വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

സത്യസ​ന്ധ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

സത്യസ​ന്ധ​രാ​യി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

 ചിലർ സത്യസ​ന്ധ​ര​ല്ലാ​ത്തത്‌ എന്തുകൊണ്ട്‌?

 ഇന്നത്തെ ലോക​ത്തിൽ സത്യസ​ന്ധ​ത​കൊണ്ട്‌ കാര്യ​മി​ല്ലെ​ന്നു തോന്നാം. ചിലർ ഇങ്ങനെ ന്യായീ​ക​രി​ച്ചേ​ക്കാം:

  •   ‘എന്റെ മാതാ​പി​താ​ക്ക​ളോട്‌ കള്ളം പറഞ്ഞി​ല്ലെ​ങ്കിൽ ഞാൻ ആഗ്രഹി​ക്കു​ന്നത്‌ ചെയ്യാൻ അവർ എന്നെ അനുവ​ദി​ക്കി​ല്ല.’

  •   ‘പരീക്ഷ​യിൽ കോപ്പി​യ​ടി​ച്ചി​ല്ലെ​ങ്കിൽ ഞാൻ തോറ്റു​പോ​കും.’

  •   ‘ഞാൻ ഇത്‌ മോഷ്ടി​ച്ചി​ല്ലെ​ങ്കിൽ, അതിനു​വേണ്ട പണം സ്വരൂ​പി​ക്കാൻ കഷ്ടപ്പെ​ടേ​ണ്ടി​വ​രും.’

 ‘ഇതൊക്കെ വലിയ കാര്യ​മാ​ണോ’ എന്നായി​രി​ക്കും ചിലർ ചോദി​ക്കു​ക. ‘ഈ ലോകത്ത്‌ സത്യസ​ന്ധ​രാ​യിട്ട്‌ ആരെങ്കി​ലും ഉണ്ടോ?’

 ഇതിന്റെ ഉത്തരം ഉണ്ട്‌ എന്നുത​ന്നെ​യാണ്‌. അനേകരും—വലിയ ഒരു കൂട്ടം യുവജ​ന​ങ്ങൾ ഉൾപ്പെടെ—വിശ്വസിക്കുന്നത്‌ സത്യസന്ധത ഗുണം ചെയ്യു​മെ​ന്നാണ്‌, അതിന്‌ പല കാരണ​ങ്ങ​ളുണ്ട്‌. “മനുഷ്യൻ വിതെ​ക്കു​ന്ന​തു തന്നേ കൊയ്യും,” എന്ന്‌ ബൈബിൾ പറയുന്നു. (ഗലാത്യർ 6:7) മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, നമ്മുടെ പ്രവൃ​ത്തി​കൾക്ക്‌ എപ്പോ​ഴും പരിണതഫലങ്ങളുണ്ടാകും—അത്‌ നല്ലതാ​കാം മോശ​മാ​കാം.

 ഉദാഹ​ര​ണ​ത്തിന്‌, കള്ളം പറഞ്ഞതി​നാൽ ചിലർക്കു​ണ്ടാ​യ പരിണ​ത​ഫ​ല​ങ്ങൾ ശ്രദ്ധി​ക്കു​ക.

“ഒരു ആൺകു​ട്ടി​യോട്‌ സംസാ​രി​ക്കു​ന്ന​തി​നെ​പ്പറ്റി ഞാൻ മമ്മി​യോട്‌ കള്ളം പറഞ്ഞു. ഞാൻ നുണയാണ്‌ പറയു​ന്ന​തെന്ന്‌ മമ്മിക്ക്‌ തീർച്ച​യാ​യി​രു​ന്നു. മൂന്ന്‌ പ്രാവ​ശ്യം ഇക്കാര്യം ആവർത്തി​ച്ച​തോ​ടെ മമ്മിക്ക്‌ ശരിക്കും ദേഷ്യം വന്നു. രണ്ട്‌ ആഴ്‌ച​ത്തേക്ക്‌ എനിക്ക്‌ വിലക്ക്‌ ഏർപ്പെ​ടു​ത്തി. കൂടാതെ, ഒരു മാസ​ത്തേക്ക്‌ ഫോൺ ഉപയോ​ഗി​ക്കാ​നോ ടിവി കാണാ​നോ അനുവ​ദി​ച്ചി​ല്ല. പിന്നീട്‌ ഒരിക്ക​ലും ഞാൻ മാതാ​പി​താ​ക്ക​ളോട്‌ കള്ളം പറഞ്ഞി​ട്ടി​ല്ല!”—അനീറ്റ.

 ചിന്തി​ക്കാൻ: മമ്മിയു​ടെ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ അനീറ്റ​യ്‌ക്കു കുറച്ചു സമയം വേണ്ടി​വ​ന്നേ​ക്കാ​വു​ന്നത്‌ എന്തു​കൊണ്ട്‌?

 ബൈബിൾ പറയുന്നു: “ആകയാൽ ഭോഷ്‌കു ഉപേക്ഷി​ച്ചു ഓരോ​രു​ത്തൻ താന്താന്റെ കൂട്ടു​കാ​ര​നോ​ടു സത്യം സംസാരിപ്പിൻ.”—എഫെസ്യർ 4:25.

“എന്റെ മാതാ​പി​താ​ക്ക​ളോട്‌ കള്ളം പറഞ്ഞ​പ്പോൾ രക്ഷപെ​ട്ടെ​ന്നാണ്‌ ഞാൻ കരുതി​യത്‌. എന്നാൽ പിന്നീ​ടൊ​രി​ക്കൽ അവർ ആ സംഭവ​ത്തെ​പ്പ​റ്റി വീണ്ടും ചോദി​ച്ച​പ്പോൾ ഞാൻ നേരത്തെ പറഞ്ഞു​ഫ​ലി​പ്പി​ച്ച കഥ അപ്പാടെ മാറി​പ്പോ​യി. ഞാൻതന്നെ കെട്ടി​ച്ച​മച്ച കഥയിലെ പല വിശദാം​ശ​ങ്ങ​ളും എനിക്ക്‌ ഓർക്കാൻ കഴിഞ്ഞില്ല. ആദ്യം​ത​ന്നെ സത്യം പറഞ്ഞി​രു​ന്നെ​ങ്കിൽ ഈ പ്രശ്‌ന​മൊ​ന്നും ഉണ്ടാകി​ല്ലാ​യി​രു​ന്നു!”—ആന്തണി.

 ചിന്തി​ക്കാൻ: ആന്തണിക്ക്‌ ഈ നാണ​ക്കേട്‌ ഒഴിവാ​ക്കാ​മാ​യി​രു​ന്നത്‌ എങ്ങനെ?

 ബൈബിൾ പറയുന്നു: “വ്യാജ​മു​ള്ള അധരങ്ങൾ യഹോ​വെ​ക്കു വെറുപ്പു; സത്യം പ്രവർത്തി​ക്കു​ന്ന​വ​രോ അവന്നു പ്രസാദം.”—സദൃശ​വാ​ക്യ​ങ്ങൾ 12:22.

“കാര്യങ്ങൾ ഊതി​വീർപ്പിച്ച്‌ പറയുന്ന ഒരു കൂട്ടു​കാ​രി എനിക്കുണ്ട്‌. അവൾ, അവ പെരു​പ്പി​ച്ചു​പ​റഞ്ഞ്‌ കഥ വേറെ വഴിക്ക്‌ കൊണ്ടു​പോ​കും. എനിക്ക്‌ അവളെ ഇഷ്ടമാ​യ​തു​കൊണ്ട്‌ ഞാൻ ഇതൊ​ന്നും കീറി​മു​റിച്ച്‌ നോക്കാ​റി​ല്ല. എങ്കിലും, അവളെ വിശ്വ​സി​ക്കാ​നോ ആശ്രയി​ക്കാ​നോ പറ്റില്ല.”—ഇവോ.

 ചിന്തി​ക്കാൻ: കാര്യങ്ങൾ പെരു​പ്പി​ച്ചു​പ​റ​ഞ്ഞ​തും “ചെറി​യ​ചെ​റി​യ” നുണകൾ പറഞ്ഞതും ഇവോ​യു​ടെ കൂട്ടു​കാ​രി​യു​ടെ സത്‌പേ​രി​നെ ബാധി​ച്ചത്‌ എങ്ങനെ?

 ബൈബിൾ പറയുന്നു: ‘ഞങ്ങൾ സകലത്തി​ലും നല്ലവരാ​യി നടപ്പാൻ ഇച്ഛിക്കു​ന്നു’—എബ്രായർ 13:18.

അടിസ്ഥാനത്തിന്‌ വിള്ളൽവീ​ഴു​ന്നത്‌ കെട്ടി​ട​ത്തെ മൊത്തം ദുർബ​ല​പ്പെ​ടു​ത്തും; അതു​പോ​ലെ, സത്യസ​ന്ധ​ത​യി​ല്ലാ​യ്‌മ നിങ്ങളു​ടെ സത്‌പേ​രിന്‌ കളങ്കം ചാർത്തും

 സത്യസന്ധത നേട്ടമാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

 ഇനി സത്യസ​ന്ധ​രാ​യി​രി​ക്കു​ന്ന​തി​ന്റെ ചില ഫലങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക.

“എനിക്ക്‌ മുമ്പേ പോയ ഒരു സ്‌ത്രീ​യു​ടെ പക്കൽനി​ന്നും പണം താഴെ​വീ​ണു. ഞാൻ അവരെ വിളിച്ച്‌ ആ പണം തിരികെ കൊടു​ത്തു. അവർ നന്ദി​യോ​ടെ ഇങ്ങനെ പറഞ്ഞു: ‘നീ വളരെ നല്ല വ്യക്തി​യാണ്‌. ഇത്തരം ഒരു കാര്യം ഇന്ന്‌ ആരും ചെയ്യാ​റി​ല്ല.’ ഞാൻ ചെയ്‌ത ആ നല്ല കാര്യം ആ സ്‌ത്രീ വിലമ​തി​ച്ച​തിൽ എനിക്ക്‌ അതിയായ സന്തോഷം തോന്നി!”—വിവിയൻ.

 ചിന്തി​ക്കാൻ: ഇത്തരം സത്യസ​ന്ധ​മാ​യ പെരു​മാ​റ്റം ആ സ്‌ത്രീ​യെ അതിശ​യി​പ്പി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? വിവി​യന്‌ ഇതു​കൊണ്ട്‌ എന്തു പ്രയോ​ജ​ന​മു​ണ്ടാ​യി?

 ബൈബിൾ പറയുന്നു: ‘എല്ലായ്‌പോ​ഴും നീതി പ്രവർത്തി​ക്കു​ന്ന​വൻ ഭാഗ്യ​വാൻ’—സങ്കീർത്ത​നം 106:3.

“ഒരു കുടും​ബം എന്നനി​ല​യിൽ ഞങ്ങൾ ശുചീ​ക​രണ ബിസി​നെ​സ്സിൽ ഏർപ്പെ​ട്ടി​രി​ക്കു​മ്പോൾ ചില​പ്പോ​ഴൊ​ക്കെ ഓഫീ​സു​കൾ വൃത്തി​യാ​ക്കു​ന്ന​തി​നി​ടെ ഒരു തുട്ടോ മറ്റോ തറയിൽ കാണാ​റുണ്ട്‌. അങ്ങനെ കാണു​മ്പോൾ ഞങ്ങൾ ആ തുട്ട്‌ എടുത്ത്‌ അടുത്തുള്ള മേശപ്പു​റത്ത്‌ വെക്കും. ഇത്രമേൽ സത്യസന്ധത കണ്ടിട്ട്‌ ദേഷ്യം വന്ന ഒരു ജോലി​ക്കാ​രി ‘ഇത്‌ നിസ്സാരം ഒരു തുട്ട്‌ അല്ലേ!’ എന്ന്‌ പറഞ്ഞു. എന്നാൽ രസകര​മാ​യ സംഗതി എന്താ​ണെ​ന്നോ? അവർ എല്ലായ്‌പോ​ഴും ഞങ്ങളെ കണ്ണടച്ചു വിശ്വ​സി​ക്കു​മാ​യി​രു​ന്നു.”—ജൂലിയാ.

 ചിന്തി​ക്കാൻ: മറ്റൊരു ജോലി​ക്കാ​യി ശുപാർശ ആവശ്യ​മാ​യി വന്നാൽ സത്യസന്ധ എന്ന സൽപ്പേര്‌ ജൂലി​യാ​യ്‌ക്ക്‌ നേട്ടമാ​യി വരുന്നത്‌ എങ്ങനെ?

 ബൈബിൾ പറയുന്നു: “ലജ്ജിക്കാൻ വകയി​ല്ലാ​ത്ത വേലക്കാ​ര​നാ​യി, ദൈവ​മു​മ്പാ​കെ അംഗീ​കൃ​ത​നാ​യി നില​കൊ​ള്ളാൻ നിന്നാ​ലാ​വോ​ളം ശ്രമി​ക്കു​ക.”—2 തിമൊ​ഥെ​യൊസ്‌ 2:15.

“64 മണിക്കൂർ മാത്രം ജോലി ചെയ്‌ത എനിക്ക്‌ 80 മണിക്കൂ​റി​ന്റെ ശമ്പളം ചെക്കായി കിട്ടി. ആ പണം എനിക്ക്‌ എടുക്കാ​മാ​യി​രു​ന്നെ​ങ്കി​ലും ഞാൻ അങ്ങനെ ചെയ്‌തി​ല്ല. കണക്ക്‌ കൈകാ​ര്യം ചെയ്യുന്ന മേലു​ദ്യോ​ഗ​സ്ഥ​യെ ഇക്കാര്യം അറിയി​ച്ച​പ്പോൾ അത്‌ അവർക്ക്‌ വലിയ സന്തോ​ഷ​മാ​യി. കമ്പനി ലാഭത്തി​ലാ​ണെ​ങ്കി​ലും കൈയിൽ കിട്ടിയ പണം മോഷ്ടി​ച്ച​തിന്‌ തുല്യ​മാ​ണെന്ന്‌ തോന്നി​യ​തി​നാൽ അത്‌ സൂക്ഷി​ക്കാൻ എനിക്ക്‌ മനസ്സു​വ​ന്നി​ല്ല.”—ബെഥനി.

 ചിന്തി​ക്കാൻ: ഒരു സ്ഥാപന​ത്തിൽനിന്ന്‌ മോഷ്ടി​ക്കു​ന്നത്‌ ഒരു വ്യക്തി​യിൽനിന്ന്‌ മോഷ്ടി​ക്കു​ന്ന​തി​നെ​ക്കാൾ ഗൗരവം കുറഞ്ഞ സംഗതി​യാ​ണോ?

 ബൈബിൾ പറയുന്നു: “വക്രത​യു​ള്ള​വൻ യഹോ​വെ​ക്കു വെറു​പ്പാ​കു​ന്നു; നീതി​മാ​ന്മാർക്കോ അവന്റെ സഖ്യത ഉണ്ടു.”—സദൃശ​വാ​ക്യ​ങ്ങൾ 3:32.