വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

എന്നെ കാണാൻ എങ്ങനെ​യുണ്ട്‌?

എന്നെ കാണാൻ എങ്ങനെ​യുണ്ട്‌?

 നിങ്ങൾ എന്ത്‌ ധരിക്കു​ന്നു എന്നത്‌ പ്രാധാ​ന​പ്പെട്ട കാര്യ​മാ​ണോ? അതെ, വസ്‌ത്ര​ങ്ങൾക്ക്‌ നമ്മളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാ​നാ​കും. നിങ്ങളു​ടേത്‌ എന്ത്‌ സന്ദേശ​മാണ്‌ നൽകു​ന്നത്‌?

 ഫാഷന്റെ പിന്നാലെ പായു​ന്ന​തി​ലെ മൂന്ന്‌ വലിയ ദോഷങ്ങൾ, അവ എങ്ങനെ ഒഴിവാ​ക്കാം?

 ദോഷം #1: എന്ത്‌ വസ്‌ത്രം ധരിക്ക​ണ​മെന്ന തീരു​മാ​നം മാധ്യ​മ​ങ്ങൾക്ക്‌ വിട്ടു​കൊ​ടു​ക്കു​ന്നത്‌.

 “പലപ്പോ​ഴും, എനിക്ക്‌ ഒരു പ്രത്യേക വസ്‌ത്ര​ധാ​ര​ണ​രീ​തി​യോട്‌ താത്‌പ​ര്യം തോന്നി​യി​ട്ടുണ്ട്‌. അതി​നെ​ക്കു​റി​ച്ചു​ള്ള ധാരാളം പരസ്യങ്ങൾ കണ്ടതാണ്‌ കാരണം. ഒരു പ്രത്യേക ഇനം വസ്‌ത്ര​ത്തോട്‌ ആളുകൾ മമത കാണി​ക്കു​ന്ന ചിത്രം മനസ്സിൽ നിറയു​മ്പോൾ അതി​നൊ​പ്പം പോകാ​തി​രി​ക്കു​ക ദുഷ്‌ക​ര​മാണ്‌” എന്ന്‌ കൗമാ​ര​ക്കാ​രി​യാ​യ തെരേസ പറയുന്നു.

 എന്നാൽ, പെൺകു​ട്ടി​കൾ മാത്രമല്ല പരസ്യ​ലോ​ക​ത്തി​ന്റെ വലയിൽ കുടു​ങ്ങു​ന്നത്‌. കൗമാ​ര​ക്കാ​രന്‌ ഒരു തികഞ്ഞ വഴികാ​ട്ടി (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കം പറയുന്നു: “ആൺകു​ട്ടി​ക​ളും ഫാഷൻ രീതി​കൾക്ക്‌ വശംവ​ദ​രാണ്‌. അവർ തീരെ ചെറു​പ്പ​മാ​യി​രി​ക്കു​മ്പോൾത്തന്നെ കച്ചവട​ക്ക​ണ്ണു​കൾ അവരെ ലക്ഷ്യമി​ടു​ന്നു.”

 ശരിയായ വഴി: ബൈബിൾ പറയുന്നു: “അല്‌പ​ബു​ദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മ​ബു​ദ്ധി​യോ തന്റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളു​ന്നു.” (സദൃശവാക്യങ്ങൾ 14:15) ഈ തത്ത്വത്തിന്‌ ചേർച്ച​യിൽ പരസ്യ​ലോ​കം വെച്ചു​നീ​ട്ടു​ന്ന കാര്യങ്ങൾ വിലയി​രു​ത്താൻ പഠിക്കുക. ഉദാഹ​ര​ണ​ത്തിന്‌, ഏതെങ്കി​ലും വസ്‌ത്ര​ത്തെ​ക്കു​റിച്ച്‌ “സാസ്സി,” “ഹോട്ട്‌,” “സെക്‌സി” എന്നൊക്കെ അവകാ​ശ​പ്പെ​ടു​ന്ന പരസ്യങ്ങൾ കാണു​മ്പോൾ നിങ്ങ​ളോ​ടു​ത​ന്നെ ഇങ്ങനെ ചോദി​ക്കു​ക:

  •  ‘ഞാൻ ഈ പരസ്യ​ത്തി​ന്റെ പിന്നാലെ പോയാൽ ആർക്കാണ്‌ അതിന്റെ ലാഭം?’

  •  ‘ആളുകൾ എന്നെ ഏത്‌ കൂട്ട​രോട്‌ ചേർത്തു​വെ​ച്ചാ​യി​രി​ക്കും ചിന്തി​ക്കു​ക?’

  •  ‘ഞാൻ ആരാ​ണെ​ന്നും എന്തിനു​വേ​ണ്ടി നില​കൊ​ള്ളു​ന്നെ​ന്നും എന്റെ വസ്‌ത്രം വിളി​ച്ച​റി​യി​ക്കു​ന്നു​ണ്ടോ?’

 ഏത്‌ ഫാഷൻ ആകാം: പുതിയ ഫാഷനു​ക​ളെ​ക്കു​റി​ച്ചുള്ള പരസ്യ​ങ്ങ​ളെ​യും അതിൽ ശ്രദ്ധപ​തി​പ്പി​ച്ചി​രി​ക്കുന്ന മാധ്യ​മ​ങ്ങ​ളെ​യും ഒരു ആഴ്‌ച​യോ​ളം നിരീ​ക്ഷി​ക്കു​ക. ഏത്‌ ജീവി​ത​ശൈ​ലി​യാണ്‌ അവ വിളി​ച്ചോ​തു​ന്നത്‌? ഒരു പ്രത്യേക വസ്‌ത്ര​ധാ​ര​ണ​രീ​തി നിങ്ങൾ പിൻപ​റ്റി​യേ മതിയാ​കൂ എന്ന വിധത്തിൽ മറഞ്ഞി​രി​ക്കു​ന്ന ഏതെങ്കി​ലും സന്ദേശം അതിനു​ണ്ടോ? “ഏറ്റവും ഭംഗി​യാ​യി കാണ​പ്പെ​ടാ​നും ഏറ്റവും ഭംഗി​യാ​യി വസ്‌ത്രം ധരിക്കാ​നും ശരീരത്തെ ഏറ്റവും മനോ​ഹ​ര​മാ​യി പ്രദർശി​പ്പി​ക്കാ​നും ഉള്ള കടുത്ത​സ​മ്മർദം കൗമാ​ര​ക്കാ​രു​ടെ​മേ​ലുണ്ട്‌. അത്‌ മുത​ലെ​ടു​ത്താൽ അവരെ ഏറ്റവും എളുപ്പ​ത്തിൽ പാട്ടി​ലാ​ക്കാൻ കഴിയു​മെന്ന്‌ പരസ്യ​ക്ക​മ്പ​നി​കൾക്ക്‌ ഉത്തമ​ബോ​ധ്യ​മുണ്ട്‌” എന്ന്‌ കൗമാ​ര​ത്തി​ലു​ള്ള കാരെൻ പറയുന്നു.

ദോഷം #2: കൂട്ടു​കാ​രെ പ്രീതി​പ്പെ​ടു​ത്താൻവേണ്ടി അവരുടെ ശൈലി അനുക​രി​ക്കു​ന്നു.

 മാനുവൽ എന്ന കൗമാ​ര​ക്കാ​രൻ പറയുന്നു: “ഒരു പ്രത്യേക ഫാഷൻ പുറത്തി​റ​ങ്ങി​യാൽ പിന്നെ എല്ലാവ​രും അതിന്റെ പിന്നാ​ലെ​യാ​യി​രി​ക്കും. നിങ്ങൾ അത്‌ അനുക​രി​ക്കു​ന്നി​ല്ലെ​ങ്കിൽ ആളുക​ളു​ടെ നോട്ട​പ്പു​ള്ളി​യാ​കും.” “എല്ലായ്‌പോ​ഴും പുതിയ ഫാഷനി​ലു​ള്ള വസ്‌ത്ര​മാ​ണോ ധരിച്ചി​രി​ക്കു​ന്നത്‌ എന്നതല്ല പകരം, ഒഴുക്കി​നൊ​പ്പം നീന്തു​ന്നു​ണ്ടോ എന്നതാണ്‌ പ്രശ്‌നം” എന്നു പറഞ്ഞു​കൊണ്ട്‌ കൗമാ​ര​ക്കാ​രി​യാ​യ അന്ന അതി​നോട്‌ യോജി​ക്കു​ന്നു.

 ശരിയായ വഴി: “ഈ ലോക​ത്തോട്‌ അനുരൂ​പ​പ്പെ”ടരു​തെന്ന്‌ ബൈബിൾ പറയുന്നു. (റോമർ 12:2) ഈ ഉപദേശം അനുസ​രിച്ച്‌ നിങ്ങളു​ടെ വസ്‌ത്ര​ശേ​ഖ​ര​ത്തി​ലേക്ക്‌ ഒന്ന്‌ കണ്ണോ​ടി​ച്ചു​കൊണ്ട്‌ ഇങ്ങനെ ചോദി​ക്കു​ക:

  •  ‘വസ്‌ത്ര​ങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്ന കാര്യ​ത്തിൽ എന്തെല്ലാം ഘടകങ്ങ​ളാണ്‌ എന്നെ സ്വാധീ​നി​ക്കു​ന്നത്‌?’

  •  ‘കമ്പനി​യു​ടെ പേര്‌ എനിക്ക്‌ എത്ര പ്രധാ​ന​മാണ്‌?’

  •  ‘മറ്റുള്ള​വ​രു​ടെ ശ്രദ്ധ പിടി​ച്ചു​പ​റ്റാൻ ഞാൻ ശ്രമി​ക്കു​ന്നു​ണ്ടോ?’

 ഏത്‌ ഫാഷൻ ആകാം: ഇതാണ്‌ ഏറ്റവും പുതിയ ഫാഷ​നെ​ന്നോ (കൂട്ടു​കാർക്ക്‌ സ്വീകാ​ര്യം) അല്ലെങ്കിൽ ഇത്‌ പഴഞ്ച​നെ​ന്നോ (കൂട്ടു​കാർ തള്ളിക്ക​ള​ഞ്ഞത്‌) മാത്രം ചിന്തി​ക്കു​ന്ന​തി​നു പകരം മൂന്നാ​മ​തൊ​രു വശത്തെ​ക്കു​റി​ച്ചു​കൂ​ടി നിങ്ങൾക്ക്‌ ചിന്തി​ക്കാ​വു​ന്ന​താണ്‌. ആത്മവി​ശ്വാ​സം ഉളവാ​ക്കു​ന്ന​തും സുരക്ഷി​ത​വും ആയ ഒന്ന്‌. നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണം, എത്ര​ത്തോ​ളം ആത്മസം​തൃ​പ്‌തി നൽകു​ന്ന​താ​ണോ അത്ര​ത്തോ​ളം, കൂട്ടു​കാർ എന്തു പറയു​മെന്ന ഉത്‌ക​ണ്‌ഠ​യും നിങ്ങൾക്കു കുറഞ്ഞി​രി​ക്കും.

ദോഷം #3: ‘തന്നി​ലേ​ക്കു ശ്രദ്ധ ക്ഷണിക്കുന്ന വസ്‌ത്ര​ധാ​ര​ണ​മാണ്‌ മെച്ചം.’

 “സത്യം പറഞ്ഞാൽ, ചില​പ്പോ​ഴൊ​ക്കെ ഇറക്കം കുറഞ്ഞ​തും ഇറുകി​പ്പി​ടി​ച്ച​തും ആയ വസ്‌ത്രം ധരിക്കാൻ പ്രലോ​ഭ​നം തോന്നാ​റുണ്ട്‌” എന്ന്‌ ജെന്നിഫർ സമ്മതി​ക്കു​ന്നു.

 ശരിയായ വഴി: ബൈബിൾ പറയുന്നു: ‘നിങ്ങളു​ടെ അലങ്കാരം ബാഹ്യ​മാ​യു​ള്ള​തല്ല, പിന്നെ​യോ ആന്തരി​ക​മാ​യു​ള്ള​താ​യി​രി​ക്കണം.” (1 പത്രോസ്‌ 3:3, 4) ആ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു ചേർച്ച​യിൽ ഏതാണ്‌ കൂടുതൽ ആകർഷകം എന്നു ചിന്തി​ക്കു​ക. കണ്ണിനെ വശീക​രി​ക്കു​ന്ന പുറ​മെ​യു​ള്ള സൗന്ദര്യ​മാ​ണോ, ഹൃദയത്തെ സ്‌പർശി​ക്കു​ന്ന സ്വഭാ​വ​ഗു​ണ​ങ്ങ​ളാ​ണോ?

 ഏത്‌ ഫാഷൻ ആകാം: നിങ്ങളു​ടെ ശരീര​ത്തിന്‌ ഏറ്റവും ‘ഇണങ്ങുന്ന ഫാഷൻ’ വിനയം എന്ന ഗുണമാണ്‌. അതിന്‌ ഇന്ന്‌ തീരെ പ്രചാരം കുറഞ്ഞു​വ​രി​ക​യാണ്‌ എന്ന കാര്യം സത്യമാണ്‌. പക്ഷെ, ഇങ്ങനെ​യൊ​ന്നു ചിന്തി​ച്ചു​നോ​ക്കൂ:

 തന്നെക്കു​റി​ച്ചു മാത്രം എപ്പോ​ഴും പറഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ആരോ​ടെ​ങ്കി​ലും നിങ്ങൾ സംഭാ​ഷ​ണ​ത്തിൽ ഏർപ്പെ​ട്ടി​ട്ടു​ണ്ടോ? ആ വ്യക്തിക്ക്‌ നിങ്ങളു​ടെ മനസ്സിൽ ഒട്ടും ഇടമി​ല്ലാ​താ​കു​ക​യാ​ണെന്ന കാര്യം ആ പാവം അറിയു​ന്നി​ല്ല.

നമ്മുടെ സംസാരം പോലെ വസ്‌ത്ര​ധാ​ര​ണ​ത്തി​നും ആളുകളെ നിങ്ങളിൽനിന്ന്‌ അകറ്റാൻ കഴിയും

 വിനയ​മി​ല്ലാ​ത്ത വസ്‌ത്ര​ധാ​ര​ണ​മാണ്‌ നിങ്ങളു​ടേ​തെ​ങ്കിൽ നിങ്ങളും വിനയ​മി​ല്ലാ​ത്ത വ്യക്തി​യാ​യി​പ്പോ​യേ​ക്കാം. കാരണം നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണം ‘എന്നെ നോക്കൂ’ എന്ന സന്ദേശം അയയ്‌ക്കു​ന്നു. അത്‌ നിങ്ങൾ സുരക്ഷി​തർ അല്ലെന്നോ തൻകാ​ര്യം നോക്കുന്ന ആളാ​ണെ​ന്നോ അല്ലെങ്കിൽ ഈ രണ്ട്‌ സന്ദേശ​ങ്ങ​ളും ഒരുമി​ച്ചോ മറ്റുള്ള​വർക്കു നൽകുന്നു. എങ്ങനെ​യാ​യാ​ലും കുഴപ്പ​മി​ല്ല, മറ്റുള്ളവർ എന്നെ നോക്കി​യാൽ മാത്രം മതി എന്ന ചിന്തയി​ലേ​ക്കു നയിക്കാ​നും അതിനു കഴിയും. ഒരുപക്ഷെ മോശ​മാ​യ അർഥത്തിൽപ്പോ​ലും.

 നിങ്ങൾ മനസ്സിൽപ്പോ​ലും ചിന്തി​ച്ചി​ട്ടി​ല്ലാ​ത്ത സന്ദേശം മറ്റുള്ള​വർക്കു നൽകു​ന്ന​തിന്‌ പകരം വിനയ​മു​ള്ള​വ​രാ​കാൻ ശ്രമി​ച്ചു​കൂ​ടേ! “വിനയം എന്നു പറയു​മ്പോൾ അമ്മൂമ്മ​മാ​രെ​പ്പോ​ലെ വസ്‌ത്രം ധരിക്കണം എന്നല്ല; പകരം നിങ്ങൾ നിങ്ങ​ളെ​യും ചുറ്റു​മു​ള്ള​വ​രെ​യും ആദര​വോ​ടെ വീക്ഷി​ക്ക​ണം എന്നാണ്‌ അർഥം” എന്ന്‌ മോണിക്ക എന്ന കൗമാ​ര​ക്കാ​രി പറയുന്നു.