വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

എനിക്ക്‌ ഉത്തരവാദിത്വബോധമുണ്ടോ?

എനിക്ക്‌ ഉത്തരവാദിത്വബോധമുണ്ടോ?

 സ്വയം വിലയി​രു​ത്തു​ക!

 •  ഞാൻ . . . എപ്പോ​ഴും, പലപ്പോ​ഴും, ചില​പ്പോ​ഴൊ​ക്കെ, ഒരിക്ക​ലു​മല്ല

  •  സത്യസന്ധൻ

  •  ആശ്രയിക്കാൻ കൊള്ളാ​വു​ന്ന​വൻ

  •  സമയം പാലി​ക്കു​ന്ന​വൻ

  •  കഠിനാധ്വാനി

  •  അടുക്കും ചിട്ടയും ഉള്ളവൻ

  •  സഹായിക്കാൻ മനസ്സു​ള്ള​വൻ

  •  നേരുള്ളവൻ

  •  ആദരവുള്ളവൻ

  •  കരുതലുള്ളവൻ

 •   ഇതിൽ ഏതു ഗുണങ്ങ​ളാ​ണു നിങ്ങൾക്കു​ള്ളത്‌?

   ആ ഗുണങ്ങൾ തുടർന്നും കാത്തു​സൂ​ക്ഷി​ക്കു​ക.—ഫിലി​പ്പി​യർ 3:16.

 •   ഇതിൽ ഏതു ഗുണങ്ങ​ളാ​ണു നിങ്ങൾ വളർത്തി​യെ​ടു​ക്കേ​ണ്ടത്‌?

 ആ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാൻ താഴെ പറയുന്ന വിവരങ്ങൾ സഹായി​ക്കും.

 ഉത്തരവാദിത്വബോധം എന്നതിന്റെ അർഥം എന്താണ്‌?

 ഉത്തരവാദിത്വബോധമുള്ള ആളുകൾ വീട്ടി​ലും സ്‌കൂ​ളി​ലും സമൂഹ​ത്തി​ലും ഉള്ള തങ്ങളുടെ കടമകൾ നിറ​വേ​റ്റും. സ്വന്തം പ്രവൃ​ത്തി​ക​ളു​ടെ ഉത്തരവാ​ദി​ത്വം തങ്ങൾക്കു​ത​ന്നെ​യാ​ണെന്ന്‌ അവർ മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌ സ്വന്തം തെറ്റുകൾ അവർ സമ്മതി​ക്കും, അവ തിരു​ത്താൻ തയ്യാറാ​കും, ക്ഷമ ചോദി​ക്കും.

 ബൈബിൾ പറയുന്നു: “ഓരോ​രു​ത്ത​രും സ്വന്തം ചുമടു ചുമക്കണമല്ലോ.”—ഗലാത്യർ 6:5.

 ഉത്തരവാദിത്വബോധം ഉണ്ടായി​രി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്‌?

  ഉത്തരവാ​ദി​ത്വ​ബോ​ധ​മു​ള്ള​യാൾ സ്വന്തം കഴിവു​കൾ ബുദ്ധി​പൂർവം ഉപയോ​ഗി​ക്കും. അയാളെ എല്ലാവ​രും ആദരി​ക്കും, മുതിർന്ന ഒരാളാ​യി കാണും, സ്വാത​ന്ത്ര്യ​വും ആനുകൂ​ല്യ​ങ്ങ​ളും അനുവ​ദി​ച്ചു​കൊ​ടു​ക്കും.

 ബൈബിൾ പറയുന്നു: “വിദഗ്‌ധ​നാ​യ ജോലി​ക്കാ​ര​നെ നീ കണ്ടിട്ടു​ണ്ടോ? അവൻ രാജാ​ക്ക​ന്മാ​രു​ടെ സന്നിധി​യിൽ നിൽക്കും.”—സുഭാ​ഷി​ത​ങ്ങൾ 22:29.

  ഉത്തരവാ​ദി​ത്വ​ബോ​ധ​മുള്ള ഒരാൾ കൊടു​ക്കാൻ മനസ്സു​ള്ള​വ​നാ​യി​രി​ക്കും. അയാൾക്കു നല്ല സൗഹൃ​ദ​ബ​ന്ധ​ങ്ങ​ളും ആസ്വദി​ക്കാ​നാ​കും.

 ബൈബിൾ പറയുന്നു: “കൊടു​ക്കു​ന്നത്‌ ഒരു ശീലമാ​ക്കു​ക. അപ്പോൾ ആളുകൾ നിങ്ങൾക്കും തരും.”—ലൂക്കോസ്‌ 6:38.

  ഉത്തരവാ​ദി​ത്വ​ബോ​ധ​മുള്ള ഒരാൾക്കു കാര്യങ്ങൾ ഉത്തരവാ​ദി​ത്വ​ത്തോ​ടെ ചെയ്‌തു​തീർക്കു​ന്ന​തി​ന്റെ ചാരി​താർഥ്യ​വും ആത്മാഭി​മാ​ന​വും ഉണ്ടായി​രി​ക്കും. അത്‌ അയാളു​ടെ ആത്മവി​ശ്വാ​സം വർധി​പ്പി​ക്കും.

 ബൈബിൾ പറയുന്നു: “ഓരോ​രു​ത്ത​രും സ്വന്തം പ്രവൃത്തി വിലയി​രു​ത്ത​ട്ടെ. അപ്പോൾ . . . തന്നിൽത്ത​ന്നെ അഭിമാ​നി​ക്കാൻ അയാൾക്കു വകയുണ്ടാകും.”—ഗലാത്യർ 6:4.

 എനിക്ക്‌ എങ്ങനെ കൂടുതൽ ഉത്തരവാ​ദി​ത്വ​ബോ​ധം കാണി​ക്കാം?

 ഈ ചോദ്യ​ത്തി​ന്റെ ഉത്തരം കിട്ടാൻ താഴെ പറയുന്ന അഭി​പ്രാ​യ​ങ്ങൾ നോക്കുക. നിങ്ങൾക്ക്‌ ഏറ്റവും യോജി​ക്കാ​നാ​കു​ന്ന അഭി​പ്രാ​യം ഏതാണ്‌?

 “മറ്റുള്ളവർ ഒരു കുട്ടി​യെ​പ്പോ​ലെ എന്നെ കാണു​മ്പോൾ എനിക്കു നിരാ​ശ​യും സങ്കടവും തോന്നും. ഒരു മണിക്കൂർ ഒന്നു പുറത്ത്‌ പോക​ണ​മെ​ങ്കിൽപ്പോ​ലും മമ്മി​യോ​ടും ഡാഡി​യോ​ടും എല്ലാം വിസ്‌ത​രി​ച്ചു​പ​റ​യ​ണം!”—കെറി.

 “കൂട്ടു​കാ​രു​ടെ​കൂ​ടെ പുറത്ത്‌ പോകാൻ എന്റെ മമ്മിയും ഡാഡി​യും ഒരു തടസ്സവും പറയാ​റി​ല്ല.”—റിച്ചാർഡ്‌.

 “എന്റെ പ്രായ​ത്തി​ലു​ള്ള മറ്റു കുട്ടികൾ ചെയ്യുന്ന ഓരോ കാര്യങ്ങൾ കാണു​മ്പോൾ ഞാൻ ചിന്തി​ക്കും: ‘ഹൊ! അതൊ​ന്നും ചെയ്യാൻ എന്റെ അച്ഛനും അമ്മയും എന്നെ അനുവ​ദി​ക്കാ​ത്തത്‌ എന്താണ്‌?’”—ആൻ.

 “ഞാൻ ആഗ്രഹി​ക്കു​ന്ന​തു ചെയ്യാൻ മിക്ക​പ്പോ​ഴും എന്റെ മാതാ​പി​താ​ക്കൾ സമ്മതി​ക്കാ​റുണ്ട്‌. ഈ സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​ത​ന്നി​രി​ക്കു​ന്ന​തിന്‌ എനിക്ക്‌ അവരോട്‌ വളരെ നന്ദിയുണ്ട്‌.”—മറീന.

എന്തിനാണ്‌ നിങ്ങൾ മുൻഗണന കൊടു​ക്കു​ന്നത്‌—വീട്ടിലെ ഉത്തരവാ​ദി​ത്വ​ങ്ങൾക്കോ വിനോ​ദ​ത്തി​നോ?

 ചുരുക്കിപ്പറഞ്ഞാൽ: ചില ചെറു​പ്പ​ക്കാർക്കു മറ്റുള്ള​വ​രെ​ക്കാൾ കൂടുതൽ സ്വാത​ന്ത്ര്യ​മുണ്ട്‌. എന്താണ്‌ ആ വ്യത്യാ​സ​ത്തി​നു കാരണം?

 ജീവിതയാഥാർഥ്യം: നിങ്ങളിൽ എത്രമാ​ത്രം വിശ്വാ​സ​മുണ്ട്‌ എന്നതിന്‌ അനുസ​രി​ച്ചാണ്‌ പലപ്പോ​ഴും നിങ്ങൾക്കു സ്വാത​ന്ത്ര്യം അനുവ​ദി​ച്ചു​ത​രു​ന്നത്‌.

 ഉദാഹരണത്തിന്‌, മുകളിൽ അഭി​പ്രാ​യം പറഞ്ഞ രണ്ടു ചെറു​പ്പ​ക്കാർ പറയു​ന്നത്‌ എന്താ​ണെ​ന്നു നോക്കാം.

 റിച്ചാർഡ്‌: “സ്വാത​ന്ത്ര്യം ഞാൻ എങ്ങനെ ഉപയോ​ഗി​ക്കും എന്ന കാര്യ​ത്തിൽ ഒരു കാലത്ത്‌ എന്റെ മാതാ​പി​താ​ക്കൾക്കു സംശയ​മാ​യി​രു​ന്നു. പക്ഷേ ഇപ്പോൾ അവർക്ക്‌ എന്നെ വിശ്വാ​സ​മാണ്‌. കാരണം ഞാൻ ഉത്തരവാ​ദി​ത്വ​ത്തോ​ടെ​യാ​ണു സ്വാത​ന്ത്ര്യം ഉപയോ​ഗി​ക്കു​ന്നത്‌. എവി​ടെ​യാ​ണു പോകു​ന്ന​തെ​ന്നോ ആരുടെ കൂടെ​യാ​ണു പോകു​ന്ന​തെ​ന്നോ ഞാൻ മാതാ​പി​താ​ക്ക​ളോ​ടു നുണ പറയാ​റി​ല്ല. അവർ എന്നോടു ചോദി​ക്കാ​തെ​ത​ന്നെ ഞാൻ എല്ലാ കാര്യ​ങ്ങ​ളും അവരോ​ടു പറയും.”

 മറീന: ”ജീവി​ത​ത്തിൽ ഞാൻ രണ്ടു പ്രാവ​ശ്യ​മേ മാതാ​പി​താ​ക്ക​ളോ​ടു നുണ പറഞ്ഞി​ട്ടു​ള്ളൂ. അത്‌ അവർ കണ്ടുപി​ടി​ക്കു​ക​യും ചെയ്‌തു. അന്നുമു​തൽ ഞാൻ മാതാ​പി​താ​ക്ക​ളോ​ടു സത്യസ​ന്ധ​മാ​യേ പെരു​മാ​റി​യി​ട്ടു​ള്ളൂ. ഉദാഹ​ര​ണ​ത്തിന്‌, ഞാൻ ചെയ്യു​ന്നത്‌ എന്തൊ​ക്കെ​യാ​ണെന്ന്‌ എപ്പോ​ഴും അവരോ​ടു പറയും, പുറത്ത്‌ പോകു​മ്പോ​ഴും ഞാൻ ഇടയ്‌ക്കി​ട​യ്‌ക്ക്‌ അവരെ വിളി​ക്കും. ഇപ്പോൾ അവർക്ക്‌ എന്നെ നല്ല വിശ്വാ​സ​മാണ്‌.”

 റിച്ചാർഡിനെയും മറീന​യെ​യും പോ​ലെ​യാ​ക​ണോ നിങ്ങൾക്ക്‌? എങ്കിൽ താഴെ പറയുന്ന കാര്യ​ങ്ങ​ളിൽ നിങ്ങൾ എങ്ങനെ​യാ​ണെ​ന്നു സ്വയം വിലയി​രു​ത്തു​ക:

വീട്‌

 •   നിങ്ങളെ ഏൽപ്പി​ച്ചി​രി​ക്കു​ന്ന ഉത്തരവാ​ദി​ത്വ​ങ്ങൾ വിശ്വ​സ്‌ത​മാ​യി ചെയ്യാ​റു​ണ്ടോ?

 •   നിങ്ങൾക്ക്‌ അനുവ​ദി​ച്ചി​രി​ക്കു​ന്ന സമയപ​രി​ധി കൃത്യ​മാ​യി പാലി​ക്കാ​റു​ണ്ടോ?

 •   മാതാ​പി​താ​ക്ക​ളോ​ടും കൂടപ്പി​റ​പ്പു​ക​ളോ​ടും ആദര​വോ​ടെ​യാ​ണോ പെരു​മാ​റു​ന്നത്‌?

 ഇവയിൽ ഏതു കാര്യ​ത്തി​ലാ​ണു നിങ്ങൾ മെച്ചപ്പെടേണ്ടത്‌?

 ബൈബിൾ പറയുന്നു: “മാതാ​പി​താ​ക്ക​ളെ അനുസ​രി​ക്കു​ക.”—എഫെസ്യർ 6:1.

സ്‌കൂൾ

 •   ഗൃഹപാ​ഠം കൃത്യ​സ​മ​യത്ത്‌ നിങ്ങൾ ചെയ്‌തു​തീർക്കാ​റു​ണ്ടോ?

 •   ഗ്രേഡ്‌ മെച്ച​പ്പെ​ടു​ത്താൻ നിങ്ങൾ ശ്രമി​ക്കു​ന്നു​ണ്ടോ?

 •   നിങ്ങൾക്കു നല്ല പഠനശീ​ല​ങ്ങ​ളു​ണ്ടോ?

 ഇവയിൽ ഏതു കാര്യ​ത്തി​ലാ​ണു നിങ്ങൾ മെച്ച​പ്പെ​ടേ​ണ്ടത്‌?

 ബൈബിൾ പറയുന്നു: “ജ്ഞാനവും ഒരു സംരക്ഷണമാണ്‌.” (സഭാപ്രസംഗകൻ 7:12) നല്ല വിദ്യാ​ഭ്യാ​സം ജ്ഞാനം നേടാൻ സഹായി​ക്കും.

സത്‌പേര്‌

 •   മാതാ​പി​താ​ക്ക​ളോ​ടും മറ്റുള്ള​വ​രോ​ടും നിങ്ങൾ സത്യസ​ന്ധ​രാ​ണോ?

 •   പണം ഉത്തരവാ​ദി​ത്വ​ത്തോ​ടെ കൈകാ​ര്യം ചെയ്യാൻ അറിയാ​മോ?

 •   ആശ്രയി​ക്കാൻ കൊള്ളാ​വു​ന്നൻ എന്ന പേരാ​ണോ നിങ്ങൾക്കു​ള്ളത്‌?

 ഇവയിൽ ഏതു കാര്യ​ത്തി​ലാ​ണു നിങ്ങൾ മെച്ച​പ്പെ​ടേ​ണ്ടത്‌?

 ബൈബിൾ പറയുന്നു: “പുതിയ വ്യക്തി​ത്വം ധരിക്കുക.” (എഫെസ്യർ 4:24) നിങ്ങളു​ടെ സ്വഭാ​വ​രീ​തി​കൾ മെച്ച​പ്പെ​ടു​ത്താ​നും സത്‌പേ​രു നേടാ​നും നിങ്ങൾക്കു കഴിയും.

 ചെയ്‌തുനോക്കൂ: നിങ്ങൾ മെച്ച​പ്പെ​ടേണ്ട ഒരു കാര്യം തിര​ഞ്ഞെ​ടു​ക്കു​ക. ആ കാര്യ​ത്തിൽ മികച്ചു നിൽക്കു​ന്ന​വ​രോ​ടു സംസാ​രി​ക്കു​ക, അവരുടെ ഉപദേശം സ്വീക​രി​ക്കു​ക. ആ ഗുണത്തിൽ മെച്ച​പ്പെ​ടാൻ നിങ്ങൾ ചെയ്യേണ്ട കാര്യങ്ങൾ വ്യക്തമാ​യി എഴുതി​വെ​ക്കു​ക. ഒരു മാസത്തെ നിങ്ങളു​ടെ പുരോ​ഗ​തി നിരീ​ക്ഷി​ക്കു​ക. അക്കാര്യ​ത്തിൽ വിജയി​ക്കാൻ കഴിഞ്ഞ സന്ദർഭ​ങ്ങ​ളും വീഴ്‌ച​പ​റ്റി​യ സന്ദർഭ​ങ്ങ​ളും എഴുതി​വെ​ക്കു​ക. മാസത്തി​ന്റെ അവസാനം നിങ്ങൾ എന്തുമാ​ത്രം പുരോ​ഗ​മി​ച്ചെ​ന്നു നോക്കുക.