വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

ഈ ഹോംവർക്ക്‌ മുഴുവൻ എങ്ങനെ ചെയ്‌തുതീർക്കാം?

ഈ ഹോംവർക്ക്‌ മുഴുവൻ എങ്ങനെ ചെയ്‌തുതീർക്കാം?

നിങ്ങൾക്കു ചെയ്യാ​വു​ന്നത്‌

പഠിക്കാൻ ഒരു സ്ഥലം കണ്ടെത്തുക. ശ്രദ്ധ പതറാതെ പഠിക്കാൻ പറ്റിയ​താ​യി​രി​ക്ക​ണം അത്‌. ഒരു മേശയു​ള്ള​തു നല്ലതാണ്‌. ടിവി ഓൺ ചെയ്യരുത്‌.

കുതിച്ചുപായുന്ന കുതി​രെ​യെ​പ്പോ​ലെ​യാ​ണു സമയം—അതിനെ നിയന്ത്രിക്കാൻ പഠിക്കണം

മുൻഗണന വെക്കുക. സ്‌കൂ​ളി​ലെ പഠനം പ്രധാ​ന​മാ​യ​തു​കൊണ്ട്‌ ആദ്യം ഹോംവർക്ക്‌ ചെയ്‌തുതീർക്കുക.

പിന്ന​ത്തേ​ക്കു മാറ്റി​വെ​ക്ക​രുത്‌. ഹോംവർക്ക്‌ ചെയ്യാൻ കൃത്യ​മാ​യ ഒരു സമയപ്പ​ട്ടി​ക തയ്യാറാ​ക്കു​ക, അതു കൃത്യ​മാ​യി പാലി​ക്കു​ക.

രൂപരേഖ തയ്യാറാ​ക്കു​ക. ആദ്യം എന്തു ചെയ്യണം, രണ്ടാമത്‌ എന്തു ചെയ്യണം എന്നിങ്ങനെ എല്ലാം കൃത്യ​മാ​യി തീരു​മാ​നി​ക്കു​ക. അതെല്ലാം ഒരു കടലാസ്സിൽ എഴുതുക. ഓരോ​ന്നി​നും നിശ്ചി​ത​സ​മ​യം വേർതിരിക്കുക. തീരു​ന്ന​തു​തീ​രു​ന്നത്‌ വെട്ടി​ക്ക​ള​യു​ക.

ഇടയ്‌ക്ക്‌ അൽപ്പം വിശ്ര​മി​ക്കു​ക. ശ്രദ്ധ പതറു​ന്നെ​ന്നു കണ്ടാൽ അൽപ്പം വിശ്ര​മി​ക്കു​ക. പക്ഷേ എത്രയും പെട്ടെന്ന്‌ തിരി​ച്ചു​വ​രു​ക.

ആത്മവി​ശ്വാ​സ​മു​ണ്ടാ​യി​രി​ക്കുക. സാധാരണഗതിയിൽ ഒരു നല്ല വിദ്യാർഥിയും മോശം വിദ്യാർഥിയും തമ്മിലുള്ള വ്യത്യാ​സം നിശ്ചയി​ക്കു​ന്നത്‌, അവരുടെ ബുദ്ധിയല്ല, ഉത്സാഹ​മാണ്‌. (സദൃശവാക്യങ്ങൾ 10:4) നിങ്ങൾക്കു പഠനത്തിൽ വിജയി​ക്കാ​നാ​കും. നല്ല ശ്രമം ചെയ്യുക, അതിന്റെ ഫലം നിങ്ങൾക്കു കിട്ടും.