വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

എല്ലാ കാര്യ​ങ്ങ​ളി​ലും പൂർണത പ്രതീ​ക്ഷി​ക്കു​ന്ന ഒരാളാ​ണോ ഞാൻ?

എല്ലാ കാര്യ​ങ്ങ​ളി​ലും പൂർണത പ്രതീ​ക്ഷി​ക്കു​ന്ന ഒരാളാ​ണോ ഞാൻ?

 നിങ്ങൾ

  •   എല്ലാ പരീക്ഷ​ക​ളി​ലും ഒന്നാമ​നാ​കാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ

  •   തോറ്റു​പോ​കും എന്നു പേടിച്ച്‌ പുതിയ വെല്ലു​വി​ളി​കൾ ഒഴിവാ​ക്കു​ന്നെ​ങ്കിൽ

  •   എല്ലാ വിമർശ​ന​വും നിങ്ങളു​ടെ വ്യക്തി​ത്വ​ത്തി​ന്മേ​ലു​ള്ള ആക്രമ​ണ​മാ​യി കരുതു​ന്നെ​ങ്കിൽ

 . . . മുകളി​ലെ ചോദ്യ​ത്തി​നെ​ല്ലാം ഉത്തരം ഉവ്വ്‌ എന്നായി​രി​ക്കും. അതിൽ കുഴപ്പ​മു​ണ്ടോ?

 പൂർണത പ്രതീ​ക്ഷി​ക്കു​ന്ന​തിൽ എന്താണ്‌ തെറ്റ്‌?

 “ഒരു കാര്യം ഏറ്റവും നന്നായി ചെയ്യാൻ ശ്രമി​ക്കു​ന്ന​തിൽ ഒരു തെറ്റു​മി​ല്ല, അത്‌ നല്ലതാണ്‌. എന്നാൽ അസാധ്യ​മാ​യ ഒരു കാര്യം ഒരു കുറവും കൂടാതെ ചെയ്യണം എന്ന്‌ ശഠിക്കു​ന്നത്‌ ഹാനി​ക​ര​മാണ്‌”എന്ന്‌ പൂർണതാവാദി—പരിപൂർണത പ്രതീ​ക്ഷി​ക്കു​ന്ന​തി​ലെ അപകടം (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു. “പരിപൂർണത പ്രതീ​ക്ഷി​ക്കു​ന്നത്‌ ഒരു ‘തലവേദന’ ആയി മാറാൻ സാധ്യ​ത​യുണ്ട്‌. കാരണം ആരും എല്ലാം തികഞ്ഞ​വ​രല്ല എന്ന കാര്യം ഓർക്കുക.”

 ഇതി​നോട്‌ ബൈബിൾ യോജി​ക്കു​ന്നു. “ഒരിക്ക​ലും പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതി​മാ​നും ഭൂമു​ഖ​ത്തി​ല്ല​ല്ലോ” എന്നാണ്‌ ബൈബിൾ പറയു​ന്നത്‌. (സഭാ​പ്ര​സം​ഗ​കൻ 7:20) നിങ്ങൾ എല്ലാം തികഞ്ഞ ഒരു ആളല്ലാ​ത്ത​തി​നാൽ ചില​പ്പോൾ നിങ്ങളു​ടെ നേട്ടങ്ങൾ പ്രതീ​ക്ഷ​യ്‌ക്കൊത്ത്‌ എത്തണ​മെ​ന്നി​ല്ല.

 ഇതി​നോട്‌ നിങ്ങൾക്കു യോജി​ക്കാൻ ബുദ്ധി​മു​ട്ടാ​ണോ? എല്ലാത്തി​ലും പൂർണത പ്രതീ​ക്ഷി​ക്കു​ന്നത്‌ നിങ്ങൾക്ക്‌ എങ്ങനെ ദോഷം ചെയ്യു​മെന്ന്‌ കാണി​ക്കു​ന്ന നാലു കാര്യങ്ങൾ നോക്കാം.

  1.   നിങ്ങൾ നിങ്ങ​ളെ​ത്ത​ന്നെ വീക്ഷി​ക്കു​ന്ന വിധം. എത്തി​ച്ചേ​രാ​നാ​യി വളരെ ഉയർന്ന ഒരു നിലവാ​ര​മാണ്‌ പൂർണത പ്രതീ​ക്ഷി​ക്കു​ന്ന​വർ തങ്ങൾക്കു​വേ​ണ്ടി വെക്കു​ന്നത്‌. നിരാ​ശ​യ്‌ക്കു​ള്ള ‘നല്ലൊരു’ അടിസ്ഥാ​നം! “എല്ലാ കാര്യ​ത്തി​ലും നമ്മൾ ഒന്നാം സ്ഥാന​ത്തെ​ത്തി​ല്ല എന്നതാണ്‌ യാഥാർഥ്യം. പ്രതീ​ക്ഷ​യ്‌ക്കൊത്ത്‌ ഉയരാതെ വരു​മ്പോ​ഴെ​ല്ലാം സ്വയം ഇടിച്ചു​താ​ഴ്‌ത്തു​ന്നത്‌ നമ്മുടെ ആത്മാഭി​മാ​നം നഷ്ടപ്പെ​ടാൻ കാരണ​മാ​യേ​ക്കാം. അത്‌ നമ്മളെ നിരാ​ശ​യി​ലാ​ഴ്‌ത്തും.”—അലീഷ.

  2.   നിർദേശങ്ങളെ നിങ്ങൾ വീക്ഷി​ക്കു​ന്ന വിധം. സഹായി​ക്കു​ക എന്ന ലക്ഷ്യത്തിൽ കുറവു​കൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌ പൂർണ​താ​വാ​ദി​കൾക്ക്‌ ഇഷ്ടപ്പെ​ടി​ല്ല. കരിവാ​രി​ത്തേ​ക്കാ​നു​ള്ള ശ്രമമാ​യി അവർ അതിനെ കണ്ടേക്കാം. ജെറമി എന്നു പേരുള്ള ഒരു യുവാവ്‌ പറയു​ന്നത്‌ “തിരുത്തൽ എനിക്കു സഹിക്കാ​നേ പറ്റില്ല” എന്നാണ്‌. “പൂർണത പ്രതീ​ക്ഷി​ക്കു​ന്ന ഒരു വ്യക്തി സ്വന്തം കുറവു​കൾ അംഗീ​ക​രി​ക്കാ​നോ സഹായം സ്വീക​രി​ക്കാ​നോ മനസ്സു​കാ​ണി​ക്കി​ല്ല” എന്നും ജെറമി പറയുന്നു.

  3.   മറ്റുള്ളവരെ നിങ്ങൾ വീക്ഷി​ക്കു​ന്ന വിധം. പൂർണത പ്രതീ​ക്ഷി​ക്കു​ന്ന​വർ മറ്റുള്ള​വ​രെ എപ്പോ​ഴും വിമർശി​ക്കാൻ ചായ്വു​ള്ള​വ​രാണ്‌. ഇതു മനസ്സി​ലാ​ക്കാ​വു​ന്ന​തേ ഉള്ളൂ. 18 വയസ്സു​കാ​രി​യാ​യ അന്ന പറയു​ന്നത്‌ ഇങ്ങനെ: “നിങ്ങളിൽനിന്ന്‌ നിങ്ങൾ പൂർണത പ്രതീ​ക്ഷി​ക്കു​ന്നെ​ങ്കിൽ മറ്റുള്ള​വ​രിൽനി​ന്നും നിങ്ങൾ അതുതന്നെ പ്രതീ​ക്ഷി​ക്കും.” അന്ന ഇങ്ങനെ​യും കൂട്ടി​ച്ചേർക്കു​ന്നു: “മറ്റുള്ളവർ നിങ്ങളു​ടെ ആ പ്രതീ​ക്ഷ​യ്‌ക്കൊത്ത്‌ ഉയരാതെ വരു​മ്പോ​ഴെ​ല്ലാം നിങ്ങൾക്ക്‌ അവരോട്‌ ദേഷ്യം തോന്നും.”

  4.   മറ്റുള്ളവർ നിങ്ങളെ വീക്ഷി​ക്കു​ന്ന വിധം. മറ്റുള്ള​വ​രെ​ക്കു​റിച്ച്‌ ന്യായ​മ​ല്ലാ​ത്ത പ്രതീ​ക്ഷ​ക​ളാണ്‌ നിങ്ങൾക്കു​ള്ള​തെ​ങ്കിൽ, ആളുകൾ നിങ്ങളെ ഒഴിവാ​ക്കാൻ ശ്രമി​ക്കു​ന്ന​തിൽ അതിശ​യി​ക്ക​രുത്‌. “ആരെയും തളർത്തി​ക്ക​ള​യു​ന്ന​താണ്‌ ഒരു പൂർണ​താ​വാ​ദി​യു​ടെ എത്തിപ്പി​ടി​ക്കാ​നാ​കാ​ത്ത ഉയർന്ന നിലവാ​ര​ങ്ങൾ” എന്ന്‌ ബെത്ത്‌ പറയുന്നു. “അത്തരത്തി​ലു​ള്ള ഒരാളു​ടെ കൂടെ​യാ​യി​രി​ക്കാൻ ആരും ഇഷ്ടപ്പെ​ടി​ല്ല.”

 ഇതിലും മെച്ചമായ വഴിയു​ണ്ടോ?

 ബൈബിൾ പറയുന്നു: “വിട്ടു​വീ​ഴ്‌ച കാണി​ക്കാ​നു​ള്ള നിങ്ങളു​ടെ സന്നദ്ധത എല്ലാവ​രും അറിയട്ടെ.” (ഫിലി​പ്പി​യർ 4:5) വിട്ടു​വീ​ഴ്‌ച​യ്‌ക്കു തയ്യാറാ​യി​ട്ടു​ള്ള​വർ തങ്ങളിൽനി​ന്നും മറ്റുള്ള​വ​രിൽനി​ന്നും ന്യായ​മാ​യ കാര്യ​ങ്ങ​ളേ പ്രതീ​ക്ഷി​ക്കൂ.

 “ഇപ്പോൾത്ത​ന്നെ പല പ്രശ്‌ന​ങ്ങ​ളുണ്ട്‌. അതി​ന്റെ​കൂ​ടെ ഒരു പൂർണ​താ​വാ​ദി ആയി​ക്കൊണ്ട്‌ എന്തിന്‌ അത്‌ കൂട്ടണം? അത്‌ താങ്ങാ​വു​ന്ന​തി​ലും അധിക​മാ​യി​രി​ക്കും.”—നൈല.

 ‘ദൈവ​ത്തോ​ടൊ​പ്പം എളിമ​യോ​ടെ നടക്കുക’ എന്ന്‌ ബൈബിൾ പറയുന്നു. (മീഖ 6:8) എളിമ​യു​ള്ള​വർ തങ്ങളുടെ പരിമി​തി​കൾ തിരി​ച്ച​റി​യു​ന്നു. ചെയ്യാ​വു​ന്ന​തി​ലും അധികം കാര്യങ്ങൾ അവർ ഏറ്റെടു​ക്കി​ല്ല. അങ്ങനെ​യു​ള്ള കാര്യ​ങ്ങൾക്കാ​യി വളരെ​യ​ധി​കം സമയം ചെലവ​ഴി​ക്കു​ക​യു​മി​ല്ല.

 “എന്റെ ഉത്തരവാ​ദി​ത്വ​ങ്ങൾ നന്നായി ചെയ്യു​ന്നെന്ന്‌ എനിക്കു തോന്ന​ണ​മെ​ങ്കിൽ എനിക്കു കഴിയു​ന്ന​ത്ര കാര്യ​ങ്ങ​ളേ ഞാൻ ഏറ്റെടു​ക്കാ​വൂ. എന്റെ പരിമി​തി ഞാൻ മനസ്സി​ലാ​ക്ക​ണം.”—ഹെയ്‌ലി.

 “ചെയ്യു​ന്ന​തെ​ല്ലാം നിന്റെ കഴിവ്‌ മുഴുവൻ ഉപയോ​ഗിച്ച്‌ ചെയ്യുക” എന്നു ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗ​കൻ 9:10) അതു​കൊണ്ട്‌ പൂർണ​താ​വാ​ദ​ത്തി​നു​ള്ള പരിഹാ​രം മടിയല്ല, കഠിനാ​ധ്വാ​ന​മാണ്‌. എന്നാൽ മേൽപ്പ​റ​ഞ്ഞി​രി​ക്കു​ന്ന ഗുണങ്ങൾ നമുക്ക്‌ ആവശ്യ​മാണ്‌. വിട്ടു​വീ​ഴ്‌ച കാണി​ക്കാ​നു​ള്ള സന്നദ്ധത​യും എളിമ​യും.

 “ഒരു കാര്യം ചെയ്യു​മ്പോൾ അത്‌ ഏറ്റവും നന്നായി ചെയ്യാൻ ഞാൻ ശ്രമി​ക്കു​ന്നു, എന്റെ കഴിവി​ന്റെ പരമാ​വ​ധി. ഒരു കുറവു​മി​ല്ലാ​തെ കാര്യങ്ങൾ ചെയ്യാൻ കഴിയില്ല എന്ന്‌ എനിക്ക​റി​യാം. എന്നാൽ എന്റെ പരമാ​വ​ധി ചെയ്‌തെന്ന്‌ ഓർക്കു​മ്പോൾ എനിക്കു സന്തോ​ഷ​മാണ്‌.” —ജോഷ്വ.