വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 1: എനിക്ക്‌ ലഭിക്കുന്ന സൂചന​ക​ളു​ടെ അർഥം എന്താണ്‌?

ഇത്‌ സൗഹൃ​ദ​മോ പ്രണയ​മോ?—ഭാഗം 1: എനിക്ക്‌ ലഭിക്കുന്ന സൂചന​ക​ളു​ടെ അർഥം എന്താണ്‌?

 എതിർലിംഗത്തിൽപ്പെട്ട ഈ വ്യക്തിയെ നിങ്ങൾക്കു വളരെ ഇഷ്ടമാണ്‌. ആ വ്യക്തി​ക്കും അതേ തോന്ന​ലാ​ണു​ള്ള​തെന്ന്‌ നിങ്ങൾക്ക്‌ ഉറപ്പാണ്‌. അങ്ങനെ ചിന്തിക്കാൻ കാരണ​മുണ്ട്‌. മിക്ക​പ്പോ​ഴും നിങ്ങൾ പരസ്‌പ​രം മെസേജുകൾ അയയ്‌ക്കു​ന്നു, കൂടിവരവുകളിൽ നിങ്ങൾ ജോഡി​തി​രി​യു​ന്നു. ഇനി ആ വ്യക്തിയിൽനിന്ന്‌ നിങ്ങൾക്കു ലഭിക്കുന്ന മെസേ​ജു​ക​ളാ​ക​ട്ടെ പ്രണയാർദ്രവുമാണ്‌.

 അതു​കൊണ്ട്‌ കാര്യ​ത്തി​ന്റെ സത്യാവസ്ഥ ഉറപ്പാക്കാൻ നിങ്ങൾ തീരു​മാ​നി​ക്കു​ന്നു. നിങ്ങളു​ടെ ഇഷ്ടം അറിയിച്ചപ്പോൾ “ഞാൻ നിന്നെ ഒരു സുഹൃ​ത്താ​യി മാത്രമേ കണ്ടിട്ടു​ള്ളൂ, അതിന​പ്പു​റം ഒന്നുമില്ല” എന്നാണു ലഭിച്ച മറുപടി.

 അപ്പോൾ എന്തു തോന്നി

 “എനിക്ക്‌ അങ്ങേയറ്റം ദേഷ്യ​മാ​യി​രു​ന്നു—അവനോ​ടും എന്നോ​ടു​ത​ന്നെ​യും! എല്ലാ ദിവസ​വും ഞങ്ങൾ മെസേജ്‌ അയയ്‌ക്കു​മാ​യി​രു​ന്നു. അവൻ എന്നോടു ഒരു പ്രത്യേ​ക​താ​ത്‌പ​ര്യം കാണി​ച്ചി​രു​ന്നു. സ്വാഭാ​വി​ക​മാ​യും ഞാൻ അവനെ ഇഷ്ടപ്പെടാൻ തുടങ്ങി.”—ജാസ്‌മിൻ.

 “ഞാനും ഒരു പെൺകുട്ടിയും മറ്റൊരു പ്രണയ​ജോ​ഡി​ക്കു തുണ​പോ​കു​മാ​യി​രു​ന്നു. ചില സന്ദർഭങ്ങളിൽ രണ്ടു ജോഡി​ക​ളും ഒരു​പോ​ലെ പ്രണയ​ബ​ദ്ധ​രാ​ണോ എന്ന്‌ തോന്നി​പ്പോ​കും. ഞങ്ങൾ ഒരുപാട്‌ സംസാ​രി​ച്ചു. പിന്നെ ഞങ്ങൾ മെസേജുകൾ അയയ്‌ക്കാ​നും തുടങ്ങി. എന്നാൽ ഒരു സുഹൃ​ത്താ​യി മാത്രമേ അവൾ എന്നെ കാണു​ന്നു​ള്ളൂ എന്നും അവളുടെ മനസ്സിൽ മറ്റൊ​രാ​ളുണ്ട്‌ എന്നും അറിഞ്ഞപ്പോൾ ഞാൻ തകർന്നുപോയി.”—റിച്ചാഡ്‌.

 “ഒരു പയ്യൻ എന്നും എനിക്ക്‌ മെസേജുകൾ അയയ്‌ക്കു​മാ​യി​രു​ന്നു. സത്യം പറഞ്ഞാൽ ഞങ്ങൾ പരസ്‌പ​രം ‘ശൃംഗ​രി​ക്കാ​റുണ്ട്‌’. ഒരു ദിവസം എന്റെ ഇഷ്ടത്തെ​ക്കു​റിച്ച്‌ അവനോ​ടു പറഞ്ഞപ്പോൾ അവൻ ചിരി​ച്ചു​കൊണ്ട്‌ ‘എനിക്ക്‌ പ്രേമി​ക്കാ​നു​ള്ള പ്രായ​മാ​യി​ട്ടി​ല്ല’ എന്നു പറഞ്ഞ്‌ എന്നെ തഴഞ്ഞു. അവനെ ഓർത്ത്‌ ഞാൻ കുറെ നാൾ കരഞ്ഞു.”—തമാര.

 ചുരുക്കത്തിൽ: നിങ്ങൾക്ക്‌ ഒരാളു​മാ​യി പ്രത്യേക അടുപ്പ​മു​ണ്ടെ​ന്നു തോന്നു​ക​യും പിന്നീട്‌ അതു നിങ്ങൾക്കു മാത്രം ഉണ്ടായ തോന്ന​ലാ​ണെന്ന്‌ തിരി​ച്ച​റി​യു​ക​യും ചെയ്യേണ്ടിവരുമ്പോൾ ദേഷ്യ​വും നാണ​ക്കേ​ടും എന്തിന്‌ വഞ്ചിക്ക​പ്പെ​ട്ട​താ​യി പോലും അനുഭ​വ​പ്പെ​ട്ടേ​ക്കാം. “എന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു കാര്യം സംഭവിച്ചപ്പോൾ ഞാൻ ആകെ തകർന്നുപോയി. ഹൃദയ​വേ​ദന ഉളവാ​ക്കു​ന്ന ഒരു കാര്യ​മാണ്‌ അത്‌. അതോടെ മറ്റുള്ള​വ​രി​ലു​ള്ള വിശ്വാ​സം എനിക്കു നഷ്ടപ്പെട്ടു” എന്ന്‌ യുവാ​വാ​യ സ്റ്റീവൻ പറയുന്നു.

 അങ്ങനെ സംഭവി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌

 നിങ്ങളെ പ്രണയി​ക്കാ​ത്ത ഒരാ​ളോട്‌ വൈകാ​രി​ക​മാ​യ അടുപ്പം തോന്നാൻ മെസേ​ജും സോഷ്യൽ നെറ്റ്‌വർക്കിങ്ങും ഇടയാ​ക്കു​ന്നു. ചില ചെറുപ്പക്കാർക്ക്‌ എന്താണു പറയാ​നു​ള്ള​തെ​ന്നു ശ്രദ്ധി​ക്കു​ക.

 “സമയംകളയാൻ വേണ്ടി മാത്രം ചിലർ നിങ്ങൾക്കു മെസേജുകൾ അയയ്‌ച്ചേ​ക്കാം, എന്നാൽ അതിനെ നിങ്ങ​ളോ​ടു​ള്ള താത്‌പ​ര്യ​മു​ള്ള​തി​ന്റെ ഒരു ലക്ഷണമാ​യി നിങ്ങൾ കണക്കാ​ക്കി​യേ​ക്കാം. മെസേജുകൾ ഒരു പതിവാകുമ്പോൾ, അയാൾ നിങ്ങളെ പ്രണയി​ക്കു​ന്ന​താ​യി തോന്നി​യേ​ക്കാം.”—ജെനിഫർ.

 “ഒരു വ്യക്തിക്ക്‌ മറ്റൊരാളിൽ ആത്മാർഥമായ താത്‌പ​ര്യ​മു​ണ്ടെ​ന്നു​വ​രാം. എന്നാൽ മറ്റേ വ്യക്തിക്ക്‌, മിണ്ടാ​നും പറയാ​നും ഒരാ​ളെ​യോ തനിക്ക്‌ ആത്മവി​ശ്വാ​സം തരാൻ കഴിയുന്ന ഒരാ​ളെ​യോ ഒക്കെയാ​യി​രി​ക്കാം ആവശ്യം.”—ജയിംസ്‌.

 “‘ഗുഡ്‌ നൈറ്റ്‌’ എന്ന ഒരു ചെറിയ മെസേ​ജു​പോ​ലും പ്രണയ​മാ​യി തെറ്റി​ദ്ധ​രി​ക്കാ​നി​ട​യുണ്ട്‌. എന്നാൽ ടെലി​ഫോ​ണി​ലൂ​ടെ കച്ചവടം നടത്തുന്ന ഒരാൾക്ക്‌ ഉപഭോ​ക്താ​വി​നോ​ടു തോന്നുന്ന താത്‌പ​ര്യം മാത്രമേ മറ്റേ വ്യക്തിക്ക്‌ ഉണ്ടായി​ക്കാ​ണു​ക​യു​ള്ളൂ.”—ഹെയ്‌ലി.

 “മെസേ​ജി​നോ​ടൊ​പ്പം ചിരിച്ച മുഖമുള്ള ഒരു ചിഹ്നം അയയ്‌ക്കു​ന്നത്‌, ഒന്നുകിൽ ‘താൻ ഒരു മര്യാ​ദ​ക്കാ​ര​നാ​ണെ​ന്നോ,’ അല്ലെങ്കിൽ ‘താൻ ഒരു പൂവാ​ല​നാ​ണെ​ന്നോ’ അർഥമാക്കും. എന്നാൽ മിക്ക​പ്പോ​ഴും ആ ചിഹ്നം കാണുന്ന വ്യക്തി മറ്റേയാൾ തന്നോടു ശ്രംഗ​രി​ക്കു​ക​യാ​ണെന്ന്‌ വിചാ​രി​ച്ചേ​ക്കാം.”—അലീസിയ.

 ചുരുക്കത്തിൽ: മറ്റുള്ളവർ നമ്മളോ​ടു കാണി​ക്കു​ന്ന എല്ലാ താത്‌പ​ര്യ​ത്തെ​യും പ്രണയ​മാ​യി തെറ്റി​ദ്ധ​രി​ക്ക​രുത്‌.

 പറയാൻ എളുപ്പ​മാ​ണ​ല്ലേ? എങ്കിൽ ബൈബിൾ പറയുന്നു: “ഹൃദയം എല്ലാറ്റി​നെ​ക്കാ​ളും കപടവും വിഷമ​വു​മു​ള്ള​തു.” (യിരെമ്യ 17:9) നിങ്ങളു​ടെ ഇഷ്ടം, കേവലം ഭാവനയിൽ മാത്രം ഇതൾവിരിഞ്ഞ ഒന്നാ​ണെന്ന്‌ തിരിച്ചറിയുമ്പോൾ, ഒരു തിര വന്ന്‌ ഒലിച്ചു​പോ​കു​ന്ന മണൽകൊട്ടാരം പോലെ അത്‌ തകർന്നടിയും.

 നിങ്ങൾക്ക്‌ എന്തു ചെയ്യാ​നാ​കും

  •   വസ്‌തു​നി​ഷ്‌ഠ​മാ​യി വിലയി​രു​ത്തു​ക. നിങ്ങൾ തമ്മിലുള്ള ബന്ധത്തെ​ക്കു​റിച്ച്‌ ഒന്ന്‌ മനസ്സി​രു​ത്തി ചിന്തി​ക്കു​ക. നിങ്ങ​ളോ​ടു​ത​ന്നെ ഇങ്ങനെ ചോദി​ക്കു​ക, ‘മറ്റുള്ളവരിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​യി എന്നെ ഇയാൾ കാണു​ന്നെന്ന്‌ ചിന്തിക്കാൻ ഈടുറ്റ എന്ത്‌ അടിസ്ഥാ​ന​മാ​ണു​ള്ളത്‌?’ ഒരിക്ക​ലും വികാരങ്ങൾ നിങ്ങളു​ടെ ‘കാര്യ​ബോ​ധ​ത്തെ’ കീഴടക്കാൻ അനുവ​ദി​ക്ക​രുത്‌.—റോമർ 12:1.

  •   വിവേ​ച​ന​യു​ള്ള​വ​രാ​യി​രി​ക്കുക. ഒരു സൗഹൃ​ദ​ത്തി​ന​പ്പു​റം എന്തൊ​ക്കെ​യോ ഉണ്ടെന്ന്‌ തോന്നി​പ്പി​ക്കു​ന്ന സൂചനകൾക്ക്‌ കൊടുക്കുന്നതിനെക്കാൾ ശ്രദ്ധ, മറിച്ചുചിന്തിക്കാൻ ഇടയാ​ക്കു​ന്ന സൂചനകൾക്ക്‌ നൽകുക. നിങ്ങൾക്കു ഒരാ​ളോട്‌ ഒരു പ്രത്യേക അടുപ്പം തോന്നു​ന്നു എന്ന ഒറ്റ കാരണത്താൽ മറ്റേ വ്യക്തി​ക്കും അതേ വികാ​ര​ങ്ങ​ളാ​ണു​ള്ള​തെന്ന്‌ നിഗമനം ചെയ്യാ​തി​രി​ക്കു​ക.

  •   ക്ഷമയു​ള്ള​വ​രാ​യി​രി​ക്കുക. നിങ്ങളെ വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നു എന്ന്‌ മറ്റേ വ്യക്തി തുറന്നു​പ​റ​യു​ന്ന​തു​വരെ ക്ഷമയോ​ടെ കാത്തി​രി​ക്കു​ക. അതിനു മുമ്പ്‌ ഭാവനകൾ നെയ്‌തു​കൂ​ട്ടു​ന്നത്‌, താങ്ങാ​വു​ന്ന​തി​ല​ധി​കം നഷ്ടം വരാൻ സാധ്യ​ത​യു​ള്ള ഒരു കച്ചവട​ത്തി​നാ​യി മുതൽ മുടക്കു​ന്ന​തു​പോ​ലെ​യാ​യി​രി​ക്കും.

  •   സത്യസ​ന്ധ​രാ​യി​രി​ക്കു​ക. “സംസാ​രി​പ്പാൻ ഒരു കാലം” ഉണ്ടെന്ന്‌ ബൈബിൾ പറയുന്നു. (സഭാ​പ്ര​സം​ഗി 3:7) ഒരാൾക്കു നിങ്ങ​ളോട്‌ പ്രത്യേ​ക​താ​ത്‌പ​ര്യം ഉണ്ടോ​യെന്ന്‌ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, അയാ​ളോട്‌ അതെക്കു​റിച്ച്‌ നേരിട്ട്‌ സംസാ​രി​ക്കു​ക. “നിങ്ങൾക്കു രണ്ടു പേർക്കും പരസ്‌പ​രം താത്‌പ​ര്യം ഇല്ലെങ്കിൽ, മാസങ്ങൾക്കു ശേഷം പ്രണയനൈരാശ്യത്തിൽ മുങ്ങിത്തകർന്നുപോകുന്നതിനെക്കാൾ നല്ലത്‌ അതു മൊട്ടിട്ടുതുടങ്ങുമ്പോൾത്തന്നെ പിഴു​തു​ക​ള​യു​ന്ന​താണ്‌” എന്ന്‌ 21 വയസ്സുള്ള വലേറി പറയുന്നു.

 ചുരുക്കത്തിൽ: “ഹൃദയത്തെ കാത്തു​കൊൾക” എന്ന്‌ സദൃശവാക്യങ്ങൾ 4:23 പറയുന്നു. നിങ്ങൾക്കു മറ്റൊ​രാ​ളോട്‌ അടുപ്പം തോന്നുന്നെങ്കിൽ അയാൾക്കും അതേ താത്‌പ​ര്യ​മു​ണ്ടോ എന്ന്‌ ആദ്യം​ത​ന്നെ ഉറപ്പു വരുത്തുക. എന്നാൽ അതിനു​മുമ്പ്‌ പ്രണയവികാരങ്ങൾ ഹൃദയത്തിൽ വേരുപിടിക്കാൻ അനുവ​ദി​ക്കു​ന്നത്‌ ഒരു പാറപ്പു​റത്ത്‌ ചെടി നടാൻ ശ്രമി​ക്കു​ന്ന​തു​പോ​ലെ​യാണ്‌.

 മറ്റേ വ്യക്തി​ക്കും നിങ്ങൾക്കുള്ള അതേ താത്‌പ​ര്യ​മാ​ണു​ള്ള​തെന്നു കണ്ടെത്തിക്കഴിഞ്ഞാൽ ആ ബന്ധം തുടര​ണോ വേണ്ടയോ എന്ന്‌ നിങ്ങൾക്കു തീരു​മാ​നി​ക്കാം—അതിനുള്ള പ്രായം നിങ്ങൾക്ക്‌ ആയിട്ടുണ്ടെങ്കിൽ. ഓർക്കുക, ഒരേ ആത്മീയ​ല​ക്ഷ്യ​ങ്ങ​ളു​ള്ള​വ​രും തുറന്ന ആശയവി​നി​മ​യം ചെയ്യു​ന്ന​വ​രും സത്യസ​ന്ധ​മാ​യി ഇടപെ​ടു​ന്ന​വ​രും ആയ ഭാര്യഭർത്താക്കന്മാർക്ക്‌ മാത്രമേ ശക്തമായ ഒരു വിവാ​ഹ​ബ​ന്ധം കെട്ടി​പ്പ​ടു​ക്കാ​നാ​കൂ. (1 കൊരിന്ത്യർ 7:39) നല്ല സുഹൃ​ത്തു​ക്ക​ളെന്ന നിലയി​ല​ല്ലേ നിങ്ങളു​ടെ ബന്ധം തുടങ്ങി​യത്‌? അത്‌ തുട​രേ​ണ്ട​തും അങ്ങനെ​ത​ന്നെ​യാണ്‌.—സദൃശവാക്യങ്ങൾ 5:18.