വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഗുരു​ത​ര​മാ​യ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടെ​ങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 2)

ഗുരു​ത​ര​മാ​യ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടെ​ങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 2)

 ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ പലതര​മുണ്ട്‌.

  •   ചിലരു​ടെ രോഗ​ല​ക്ഷ​ണ​ങ്ങൾ പുറമെ കാണാ​വു​ന്ന​വ​യാണ്‌. എന്നാൽ മറ്റുചി​ല​രു​ടേത്‌ ഉള്ളിൽ മാത്ര​മാ​യി​രി​ക്കും.

  •   ചില ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങൾ വല്ലപ്പോ​ഴും​മാ​ത്രം വരുന്ന​വ​യാണ്‌. എന്നാൽ വേറെ ചിലത്‌ വിട്ടു​മാ​റാ​ത്ത​താണ്‌, ഓരോ ദിവസ​വും രോഗ​ത്തി​ന്റെ ബുദ്ധി​മു​ട്ടു​ക​ളു​മാ​യി കഴി​യേ​ണ്ടി​വ​രും.

  •   ചില രോഗങ്ങൾ ചികി​ത്സി​ച്ചു​ഭേ​ദ​മാ​ക്കാൻ കഴിയും. എന്നാൽ വേറെ ചില രോഗ​ങ്ങൾക്കു ഫലപ്ര​ദ​മാ​യ ചികി​ത്സ​യി​ല്ല, അതു വഷളാ​യി​ക്കൊ​ണ്ടേ​യി​രി​ക്കും. രോഗി​യു​ടെ ജീവൻപോ​ലും അപകട​ത്തി​ലാ​യേ​ക്കാം.

 മുകളിൽ പറഞ്ഞി​രി​ക്കു​ന്ന തരത്തി​ലു​ള്ള എല്ലാ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും ചെറു​പ്പ​ക്കാർക്കും ഉണ്ടാകാ​റുണ്ട്‌. ഈ ലേഖന​ത്തിൽ, അങ്ങനെ​യു​ള്ള നാലു ചെറു​പ്പ​ക്കാ​രെ നമ്മൾ പരിച​യ​പ്പെ​ടും. നിങ്ങൾക്ക്‌ എന്തെങ്കി​ലും ആരോ​ഗ്യ​പ്ര​ശ്‌ന​മു​ണ്ടെ​ങ്കിൽ ഈ ചെറു​പ്പ​ക്കാ​രു​ടെ വാക്കുകൾ നിങ്ങളെ ആശ്വസി​പ്പി​ക്കും.

 ഗനെയ്‌ൽ

 എനിക്ക്‌ പരിമി​തി​ക​ളുണ്ട്‌ എന്ന്‌ അംഗീ​ക​രി​ക്കു​ന്ന​താണ്‌ ഏറ്റവും ബുദ്ധി​മു​ട്ടു​ള്ള ഒരു കാര്യം. ഒത്തിരി കാര്യങ്ങൾ ചെയ്യണ​മെന്ന്‌ എനിക്കുണ്ട്‌. പക്ഷേ ഓരോ ദിവസ​വും എനിക്ക്‌ എന്റെ ദുരവ​സ്ഥ​യു​മാ​യി പൊരു​ത്ത​പ്പെ​ടേ​ണ്ടി​വ​രു​ന്നു.

 നാഡി​ക​ളെ​യും പേശി​ക​ളെ​യും ബാധി​ക്കു​ന്ന ഒരു രോഗ​മാണ്‌ എനിക്ക്‌. അതായത്‌, തലച്ചോ​റിൽനിന്ന്‌ മറ്റു ശരീര​ഭാ​ഗ​ങ്ങ​ളി​ലേക്ക്‌ വിവരങ്ങൾ ശരിയാ​യി കൈമാ​റാൻപ​റ്റാ​ത്ത ഒരു അവസ്ഥ. ചില​പ്പോൾ ഞാൻ അടിമു​ടി വിറയ്‌ക്കാൻ തുടങ്ങും, അല്ലെങ്കിൽ തളർന്നു​പോ​കും. നടക്കുക, സംസാ​രി​ക്കു​ക, വായി​ക്കു​ക, എഴുതുക, മറ്റുള്ള​വ​രെ തിരി​ച്ച​റി​യു​ക ഇങ്ങനെ​യു​ള്ള സാധാരണ കാര്യ​ങ്ങൾപ്പോ​ലും എനിക്കു ബുദ്ധി​മു​ട്ടാണ്‌. തീരെ വയ്യാതാ​കു​മ്പോൾ സഭയിലെ മേൽവി​ചാ​ര​ക​ന്മാർ എന്നോ​ടൊ​പ്പം പ്രാർഥി​ക്കും. അപ്പോൾ എനിക്ക്‌ ഒരു ആശ്വാസം തോന്നും.

 എന്തെല്ലാം പ്രശ്‌ന​ങ്ങ​ളു​ണ്ടെ​ങ്കി​ലും, ദൈവ​മാ​യ യഹോവ എനിക്കു താങ്ങായി എന്റെകൂ​ടെ​യു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം. ദൈവത്തെ കഴിവി​ന്റെ പരമാ​വ​ധി സേവി​ക്കു​ന്ന​തിന്‌ എന്റെ രോഗം ഒരു തടസ്സമാ​കാൻ ഞാൻ ആഗ്രഹി​ക്കു​ന്നി​ല്ല. യഹോവ പെട്ടെ​ന്നു​ത​ന്നെ ഭൂമിയെ ഒരു പറുദീ​സ​യാ​ക്കു​മെ​ന്നും എല്ലാ ദുരി​ത​ങ്ങ​ളും അവസാ​നി​പ്പി​ക്കു​മെ​ന്നും ബൈബിൾ ഉറപ്പു​ത​രു​ന്നു. അതി​നെ​ക്കു​റിച്ച്‌ മറ്റുള്ള​വ​രെ പഠിപ്പി​ക്കു​ന്ന​തി​നാണ്‌ ഞാൻ ഏറ്റവും പ്രാധാ​ന്യം കൊടു​ക്കു​ന്നത്‌.—വെളി​പാട്‌ 21:1-4.

ചിന്തി​ക്കാൻ: ഗനെയ്‌ലി​നെ​പ്പോ​ലെ ഏതെല്ലാം വിധങ്ങ​ളിൽ നിങ്ങൾക്ക്‌ മറ്റുള്ള​വ​രോട്‌ അനുകമ്പ കാണി​ക്കാം?—1 കൊരി​ന്ത്യർ 10:24.

 സാക്കറി

 എനിക്കു 16 വയസ്സു​ള്ള​പ്പോൾ എന്റെ തലച്ചോ​റിൽ ഗുരു​ത​ര​മാ​യ ഒരുതരം കാൻസ​റാ​ണെ​ന്നു കണ്ടെത്തി. ഞാൻ എട്ടു മാസം കൂടിയേ ജീവി​ച്ചി​രി​ക്കൂ എന്നു ഡോക്‌ടർമാർ പറഞ്ഞു. അന്നു​തൊട്ട്‌ ഞാൻ ഒരു ജീവന്മരണ പോരാ​ട്ട​ത്തി​ലാണ്‌!

 തലച്ചോ​റി​ലെ മുഴകൾ കാരണം എന്റെ ശരീര​ത്തി​ന്റെ വലതു​വ​ശം മുഴുവൻ തളർന്നു​പോ​യി. നടക്കാൻപ​റ്റാ​ത്ത​തു​കൊണ്ട്‌, എപ്പോ​ഴും ആരെങ്കി​ലും എന്നെ നോക്കാൻ ഒപ്പം കാണും.

 രോഗം വഷളാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​കൊണ്ട്‌ ഇപ്പോൾ ശരിയാ​യി സംസാ​രി​ക്കാ​നും കഴിയാത്ത അവസ്ഥയാ​യി. ബാസ്‌ക​റ്റ്‌ബോ​ളും വോളി​ബോ​ളും ഒക്കെ കളിച്ചു​ന​ട​ന്നി​രു​ന്ന വളരെ ചുറു​ചു​റു​ക്കു​ള്ള ആളായി​രു​ന്നു ഞാൻ. യഹോ​വ​യു​ടെ സാക്ഷി​യാ​യി​രു​ന്ന​തു​കൊണ്ട്‌ ഞങ്ങളുടെ ശുശ്രൂ​ഷ​യി​ലും ഞാൻ ഉത്സാഹ​ത്തോ​ടെ പങ്കെടു​ത്തി​രു​ന്നു. നമ്മൾ ഒത്തിരി ഇഷ്ടപ്പെ​ടു​ന്ന കാര്യങ്ങൾ ചെയ്യാൻപ​റ്റാ​തെ വരു​മ്പോൾ എന്താണു തോന്നുക എന്നു വേറെ​യാർക്കും പറഞ്ഞാൽ മനസ്സി​ലാ​വി​ല്ല.

 യശയ്യ 57:15-ലെ വാക്കുകൾ എനിക്ക്‌ വലിയ ആശ്വാ​സ​മാണ്‌. ‘മനസ്സു തകർന്നി​രി​ക്കു​ന്ന​വ​രു​ടെ’ കൂടെ യഹോ​വ​യു​ണ്ടെ​ന്നും യഹോവ എനിക്കു​വേ​ണ്ടി കരുതു​ന്നെ​ന്നും ആ വാക്യം എനിക്ക്‌ ഉറപ്പു​ത​രു​ന്നു. അതു​പോ​ലെ, യശയ്യ 35:6-ഉം എനിക്ക്‌ ഇഷ്ടപ്പെട്ട വാക്യ​മാണ്‌. എനിക്കും നടക്കാൻ കഴിയു​മെ​ന്നും നല്ല ആരോ​ഗ്യ​ത്തോ​ടെ ദൈവത്തെ സേവി​ക്കാ​നാ​കു​മെ​ന്നും ആ വാക്യം എന്നെ ഓർമി​പ്പി​ക്കു​ന്നു.

 ചില​പ്പോ​ഴൊ​ക്കെ എന്റെ അസുഖം വല്ലാതെ വഷളാ​കും. പക്ഷേ അപ്പോ​ഴും യഹോവ എന്നെ താങ്ങു​മെന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. നിരാ​ശ​യി​ലാ​ഴ്‌ന്നു​പോ​കു​മ്പോ​ഴും മരിച്ചു​പോ​കു​മെന്ന പേടി തോന്നു​മ്പോ​ഴും ഒക്കെ അതെല്ലാം തുറന്നു​പ​റ​യാൻ എനിക്ക്‌ ഒരാളു​ണ്ട​ല്ലോ. പ്രാർഥ​ന​യി​ലൂ​ടെ ഞാൻ എല്ലാം എന്റെ ദൈവ​ത്തോ​ടു പറയും. ദൈവ​സ്‌നേ​ഹ​ത്തിൽനിന്ന്‌ എന്നെ വേർപെ​ടു​ത്താൻ ഒന്നിനു​മാ​വി​ല്ല.—റോമർ 8:39.

 ഈ അഭിമു​ഖം കഴിഞ്ഞ്‌ രണ്ടു മാസത്തി​നു ശേഷം, 18-ാമത്തെ വയസ്സിൽ സാക്കറി മരണമ​ട​ഞ്ഞു. ഭൂമി​യി​ലെ പറുദീ​സ​യി​ലേ​ക്കു വീണ്ടും ജീവ​നോ​ടെ എഴു​ന്നേ​റ്റു​വ​രു​മെന്ന ആ ദിവ്യ​വാ​ഗ്‌ദാ​ന​ത്തിൽ തന്റെ മരണം​വ​രെ സാക്കറിക്ക്‌ ഉറച്ച വിശ്വാ​സ​മു​ണ്ടാ​യി​രു​ന്നു.

ചിന്തി​ക്കാൻ: സാക്കറി​യെ​പ്പോ​ലെ, ദൈവ​സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ പ്രാർഥന നിങ്ങളെ എങ്ങനെ സഹായി​ക്കും?

 അനെയ്‌സ്‌

 എനിക്ക്‌ ഏതാനും ദിവസം മാത്രം പ്രായ​മു​ള്ള​പ്പോൾ എന്റെ തലച്ചോ​റിൽ രക്തസ്രാ​വം ഉണ്ടായി. അത്‌ എന്റെ ശരീരത്തെ മുഴുവൻ ബാധിച്ചു. പ്രത്യേ​കിച്ച്‌ എന്റെ കാലു​ക​ളെ.

 നടക്കാൻ സഹായി​ക്കു​ന്ന ഒരു ഉപകരണം ഉപയോ​ഗിച്ച്‌ ഇപ്പോൾ എനിക്ക്‌ കുറേശ്ശെ നടക്കാം. എന്നാലും മിക്കവാ​റും എനിക്ക്‌ വീൽചെ​യ​റി​ന്റെ സഹായം വേണ്ടി​വ​രും. കൈ​കൊണ്ട്‌ എഴുതു​ന്ന​തു​പോ​ലു​ള്ള കൊച്ചു​കൊ​ച്ചു കാര്യങ്ങൾ ചെയ്യു​മ്പോൾപ്പോ​ലും എന്റെ ശരീരം കോച്ചി​പ്പി​ടി​ക്കും.

 ആരോ​ഗ്യ​പ്ര​ശ്‌ന​ത്തി​ന്റെ ബുദ്ധി​മു​ട്ടു​കൾക്കു പുറമേ ചികി​ത്സ​യു​ടേ​താ​യ ബുദ്ധി​മു​ട്ടു​ക​ളും എനിക്കുണ്ട്‌. ഓർമ​വെച്ച കാലം​തൊട്ട്‌ ഓരോ ആഴ്‌ച​യും പലപ്രാ​വ​ശ്യം ഫിസി​യോ​തെ​റാ​പ്പി ചെയ്‌തു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അഞ്ചു വയസ്സു​ള്ള​പ്പോ​ഴാണ്‌ ആദ്യമാ​യി എനിക്ക്‌ ഒരു മേജർ ഓപ്പ​റേ​ഷൻ ചെയ്‌തത്‌. അതിനു ശേഷം പിന്നീട്‌ മൂന്നെണ്ണം കൂടെ നടത്തി. അതിൽ, അവസാ​ന​ത്തെ രണ്ട്‌ ശസ്‌ത്ര​ക്രി​യ​കൾ ആദ്യ​ത്തേ​തി​നെ​ക്കാൾ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. കാരണം ആരോ​ഗ്യം വീണ്ടെ​ടു​ക്കു​ന്ന​തു​വ​രെ 3 മാസം എനിക്ക്‌ വീട്ടിൽനിന്ന്‌ മാറി​നിൽക്കേ​ണ്ടി​വ​ന്നു.

 കുടും​ബാം​ഗ​ങ്ങൾ എന്നെ ഒരുപാട്‌ സഹായി​ച്ചു. മനസ്സു​മ​ടു​ത്തി​രി​ക്കു​മ്പോൾ ഞങ്ങൾ ഓരോ തമാശകൾ പറഞ്ഞ്‌ ചിരി​ക്കും. എന്റെ അമ്മയും സഹോ​ദ​രി​മാ​രും എന്നെ നന്നായി ഒരുക്കും, എനിക്കു സ്വന്തമാ​യി അതൊ​ന്നും ചെയ്യാൻപ​റ്റി​ല്ല​ല്ലോ. നല്ല പൊക്ക​മു​ള്ള ചെരു​പ്പൊ​ന്നും ഇടാൻ പറ്റില്ല​ല്ലോ എന്നൊക്കെ ചില​പ്പോൾ തോന്നും. പക്ഷേ കുട്ടി​യാ​യി​രു​ന്ന​പ്പോൾ ഒരിക്കൽ ചെരുപ്പ്‌ കൈയിൽ ഇട്ട്‌ മുട്ടു​കു​ത്തി​ന​ടന്ന്‌ എന്റെ ആ ആഗ്രഹം ഞാൻ സാധി​ച്ചെ​ടു​ത്തു. അതും​പ​റഞ്ഞ്‌ ഞങ്ങൾ എത്ര ചിരി​ച്ചെ​ന്നോ!

 എനിക്ക്‌ അതിർവ​ര​മ്പു​കൾ തീർക്കാൻ എന്റെ സാഹച​ര്യ​ത്തെ ഞാൻ അനുവ​ദി​ക്കാ​റി​ല്ല. ഞാൻ പുതിയ ഭാഷകൾ പഠിക്കും. പിന്നെ, നീന്തൽ എനിക്ക്‌ വളരെ ഇഷ്ടമാണ്‌. സർഫി​ങ്ങും സ്‌നോ​ബോർഡി​ങ്ങും പോലുള്ള കളികൾ കളിക്കാൻപ​റ്റാ​ത്ത കുറവ്‌ ഞാൻ അങ്ങനെ തീർക്കും. ഞാൻ ഒരു യഹോ​വ​യു​ടെ സാക്ഷി​യാണ്‌. എന്റെ വിശ്വാ​സം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ച്ചു​കൊണ്ട്‌ ശുശ്രൂ​ഷ​യ്‌ക്കു പോകു​ന്ന​തും ഞാൻ ഒത്തിരി ആസ്വദി​ക്കു​ന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ആളുകൾ നന്നായി ശ്രദ്ധി​ക്കു​ന്ന​താ​യി എനിക്കു തോന്നി​യി​ട്ടുണ്ട്‌.

 എന്റെ ഈ അവസ്ഥ താത്‌കാ​ലി​ക​മാ​ണെന്ന്‌ മാതാ​പി​താ​ക്കൾ ഞാൻ കുഞ്ഞാ​യി​രി​ക്കു​മ്പോൾതൊട്ട്‌ എന്നെ പഠിപ്പി​ച്ചി​ട്ടുണ്ട്‌. അന്നുമു​തൽ ഞാൻ യഹോ​വ​യി​ലും, എന്റേതുൾപ്പെ​ടെ ഭൂമി​യി​ലെ എല്ലാവ​രു​ടെ​യും കഷ്ടപ്പാ​ടു​കൾ മാറ്റു​മെന്ന യഹോ​വ​യു​ടെ വാഗ്‌ദാ​ന​ത്തി​ലും ശക്തമായ വിശ്വാ​സം വളർത്തി​യെ​ടു​ത്തി​രി​ക്കു​ന്നു. മുന്നോ​ട്ടു​പോ​കാൻ ആ വിശ്വാ​സ​മാണ്‌ എനിക്കു ശക്തി തരുന്നത്‌.—വെളി​പാട്‌ 21:3, 4.

ചിന്തി​ക്കാൻ: അനെയ്‌സി​നെ​പ്പോ​ലെ നിങ്ങൾക്കും എങ്ങനെ​യാണ്‌ ആരോ​ഗ്യ​പ്ര​ശ്‌ന​വു​മാ​യി പൊരു​ത്ത​പ്പെ​ട്ടു​കൊണ്ട്‌ മുന്നോ​ട്ടു​പോ​കാൻ കഴിയുക?

 ജൂലിയാന

 ഹൃദയ​ത്തെ​യും ശ്വാസ​കോ​ശ​ത്തെ​യും രക്തത്തെ​യും ബാധി​ക്കു​ന്ന വേദനാ​ക​ര​മാ​യ ഒരു രോഗ​മാണ്‌ (ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ) എനിക്ക്‌. അത്‌ ഇപ്പോൾത്ത​ന്നെ എന്റെ വൃക്കകളെ ബാധി​ച്ചി​രി​ക്കു​ക​യാണ്‌.

 10 വയസ്സു​ള്ള​പ്പോ​ഴാണ്‌ എനിക്ക്‌ ലൂപസ്‌ എന്ന രോഗ​മാ​ണെ​ന്നു കണ്ടുപി​ടി​ച്ചത്‌. വേദന, കടുത്ത തളർച്ച, വൈകാ​രി​ക ഏറ്റക്കു​റ​ച്ചി​ലു​കൾ എന്നിവ​യെ​ല്ലാം രോഗ​ത്തി​ന്റെ ഭാഗമാണ്‌. ഒന്നിനും കൊള്ളാ​ത്ത​വ​ളാ​ണെന്ന തോന്നൽ ചില​പ്പോ​ഴൊ​ക്കെ എന്നെ വേട്ടയാ​ടാ​റുണ്ട്‌.

 എനിക്ക്‌ 13 വയസ്സു​ള്ള​പ്പോൾ യഹോ​വ​യു​ടെ സാക്ഷി​ക​ളി​ലൊ​രാൾ ഞങ്ങളുടെ വീട്ടിൽ വന്നു. ആ സഹോ​ദ​രി യശയ്യ 41:10 എന്നെ വായി​ച്ചു​കേൾപ്പി​ച്ചു: “പേടി​ക്കേ​ണ്ടാ, ഞാൻ നിന്റെ​കൂ​ടെ​യുണ്ട്‌. . . . എന്റെ നീതി​യു​ള്ള വല​ങ്കൈ​കൊണ്ട്‌ ഞാൻ നിന്നെ മുറുകെ പിടി​ക്കും.” അങ്ങനെ ഞാൻ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. ഇപ്പോൾ എട്ടു വർഷം കഴിഞ്ഞി​രി​ക്കു​ന്നു. ഇന്ന്‌ ഞാൻ യഹോ​വ​യെ മുഴു​ഹൃ​ദ​യ​ത്തോ​ടെ സേവി​ക്കു​ന്നു. എന്റെ രോഗം എന്നെ നിയ​ന്ത്രി​ക്കാൻ അനുവ​ദി​ക്കി​ല്ലെ​ന്നു ഞാൻ ഉറച്ച തീരു​മാ​ന​മെ​ടു​ത്തി​രി​ക്കു​ന്നു. യഹോവ എനിക്ക്‌ “അസാധാ​ര​ണ​ശ​ക്തി” നൽകു​ന്ന​താ​യി പലപ്പോ​ഴും എനിക്കു തോന്നി​യി​ട്ടുണ്ട്‌. സന്തോഷം നിലനി​റു​ത്താൻ അത്‌ എന്നെ സഹായി​ക്കു​ന്നു.—2 കൊരി​ന്ത്യർ 4:7.

ചിന്തി​ക്കാൻ: ജൂലി​യാ​ന​യെ​പ്പോ​ലെ സന്തോഷം നിലനി​റു​ത്താൻ യശയ്യ 41:10 നിങ്ങളെ സഹായി​ക്കു​ന്നത്‌ എങ്ങനെ?