വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഞാൻ എന്തിനു ക്ഷമ പറയണം?

 പിൻവ​രുന്ന സന്ദർഭ​ങ്ങ​ളിൽ നിങ്ങൾ സാധാരണ എന്താണ്‌ ചെയ്യാ​റു​ള്ളത്‌?

 1.   ക്ലാസ്സിൽ ഉഴപ്പി​യി​രു​ന്ന​തിന്‌ ടീച്ചർ നിങ്ങളെ വഴക്കു പറയുന്നു.

   വെറുതെ ഒരു കാര്യ​വും ഇല്ലാ​തെ​യാണ്‌ ടീച്ചർ നിങ്ങളെ വഴക്കു പറയു​ന്നത്‌ എന്നാണു നിങ്ങൾക്കു തോന്നു​ന്നത്‌. നിങ്ങൾ ടീച്ച​റോട്‌ ക്ഷമ ചോദി​ക്ക​ണ​മോ?

 2.   തന്നെ അപമാ​നി​ക്കുന്ന തരത്തിൽ നിങ്ങൾ എന്തോ പറഞ്ഞെന്ന്‌ നിങ്ങളു​ടെ കൂട്ടു​കാ​രി നിങ്ങ​ളോ​ടു പറയുന്നു.

   നിങ്ങൾ കൂട്ടു​കാ​രി​യെ​ക്കു​റിച്ച്‌ പറഞ്ഞ കാര്യം സത്യമായ കാര്യ​മാ​ണെന്നു നിങ്ങൾക്കു നന്നായി അറിയാം. ഇപ്പോൾ നിങ്ങൾ കൂട്ടു​കാ​രി​യോ​ടു ക്ഷമ പറയണ​മോ?

 3.   നിങ്ങൾ ഡാഡി​യോ​ടു പിണങ്ങി, മര്യാ​ദ​യി​ല്ലാത്ത വിധത്തിൽ സംസാ​രി​ക്കു​ന്നു.

   ഡാഡി ദേഷ്യം​പി​ടി​പ്പി​ച്ച​തു​കൊ​ണ്ടാ​ണു നിങ്ങൾ അങ്ങനെ​യൊ​ക്കെ സംസാ​രി​ച്ചത്‌. നിങ്ങൾ ഡാഡി​യോ​ടു ക്ഷമ ചോദി​ക്ക​ണ​മോ?

 ഈ മൂന്നു ചോദ്യ​ങ്ങ​ളു​ടെ​യും ഉത്തരം ‘വേണം’ എന്നാണ്‌. ‘അത്‌ എന്താണ്‌ അങ്ങനെ, ഞാൻ എന്തിന്‌ ക്ഷമ ചോദി​ക്കണം, ഞാൻ തെറ്റൊ​ന്നും ചെയ്‌തി​ട്ടി​ല്ല​ല്ലോ’ എന്നാണോ നിങ്ങൾ ചിന്തി​ക്കു​ന്നത്‌?

 എന്തിന്‌ ക്ഷമ ചോദി​ക്കണം?

 •   ക്ഷമ ചോദി​ക്കു​ന്നതു പക്വത​യു​ടെ ലക്ഷണമാണ്‌. നിങ്ങൾ ചെയ്‌ത​തോ പറഞ്ഞതോ ആയ ഒരു കാര്യ​ത്തി​ന്റെ ഉത്തരവാ​ദി​ത്വം ഏറ്റെടു​ക്കു​ന്നതു പക്വത​യു​ടെ ലക്ഷണമാണ്‌. മുതിർന്ന​വർക്കു​ണ്ടാ​യി​രി​ക്കേണ്ട ചില നല്ല ഗുണങ്ങ​ളാ​ണു നിങ്ങൾ ഇപ്പോൾ വളർത്തു​ന്നത്‌.

   “മറ്റുള്ള​വ​രോട്‌ ക്ഷമ ചോദി​ക്കാ​നും അവർക്കു പറയാ​നു​ള്ളത്‌ എന്താ​ണെന്നു കേൾക്കാ​നും ശരിക്കും താഴ്‌മ​യും ക്ഷമയും വേണം.”—റെയ്‌ച്ചൽ.

 •   ക്ഷമ ചോദി​ക്കു​ന്നതു സമാധാ​നം നിലനി​റു​ത്താൻ സഹായി​ക്കും. ക്ഷമിക്കണം എന്നു പറയു​ന്നവർ സമാധാ​നം ഉണ്ടാക്കാൻ ശ്രമി​ക്കു​ന്ന​വ​രാണ്‌. അവർ സ്വന്തം ഭാഗം ശരിയാ​ണെ​ന്നും മറ്റേ വ്യക്തി​യു​ടെ ഭാഗത്താ​ണു കുഴപ്പ​മെ​ന്നും സ്ഥാപി​ക്കാൻ ശ്രമി​ക്കില്ല.

   “കുഴപ്പം നമ്മുടെ ഭാഗത്ത​ല്ലാ​യി​രി​ക്കാം എങ്കിലും സമാധാ​നം ഉണ്ടാക്കുക എന്നതാ​യി​രി​ക്കണം നമ്മുടെ ലക്ഷ്യം. ‘എന്നോടു ക്ഷമിക്കണം കേട്ടോ’ എന്നു പറയു​ന്ന​തു​കൊണ്ട്‌ നമുക്ക്‌ ഒരു നഷ്ടവും സംഭവി​ക്കാൻ പോകു​ന്നില്ല. അതിലൂ​ടെ ഒരു സൗഹൃദം തകരാതെ നോക്കാൻ പറ്റും.”—മിര്യാം.

 •   ക്ഷമ ചോദി​ക്കു​ന്നതു നിങ്ങൾക്കു ഗുണം ചെയ്യും. വാക്കാ​ലോ പ്രവൃ​ത്തി​യാ​ലോ ഒരാളെ മുറി​പ്പെ​ടു​ത്തി​യ​ല്ലോ എന്നോർത്ത്‌ വിഷമി​ക്കു​ന്നത്‌ ഒരു വലിയ ഭാരം ചുമക്കു​ന്ന​തു​പോ​ലെ​യാണ്‌. എന്നാൽ ക്ഷമ പറഞ്ഞു കഴിഞ്ഞാൽ ആ ഭാരം തോളിൽനിന്ന്‌ ഇറക്കി​വെ​ച്ച​തു​പോ​ലെ നിങ്ങൾക്കു തോന്നും. *

   “ഞാൻ പലപ്പോ​ഴും ഡാഡി​യോ​ടും മമ്മി​യോ​ടും മര്യാ​ദ​യി​ല്ലാ​തെ സംസാ​രി​ച്ചി​ട്ടുണ്ട്‌. അത്‌ വേണ്ടാ​യി​രു​ന്നു എന്ന്‌ എനിക്ക്‌ പിന്നീടു തോന്നും. പക്ഷേ അവരോട്‌ ക്ഷമ ചോദി​ക്കാൻ എനിക്കു മടി തോന്നി. എന്നാൽ ക്ഷമ ചോദി​ച്ച​പ്പോൾ എനിക്ക്‌ വലിയ ആശ്വാസം തോന്നി. അതു കുടും​ബ​ത്തിൽ സമാധാ​നം നിലനി​റു​ത്താൻ സഹായി​ച്ചു.”—നിയ.

  ഒരാളെ മുറി​പ്പെ​ടു​ത്തി​യ​ല്ലോ എന്നോർത്ത്‌ വിഷമി​ക്കു​ന്നത്‌ ഒരു വലിയ ഭാരം ചുമക്കു​ന്ന​തു​പോ​ലെ​യാണ്‌. എന്നാൽ ക്ഷമ പറഞ്ഞാൽ പിന്നെ ആ ഭാരം ചുമ​ക്കേ​ണ്ട​തി​ല്ല

 ക്ഷമ ചോദി​ക്കുക അത്ര എളുപ്പ​മാ​ണോ? അല്ല! ഡെന എന്ന ചെറു​പ്പ​ക്കാ​രി പലപ്പോ​ഴും അമ്മയോ​ടു കയർത്ത്‌ സംസാ​രി​ച്ചി​ട്ടുണ്ട്‌. അതു​കൊ​ണ്ടു​തന്നെ പല പ്രാവ​ശ്യം അമ്മയോ​ടു ക്ഷമ ചോദി​ക്കേ​ണ്ട​താ​യും വന്നിട്ടുണ്ട്‌. ഡെന പറയുന്നു: “‘സോറി’ എന്നു പറയാൻ വലിയ ബുദ്ധി​മു​ട്ടാണ്‌. എന്റെ തൊണ്ട​യിൽ എന്തോ തടഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ എനിക്കു തോന്നും. വാക്കുകൾ ഒന്നും പുറ​ത്തേ​ക്കു​വ​രില്ല.”

 എങ്ങനെ ക്ഷമ ചോദി​ക്കാം?

 •   നേരിട്ട്‌ ക്ഷമ ചോദി​ക്കുക. ഒരാളെ നേരിൽ കണ്ട്‌ ക്ഷമ പറയു​ക​യാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ ആത്മാർഥ​ത​യു​ണ്ടെന്ന്‌ അയാൾ മനസ്സി​ലാ​ക്കും. എന്നാൽ മെസേജ്‌ അയച്ചാൽ ഒരുപക്ഷേ അവർ വിശ്വ​സി​ച്ചേ​ക്ക​ണ​മെ​ന്നില്ല. മെസേ​ജി​നോ​ടൊ​പ്പം ദുഃഖ​ഭാ​വ​മുള്ള ഇമോജി അയച്ചാ​ലും ഉദ്ദേശി​ക്കുന്ന ഫലം ലഭിക്ക​ണ​മെ​ന്നില്ല.

   ചെയ്യാ​നാ​കു​ന്നത്‌: ഒരാളെ നേരിൽ കണ്ട്‌ ക്ഷമ ചോദി​ക്കാൻ കഴിഞ്ഞി​ല്ലെ​ങ്കിൽ ഫോൺ ചെയ്യു​ക​യോ ഒരു കാർഡ്‌ എഴുതു​ക​യോ ചെയ്യാം. ഏതു രീതി ഉപയോ​ഗി​ച്ചാ​ലും നിങ്ങൾ എന്താണ്‌ പറയാൻ പോകു​ന്നത്‌ എന്നു ചിന്തി​ക്കണം.

   ബൈബിൾത​ത്ത്വം: “മറുപടി പറയും​മുമ്പ്‌ നീതി​മാൻ നന്നായി ആലോ​ചി​ക്കു​ന്നു.”—സുഭാ​ഷി​തങ്ങൾ 15:28.

 •   പെട്ടെന്ന്‌ ക്ഷമ ചോദി​ക്കുക. ക്ഷമ പറയാൻ വൈകു​ന്തോ​റും പ്രശ്‌നം അത്രയ്‌ക്കു വഷളാ​യി​ക്കൊ​ണ്ടി​രി​ക്കും. ഉൾപ്പെ​ട്ടി​രി​ക്കു​ന്നവർ തമ്മിലുള്ള ബന്ധം കൂടുതൽ മോശ​മാ​കും.

   ചെയ്യാ​നാ​കു​ന്നത്‌: ഉദാഹ​ര​ണ​ത്തിന്‌, ഇങ്ങനെ ഒരു ലക്ഷ്യം വെക്കുക. “ഞാൻ ഇന്നുതന്നെ ക്ഷമ ചോദി​ക്കും.” എപ്പോൾ ക്ഷമ ചോദി​ക്കു​മെന്നു തീരു​മാ​നി​ക്കുക. എന്നിട്ട്‌ ക്ഷമ ചോദി​ക്കുക.

   ബൈബിൾത​ത്ത്വം: ‘പെട്ടെന്ന്‌ പ്രശ്‌നം പരിഹ​രി​ക്കുക.’—മത്തായി 5:25.

 •   ആത്മാർഥ​മാ​യി ക്ഷമ ചോദി​ക്കുക.നിങ്ങൾക്ക്‌ അങ്ങനെ തോന്നി​യെ​ങ്കിൽ, എന്നോടു ക്ഷമിക്കണം” എന്നു പറയു​ന്നത്‌ ഒരു ക്ഷമ പറച്ചിലല്ല. ജാനൽ എന്ന ചെറു​പ്പ​ക്കാ​രി പറയുന്നു: “നിങ്ങൾ ചെയ്‌ത​തി​ന്റെ മുഴുവൻ ഉത്തരവാ​ദി​ത്വം നിങ്ങൾ ഏറ്റെടു​ത്താൽ തെറ്റു ചെയ്‌ത വ്യക്തിക്കു നിങ്ങ​ളോ​ടുള്ള ബഹുമാ​നം കൂടും.”

   ചെയ്യാ​നാ​കു​ന്നത്‌: ക്ഷമയ്‌ക്ക്‌ ‘നിബന്ധ​നകൾ ബാധകമല്ല.’ നിങ്ങൾ ചെയ്‌ത കാര്യ​ത്തി​നു നിങ്ങൾ ക്ഷമ ചോദി​ക്കു​ക​യാ​ണെ​ങ്കിൽ ഞാൻ ചെയ്‌ത കാര്യ​ത്തി​നു ഞാനും ക്ഷമ പറയാം, എന്നായി​രി​ക്ക​രുത്‌ നമ്മൾ പറയേ​ണ്ടത്‌.

   ബൈബിൾത​ത്ത്വം: ‘സമാധാ​നം ഉണ്ടാക്കാ​നാ​കു​ന്ന​തെ​ല്ലാം നമുക്കു ചെയ്യാം.’—റോമർ 14:19.

^ ആരുടെയെങ്കിലും ഒരു വസ്‌തു നശിപ്പി​ക്കു​ക​യോ കളയു​ക​യോ ചെയ്‌തി​ട്ടു​ണ്ടെ​ങ്കിൽ ക്ഷമ ചോദി​ക്കു​ന്ന​തോ​ടൊ​പ്പം അതിനു നഷ്ടപരി​ഹാ​ര​വും കൊടു​ക്കു​ന്ന​താണ്‌ ഉചിത​മായ രീതി.