വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജങ്ങൾ ചോദിക്കുന്നു

എന്നെ കാണാൻ എങ്ങനെയുണ്ട്?

എന്നെ കാണാൻ എങ്ങനെയുണ്ട്?

നിങ്ങൾ എന്ത് ധരിക്കുന്നു എന്നത്‌ പ്രാധാപ്പെട്ട കാര്യമാണോ? അതെ, വസ്‌ത്രങ്ങൾക്ക് നമ്മളെക്കുറിച്ച് സംസാരിക്കാനാകും. നിങ്ങളുടേത്‌ എന്ത് സന്ദേശമാണ്‌ നൽകുന്നത്‌?

 ഫാഷന്‍റെ പിന്നാലെ പായുന്നതിലെ മൂന്ന് വലിയ ദോഷങ്ങൾ, അവ എങ്ങനെ ഒഴിവാക്കാം?

ദോഷം #1: എന്ത് വസ്‌ത്രം ധരിക്കമെന്ന തീരുമാനം മാധ്യങ്ങൾക്ക് വിട്ടുകൊടുക്കുന്നത്‌.

“പലപ്പോഴും, എനിക്ക് ഒരു പ്രത്യേക വസ്‌ത്രധാരീതിയോട്‌ താത്‌പര്യം തോന്നിയിട്ടുണ്ട്. അതിനെക്കുറിച്ചുള്ള ധാരാളം പരസ്യങ്ങൾ കണ്ടതാണ്‌ കാരണം. ഒരു പ്രത്യേക ഇനം വസ്‌ത്രത്തോട്‌ ആളുകൾ മമത കാണിക്കുന്ന ചിത്രം മനസ്സിൽ നിറയുമ്പോൾ അതിനൊപ്പം പോകാതിരിക്കുക ദുഷ്‌കമാണ്‌” എന്ന് കൗമാക്കാരിയായ തെരേസ പറയുന്നു.

എന്നാൽ, പെൺകുട്ടികൾ മാത്രമല്ല പരസ്യലോത്തിന്‍റെ വലയിൽ കുടുങ്ങുന്നത്‌. കൗമാക്കാരന്‌ ഒരു തികഞ്ഞ വഴികാട്ടി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു: “ആൺകുട്ടിളും ഫാഷൻ രീതികൾക്ക് വശംവരാണ്‌. അവർ തീരെ ചെറുപ്പമായിരിക്കുമ്പോൾത്തന്നെ കച്ചവടക്കണ്ണുകൾ അവരെ ലക്ഷ്യമിടുന്നു.”

ശരിയായ വഴി: ബൈബിൾ പറയുന്നു: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്മബുദ്ധിയോ തന്‍റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 14:15) ഈ തത്ത്വത്തിന്‌ ചേർച്ചയിൽ പരസ്യലോകം വെച്ചുനീട്ടുന്ന കാര്യങ്ങൾ വിലയിരുത്താൻ പഠിക്കുക. ഉദാഹത്തിന്‌, ഏതെങ്കിലും വസ്‌ത്രത്തെക്കുറിച്ച് “സാസ്സി,” “ഹോട്ട്,” “സെക്‌സി” എന്നൊക്കെ അവകാപ്പെടുന്ന പരസ്യങ്ങൾ കാണുമ്പോൾ നിങ്ങളോടുന്നെ ഇങ്ങനെ ചോദിക്കുക:

  • ‘ഞാൻ ഈ പരസ്യത്തിന്‍റെ പിന്നാലെ പോയാൽ ആർക്കാണ്‌ അതിന്‍റെ ലാഭം?’

  • ‘ആളുകൾ എന്നെ ഏത്‌ കൂട്ടരോട്‌ ചേർത്തുവെച്ചായിരിക്കും ചിന്തിക്കുക?’

  • ‘ഞാൻ ആരാണെന്നും എന്തിനുവേണ്ടി നിലകൊള്ളുന്നെന്നും എന്‍റെ വസ്‌ത്രം വിളിച്ചറിയിക്കുന്നുണ്ടോ?’

ഏത്‌ ഫാഷൻ ആകാം: പുതിയ ഫാഷനുളെക്കുറിച്ചുള്ള പരസ്യങ്ങളെയും അതിൽ ശ്രദ്ധപതിപ്പിച്ചിരിക്കുന്ന മാധ്യങ്ങളെയും ഒരു ആഴ്‌ചയോളം നിരീക്ഷിക്കുക. ഏത്‌ ജീവിശൈലിയാണ്‌ അവ വിളിച്ചോതുന്നത്‌? ഒരു പ്രത്യേക വസ്‌ത്രധാരീതി നിങ്ങൾ പിൻപറ്റിയേ മതിയാകൂ എന്ന വിധത്തിൽ മറഞ്ഞിരിക്കുന്ന ഏതെങ്കിലും സന്ദേശം അതിനുണ്ടോ? “ഏറ്റവും ഭംഗിയായി കാണപ്പെടാനും ഏറ്റവും ഭംഗിയായി വസ്‌ത്രം ധരിക്കാനും ശരീരത്തെ ഏറ്റവും മനോമായി പ്രദർശിപ്പിക്കാനും ഉള്ള കടുത്തമ്മർദം കൗമാക്കാരുടെമേലുണ്ട്. അത്‌ മുതലെടുത്താൽ അവരെ ഏറ്റവും എളുപ്പത്തിൽ പാട്ടിലാക്കാൻ കഴിയുമെന്ന് പരസ്യക്കമ്പനികൾക്ക് ഉത്തമബോധ്യമുണ്ട്” എന്ന് കൗമാത്തിലുള്ള കാരെൻ പറയുന്നു.

ദോഷം #2: കൂട്ടുകാരെ പ്രീതിപ്പെടുത്താൻവേണ്ടി അവരുടെ ശൈലി അനുകരിക്കുന്നു.

മാനുവൽ എന്ന കൗമാക്കാരൻ പറയുന്നു: “ഒരു പ്രത്യേക ഫാഷൻ പുറത്തിങ്ങിയാൽ പിന്നെ എല്ലാവരും അതിന്‍റെ പിന്നാലെയായിരിക്കും. നിങ്ങൾ അത്‌ അനുകരിക്കുന്നില്ലെങ്കിൽ ആളുകളുടെ നോട്ടപ്പുള്ളിയാകും.” “എല്ലായ്‌പോഴും പുതിയ ഫാഷനിലുള്ള വസ്‌ത്രമാണോ ധരിച്ചിരിക്കുന്നത്‌ എന്നതല്ല പകരം, ഒഴുക്കിനൊപ്പം നീന്തുന്നുണ്ടോ എന്നതാണ്‌ പ്രശ്‌നം” എന്നു പറഞ്ഞുകൊണ്ട് കൗമാക്കാരിയായ അന്ന അതിനോട്‌ യോജിക്കുന്നു.

ശരിയായ വഴി: “ഈ ലോകത്തോട്‌ അനുരൂപ്പെ”ടരുതെന്ന് ബൈബിൾ പറയുന്നു. (റോമർ 12:2) ഈ ഉപദേശം അനുസരിച്ച് നിങ്ങളുടെ വസ്‌ത്രശേത്തിലേക്ക് ഒന്ന് കണ്ണോടിച്ചുകൊണ്ട് ഇങ്ങനെ ചോദിക്കുക:

  • ‘വസ്‌ത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ എന്തെല്ലാം ഘടകങ്ങളാണ്‌ എന്നെ സ്വാധീനിക്കുന്നത്‌?’

  • ‘കമ്പനിയുടെ പേര്‌ എനിക്ക് എത്ര പ്രധാമാണ്‌?’

  • ‘മറ്റുള്ളരുടെ ശ്രദ്ധ പിടിച്ചുറ്റാൻ ഞാൻ ശ്രമിക്കുന്നുണ്ടോ?’

ഏത്‌ ഫാഷൻ ആകാം: ഇതാണ്‌ ഏറ്റവും പുതിയ ഫാഷനെന്നോ (കൂട്ടുകാർക്ക് സ്വീകാര്യം) അല്ലെങ്കിൽ ഇത്‌ പഴഞ്ചനെന്നോ (കൂട്ടുകാർ തള്ളിക്കഞ്ഞത്‌) മാത്രം ചിന്തിക്കുന്നതിനു പകരം മൂന്നാതൊരു വശത്തെക്കുറിച്ചുകൂടി നിങ്ങൾക്ക് ചിന്തിക്കാവുന്നതാണ്‌. ആത്മവിശ്വാസം ഉളവാക്കുന്നതും സുരക്ഷിവും ആയ ഒന്ന്. നിങ്ങളുടെ വസ്‌ത്രധാണം, എത്രത്തോളം ആത്മസംതൃപ്‌തി നൽകുന്നതാണോ അത്രത്തോളം, കൂട്ടുകാർ എന്തു പറയുമെന്ന ഉത്‌കണ്‌ഠയും നിങ്ങൾക്കു കുറഞ്ഞിരിക്കും.

ദോഷം #3: ‘തന്നിലേക്കു ശ്രദ്ധ ക്ഷണിക്കുന്ന വസ്‌ത്രധാമാണ്‌ മെച്ചം.’

“സത്യം പറഞ്ഞാൽ, ചിലപ്പോഴൊക്കെ ഇറക്കം കുറഞ്ഞതും ഇറുകിപ്പിടിച്ചതും ആയ വസ്‌ത്രം ധരിക്കാൻ പ്രലോനം തോന്നാറുണ്ട്” എന്ന് ജെന്നിഫർ സമ്മതിക്കുന്നു.

ശരിയായ വഴി: ബൈബിൾ പറയുന്നു: ‘നിങ്ങളുടെ അലങ്കാരം ബാഹ്യമായുള്ളതല്ല, പിന്നെയോ ആന്തരിമായുള്ളതായിരിക്കണം.” (1 പത്രോസ്‌ 3:3, 4) ആ ബുദ്ധിയുദേത്തിനു ചേർച്ചയിൽ ഏതാണ്‌ കൂടുതൽ ആകർഷകം എന്നു ചിന്തിക്കുക. കണ്ണിനെ വശീകരിക്കുന്ന പുറമെയുള്ള സൗന്ദര്യമാണോ, ഹൃദയത്തെ സ്‌പർശിക്കുന്ന സ്വഭാഗുങ്ങളാണോ?

ഏത്‌ ഫാഷൻ ആകാം: നിങ്ങളുടെ ശരീരത്തിന്‌ ഏറ്റവും ‘ഇണങ്ങുന്ന ഫാഷൻ’ വിനയം എന്ന ഗുണമാണ്‌. അതിന്‌ ഇന്ന് തീരെ പ്രചാരം കുറഞ്ഞുരിയാണ്‌ എന്ന കാര്യം സത്യമാണ്‌. പക്ഷെ, ഇങ്ങനെയൊന്നു ചിന്തിച്ചുനോക്കൂ:

തന്നെക്കുറിച്ചു മാത്രം എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ആരോടെങ്കിലും നിങ്ങൾ സംഭാത്തിൽ ഏർപ്പെട്ടിട്ടുണ്ടോ? ആ വ്യക്തിക്ക് നിങ്ങളുടെ മനസ്സിൽ ഒട്ടും ഇടമില്ലാതാകുയാണെന്ന കാര്യം ആ പാവം അറിയുന്നില്ല.

നമ്മുടെ സംസാരം പോലെ വസ്‌ത്രധാത്തിനും ആളുകളെ നിങ്ങളിൽനിന്ന് അകറ്റാൻ കഴിയും

വിനയമില്ലാത്ത വസ്‌ത്രധാമാണ്‌ നിങ്ങളുടേതെങ്കിൽ നിങ്ങളും വിനയമില്ലാത്ത വ്യക്തിയായിപ്പോയേക്കാം. കാരണം നിങ്ങളുടെ വസ്‌ത്രധാണം ‘എന്നെ നോക്കൂ’ എന്ന സന്ദേശം അയയ്‌ക്കുന്നു. അത്‌ നിങ്ങൾ സുരക്ഷിതർ അല്ലെന്നോ തൻകാര്യം നോക്കുന്ന ആളാണെന്നോ അല്ലെങ്കിൽ ഈ രണ്ട് സന്ദേശങ്ങളും ഒരുമിച്ചോ മറ്റുള്ളവർക്കു നൽകുന്നു. എങ്ങനെയായാലും കുഴപ്പമില്ല, മറ്റുള്ളവർ എന്നെ നോക്കിയാൽ മാത്രം മതി എന്ന ചിന്തയിലേക്കു നയിക്കാനും അതിനു കഴിയും. ഒരുപക്ഷെ മോശമായ അർഥത്തിൽപ്പോലും.

നിങ്ങൾ മനസ്സിൽപ്പോലും ചിന്തിച്ചിട്ടില്ലാത്ത സന്ദേശം മറ്റുള്ളവർക്കു നൽകുന്നതിന്‌ പകരം വിനയമുള്ളരാകാൻ ശ്രമിച്ചുകൂടേ! “വിനയം എന്നു പറയുമ്പോൾ അമ്മൂമ്മമാരെപ്പോലെ വസ്‌ത്രം ധരിക്കണം എന്നല്ല; പകരം നിങ്ങൾ നിങ്ങളെയും ചുറ്റുമുള്ളരെയും ആദരവോടെ വീക്ഷിക്കണം എന്നാണ്‌ അർഥം” എന്ന് മോണിക്ക എന്ന കൗമാക്കാരി പറയുന്നു.