വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

എനിക്കു കൂട്ടത്തിൽ കൂടാൻ പറ്റുന്നില്ലെങ്കിലോ?

എനിക്കു കൂട്ടത്തിൽ കൂടാൻ പറ്റുന്നില്ലെങ്കിലോ?

നിങ്ങൾക്കു ചെയ്യാവുന്നത്‌

ഒന്നാമത്‌, എങ്ങനെയുള്ളരുടെ കൂട്ടത്തിൽ കൂടാനാണ്‌ ഏറ്റവും പ്രയാമെന്നു കണ്ടുപിടിക്കുക.

പ്രായം:

ഇവരിൽ ആരുടെ കൂട്ടത്തിൽ കൂടാനാണു പറ്റാത്തത്‌:

 • സമപ്രാക്കാരുടെ?

 • പ്രായം കൂടിയ ചെറുപ്പക്കാരുടെ?

 • മുതിർന്നവരുടെ?

പ്രവർത്തനം:

ഇവരിൽ ആരുടെ കൂട്ടത്തിൽ കൂടാനാണു പറ്റാത്തത്‌:

 • കായികാഭ്യാസികൾ?

 • സമർഥർ?

 • ബുദ്ധിമാന്മാർ?

വ്യക്തിത്വം:

ഇവരിൽ ആരുടെ കൂട്ടത്തിൽ കൂടാനാണു പറ്റാത്തത്‌:

 • ആത്മവിശ്വാസമുള്ളവർ?

 • പ്രശസ്‌തർ?

 • സംഘം ചേരുന്നവർ?

രണ്ടാമത്‌, മേൽപ്പറഞ്ഞവരിൽനിന്ന് നിങ്ങൾ തിരഞ്ഞെടുത്തരുടെകൂടെ ആയിരിക്കുന്നതിനെക്കുറിച്ച് പൊതുവേ നിങ്ങളുടെ മനോഭാവം ഇതിലേതാണ്‌:

 • അവരുടെ അതേ താത്‌പര്യങ്ങളും കഴിവുളും ഉളളതായി ഭാവിക്കും.

 • അവരുടെ താത്‌പര്യങ്ങൾ അവഗണിച്ചിട്ട് എന്‍റെ താത്‌പര്യങ്ങളെക്കുറിച്ച് പറഞ്ഞുകൊണ്ടിരിക്കും.

 • മിണ്ടാതിരിക്കും, എന്നിട്ട്, തക്കം കിട്ടിയാൽ അവിടെനിന്ന് ‘മുങ്ങാൻ’ നോക്കും.

മൂന്നാമത്‌, മുൻകൈയെടുക്കുക! എപ്പോഴും ആളുകൾ നിങ്ങളുടെ അടുത്തേക്കു വരാൻ പ്രതീക്ഷിക്കരുത്‌. ചിലപ്പോഴെങ്കിലും നിങ്ങഅങ്ങോട്ടു ചെല്ലണം. (ഫിലിപ്പിയർ 2:4) നിങ്ങൾക്ക് അത്‌ എങ്ങനെ ചെയ്യാം?

നിങ്ങളുടെ പ്രായക്കാല്ലാത്തരെയും കൂട്ടുകാരാക്കുക. ഇതേക്കുറിച്ച് ചിന്തിക്കുക: ഒരു പ്രായക്കാരുമായി മാത്രം കൂട്ടുകൂടാൻ ശ്രമിച്ചിട്ട് കൂട്ടുകാരെ കിട്ടുന്നില്ലെന്ന് പരാതിപ്പെടുന്നതു ശരിയാണോ? നാലുപാടും മത്സ്യങ്ങൾ നീന്തിത്തുടിക്കുമ്പോൾ, ഒരു ദ്വീപിൽ കഴിക്കാൻ ഒന്നുമില്ലെന്നു പറഞ്ഞ് പട്ടിണി കിടന്ന് ചാകുന്നതുപോലെയായിരിക്കും അത്‌!

മുതിർന്നവരോടു സംസാരിക്കാൻ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ വിചാരിക്കുന്നതിനെക്കാൾ നല്ല കൂട്ടുകാരായിരിക്കും അവരെന്ന് അമ്മ പറഞ്ഞു. അതു ശരിയായിരുന്നു. എനിക്ക് ഇപ്പോൾ ഇഷ്ടംപോലെ നല്ല കൂട്ടുകാരുണ്ട്!”—ഹെലന, 20.

സംഭാചാതുര്യം വളർത്തിയെടുക്കുക. അതിനു ചെയ്യാനാകുന്നത്‌ (1) ശ്രദ്ധിച്ചുകേൾക്കുക, (2) ചോദ്യങ്ങൾ ചോദിക്കുക, (3) ആത്മാർഥമായ താത്‌പര്യമെടുക്കുക.—യാക്കോബ്‌ 1:19.

വാതോരാതെ സംസാരിക്കുന്നതിനു പകരം മറ്റുള്ളവർ പറയുന്നതു കേൾക്കാൻ ഞാൻ ശ്രമിക്കും. ഇനി, സംസാരിക്കുമ്പോൾത്തന്നെ എന്നെക്കുറിച്ച് ഒന്നും പറയാതിരിക്കാൻ നോക്കും. മറ്റുള്ളരെ ഇടിച്ചുതാഴ്‌ത്തി സംസാരിക്കാതിരിക്കാനും ഞാൻ ശ്രദ്ധിക്കാറുണ്ട്.”—സെറീന, 18.

എനിക്ക് അറിയാത്ത ഒരു വിഷയത്തെക്കുറിച്ച് ആരെങ്കിലും സംസാരിക്കുമ്പോൾ കൂടുതൽ കാര്യങ്ങൾ ഞാൻ ചോദിച്ച് അറിയും. അത്‌ എന്നോടു കൂടുതൽ സംസാരിക്കാൻ ആ വ്യക്തിയെ പ്രേരിപ്പിക്കും.”—ജരെദ്‌, 21.

ഞാൻ ഒരു നാണംകുണുങ്ങിയാണ്‌. അതുകൊണ്ടുന്നെ മുൻകൈയെടുത്ത്‌ സംസാരിക്കാൻ എനിക്കു മടിയാണ്‌. പക്ഷേ കൂട്ടുകാരെ കിട്ടണമെങ്കിൽ അങ്ങോട്ടു സൗഹൃദം കാണിക്കാതെ പറ്റുമോ? അതുകൊണ്ട് ഞാൻ മുൻകൈയെടുത്ത്‌ സംസാരിക്കാൻ തുടങ്ങി.”—ലേയ, 16.