വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

മാധ്യ​മ​ങ്ങ​ളിൽ കാണു​ന്നത്‌ അനുക​രി​ക്ക​രു​താ​ത്തത്‌ എന്തുകൊണ്ട്‌?—ഭാഗം 2: ആൺകു​ട്ടി​കൾക്കു​വേ​ണ്ടി

മാധ്യ​മ​ങ്ങ​ളിൽ കാണു​ന്നത്‌ അനുക​രി​ക്ക​രു​താ​ത്തത്‌ എന്തുകൊണ്ട്‌?—ഭാഗം 2: ആൺകു​ട്ടി​കൾക്കു​വേ​ണ്ടി

 മാധ്യ​മ​ങ്ങ​ളിൽ എങ്ങനെ​യാണ്‌ ആളുകളെ ചിത്രീ​ക​രി​ക്കു​ന്നത്‌?

 പിൻവ​രു​ന്ന സ്വഭാ​വ​വി​ശേ​ഷ​ത​കൾ വായി​ച്ച​ശേ​ഷം താഴെ കൊടു​ത്തി​രി​ക്കു​ന്ന ചോദ്യ​ങ്ങൾക്കു​ള്ള ഉത്തരം ചിന്തി​ക്കു​ക.

കോളം 1

കോളം 2

മത്സരി

ആദരവുള്ളവൻ

സ്വാർഥൻ

വിശ്വസ്‌തൻ

മയമില്ലാത്തവൻ

സഹാനുഭൂതിയുള്ളവൻ

മടിയൻ

കഠിനാധ്വാനി

വീണ്ടുവിചാരമില്ലാത്തവൻ

ഉത്തരവാദിത്വമുള്ളവൻ

ചതിയൻ

സത്യസന്ധൻ

 1. സിനി​മ​കൾ, ടിവി, പരസ്യങ്ങൾ തുടങ്ങി​യ​വ​യിൽ കാണുന്ന കൗമാ​ര​ക്കാ​രെ നിങ്ങൾ ഏതു വാക്കുകൾ ഉപയോ​ഗിച്ച്‌ വർണി​ക്കും?

 2. മുകളിൽ കൊടു​ത്തി​രി​ക്കു​ന്ന ഏതു വാക്കു​ക​ളാ​ലാ​ണു നിങ്ങൾ അറിയ​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്നത്‌?

സാധ്യ​ത​യ​നു​സ​രിച്ച്‌ ആദ്യത്തെ ചോദ്യ​ത്തി​നു​ള്ള നിങ്ങളു​ടെ ഉത്തരം കോളം ഒന്നി​ലെ​യും രണ്ടാമത്തെ ചോദ്യ​ത്തി​ന്റെ ഉത്തരം കോളം രണ്ടി​ലെ​യും സ്വഭാ​വ​വി​ശേ​ഷ​ത​ക​ളാ​യി​രി​ക്കും. അങ്ങനെ​യെ​ങ്കിൽ അതു നല്ലതു​ത​ന്നെ​യാണ്‌. എന്തു​കൊണ്ട്‌? മാധ്യ​മ​ങ്ങ​ളിൽ കാണു​ന്ന​വർ നിങ്ങ​ളെ​പ്പോ​ലു​ള്ള​വ​രല്ല. നിങ്ങൾ ഏതുതരം വ്യക്തി​യാ​യി​ത്തീ​ര​ണം എന്നതിന്റെ മാതൃ​ക​യും അല്ല. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ പറയു​ന്നത്‌?

 • മാധ്യ​മ​ങ്ങൾ മിക്ക​പ്പോ​ഴും ആണുങ്ങളെ അക്രമാ​സ​ക്ത​രും മത്സരി​ക​ളും ആയി ചിത്രീ​ക​രി​ക്കു​ന്നു. ടിവി​യി​ലും സിനി​മ​ക​ളി​ലും സ്‌പോർട്‌സി​ലും ഒക്കെ കാണുന്ന ജനപ്രി​യ​രാ​യ ആണുങ്ങൾ “പൊട്ടി​ത്തെ​റി​ക്കു​ന്ന, കൈക്ക​രു​ത്തു​ള്ള വ്യക്തി​ക​ളാണ്‌. ആണുങ്ങ​ളാ​യാൽ യാതൊ​രു മയവു​മി​ല്ലാ​ത്ത, മത്സരി​ക്കു​ന്ന വ്യക്തി​ക​ളാ​യി​രി​ക്ക​ണം എന്നതാണ്‌ അവ കൊടു​ക്കു​ന്ന സന്ദേശം” എന്ന്‌ ഒരു പുസ്‌ത​കം (Why Boys Don’t Talk—and Why It Matters) പറയുന്നു.

  ചിന്തി​ക്കാൻ: പെട്ടെന്നു പൊട്ടി​ത്തെ​റി​ക്കു​ന്ന ഒരു സ്വഭാ​വ​മാ​ണു നിങ്ങൾക്കു​ള്ള​തെ​ങ്കിൽ ഒരു നല്ല സുഹൃ​ത്തോ സഹപ്ര​വർത്ത​ക​നോ ഭർത്താ​വോ ആയിത്തീ​രാൻ നിങ്ങൾക്കു കഴിയു​മോ? ദേഷ്യം തോന്നു​മ്പോൾ അതു പ്രകടി​പ്പി​ക്കു​ന്ന​തി​നാ​ണോ അതോ നിയ​ന്ത്രി​ക്കു​ന്ന​തി​നാ​ണോ നിങ്ങൾക്കു കൂടുതൽ ശക്തി ആവശ്യ​മാ​യി​രി​ക്കു​ന്നത്‌? എന്തു ചെയ്യു​മ്പോ​ഴാ​യി​രി​ക്കും നിങ്ങൾ നല്ല ഒരു വ്യക്തി​യാ​ണെന്ന്‌ ആളുകൾ പറയു​ന്നത്‌?

  ബൈബിൾ പറയുന്നു: “ശാന്തനായ മനുഷ്യൻ ശക്തനാ​യ​വ​നെ​ക്കാൾ ശ്രേഷ്‌ഠൻ; കോപം നിയ​ന്ത്രി​ക്കു​ന്ന​വൻ ഒരു നഗരം പിടി​ച്ചെ​ടു​ക്കു​ന്ന​വ​നെ​ക്കാൾ മികച്ചവൻ.”—സുഭാ​ഷി​ത​ങ്ങൾ 16:32.

  കോപം നിയ​ന്ത്രി​ക്കാൻ നിങ്ങൾക്കു കഴിയു​ന്നെ​ങ്കിൽ നിങ്ങൾ ഒരു പോരാ​ളി​യെ​ക്കാൾ ശക്തനാണ്‌

 • ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളോട്‌ അമിത​താ​ത്‌പ​ര്യം ഉള്ളവരാ​യി മാധ്യ​മ​ങ്ങൾ ആണുങ്ങളെ ചിത്രീ​ക​രി​ക്കു​ന്നു. “വസ്‌ത്രം മാറുന്ന ലാഘവ​ത്തോ​ടെ​യാ​ണു സിനി​മ​ക​ളി​ലും ടെലി​വി​ഷൻ പരിപാ​ടി​ക​ളി​ലും ആണുങ്ങൾ കാമു​കി​മാ​രെ മാറു​ന്നത്‌” എന്ന്‌ 17 വയസ്സുള്ള ക്രിസ്‌ പറയുന്നു. 18 വയസ്സുള്ള ഗാരി ഒരു പടികൂ​ടി കടന്ന്‌ ചിന്തി​ക്കു​ന്നു: “മാധ്യ​മ​ങ്ങൾ ആൺകു​ട്ടി​ക​ളെ എപ്പോ​ഴും കാമാ​സ​ക്ത​രാ​യി​ട്ടാ​ണു ചിത്രീ​ക​രി​ക്കു​ന്നത്‌.” ഉദാഹ​ര​ണ​ത്തിന്‌, പാർട്ടി​ക​ളിൽ പങ്കെടു​ക്കു​ന്ന​തും മദ്യപി​ക്കു​ന്ന​തും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ടു​ന്ന​തും മാത്ര​മാണ്‌ ഒരു ആൺകു​ട്ടി​യു​ടെ ലക്ഷ്യങ്ങൾ എന്ന ആശയമാ​ണു ചില സിനി​മ​കൾ നൽകു​ന്നത്‌.

  ചിന്തി​ക്കാൻ: അങ്ങനെ​യു​ള്ള ഒരു പേര്‌ സമ്പാദി​ക്കാ​നാ​ണോ നിങ്ങൾ ആഗ്രഹി​ക്കു​ന്നത്‌? ഒരു നല്ല വ്യക്തി സ്‌ത്രീ​ക​ളെ ലൈം​ഗി​ക ഉപകര​ണ​മാ​യി​ട്ടാ​ണോ കാണു​ന്നത്‌, അതോ അവരോട്‌ ആദര​വോ​ടെ ഇടപെ​ടു​മോ?

  ബൈബിൾ പറയുന്നു: “വിശു​ദ്ധി​യി​ലും മാനത്തി​ലും സ്വന്തം ശരീരത്തെ വരുതി​യിൽ നിറു​ത്താൻ നിങ്ങൾ ഓരോ​രു​ത്ത​രും അറിഞ്ഞിരിക്കണം. . . . അനിയ​ന്ത്രി​ത​മാ​യ കാമാ​വേ​ശ​ത്തോ​ടെ ആർത്തി​പൂണ്ട്‌ നടക്കരുത്‌.”—1 തെസ്സ​ലോ​നി​ക്യർ 4:4, 5.

 • മാധ്യ​മ​ങ്ങൾ ആൺകു​ട്ടി​ക​ളെ ഉത്തരവാ​ദി​ത്വ​മി​ല്ലാ​ത്ത​വ​രാ​യി ചിത്രീ​ക​രി​ക്കു​ന്നു. പല ജനപ്രിയ സിനി​മ​ക​ളി​ലും ടെലി​വി​ഷൻ പരിപാ​ടി​ക​ളി​ലും കൗമാ​ര​ക്കാ​രാ​യ ആൺകു​ട്ടി​ക​ളെ മടിയ​ന്മാ​രും കഴിവി​ല്ലാ​ത്ത​വ​രും ആയിട്ടാ​ണു കാണി​ക്കു​ന്നത്‌. അതു​കൊ​ണ്ടാ​യി​രി​ക്കാം മുതിർന്ന​വ​രിൽ ചിലർക്ക്‌ ആൺകു​ട്ടി​ക​ളു​ടെ കഴിവിൽ വിശ്വാ​സ​മി​ല്ലാ​ത്തത്‌. നേരത്തെ പരാമർശി​ച്ച ഗാരി ഇങ്ങനെ പറയുന്നു: “16 വയസ്സാ​യ​പ്പോൾ ഞാൻ ഒരു ജോലി തേടി​യി​റ​ങ്ങി. പക്ഷേ സ്‌ത്രീ​ക​ളെ ജോലിക്ക്‌ എടുക്കാ​നാ​യി​രു​ന്നു എന്റെ പ്രദേ​ശ​ത്തു​ള്ള തൊഴി​ലു​ട​മ​കൾക്കു താത്‌പ​ര്യം. കാരണം എല്ലാ ആൺകു​ട്ടി​ക​ളും ഉത്തരവാ​ദി​ത്വ​മി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും ആണെന്ന്‌ അവർ ചിന്തിച്ചു.”

  ചിന്തി​ക്കാൻ: കൗമാ​ര​ക്കാ​രാ​യ എല്ലാ ആൺകു​ട്ടി​ക​ളും ഉത്തരവാ​ദി​ത്വ​മി​ല്ലാ​ത്ത​വ​രും വിശ്വ​സി​ക്കാൻ കൊള്ളാ​ത്ത​വ​രും ആണെന്നു ചിത്രീ​ക​രി​ക്കു​ന്ന​തു ശരിയാ​ണോ? നിങ്ങൾ വ്യത്യ​സ്‌ത​നാ​ണെന്ന്‌ എങ്ങനെ കാണി​ക്കാം?

  ബൈബിൾ പറയുന്നു: “നീ ചെറു​പ്പ​മാ​ണെന്ന കാരണ​ത്താൽ ആരും നിന്നെ വില കുറച്ച്‌ കാണാൻ അനുവ​ദി​ക്ക​രുത്‌. പകരം, സംസാ​ര​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സ്‌നേ​ഹ​ത്തി​ലും വിശ്വാ​സ​ത്തി​ലും നിർമ​ല​ത​യി​ലും വിശ്വ​സ്‌തർക്ക്‌ ഒരു മാതൃകയായിരിക്കുക.”—1 തിമൊ​ഥെ​യൊസ്‌ 4:12.

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 • മാധ്യ​മ​ങ്ങൾക്കു നിങ്ങളെ ശക്തമായി സ്വാധീ​നി​ക്കാ​നാ​കും. ഉദാഹ​ര​ണ​ത്തിന്‌, പുതി​യ​പു​തി​യ ഫാഷനു​കൾ അനുക​രി​ച്ചാൽ മാത്രമേ ആളുക​ളു​ടെ അംഗീ​കാ​രം നേടാൻ കഴിയു​ക​യു​ള്ളൂ എന്ന സന്ദേശ​മാ​ണു മാധ്യ​മ​ങ്ങൾ നൽകു​ന്നത്‌. 17 വയസ്സുള്ള കോളിൻ പറയുന്നു: “പെൺകു​ട്ടി​കൾ പുറകേ നടക്കണ​മെ​ങ്കിൽ ആണുങ്ങൾ ഏതുതരം വസ്‌ത്രം ധരിക്ക​ണ​മെ​ന്നു പരസ്യങ്ങൾ കാണി​ക്കു​ന്നു. അതു കണ്ടാൽ ആ വസ്‌ത്രം മേടി​ക്കാൻ നമുക്കു തോന്നും. ചില​പ്പോ​ഴൊ​ക്കെ ഞാനും അങ്ങനെ ചെയ്‌തി​ട്ടുണ്ട്‌.”

  ചിന്തി​ക്കാൻ: നിങ്ങളു​ടെ വസ്‌ത്ര​ധാ​ര​ണ​രീ​തി നിങ്ങൾ യഥാർഥ​ത്തിൽ ആരാ​ണെ​ന്നു കാണി​ക്കു​ന്ന തരത്തി​ലു​ള്ള​താ​ണോ, അതോ മറ്റുള്ള​വ​രെ അനുക​രി​ക്കു​ന്ന തരത്തി​ലു​ള്ള​താ​ണോ? ഫാഷന്റെ പുറകേ പോയാൽ ആർക്കാണ്‌ യഥാർഥ​ത്തിൽ ലാഭം?

  ബൈബിൾ പറയുന്നു: “ഈ വ്യവസ്ഥി​തി നിങ്ങളെ അതിന്റെ അച്ചിൽ വാർത്തെ​ടു​ക്കാൻ ഇനി സമ്മതി​ക്ക​രുത്‌”—റോമർ 12:2.

 • മാധ്യ​മ​ങ്ങ​ളി​ലു​ള്ള ആളുകളെ അനുക​രി​ക്കാ​നാ​ണു നിങ്ങൾ ശ്രമി​ക്കു​ന്ന​തെ​ങ്കിൽ പെൺകു​ട്ടി​കൾ നിങ്ങളെ ശ്രദ്ധി​ക്കാ​നു​ള്ള സാധ്യത കുറവാണ്‌. ചില പെൺകു​ട്ടി​ക​ളു​ടെ അഭി​പ്രാ​യ​ങ്ങൾ ശ്രദ്ധി​ക്കു​ക:

  • “മറ്റുള്ള​വ​രെ കാണി​ക്കാൻവേ​ണ്ടി കാര്യങ്ങൾ ചെയ്യുന്ന ആത്മവി​ശ്വാ​സം ഇല്ലാത്ത ഒരാ​ളെ​ക്കാൾ എനിക്ക്‌ ഇഷ്ടം, താൻ എങ്ങനെ​യാ​ണോ അങ്ങനെ​ത​ന്നെ ആയിരി​ക്കു​ന്ന ഒരാ​ളെ​യാണ്‌. മറ്റുള്ള​വ​രിൽ മതിപ്പു​ള​വാ​ക്കാൻ ശ്രമി​ക്കു​ന്ന ഒരു ആൺകുട്ടി ഒരു വിഡ്‌ഢി​യാ​ണെ​ന്നേ തോന്നു​ക​യു​ള്ളൂ.”—അന്ന.

  • “ഒന്നുകിൽ പുതി​യ​പു​തി​യ ഇലക്‌​ട്രോ​ണിക്‌ സാധനങ്ങൾ കൈയി​ലു​ണ്ടാ​യി​രി​ക്കണം; അല്ലെങ്കിൽ ശ്രദ്ധ ആകർഷി​ക്കു​ന്ന രീതി​യിൽ വസ്‌ത്രം ധരിക്കു​ക​യോ ഒരുങ്ങി നടക്കു​ക​യോ വേണം. എങ്കിലേ പെൺകു​ട്ടി​കൾ ശ്രദ്ധിക്കൂ എന്നാണു പരസ്യങ്ങൾ ആൺകു​ട്ടി​ക​ളെ പഠിപ്പി​ക്കു​ന്നത്‌. എന്നാൽ പെൺകു​ട്ടി​കൾ ഒരു പ്രായ​ത്തി​ലെ​ത്തു​മ്പോൾ ഇതൊ​ന്നും ശ്രദ്ധി​ക്കു​ക​യേ ഇല്ല. ഒരു വ്യക്തി​യു​ടെ സ്വഭാ​വ​വും മറ്റുള്ള​വ​രോട്‌ ഇടപെ​ടു​ന്ന വിധവും ആണ്‌ അവർ ശ്രദ്ധി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, സത്യസ​ന്ധ​രും വിശ്വ​സ്‌ത​രും ആയ ആണുങ്ങ​ളെ​യാ​ണു പെൺകു​ട്ടി​കൾക്ക്‌ ഇഷ്ടം.”—ഡാനി​യേല.

  • “‘കണ്ടാൽ കൊള്ളാ​വു​ന്ന ആണുങ്ങൾക്ക്‌’ മിക്ക​പ്പോ​ഴും താൻ വലിയ ആളാ​ണെ​ന്നു​ള്ള ഭാവമാ​യി​രി​ക്കും. അങ്ങനെ ഒരാളു​ടെ​കൂ​ടെ​യാ​യി​രി​ക്കാൻ എനിക്ക്‌ ഇഷ്ടമില്ല. നിങ്ങളാ​യി​രി​ക്കും ഈ ലോക​ത്തി​ലെ ഏറ്റവും സുന്ദരൻ. പക്ഷേ നിങ്ങളു​ടെ വ്യക്തി​ത്വ​ത്തിൽ ആ സൗന്ദര്യം ഇല്ലെങ്കിൽ പിന്നെ എല്ലാം പോയി.”—ഡയാന.

  ചിന്തി​ക്കാൻ: ‘യഹോ​വ​യ്‌ക്കും ജനത്തി​നും ശമു​വേ​ലി​നോ​ടു​ള്ള പ്രീതി വർധി​ച്ചു​കൊ​ണ്ടി​രു​ന്നു’ എന്നാണ്‌ ശമുവേൽ എന്ന ആൺകു​ട്ടി​യെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നത്‌. (1 ശമുവേൽ 2:26) അങ്ങനെ​യൊ​രു പേരു​ണ്ടാ​യി​രി​ക്കാൻ നിങ്ങൾ ഏതു ഗുണമാ​ണു വളർത്തേ​ണ്ടത്‌?

  ബൈബിൾ പറയുന്നു: “പുരു​ഷ​ത്വം കാണിക്കുക.”—1 കൊരിന്ത്യർ 16:13.

 നിങ്ങൾക്കു ചെയ്യാൻ കഴിയു​ന്നത്‌

 • മാധ്യ​മ​ങ്ങ​ളിൽ കാണുന്ന ആളുകളെ കണ്ണുമ​ടച്ച്‌ അനുക​രി​ക്കു​ന്ന​തി​നു പകരം ചിന്തി​ക്കു​ക. ബൈബിൾ പറയു​ന്ന​തു ശ്രദ്ധി​ക്കു​ക: “ജഡത്തിന്റെ മോഹം, കണ്ണിന്റെ മോഹം, വസ്‌തു​വ​ക​കൾ പൊങ്ങ​ച്ച​ത്തോ​ടെ പ്രദർശി​പ്പി​ക്കൽ ഇങ്ങനെ ലോക​ത്തി​ലു​ള്ള​തൊ​ന്നും പിതാവിൽനിന്നുള്ളതല്ല, ലോകത്തിൽനിന്നുള്ളതാണ്‌.”—1 യോഹന്നാൻ 2:16.

  നമ്മുടെ ഈ ആഗ്രഹ​ങ്ങ​ളെ മാധ്യ​മ​ങ്ങൾ ചൂഷണം ചെയ്യുന്നു, അത്തരം ആഗ്രഹങ്ങൾ സ്വാഭാ​വി​ക​മാ​ണെന്ന്‌ അവ ചിത്രീ​ക​രി​ക്കു​ന്നു. അതു​കൊണ്ട്‌ കാണുന്ന കാര്യങ്ങൾ കണ്ണുമ​ടച്ച്‌ സ്വീക​രി​ക്കു​ന്ന​തി​നു പകരം ചിന്തി​ക്കു​ക. പണമു​ണ്ടാ​ക്കു​ന്ന​തി​നു​വേണ്ടി കച്ചവട​ക്കാർ കണ്ടെത്തുന്ന വെറും തന്ത്രങ്ങൾ മാത്ര​മാ​യി​രി​ക്കും മിക്ക​പ്പോ​ഴും അവ.

 • സ്വന്തമായ ഒരു വ്യക്തി​ത്വ​മു​ണ്ടാ​യി​രി​ക്കുക. മാധ്യ​മ​ങ്ങ​ളിൽ കാണുന്ന ആളുകളെ അനുക​രി​ക്കു​ന്ന​തി​നു പകരം ബൈബി​ളി​ന്റെ ഈ തത്ത്വം ശ്രദ്ധി​ക്കു​ക: “പുതിയ വ്യക്തി​ത്വം ധരിക്കുക. ശരിയായ അറിവ്‌ നേടു​ന്ന​ത​നു​സ​രിച്ച്‌ ഈ വ്യക്തി​ത്വം അതിനെ സൃഷ്ടിച്ച ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യോ​ടു കൂടു​തൽക്കൂ​ടു​തൽ സാമ്യ​മു​ള്ള​താ​യി പുതുക്കപ്പെടുന്നു.”—കൊലോസ്യർ 3:10.

  ഈ ഉപദേശം അനുസ​രി​ക്കു​ന്ന​തി​നു ലേഖന​ത്തി​ന്റെ തുടക്ക​ത്തിൽ പറഞ്ഞ, നിങ്ങൾ അറിയ​പ്പെ​ടാൻ ആഗ്രഹി​ക്കു​ന്ന സ്വഭാ​വ​വി​ശേ​ഷ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക. ആ ഗുണങ്ങൾ വളർത്തി​യെ​ടു​ക്കാ​നോ അതിൽ പുരോ​ഗ​തി വരുത്താ​നോ ലക്ഷ്യം വെക്കുക.

 • മാതൃ​കാ​യോ​ഗ്യ​രാ​യ​വരെ കണ്ടെത്തുക. ബൈബിൾ പറയുന്നു: “ജ്ഞാനി​ക​ളു​ടെ​കൂ​ടെ നടക്കു​ന്ന​വൻ ജ്ഞാനി​യാ​കും.” (സുഭാഷിതങ്ങൾ 13:20) നിങ്ങളു​ടെ ജീവി​ത​ത്തിൽ ജ്ഞാനി​ക​ളാ​ണെ​ന്നു തെളി​യി​ച്ചി​ട്ടു​ള്ള പുരു​ഷ​ന്മാർ ആരൊ​ക്കെ​യാണ്‌? അതു ചില​പ്പോൾ നിങ്ങളു​ടെ കുടും​ബ​ത്തിൽ ഉള്ളവർത​ന്നെ​യാ​യി​രി​ക്കാം, നിങ്ങളു​ടെ അച്ഛനോ അങ്കിളോ. അല്ലെങ്കിൽ പക്വത​യെ​ത്തി​യ സുഹൃ​ത്തു​ക്ക​ളോ പരിച​യ​ക്കാ​രോ ഒക്കെ ആയിരി​ക്കാം. യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീ​യ​സ​ഭ​യിൽ മാതൃ​കാ​യോ​ഗ്യ​രാ​യ പുരു​ഷ​ന്മാ​രുണ്ട്‌. യുവാ​ക്കൾക്കു നല്ല മാതൃക വെച്ച തീത്തോ​സി​നെ​പ്പോ​ലുള്ള ആളുക​ളെ​ക്കു​റിച്ച്‌ ബൈബി​ളും പറയുന്നു.—തീത്തോസ്‌ 2:6-8.

  നിർദേ​ശം: ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളായ ഹാബേൽ, നോഹ, അബ്രാം, ശമുവേൽ, ഏലിയാവ്‌, യോനാ, യോ​സേഫ്‌, പത്രോസ്‌ തുടങ്ങിയ മാതൃ​കാ​യോ​ഗ്യ​രാ​യ പുരു​ഷ​ന്മാ​രെ​ക്കു​റിച്ച്‌ അവരുടെ വിശ്വാ​സം അനുക​രി​ക്കു​ക എന്ന പുസ്‌ത​കം ഉപയോ​ഗിച്ച്‌ പഠിക്കുക.