വിവരങ്ങള്‍ കാണിക്കുക

യുവജനങ്ങൾ ചോദി​ക്കു​ന്നു

അശ്ലീലം എന്തു​കൊണ്ട്‌ ഒഴിവാക്കണം?

അശ്ലീലം എന്തു​കൊണ്ട്‌ ഒഴിവാക്കണം?

 അത്‌ ഒഴിവാ​ക്കാൻ നിങ്ങൾക്കാ​കു​മോ?

 നിങ്ങൾ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്ന ആളാ​ണെ​ങ്കിൽ ഇന്നല്ലെ​ങ്കിൽ നാളെ ഏതെങ്കി​ലും തരത്തി​ലു​ള്ള അശ്ലീല​വു​മാ​യി ഏറ്റുമു​ട്ടേ​ണ്ടി​വ​ന്നേ​ക്കാം. “നിങ്ങൾ അത്‌ പരതി​ന​ട​ക്കേണ്ട ആവശ്യ​മൊ​ന്നു​മി​ല്ല, അതു നിങ്ങളെ തേടി എത്തി​ക്കൊ​ള്ളും” എന്ന്‌ 17-കാരനായ ഹെയ്‌ലി പറയുന്നു.

 അശ്ലീലം ഒഴിവാ​ക്കു​മെന്ന്‌ നിശ്ചയി​ച്ചു​റ​ച്ചി​രി​ക്കു​ന്ന​വ​രെ​പ്പോ​ലും അതിന്‌ പ്രലോ​ഭി​പ്പി​ക്കാ​നാ​കും. “എന്റെ ജാഗ്രത ഞാൻ ഒരിക്ക​ലും കൈ​വെ​ടി​യി​ല്ല എന്നു ഞാൻ എന്നോ​ടു​ത​ന്നെ പറഞ്ഞു. പക്ഷെ ഞാൻ കൈവി​ട്ടു” എന്ന്‌ 18-കാരനായ ഗ്രെഗ്‌ പറയുന്നു. “ഇത്‌ എന്നെ ഒരിക്ക​ലും ബാധി​ക്കി​ല്ലെന്ന്‌ ആർക്കും പറയാൻ കഴിയില്ല.”

 ഇന്ന്‌ അശ്ലീലം എവി​ടെ​യും സുലഭ​മാണ്‌. സെക്‌സ്റ്റി​ങ്ങി​ന്റെ വരവോ​ടെ പല കൗമാ​ര​ക്കാ​രും അവരു​ടെ​ത​ന്നെ അശ്ലീല​ചി​ത്ര​ങ്ങൾ എടുത്ത്‌ വിതരണം ചെയ്യാ​നും തുടങ്ങി​യി​രി​ക്കു​ന്നു.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: മാതാ​പി​താ​ക്ക​ളോ മുത്തശ്ശീ​മു​ത്ത​ശ്ശ​ന്മാ​രോ നിങ്ങളു​ടെ പ്രായ​ത്തിൽ അനുഭ​വി​ച്ച​തി​നെ​ക്കാൾ കൂടുതൽ വെല്ലു​വി​ളി​ക​ളാണ്‌ നിങ്ങൾ നേരി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ഇതാണ്‌ ചോദ്യം, അശ്ലീലം ഒഴിവാ​ക്കാൻ നിങ്ങൾക്കാ​കു​മോ?—സങ്കീർത്ത​നം 97:10.

 ഉത്തരം ആകും എന്നാണ്‌. പക്ഷെ നിങ്ങൾ താത്‌പ​ര്യ​പ്പെ​ടു​ന്നെ​ങ്കിൽ മാത്രം. അതിന്‌ ആദ്യം അശ്ലീലം മോശ​മാ​ണെന്ന കാര്യ​ത്തിൽ നിങ്ങൾക്കു​ത​ന്നെ ഒരു ബോധ്യ​മു​ണ്ടാ​യി​രി​ക്കണം. നമുക്ക്‌ ഇപ്പോൾ ഈ വിഷയ​ത്തെ​ക്കു​റി​ച്ചു​ള്ള അഞ്ചു തെറ്റി​ദ്ധാ​ര​ണ​ക​ളും വസ്‌തു​ത​ക​ളും നോക്കാം.

 തെറ്റി​ദ്ധാ​ര​ണ​ക​ളും വസ്‌തു​ത​ക​ളും

 തെറ്റി​ദ്ധാ​രണ: അശ്ലീലം എന്നെ ബാധി​ക്കാൻപോ​കു​ന്നില്ല.

 വസ്‌തുത: പുകവലി ശ്വാസ​കോ​ശ​ത്തെ ബാധി​ക്കു​ന്ന​തു​പോ​ലെ അശ്ലീലം നിങ്ങളു​ടെ മനസ്സിനെ ബാധി​ക്കും. അതു നിങ്ങളെ മലിന​മാ​ക്കും. രണ്ടു വ്യക്തികൾ തമ്മിൽ ശക്തവും നീണ്ടു​നിൽക്കു​ന്ന​തും ആയ ബന്ധം ഉണ്ടായി​രി​ക്കു​ന്ന​തി​നാ​യി ദൈവം സൃഷ്ടിച്ച ഒന്നിനെ അതു നിസ്സാ​ര​മാ​ക്കു​ന്നു. (ഉൽപത്തി 2:24) കാല​ക്ര​മേണ ശരി​തെ​റ്റു​ക​ളോ​ടു​ള്ള പ്രതി​ക​ര​ണ​ശേ​ഷി നഷ്ടപ്പെ​ടാൻ അത്‌ ഇടയാ​ക്കും. ഉദാഹ​ര​ണ​ത്തിന്‌, പതിവാ​യി അശ്ലീലം വീക്ഷി​ക്കു​ന്ന പുരു​ഷ​ന്മാർക്ക്‌ സ്‌ത്രീ​കൾക്ക്‌ എതി​രെ​യു​ള്ള ആക്രമ​ണ​ങ്ങ​ളോട്‌ ഒരുതരം മരവിച്ച അല്ലെങ്കിൽ തണുത്ത പ്രതി​ക​ര​ണ​മാ​യി​രി​ക്കു​മു​ള്ള​തെന്ന്‌ ചില വിദഗ്‌ധർ അഭി​പ്രാ​യ​പ്പെ​ടു​ന്നു.

  “സദാചാ​ര​ബോ​ധം തീർത്തും നഷ്ടപ്പെട്ട” ചില ആളുക​ളെ​ക്കു​റിച്ച്‌ ബൈബിൾ വിവരി​ക്കു​ന്നു. (എഫെസ്യർ 4:19) തെറ്റായ കാര്യങ്ങൾ ചെയ്യു​ന്ന​തി​നോട്‌ മനഃസാ​ക്ഷി​ക്കുത്ത്‌ തോന്നാത്ത അളവോ​ളം അവരുടെ മനസ്സ്‌ മരവി​ച്ചു​പോ​കു​ന്നു.

 തെറ്റി​ദ്ധാ​രണ: ലൈം​ഗി​ക​കാ​ര്യ​ങ്ങൾ പഠിപ്പി​ക്കാൻ അശ്ലീല​ത്തി​നു കഴിയും.

 വസ്‌തുത: വാസ്‌ത​വ​ത്തിൽ അത്‌ അത്യാ​ഗ്ര​ഹ​മാ​ണു പഠിപ്പി​ക്കു​ന്നത്‌. അത്‌ ആളുകളെ കേവലം വസ്‌തു​ക്ക​ളാ​യി തരംതാ​ഴ്‌ത്തു​ക​യും നിങ്ങളു​ടെ സ്വാർഥ​താ​ത്‌പ​ര്യ​ത്തി​നാ​യി മാത്ര​മാണ്‌ അവ സ്ഥിതി ചെയ്യു​ന്ന​തെന്ന ധാരണ നൽകു​ക​യും ചെയ്യുന്നു. അശ്ലീലം പതിവാ​യി വീക്ഷി​ക്കു​ന്ന​വർക്ക്‌ വിവാ​ഹ​ശേ​ഷം ലൈം​ഗി​ക​സം​തൃ​പ്‌തി ലഭിക്കാ​നു​ള്ള സാധ്യത നന്നേ കുറവാ​ണെന്ന്‌ ഒരു പഠനം വെളി​പ്പെ​ടു​ത്തി​യ​തിൽ ഒട്ടും അതിശ​യി​ക്കാ​നി​ല്ല.

  ‘ലൈം​ഗി​ക അധാർമി​കത, അശുദ്ധി, അനിയ​ന്ത്രി​ത​മാ​യ കാമാ​വേ​ശം, ദുഷിച്ച മോഹങ്ങൾ, അത്യാ​ഗ്ര​ഹം’ തുടങ്ങിയ കാര്യങ്ങൾ ഉന്നമി​പ്പി​ക്കു​ന്ന അശ്ലീലം ഒഴിവാ​ക്കാൻ ബൈബിൾ ക്രിസ്‌ത്യാ​നി​ക​ളോട്‌ ആവശ്യ​പ്പെ​ടു​ന്നു.—കൊ​ലോ​സ്യർ 3:5.

 തെറ്റി​ദ്ധാ​രണ: അശ്ലീലം ഒഴിവാ​ക്കു​ന്ന​വർ ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ സംസാ​രി​ക്കാൻ മടിയും നാണവും ഉള്ളവരാണ്‌.

 വസ്‌തുത: അശ്ലീലം ഒഴിവാ​ക്കു​ന്ന​വർക്ക്‌ ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ഉയർന്ന വീക്ഷണ​മാ​ണു​ള്ളത്‌. വിവാ​ഹി​ത​രും പ്രതി​ജ്ഞാ​ബ​ദ്ധ​രും ആയിരി​ക്കു​ന്ന സ്‌ത്രീ​യും പുരു​ഷ​നും തമ്മിലുള്ള ബന്ധം സുദൃ​ഢ​മാ​ക്കാൻ സഹായി​ക്കു​ന്ന മഹത്തായ ഒരു ദാനമാ​യി അവർ ലൈം​ഗി​ക​ത​യെ കാണുന്നു. അത്തര​മൊ​രു വീക്ഷണ​മു​ള്ള​വർക്ക്‌ വിവാ​ഹ​ശേ​ഷം വർധിച്ച ലൈം​ഗി​ക​സം​തൃ​പ്‌തി​യാ​യി​രി​ക്കും അനുഭ​വ​പ്പെ​ടു​ക.

  ലൈം​ഗി​ക​കാ​ര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ ബൈബിൾ തുറന്നു സംസാ​രി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ അത്‌ ഭർത്താ​ക്ക​ന്മാ​രോട്‌ ഇങ്ങനെ പറയുന്നു: “നിന്റെ യൗവന​ത്തി​ലെ ഭാര്യ​യോ​ടൊ​പ്പം ആനന്ദി​ച്ചു​കൊ​ള്ളു​ക. . . . നീ എപ്പോ​ഴും അവളുടെ സ്‌നേ​ഹ​ത്തിൽ മതിമ​യ​ങ്ങ​ട്ടെ.”—സുഭാ​ഷി​ത​ങ്ങൾ 5:18, 19.

 അശ്ലീലം എങ്ങനെ ഒഴിവാ​ക്കാം?

 അശ്ലീലം വീക്ഷി​ക്കാ​നു​ള്ള പ്രലോ​ഭ​നം ഒരിക്ക​ലും ഒഴിവാ​ക്കാ​നാ​കി​ല്ലെന്ന്‌ നിങ്ങൾക്കു തോന്നു​ന്നെ​ങ്കിൽ എന്തു ചെയ്യാ​നാ​കും? “അശ്ലീലം എങ്ങനെ ഒഴിവാ​ക്കാം” എന്ന ‘അഭ്യാസം’ നിങ്ങളെ അതിനു സഹായി​ക്കും.

 അശ്ലീലം വീക്ഷി​ക്കാ​നു​ള്ള ഏതൊരു പ്രലോ​ഭ​ന​ത്തെ​യും നിങ്ങൾക്കു ചെറു​ക്കാ​നാ​കു​മെന്ന കാര്യ​ത്തിൽ ഉറപ്പു​ണ്ടാ​യി​രി​ക്കു​ക. ഇനി അശ്ലീലം വീക്ഷി​ച്ചു​തു​ട​ങ്ങി​യ ഒരാളാ​ണു നിങ്ങ​ളെ​ങ്കിൽ അതു നിറു​ത്താ​നും നിങ്ങൾക്ക്‌ കഴിയും. അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നിങ്ങൾക്കു നന്മ മാത്രമേ കൈവരൂ!

 13 വയസ്സു​ള്ള​പ്പോൾ മുതൽ അശ്ലീലം കണ്ടുതു​ട​ങ്ങി​യ കാൽവിൻ ഇങ്ങനെ സമ്മതി​ച്ചു​പ​റ​യു​ന്നു: “അത്‌ തെറ്റാ​ണെന്ന്‌ എനിക്ക്‌ അറിയാം. പക്ഷെ അത്‌ നോക്കാ​തി​രി​ക്കാ​നു​ള്ള പ്രലോ​ഭ​ന​ത്തെ ചെറു​ക്കാൻ എനിക്കു കഴിയാ​റി​ല്ല. കണ്ട ശേഷമാ​ണെ​ങ്കി​ലോ, ഞാൻ ആകെ തകർന്ന അവസ്ഥയി​ലാ​കും. എന്നാൽ കുറച്ച്‌ നാളു​കൾക്കു​ള്ളിൽ ഡാഡി അതു കണ്ടുപി​ടി​ച്ചു. സത്യം പറഞ്ഞാൽ അത്‌ എനിക്ക്‌ വലിയ ആശ്വാ​സ​മാ​ണു നൽകി​യത്‌. അങ്ങനെ എനിക്കു വേണ്ട സഹായം ലഭിച്ചു.”

 ഒടുവിൽ കാൽവിൻ അശ്ലീലം ഒഴിവാ​ക്കാൻ പഠിച്ചു. കാൽവിൻ പറയുന്നു: “മുൻകാ​ല​ങ്ങ​ളിൽ അശ്ലീലം വീക്ഷി​ച്ച​തി​ലൂ​ടെ ഞാൻ വലിയ തെറ്റാണു ചെയ്‌തത്‌. കാരണം ഞാൻ കണ്ട പല രംഗങ്ങ​ളും ഇപ്പോ​ഴും എന്റെ മനസ്സി​ലേ​ക്കു വീണ്ടും​വീ​ണ്ടും തെളി​ഞ്ഞു​വ​രാ​റുണ്ട്‌. കൂടാതെ, വീണ്ടും അശ്ലീലം കാണു​ക​യാ​ണെ​ങ്കിൽ അതിൽ എന്തെല്ലാം സംഗതി​ക​ളാ​യി​രി​ക്കും ഉണ്ടായി​രി​ക്കു​ക എന്നതി​നെ​ക്കു​റിച്ച്‌ ഭാവന​യിൽ കാണാ​നു​ള്ള ഒരു പ്രവണ​ത​യും ചില സന്ദർഭ​ങ്ങ​ളിൽ എനിക്കു​ണ്ടാ​കാ​റുണ്ട്‌. എന്നാൽ ആ സമയത്ത്‌, കാര്യങ്ങൾ യഹോ​വ​യു​ടെ വഴിക്കു ചെയ്യു​മ്പോൾ ലഭിക്കുന്ന സന്തോ​ഷ​ത്തെ​ക്കു​റി​ച്ചും ധാർമി​ക​ശു​ദ്ധി​യെ​ക്കു​റി​ച്ചും ലഭിക്കാൻ പോകുന്ന മഹത്തായ ഭാവി​യെ​ക്കു​റി​ച്ചും ചിന്തി​ച്ചു​കൊണ്ട്‌ എന്റെ ചിന്തയു​ടെ ഗതി തിരി​ച്ചു​വി​ടും.”