വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

ഗുരുതരമായ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മുണ്ടെങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)

ഗുരുതരമായ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​മുണ്ടെങ്കിൽ എനിക്ക്‌ എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)

 ഗുരു​ത​ര​മാ​യ ഒരു ആരോ​ഗ്യ​പ്ര​ശ്‌ന​വു​മാ​യി മല്ലിട്ട്‌ ജീവി​ക്കു​ന്ന ഏതെങ്കി​ലും ചെറു​പ്പ​ക്കാ​രെ നിങ്ങൾക്ക്‌ അറിയാ​മോ? നിങ്ങൾക്ക്‌ അങ്ങനെ​യു​ള്ള എന്തെങ്കി​ലും വൈക​ല്യ​മോ ആരോ​ഗ്യ​പ്ര​ശ്‌ന​മോ ഉണ്ടോ? അതു കാരണം, സമപ്രാ​യ​ക്കാ​രാ​യ ആളുകൾ ആസ്വദി​ക്കു​ന്ന പല കാര്യ​ങ്ങ​ളും നിങ്ങൾക്ക്‌ ആസ്വദി​ക്കാൻ പറ്റാതെ വരുന്നു​ണ്ടോ?

 അങ്ങനെ​യാ​ണെ​ങ്കിൽ, സ്വാഭാ​വി​ക​മാ​യും നിങ്ങൾക്ക്‌ ചില​പ്പോ​ഴൊ​ക്കെ നിരാശ തോന്നി​യേ​ക്കാം. എന്തായാ​ലും, ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന, ആശ്വാസം തരുന്ന രണ്ടു കാര്യങ്ങൾ നമുക്കു നോക്കാം.

  •   നിങ്ങളു​ടെ സ്രഷ്ടാ​വാ​യ യഹോ​വ​യ്‌ക്കു നിങ്ങളു​ടെ സാഹച​ര്യം നന്നായി അറിയാം. അതു മാത്രമല്ല, ‘ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാണ്‌.’—1 പത്രോസ്‌ 5:7.

  •   എല്ലാ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും തുടച്ചു​നീ​ക്കു​ക എന്നതാണ്‌ യഹോ​വ​യു​ടെ ഉദ്ദേശ്യം! ബൈബി​ളിൽ യശയ്യ 33:24, വെളി​പാട്‌ 21:1-4 എന്നീ വാക്യ​ങ്ങ​ളിൽ ഇക്കാര്യം പറയു​ന്നുണ്ട്‌.

 ദൈവ​ത്തി​ലും ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ങ്ങ​ളി​ലും ഉള്ള വിശ്വാ​സം, ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​മാ​യി മുന്നോ​ട്ടു​പോ​കാൻ അനേകം ചെറു​പ്പ​ക്കാ​രെ സഹായി​ച്ചി​ട്ടുണ്ട്‌. നാല്‌ ഉദാഹ​ര​ണ​ങ്ങൾ നോക്കാം.

 എയ്‌മി

 എനിക്കു 11 വയസ്സാ​യ​പ്പോ​ഴേ​ക്കും എന്റെ ജീവിതം ഒരു ചക്രക്ക​സേ​ര​യിൽ മാത്ര​മാ​യി ഒതുങ്ങി. എനിക്ക്‌ ചെറിയ കാര്യ​ങ്ങൾപ്പോ​ലും ഒറ്റയ്‌ക്കു ചെയ്യാ​നാ​വി​ല്ല, ഒരു ചെറിയ സാധനം പോലും തനിയെ എടുക്കാ​നു​മാ​വി​ല്ല.

 അഞ്ച്‌ വയസ്സു​ള്ള​പ്പോൾ എനിക്ക്‌ ഗുരു​ത​ര​മാ​യ ഒരു പേശീ​രോ​ഗം ബാധിച്ചു. അത്‌ ഒന്നി​നൊന്ന്‌ വഷളാ​കു​ന്ന, ജീവി​ത​ത്തെ​യാ​കെ പരിമി​ത​പ്പെ​ടു​ത്തു​ന്ന ഒരു രോഗ​മാണ്‌. എന്റെ പ്രായ​ത്തി​ലു​ള്ള ആളുകൾ ചെയ്യുന്ന കാര്യ​ങ്ങ​ളൊ​ന്നും എനിക്കു ചെയ്യാ​നാ​വി​ല്ല​ല്ലോ എന്നോർക്കു​മ്പോൾ എനിക്ക്‌ ആകെ നിരാശ തോന്നും. പക്ഷേ എന്റെ അച്ഛനും അമ്മയും സഭയി​ലു​ള്ള​വ​രു​മെ​ല്ലാം എനിക്ക്‌ ശാരീ​രി​ക​വും വൈകാ​രി​ക​വും ആത്മീയ​വും ആയ എല്ലാ പിന്തു​ണ​യും തരുന്നുണ്ട്‌. ഞാൻ ഒരു മുഴു​സ​മ​യ​സേ​വി​ക​യാണ്‌. ഞാൻ നടത്തുന്ന ബൈബിൾപ​ഠ​ന​ങ്ങൾക്ക്‌ സഹോ​ദ​ര​ങ്ങൾ മിക്ക​പ്പോ​ഴും എന്റെ കൂടെ ഇരിക്കാ​റുണ്ട്‌.

 ഓരോ ദിവസ​ത്തി​നും അതി​ന്റേ​താ​യ ഉത്‌ക​ണ്‌ഠ​ക​ളുണ്ട്‌ എന്നാണ​ല്ലോ യേശു പറഞ്ഞത്‌. (മത്തായി 6:34) അതു​കൊണ്ട്‌ ഞാൻ ഒരോ ദിവസ​ത്തെ​യും ഒറ്റയ്‌ക്കൊ​റ്റ​യ്‌ക്കാ​ണു നേരി​ടു​ന്നത്‌. ഓരോ ദിവസ​വും എനിക്ക്‌ ചെയ്യാൻ കഴിയുന്ന ഒരു കാര്യം ഞാൻ ലക്ഷ്യം വെക്കും. എന്നെ ബലഹീ​ന​യാ​ക്കു​ന്ന ഈ രോഗ​ത്തിൽനിന്ന്‌ മോചി​ത​യാ​യി ഒരു ‘യഥാർഥ​ജീ​വി​തം’ ആസ്വദി​ക്കാ​നാ​കു​ന്ന ദൈവ​ത്തി​ന്റെ ആ പുതിയ ലോക​ത്തി​നു​വേ​ണ്ടി​യാണ്‌ ഞാൻ കാത്തു​കാ​ത്തി​രി​ക്കു​ന്നത്‌. —1 തിമൊ​ഥെ​യൊസ്‌ 6:19.

  ചിന്തി​ക്കാൻ: “എത്തി​ച്ചേ​രാ​നാ​കു​ന്ന ലക്ഷ്യങ്ങൾ” വെച്ചത്‌ എയ്‌മി​യെ സഹായി​ച്ചു. നിങ്ങൾക്കും അങ്ങനെ ചെയ്‌തു​കൂ​ടെ? —1 കൊരി​ന്ത്യർ 9:26.

 മാത്യോ

 എനിക്ക്‌ ആറ്‌ വയസ്സു​ള്ള​പ്പോൾ കടുത്ത പുറം​വേ​ദന തുടങ്ങി. ആദ്യം ഡോക്‌ടർമാർ പറഞ്ഞു അത്‌ വളർച്ച​യു​ടെ ഭാഗമാ​യി ഉണ്ടാകുന്ന സാധാരണ വേദന​യാ​ണെന്ന്‌. എന്നാൽ ഒരു വർഷം കഴിഞ്ഞ​പ്പോൾ എന്റെ നട്ടെല്ലിൽ ഒരു മുഴ കണ്ടെത്തി.

 അങ്ങനെ എന്നെ ഒരു ശസ്‌ത്ര​ക്രി​യ​യ്‌ക്കു വിധേ​യ​നാ​ക്കി. പക്ഷേ മുഴയു​ടെ 40 ശതമാനം മാത്രമേ നീക്കം ചെയ്യാ​നാ​യു​ള്ളൂ. പിന്നെ രണ്ടു മാസം കഴിഞ്ഞ​പ്പോ​ഴേ​ക്കും ആ മുഴ വീണ്ടും വളർന്നു​വ​ലു​താ​യി! പിന്നീട്‌ ഇങ്ങോട്ട്‌ എന്റെ ജീവി​ത​മാ​കെ കണക്കി​ല്ലാ​ത്ത വൈദ്യ​പ​രി​ശോ​ധ​ന​ക​ളു​ടെ​യും ചികി​ത്സ​ക​ളു​ടെ​യും നിരാശ നിറഞ്ഞ നിമി​ഷ​ങ്ങ​ളു​ടെ​യും ഒരു പടയോ​ട്ടം തന്നെയാ​യി!

 ചില​പ്പോ​ഴൊ​ക്കെ ദേഹമാ​സ​ക​ലം കത്തി​കൊണ്ട്‌ കുത്തു​ന്ന​തു​പോ​ല​യു​ള്ള വേദന വരും. മുതു​കി​ലും നെഞ്ചി​ലും ആണ്‌ ഏറ്റവും വേദന. പക്ഷേ എന്നാലും എന്റെ ഈ നിസ്സഹാ​യാ​വസ്ഥ എന്നെ കാർന്നു​തി​ന്നാൻ ഞാൻ അനുവ​ദി​ക്കാ​റി​ല്ല. മറ്റുള്ള​വ​രും വേദന നിറഞ്ഞ പല അനുഭ​വ​ങ്ങ​ളി​ലൂ​ടെ​യും കടന്നു​പോ​കു​ന്നു​ണ്ടെ​ന്നും, എന്നിട്ടും അവർക്ക്‌ ശുഭക​ര​മാ​യ ഒരു മനോ​ഭാ​വം നിലനി​റു​ത്താൻ കഴിയു​ന്നു​ണ്ടെ​ന്നും ഞാൻ എപ്പോ​ഴും ഓർക്കും. എന്നാൽ ഇതി​ലെ​ല്ലാം ഉപരി​യാ​യി, എല്ലാ കഷ്ടപ്പാ​ടു​ക​ളും തുടച്ചു​നീ​ക്കു​മെന്ന തന്റെ വാഗ്‌ദാ​നം യഹോവ നിറ​വേ​റ്റും എന്ന എന്റെ ശക്തമായ ബോധ്യ​മാണ്‌ ബലം തന്ന്‌ എന്നെ പിടി​ച്ചു​നി​റു​ത്തു​ന്നത്‌. —വെളി​പാട്‌ 21:4.

  ചിന്തി​ക്കാൻ: മാത്യോ​യെ സഹായി​ച്ചത്‌ എന്താ​ണെ​ന്നു കേട്ടില്ലേ? കഷ്ടപ്പാ​ടു​കൾ തുടച്ചു​നീ​ക്കും എന്ന ദൈവ​ത്തി​ന്റെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ ചിന്തിക്കുന്നത്‌, സഹിച്ചു​നിൽക്കാൻ നിങ്ങളെ എങ്ങനെ​യൊ​ക്കെ സഹായി​ക്കും? —യശയ്യ 65:17.

 ബ്രൂണ

 എന്റെ രോഗ​ത്തിന്‌, പുറമേ കാണാ​വു​ന്ന ലക്ഷണങ്ങ​ളൊ​ന്നു​മി​ല്ല. അതു​കൊണ്ട്‌ ഞാൻ ഒരു മടിച്ചി​യാ​ണെ​ന്നാ​യി​രി​ക്കും പലരു​ടെ​യും വിചാരം. ശരിക്കും പറഞ്ഞാൽ, വീട്ടു​കാ​ര്യ​ങ്ങൾ ചെയ്യു​ന്ന​തും പഠിക്കു​ന്ന​തും, എന്തിന്‌, കട്ടിലിൽനിന്ന്‌ ഒന്ന്‌ എഴു​ന്നേൽക്കു​ന്ന​തു​പോ​ലും എനിക്കു പ്രയാ​സ​മാണ്‌!

 16 വയസ്സു​ള്ള​പ്പോൾ എനിക്ക്‌ മൾട്ടി​പ്പിൾ സ്‌ക്ലീ​റോ​സിസ്‌ എന്ന ഒരുതരം നാഡീ​രോ​ഗ​മാ​ണെ​ന്നു കണ്ടെത്തി. ഒന്നി​നൊന്ന്‌ വഷളാ​കു​ന്ന, ആകെ തളർത്തി​ക്ക​ള​യു​ന്ന ഒരു രോഗ​മാണ്‌ ഇത്‌. ജോലി ചെയ്യാ​നോ ഞാൻ ആഗ്രഹി​ക്കു​ന്ന അളവിൽ ക്രിസ്‌തീ​യ പ്രവർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​നോ എനിക്കു കഴിയില്ല. “ദൈവം നിങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തയു​ള്ള​വ​നാ​യ​തു​കൊണ്ട്‌ നിങ്ങളു​ടെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും ദൈവ​ത്തി​ന്റെ മേൽ ഇടുക” എന്ന 1 പത്രോസ്‌ 5:7-ാം വാക്യം ഞാൻ കൂടെ​ക്കൂ​ടെ വായി​ക്കും. യഹോവ നമുക്ക്‌ ഓരോ​രു​ത്തർക്കും​വേണ്ടി വ്യക്തി​പ​ര​മാ​യി കരുതു​ന്നെന്ന്‌ ഓർക്കു​ന്നത്‌ എനിക്ക്‌ ഒരുപാട്‌ ശക്തി തരുന്നു. ബലം ചോർന്നു​പോ​കാ​തെ പിടി​ച്ചു​നിൽക്കാൻ ആ ചിന്ത ഇന്നോളം എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.

ചിന്തി​ക്കാൻ: ബ്രൂണ ചെയ്യു​ന്ന​തു​പോ​ലെ എല്ലാ ഉത്‌ക​ണ്‌ഠ​ക​ളും യഹോ​വ​യു​ടെ മേൽ ഇടുന്നത്‌ നിങ്ങളെ എങ്ങനെ​യൊ​ക്കെ സഹായി​ക്കും?—സങ്കീർത്ത​നം 55:22.

 ആൻഡ്രേ

 ചില ആളുകൾ ഒരു കുട്ടി​യോ​ടെ​ന്ന​പോ​ലെ​യാണ്‌ എന്നോട്‌ ഇടപെ​ടു​ന്നത്‌. അവരെ പറഞ്ഞി​ട്ടും കാര്യ​മി​ല്ല. കാരണം എന്നെ കണ്ടാൽ ഒരു കൊച്ചു​കു​ട്ടി​യാ​ണെന്നേ തോന്നൂ.

 രണ്ടു വയസ്സു​ള്ള​പ്പോൾ എനിക്ക്‌ ഒരു അപൂർവ​ത​രം കാൻസ​റാ​ണെ​ന്നു കണ്ടെത്തി. നട്ടെല്ലിൽ തുടങ്ങിയ രോഗം തലച്ചോർവ​രെ വ്യാപി​ച്ചി​രു​ന്നു. രോഗത്തെ നിയ​ന്ത്രി​ക്കാൻ ഒരു പരിധി​വ​രെ ഡോക്‌ടർമാർക്കു കഴിഞ്ഞു. പക്ഷേ ചികിത്സ എന്റെ വളർച്ചയെ ബാധിച്ചു. ഇന്ന്‌ എനിക്ക്‌ 1.37 മീറ്റർ (4 അടി 6 ഇഞ്ച്‌) ഉയരം മാത്രമേ ഉള്ളൂ. എനിക്ക്‌ 18 വയസ്സു​ണ്ടെ​ന്നു പറയു​മ്പോൾ ആളുക​ളു​ടെ വിചാരം ഞാൻ കള്ളം പറയു​ക​യാ​ണെ​ന്നാ!

 ക്രിസ്‌തീ​യ​സ​ഭ​യിൽ ആളുകൾ വളരെ മാന്യ​മാ​യി​ട്ടാണ്‌ എന്നോട്‌ ഇടപെ​ടു​ന്നത്‌. സ്‌കൂ​ളി​ലാ​യി​രു​ന്ന​പ്പോൾ കുട്ടികൾ എന്നെ പൊട്ടൻക​ളി​പ്പി​ക്കു​മാ​യി​രു​ന്നു. പക്ഷേ സഭയി​ലാ​രും എന്നോട്‌ അങ്ങനെ​യൊ​ന്നും ചെയ്‌തി​ട്ടി​ല്ല. എന്റെ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ ഒരു ശുഭചിന്ത നിലനി​റു​ത്താൻ ഞാൻ പ്രത്യേ​കം ശ്രദ്ധി​ക്കാ​റുണ്ട്‌. എന്തായാ​ലും ഒരു മനുഷ്യ​നു കിട്ടാ​വു​ന്ന ഏറ്റവും നല്ല കാര്യം എനിക്കു കിട്ടി​യി​ട്ടുണ്ട്‌—യഹോ​വ​യെ​ക്കു​റി​ച്ചു​ള്ള അറിവ്‌! എന്തൊക്കെ സഹി​ക്കേ​ണ്ടി​വ​ന്നാ​ലും ഓരോ കാൽവെ​യ്‌പി​ലും യഹോവ എന്റെ കൂടെ​യുണ്ട്‌ എന്ന്‌ എനിക്ക്‌ ഉറപ്പാണ്‌. യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന അതുല്യ​മാ​യ ആ പുതിയ ലോക​ത്തെ​ക്കു​റിച്ച്‌ ഓർക്കു​ന്നത്‌ സന്തോഷം നിലനി​റു​ത്താൻ എന്നെ സഹായി​ക്കു​ന്നു.—യശയ്യ 33:24.

  ചിന്തി​ക്കാൻ: യഹോ​വ​യെ​ക്കു​റി​ച്ചു​ള്ള അറിവാണ്‌ “ഒരു മനുഷ്യ​നു കിട്ടാ​വു​ന്ന ഏറ്റവും നല്ല കാര്യം” എന്ന ആൻ​ഡ്രേ​യു​ടെ വാക്കുകൾ ശരിയാ​ണെ​ന്നു പറയാൻ കഴിയു​ന്നത്‌ എന്തു​കൊണ്ട്‌?—യോഹ​ന്നാൻ 17:3.