എനിക്ക് ഏകാന്തത അനുഭവപ്പെടുന്നെങ്കിലോ?
നിങ്ങൾക്കു ചെയ്യാവുന്നത്
1. നിങ്ങളുടെ കഴിവുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. (2 കൊരിന്ത്യർ 11:6) നിങ്ങളുടെ കുറവുകളെക്കുറിച്ച് ബോധവാനായിരിക്കുമ്പോൾത്തന്നെ നിങ്ങൾക്കുള്ള കഴിവുകളും തിരിച്ചറിയണം. അവ തിരിച്ചറിയുന്നത് നിങ്ങളെ ഒന്നിനും കൊള്ളില്ല എന്നതുപോലുള്ള ചിന്തകൾ ഉപേക്ഷിച്ച് ആത്മവിശ്വാസം നേടുന്നതിനും ഏകാന്തതയെ മറികടക്കുന്നതിനും സഹായിക്കും. നിങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എന്റെ കഴിവുകൾ എന്തെല്ലാമാണ്?’ നിങ്ങളുടെ ചില കഴിവുകളെക്കുറിച്ചും നല്ല ഗുണങ്ങളെക്കുറിച്ചും ചിന്തിക്കുക.
2. മറ്റുള്ളവരിൽ ആത്മാർഥമായ താത്പര്യമെടുക്കുക. തുടക്കമെന്ന നിലയിൽ ആദ്യം കുറച്ചു പേരിൽ താത്പര്യമെടുക്കുക. ഹൊർഹേ എന്ന ചെറുപ്പക്കാരൻ പറയുന്നു: “സുഖമാണോ, ജോലിയൊക്കെ എങ്ങനെ പോകുന്നു എന്നൊക്കെ ചോദിക്കുന്നത് ആളുകളെ അടുത്തറിയാൻ നിങ്ങളെ സഹായിക്കും.”
സമപ്രായക്കാരിൽനിന്ന് നിങ്ങളെ വേർതിരിക്കുന്ന വിടവ് നികത്തുക
ചെയ്യാനാകുന്നത്: നിങ്ങളുടെ സമപ്രായക്കാരുടെ വലയത്തിൽ മാത്രമായി നിങ്ങളെ തളച്ചിടാതിരിക്കുക. ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ള ചില നല്ല സൗഹൃദങ്ങൾ വളരെ പ്രായവ്യത്യാസമുള്ളവർ തമ്മിലുള്ളവയാണ്. ഉദാഹരണത്തിന്, രൂത്തും നവോമിയും, ദാവീദും യോനാഥാനും, തിമൊഥെയൊസും പൗലോസും. (രൂത്ത് 1:16, 17; 1 ശമുവേൽ 18:1; 1 കൊരിന്ത്യർ 4:17) മനസ്സിൽപ്പിടിക്കേണ്ട മറ്റൊരു കാര്യം സംഭാഷണം എന്നത് അങ്ങോട്ടും ഇങ്ങോട്ടും ഉള്ളതാണ്, ഒരു വശത്തേക്കു മാത്രമുള്ളതല്ല. നന്നായി ശ്രദ്ധിക്കുന്നവരെ ആളുകൾക്ക് ഇഷ്ടമാണ്. അതുകൊണ്ട് നിങ്ങൾ ഒരു നാണംകുണുങ്ങിയാണെങ്കിൽ വിഷമിക്കേണ്ടാ, മുഴുവൻ സംഭാഷണവും നിങ്ങൾ നടത്തേണ്ടതില്ല!
3. “സഹാനുഭൂതി” വളർത്തിയെടുക്കുക. (1 പത്രോസ് 3:8) മറ്റൊരാൾ പറയുന്നതിനോടു നിങ്ങൾക്കു യോജിക്കാനാകുന്നില്ലെങ്കിലും ക്ഷമയോടെ അയാൾ പറയുന്നതു കേൾക്കുക. നിങ്ങൾക്കു യോജിക്കാനാകുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ഏതെങ്കിലും കാര്യത്തിൽ നിങ്ങളുടെ വിയോജിപ്പ് തുറന്നു പറയാതെ പറ്റില്ല എന്നുണ്ടെങ്കിൽ അതു സൗമ്യമായി നയത്തോടെ പറയുക.
ചെയ്യാനാകുന്നത്: മറ്റുള്ളവർ നിങ്ങളോട് എങ്ങനെ സംസാരിക്കാനാണോ ആഗ്രഹിക്കുന്നത് അതുപോലെ അവരോടു സംസാരിക്കുക. ഒരു കാര്യവുമില്ലാതെ വഴക്കുണ്ടാക്കുന്നതോ കളിയാക്കുന്നതോ ചീത്ത പറയുന്നതോ നമ്മൾ വലിയ കേമന്മാരാണെന്ന മട്ടിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതോ ഒക്കെ അവരെ നമ്മളിൽനിന്ന് അകറ്റുകയേ ഉള്ളൂ. ‘നിങ്ങളുടെ സംസാരം എപ്പോഴും ഹൃദ്യമാണെങ്കിൽ’ അവർ നിങ്ങളെ ഏറെ ഇഷ്ടപ്പെടും.—കൊലോസ്യർ 4:6.