവർ തിരിച്ചു ദയ കാണി​ക്കാ​തെ വരു​മ്പോൾ എനിക്ക്‌ അതിശയം തോന്നാ​റുണ്ട്‌.”—റിച്ചാർഡ്‌.

 ചുരു​ക്ക​ത്തിൽ: ഏകാന്തത നമ്മു​ടെ​ത​ന്നെ ഒരു മാനസി​കാ​വ​സ്ഥ​യാണ്‌. “അത്‌ ഒരാളു​ടെ ഉള്ളിൽനിന്ന്‌ വരുന്ന​താണ്‌, അല്ലാതെ പുറത്തു​നി​ന്നല്ല,” ചെറു​പ്പ​ക്കാ​രി​യാ​യ ജെനറ്റ്‌ പറയുന്നു.

 നിങ്ങൾക്കു കൂട്ടു​കാ​രി​ല്ലെ​ന്നും ഒറ്റയ്‌ക്കാ​ണെ​ന്നും തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യാ​നാ​കും?

 എങ്ങനെ വിജയി​ക്കാം

ആത്മവി​ശ്വാ​സം വളർത്തി​യെ​ടു​ക്കു​ക.

 “സുരക്ഷി​ത​ത്വ​മി​ല്ല എന്ന തോന്ന​ലിൽ നിന്നാണ്‌ ഏകാന്തത വേരു പിടിച്ചു തുടങ്ങു​ന്നത്‌. മറ്റൊ​രാ​ളു​ടെ ഇഷ്ടത്തിന്‌ നമ്മൾ യോഗ്യ​രല്ല എന്ന തോന്ന​ലു​ണ്ടാ​യാൽ സുഹൃ​ദ്‌ബ​ന്ധ​ങ്ങൾ തുടങ്ങാ​നും തുടരാ​നും വളരെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും.”—ജെനറ്റ്‌.

 ബൈബിൾ പറയു​ന്നത്‌: “അയൽക്കാ​ര​നെ നിന്നെ​പ്പോ​ലെ​ത​ന്നെ സ്‌നേ​ഹി​ക്ക​ണം.” (ഗലാത്യർ 5:14) നല്ല സൗഹൃ​ദ​ങ്ങൾ ആസ്വദി​ക്കു​ന്ന​തി​നു നമുക്ക്‌ ആത്മാഭി​മാ​നം ഉണ്ടായി​രി​ക്ക​ണം, അതായത്‌, നമ്മളെ​ത്ത​ന്നെ സ്‌നേ​ഹി​ക്ക​ണം. പക്ഷേ അത്‌ അഹങ്കാ​ര​മാ​യി മാറാ​തി​രി​ക്കാൻ സൂക്ഷി​ക്ക​ണം.—ഗലാത്യർ 6:3, 4.

സ്വയം പരിത​പി​ക്കു​ന്നത്‌ ഒഴിവാ​ക്കു​ക.

 “ഏകാന്തത മണൽചു​ഴി​പോ​ലെ​യാണ്‌. എത്ര​ത്തോ​ളം അതി​ലേ​ക്കു താണു​പോ​കു​ന്നു​വോ കയറി​വ​രാ​നും അത്ര​ത്തോ​ളം ബുദ്ധി​മു​ട്ടാ​യി​രി​ക്കും. നിങ്ങൾ എത്രതന്നെ സ്വയം പരിത​പി​ക്കു​ന്നു​വോ അത്രതന്നെ മറ്റുള്ളവർ സൗഹൃ​ദ​ത്തി​നാ​യി നിങ്ങളു​ടെ അടു​ത്തേ​ക്കു വരാനും മടിക്കും. അങ്ങനെ നിങ്ങൾ ഏകാന്ത​ത​യിൽ ആണ്ടു​പോ​കും.”—എറിൻ.

 ബൈബിൾ പറയു​ന്നത്‌: “സ്‌നേഹം . . . തൻകാര്യം നോക്കു​ന്നി​ല്ല.” (1 കൊരി​ന്ത്യർ 13:4, 5) നമ്മളെ​ക്കു​റി​ച്ചു​ത​ന്നെ വേണ്ടതി​ല​ധി​കം ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നാൽ നമുക്കു മറ്റുള്ള​വ​രോട്‌ മനസ്സലിവ്‌ തോന്നില്ല. അതു​കൊ​ണ്ടു​ത​ന്നെ മറ്റുള്ളവർ നമ്മളു​മാ​യി കൂട്ടു​കൂ​ടാ​നു​ള്ള സാധ്യ​ത​യും കുറവാണ്‌. (2 കൊരി​ന്ത്യർ 12:15) ഇതു ചിന്തി​ക്കു​ക: മറ്റുള്ള​വ​രു​ടെ പെരു​മാ​റ്റ​ത്തിന്‌ അനുസ​രി​ച്ചാ​ണു നമ്മുടെ വിജയം അളക്കു​ന്ന​തെ​ങ്കിൽ നിങ്ങൾ തോറ്റ​തു​ത​ന്നെ! “എന്നെ ആരും വിളി​ക്കു​ന്നി​ല്ല,” “എന്നെ ആരും എവി​ടേ​ക്കും ക്ഷണിക്കാ​റി​ല്ല” ഇങ്ങനെ​യൊ​ക്കെ പറയു​ന്ന​വർ അവരുടെ സന്തോഷം മറ്റുള്ള​വ​രു​ടെ കൈക​ളിൽ ഏൽപ്പി​ക്കു​ന്ന​തു​പോ​ലെ​യാണ്‌. അത്‌ നമ്മൾ മറ്റുള്ള​വർക്കു കണക്കി​ല​ധി​കം അധികാ​രം കൊടു​ക്കു​ന്ന​തു​പോ​ലെ​യല്ലേ?

ആരെ​യെ​ങ്കി​ലും സുഹൃ​ത്താ​ക്കാൻവേ​ണ്ടി നമ്മുടെ നിലവാ​രം കളഞ്ഞു​കു​ളി​ക്ക​രുത്‌.

 “ഏകാന്ത​ത​യു​ള്ള ആളുകൾ മറ്റുള്ള​വ​രു​ടെ ശ്രദ്ധ ആഗ്രഹി​ക്കു​ന്നു. ആ ശ്രദ്ധ ലഭിക്കു​ന്നത്‌ ആരിൽനി​ന്നാ​യാ​ലും അവർ അങ്ങോട്ടു തിരി​യും. താൻ വേണ്ട​പ്പെ​ട്ട​വ​നാ​ണെന്ന തോന്നൽ മാത്ര​മാണ്‌ അവർക്ക്‌ ആവശ്യം. ചില ആളുകൾ നിങ്ങൾ വേണ്ട​പ്പെ​ട്ട​വ​രാ​ണെ​ന്നു തോന്നി​പ്പി​ക്കും. പക്ഷേ, അവർ നിങ്ങളെ മുത​ലെ​ടു​ക്കും. അപ്പോൾ മുമ്പ​ത്തേ​തി​ലും കൂടുതൽ ഏകാന്തത തോന്നും.”—ബ്രയൻ.

 ബൈബിൾ പറയു​ന്നത്‌: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്ന​വൻ ജ്ഞാനി​യാ​കും; എന്നാൽ വിഡ്‌ഢി​ക​ളോ​ടു കൂട്ടു​കൂ​ടു​ന്ന​വൻ ദുഃഖി​ക്കേ​ണ്ടി​വ​രും.” (സുഭാ​ഷി​ത​ങ്ങൾ 13:20) പട്ടിണി കിടക്കുന്ന ഒരാൾ കിട്ടുന്ന എന്തും കഴിക്കും. അതു​പോ​ലെ കൂട്ടു​കാ​രെ കിട്ടാൻ ഒരുപാട്‌ ആഗ്രഹി​ക്കു​ന്ന​വർ അവരെ അന്വേ​ഷിച്ച്‌ ഏതു മോശ​മാ​യ വഴിക്കും പോകും. അങ്ങനെ​യു​ള്ള സൗഹൃദം തികച്ചും സ്വാഭാ​വി​ക​മാ​ണെ​ന്നും അതിലും നല്ലതൊ​ന്നും പ്രതീ​ക്ഷി​ക്കാ​നി​ല്ലെ​ന്നും അവർ വിചാ​രി​ച്ചേ​ക്കാം. എന്നാൽ അവർ പെട്ടെ​ന്നു​ത​ന്നെ ആരു​ടെ​യെ​ങ്കി​ലും ചതിക്കു​ഴി​യിൽ വീഴും.

 രത്‌ന​ചു​രു​ക്കം: എല്ലാവർക്കും എപ്പോ​ഴെ​ങ്കി​ലു​മൊ​ക്കെ ഏകാന്തത തോന്നി​യേ​ക്കാം. ചിലർക്ക്‌ അത്‌ കൂടുതൽ അനുഭ​വ​പ്പെ​ട്ടേ​ക്കാം. എന്നാൽ ഏകാന്തത, തകർത്തു​ക​ള​യു​ന്ന ഒരു വികാ​ര​മാണ്‌. അത്‌ നമ്മുടെ ഒരു തോന്നൽ മാത്ര​മാ​ണെന്ന്‌ ഒടുവി​ലാ​യി​രി​ക്കും തിരി​ച്ച​റി​യു​ന്നത്‌. നമ്മു​ടെ​ത​ന്നെ ചിന്തക​ളാണ്‌ അത്തരം തോന്ന​ലു​ക​ളി​ലേ​ക്കു നയിക്കു​ന്നത്‌. എന്നാൽ അത്തരം ചിന്തകൾക്കു കടിഞ്ഞാ​ണി​ടാൻ കഴിയും!

 മറ്റുള്ള​വ​രിൽനിന്ന്‌ കൂടുതൽ പ്രതീ​ക്ഷി​ക്കാ​തി​രി​ക്കുക. “ഒരാളും എല്ലാ കാലത്തും നിങ്ങളു​ടെ ഉറ്റസു​ഹൃ​ത്താ​യി​രി​ക്കു​മെന്നു ചിന്തി​ക്ക​രുത്‌. പക്ഷേ നിങ്ങളു​ടെ ക്ഷേമത്തിൽ താത്‌പ​ര്യ​മു​ള്ള ആളുകളെ നിങ്ങൾ കണ്ടെത്തും. ആ കരുതൽത​ന്നെ ധാരാളം. അങ്ങനെ​യാ​ണെ​ങ്കിൽ ഒറ്റപ്പെ​ടു​ന്ന​താ​യി ഒരു തോന്നൽപോ​ലും നിങ്ങൾക്കു​ണ്ടാ​കി​ല്ല,” ജെനറ്റ്‌ പറയുന്നു.

 കൂടുതൽ സഹായം വേണോ? സൗഹൃ​ദ​ത്തെ​ക്കു​റി​ച്ചു​ള്ള ഭയം മറിക​ട​ക്കു​ക” എന്ന വിഷയം വായി​ക്കു​ക. “ഏകാന്ത​ത​യെ തരണം ചെയ്യുക” എന്ന പിഡി​എഫ്‌ ഡൗൺലോഡ്‌ ചെയ്യുക.