വിവരങ്ങള്‍ കാണിക്കുക

എനിക്ക്‌ അശ്ലീലം വീക്ഷി​ക്കു​ന്ന ഒരു ശീലമു​ണ്ടെ​ങ്കി​ലോ?

എനിക്ക്‌ അശ്ലീലം വീക്ഷി​ക്കു​ന്ന ഒരു ശീലമു​ണ്ടെ​ങ്കി​ലോ?

നിങ്ങൾക്കു ചെയ്യാ​വു​ന്നത്‌

 അശ്ലീല​ത്തിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌ എന്താ​ണെ​ന്നു മനസ്സി​ലാ​ക്കു​ക. മാന്യ​വും ആദരണീ​യ​വും ആയി കണക്കാ​ക്കാൻ ദൈവം തന്ന ഒരു സമ്മാനത്തെ അശ്ലീല​ത്തി​ലൂ​ടെ ഏറ്റവും തരംതാഴ്‌ന്ന​താ​ക്കു​ന്നു. ഇതു തിരി​ച്ച​റി​യു​ന്നത്‌ ‘ദോഷത്തെ വെറുക്കാൻ’ നിങ്ങളെ സഹായി​ക്കും.—സങ്കീർത്ത​നം 97:10.

 വരും​വ​രായ്‌ക​ക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക. അശ്ലീല​രം​ഗ​ങ്ങൾ അതിൽ അഭിന​യി​ച്ചി​രി​ക്കു​ന്ന​വരെ വില​കെ​ട്ട​വ​രാ​ക്കു​ന്നു. അതു കാണു​ന്ന​വ​രു​ടെ കാര്യ​വും അങ്ങനെ​ത​ന്നെ. അതു​കൊ​ണ്ടു​ത​ന്നെ ബൈബിൾ ഈ ഉപദേശം തരുന്നു: “വിവേ​ക​മു​ള്ള​വൻ അ​നർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.”—സദൃശ​വാ​ക്യ​ങ്ങൾ 22:3.

 ഉറച്ച തീരു​മാ​ന​മെ​ടു​ക്കു​ക. “കാമ​ത്തോ​ടെ ഒരു പെൺകു​ട്ടി​യെ നോക്കി​ല്ലെന്ന്‌ ഞാൻ എന്നോ​ടു​ത​ന്നെ സത്യം ചെയ്‌തി​രി​ക്കു​ന്നു.” (ഇയ്യോബ്‌ 31:1, ടുഡേയ്‌സ്‌ ഇംഗ്ലീഷ്‌ ഭാഷാന്തരം) നിങ്ങൾക്കെ​ടു​ക്കാ​വു​ന്ന ചില ഉറച്ച തീ​രു​മാ​ന​ങ്ങൾ ഇവയാണ്‌:

  •  ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾ ഞാൻ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കി​ല്ല.

  •  പെട്ടെന്ന്‌ എന്തെങ്കി​ലും അശ്ലീല​രം​ഗ​ങ്ങ​ളു​ള്ള ഏതെങ്കി​ലും ലിങ്കു​ക​ളോ സൈറ്റു​ക​ളോ പോപ്‌-അപ്പ്‌ ചെയ്‌താൽ നോക്കാ​തെ​ത​ന്നെ ഞാൻ അതു മാറ്റി​ക്ക​ള​യും.

  •  വീണ്ടും ആ കെണി​യിൽ വീണു​പോ​യാൽ പക്വത​യു​ള്ള ഒരു സുഹൃ​ത്തി​നോ​ടു സംസാ​രി​ക്കും.

അശ്ലീലം നിങ്ങളെ ഊരാ​ക്കു​രു​ക്കി​ലാ​ക്കും—എത്ര​യേ​റെ സമയം അതു കാണു​ന്നു​വോ അത്ര​യേ​റെ ബുദ്ധി​മു​ട്ടാ​യി​രി​ക്കും അതിൽനിന്ന്‌ പുറത്തുകടക്കാൻ

 പ്രാർഥി​ക്കു​ക. ‘വ്യാജത്തെ നോക്കാ​ത​വ​ണ്ണം എന്റെ കണ്ണുകളെ തിരി​ക്കേ​ണ​മേ’ എന്നു സങ്കീർത്ത​ന​ക്കാ​രൻ ദൈവ​മാ​യ യഹോ​വ​യോ​ടു കേണ​പേ​ക്ഷി​ച്ചു. (സങ്കീർത്തനം 119:37) നിങ്ങൾ വിജയി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു. അതു​കൊ​ണ്ട്‌, പ്രാർഥി​ച്ചാൽ ശരിയാ​യ​തു ചെയ്യാ​നു​ള്ള ശക്തി ദൈവം തരും!—ഫിലി​പ്പി​യർ 4:13.

 ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക. നിങ്ങൾക്കു മനസ്സു​തു​റന്ന്‌ സംസാ​രി​ക്കാൻ കഴിയുന്ന ഒരു സുഹൃ​ത്തു​ണ്ടാ​യി​രി​ക്കു​ന്നതു മിക്ക​പ്പോ​ഴും ഈ ശീലം മറിക​ട​ക്കു​ന്ന​തി​നു​ള്ള സുപ്ര​ധാ​ന​മാ​യ ഒരു പടിയാണ്‌.—സദൃശ​വാ​ക്യ​ങ്ങൾ 17:17.

 ഇതു മനസ്സിൽപ്പി​ടി​ക്കു​ക: ഓരോ തവണ അശ്ലീലം കാണാ​തി​രി​ക്കു​മ്പോ​ഴും നിങ്ങഒരു സുപ്ര​ധാ​ന​വി​ജ​യം നേടുന്നു! ആ വിജയ​ത്തെ​ക്കു​റിച്ച്‌ ദൈവ​ത്തോ​ടു പറയുക. നിങ്ങൾക്കു ശക്തി തന്ന ദൈവ​ത്തി​നു നന്ദി പറയുക. അശ്ലീലം കാണു​ന്നത്‌ ഒഴിവാ​ക്കു​മ്പോൾ നിങ്ങൾ ദൈവ​ത്തി​ന്റെ ഹൃദയം സന്തോ​ഷി​പ്പി​ക്കു​ക​യാണ്‌!—സദൃശ​വാ​ക്യ​ങ്ങൾ 27:11.