വിവരങ്ങള്‍ കാണിക്കുക

യുവജ​ന​ങ്ങൾ ചോദി​ക്കു​ന്നു

സ്വവർഗ​ര​തി തെറ്റാണോ?

സ്വവർഗ​ര​തി തെറ്റാണോ?

 “വളർന്നു​വ​ന്ന​പ്പോൾ ഞാൻ നേരിട്ട ഏറ്റവും വലിയ പ്രശ്‌നം സ്വവർഗ​ത്തോ​ടു​ള്ള ആകർഷ​ണ​മാ​യി​രു​ന്നു. ഇതു വളർച്ച​യു​ടെ ഘട്ടത്തിൽ തോന്നുന്ന സ്വാഭാ​വി​ക​മാ​യ ഒരു കാര്യം മാത്ര​മാ​ണെന്ന്‌ ഞാൻ ആദ്യം വിചാ​രി​ച്ചു. പക്ഷെ ആ ചിന്തകൾ ഇന്നും എന്നെ പിന്തു​ട​രു​ന്നു.”—ഡേവിഡ്‌, 23

 ഡേവിഡ്‌, ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്ന ഒരു ക്രിസ്‌ത്യാ​നി​യാണ്‌. അയാൾക്ക്‌, സ്വന്തം വർഗത്തി​ലു​ള്ള​വ​രോട്‌ പ്രേമം തോന്നു​മ്പോൾത്ത​ന്നെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നും കഴിയു​മോ? സ്വവർഗ​ര​തി​യെ ദൈവം എങ്ങനെ​യാണ്‌ കാണു​ന്നത്‌?

 ബൈബിൾ എന്തു പറയുന്നു?

 സംസ്‌കാ​ര​വും കാലവും മാറു​ന്ന​ത​നു​സ​രിച്ച്‌ സ്വവർഗ​ര​തി​യെ​ക്കു​റി​ച്ചുള്ള ആളുക​ളു​ടെ മനോ​ഭാ​വ​വും മാറി​യേ​ക്കാം. എന്നാൽ ക്രിസ്‌ത്യാ​നി​കൾ ഭൂരി​പ​ക്ഷ​ത്തി​ന്റെ അഭി​പ്രാ​യ​മ​നു​സ​രിച്ച്‌ പ്രവർത്തി​ക്കു​ന്ന​വ​രോ ‘ഉപദേ​ശ​ങ്ങ​ളു​ടെ ഓരോ കാറ്റി​ലും പെട്ട്‌ അങ്ങിങ്ങു പറന്നു​ന​ട​ക്കു​ന്ന​വ​രോ’ അല്ല. (എഫെസ്യർ 4:14) പകരം സ്വവർഗ​ര​തി​യെ​ക്കു​റി​ച്ചുള്ള (അതു​പോ​ലു​ള്ള മറ്റ്‌ ഏതൊരു നടത്ത​യെ​ക്കു​റി​ച്ചാ​ണെ​ങ്കി​ലും) അവരുടെ വീക്ഷണം ബൈബി​ളി​ന്റെ നിലവാ​ര​ത്തി​ലാണ്‌ അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌.

 സ്വവർഗ​ര​തി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്റെ നിലവാ​രം വ്യക്തമാണ്‌. അത്‌ ഇങ്ങനെ പറയുന്നു:

  •  “സ്‌ത്രീ​യു​ടെ​കൂ​ടെ കിടക്കു​ന്ന​തു​പോ​ലെ ഒരു പുരു​ഷ​ന്റെ​കൂ​ടെ കിടക്ക​രുത്‌.”—ലേവ്യ 18:22.

  •  ‘അതു​കൊ​ണ്ട്‌ ദൈവം അവരെ അവരുടെ ഹൃദയത്തിലെ മോഹങ്ങൾക്കനുസരിച്ച്‌ കടിഞ്ഞാ​ണി​ല്ലാ​ത്ത കാമവി​കാ​ര​ങ്ങൾക്കു വിട്ടുകൊടുത്തു. അവരുടെ സ്‌ത്രീ​കൾ സ്വാഭാ​വി​ക​വേ​ഴ്‌ച വിട്ട്‌ പ്രകൃ​തി​വി​രു​ദ്ധ​മാ​യ​തിൽ ഏർപ്പെട്ടു.’—റോമർ 1:24, 26.

  •  “അന്യായം കാണി​ക്കു​ന്ന​വർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കി​ല്ലെ​ന്നു നിങ്ങൾക്ക്‌ അറിഞ്ഞു​കൂ​ടേ? വഞ്ചിക്കപ്പെടരുത്‌. അധാർമി​ക​പ്ര​വൃ​ത്തി​കൾ ചെയ്യുന്നവർ, വിഗ്രഹാരാധകർ, വ്യഭിചാരികൾ, സ്വവർഗ​ര​തി​ക്കു വഴങ്ങിക്കൊടുക്കുന്നവർ, സ്വവർഗരതിക്കാർ, കള്ളന്മാർ, അത്യാ​ഗ്ര​ഹി​കൾ, കുടിയന്മാർ, അധിക്ഷേപിക്കുന്നവർ, പിടി​ച്ചു​പ​റി​ക്കാർ എന്നിവർ ദൈവ​രാ​ജ്യം അവകാശമാക്കില്ല.”—1 കൊരി​ന്ത്യർ 6:9, 10.

 വാസ്‌ത​വ​ത്തിൽ ദൈവ​ത്തി​ന്റെ നിലവാ​ര​ങ്ങൾ എല്ലാവർക്കും ഒരു​പോ​ലെ​യാണ്‌. ഒരേ വർഗത്തി​ലു​ള്ള​വ​രോട്‌ താത്‌പ​ര്യ​മു​ള്ള​വ​രാ​യാ​ലും എതിർലിം​ഗ​ത്തി​ലു​ള്ള​വ​രോട്‌ താത്‌പ​ര്യ​മു​ള്ള​വ​രാ​യാ​ലും അത്‌ അങ്ങനെ​ത​ന്നെ​യാണ്‌. അതു​കൊണ്ട്‌ ദൈവത്തെ അപ്രീ​തി​പ്പെ​ടു​ത്തു​ന്ന കാര്യങ്ങൾ ചെയ്യാ​നു​ള്ള പ്രേരണ തോന്നു​മ്പോൾ എല്ലാവ​രും ആത്മനി​യ​ന്ത്ര​ണം പാലി​ക്ക​ണം എന്നതാണ്‌ വസ്‌തുത.—കൊ​ലോ​സ്യർ 3:5.

 അതിന്റെ അർഥം . . . ?

 അതിന്റെ അർഥം സ്വവർഗാ​നു​രാ​ഗി​കളെ വെറു​ക്ക​ണ​മെ​ന്നാ​ണോ?

 ആരെയും വെറു​ക്കു​ന്ന​തി​നെ ബൈബിൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ല. സ്വവർഗാ​നു​രാ​ഗി​ക​ളാ​യാ​ലും എതിർലിം​ഗ​ത്തോട്‌ താത്‌പ​ര്യ​മു​ള്ള​വ​രാ​യാ​ലും നമ്മൾ അവരെ വെറു​ക്ക​രുത്‌. പകരം ആളുക​ളു​ടെ ജീവി​ത​ശൈ​ലി നോക്കാ​തെ ‘എല്ലാവ​രോ​ടും സമാധാനത്തിൽ വർത്തിക്കാനാണ്‌’ ബൈബിൾ നമ്മളോട്‌ ആവശ്യ​പ്പെ​ടു​ന്നത്‌. (എബ്രായർ 12:14) അതു​കൊണ്ട്‌ സ്വവർഗാ​നു​രാ​ഗി​കളെ ഉപദ്ര​വി​ക്കു​ക​യോ അവരോട്‌ മോശ​മാ​യി പെരു​മാ​റു​ക​യോ ചെയ്യു​ന്നത്‌ തെറ്റാണ്‌.

 അതിന്റെ അർഥം സ്വവർഗ​വി​വാ​ഹ​ത്തെ അനുവ​ദി​ക്കു​ന്ന നിയമ​ങ്ങ​ളെ ക്രിസ്‌ത്യാ​നി​കൾ എതിർക്ക​ണ​മെ​ന്നാ​ണോ?

 ഒരു സ്‌ത്രീ​യും പുരു​ഷ​നും ഉൾപ്പെ​ടു​ന്ന​താണ്‌ വിവാഹം. ഇതാണ്‌ ദൈവ​ത്തി​ന്റെ നിലവാ​ര​മെന്ന്‌ ബൈബിൾ പറയുന്നു. (മത്തായി 19:4-6) സ്വവർഗ​വി​വാ​ഹം അനുവ​ദി​ക്ക​ണോ വേണ്ടയോ എന്നതിനു പിന്നിലെ മാനു​ഷി​ക​നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ചുള്ള ചർച്ചകൾ ഒരു രാഷ്‌ട്രീ​യ​പ്ര​ശ്‌ന​മാണ്‌, അതൊരു ധാർമി​ക​പ്ര​ശ്‌ന​മല്ല. രാഷ്‌ട്രീ​യ​കാ​ര്യ​ങ്ങ​ളിൽ നിഷ്‌പ​ക്ഷത പാലി​ക്കാൻ ക്രിസ്‌ത്യാ​നി​ക​ളോട്‌ ബൈബിൾ ആവശ്യ​പ്പെ​ടു​ന്നു. (യോഹന്നാൻ 18:36) അതു​കൊണ്ട്‌ സ്വവർഗ​വി​വാ​ഹ​ത്തെ​ക്കു​റി​ച്ചോ സ്വവർഗ​ര​തി​യെ​ക്കു​റി​ച്ചോ ഉള്ള ഗവണ്മെ​ന്റി​ന്റെ നിയമ​ങ്ങ​ളെ അവർ അനുകൂ​ലി​ക്കു​ക​യോ എതിർക്കു​ക​യോ ചെയ്യു​ന്നി​ല്ല.

 പക്ഷെ ഇപ്പോൾ ആരെങ്കി​ലും . . . ?

 പക്ഷേ ഇപ്പോൾ ആരെങ്കി​ലും സ്വവർഗ​ര​തി​യിൽ തുടരു​ന്നെ​ങ്കി​ലോ? ആ വ്യക്തിക്ക്‌ മാറ്റം വരുത്താ​നാ​കു​മോ?

 ആകും. കാരണം ഒന്നാം നൂറ്റാ​ണ്ടിൽ ജീവി​ച്ചി​രു​ന്ന ചിലർക്ക്‌ അതിന്‌ കഴിഞ്ഞി​ട്ടുണ്ട്‌! സ്വവർഗ​ര​തി​യിൽ തുടരു​ന്ന​വർ ദൈവ​രാ​ജ്യം അവകാ​ശ​മാ​ക്കു​ക​യി​ല്ല എന്നു പറഞ്ഞതി​നു ശേഷം, “നിങ്ങളിൽ ചിലർ അത്തരക്കാ​രാ​യി​രു​ന്നു” എന്നു ബൈബിൾ പറയുന്നു.—1 കൊരി​ന്ത്യർ 6:11.

 അതിന്റെ അർഥം സ്വവർഗ​ര​തി ശീലമാ​ക്കി​യി​രു​ന്ന ഒരു വ്യക്തിക്ക്‌ അതു നിറു​ത്തി​യ​ശേ​ഷം വീണ്ടും അതി​നോട്‌ ഒരിക്ക​ലും താത്‌പ​ര്യം തോന്നു​ക​യി​ല്ല എന്നാണോ? അല്ല. ബൈബിൾ ഇങ്ങനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു: “പുതിയ വ്യക്തി​ത്വം ധരിക്കുക. ശരിയായ അറിവ്‌ നേടു​ന്ന​ത​നു​സ​രിച്ച്‌ ഈ വ്യക്തി​ത്വം അതിനെ സൃഷ്ടിച്ച ദൈവ​ത്തി​ന്റെ പ്രതി​ച്ഛാ​യ​യോ​ടു കൂടു​തൽക്കൂ​ടു​തൽ സാമ്യ​മു​ള്ള​താ​യി” പുതു​ക്ക​പ്പെ​ടും. (കൊലോസ്യർ 3:10) കാരണം മാറ്റം ഒരു തുടർപ്ര​ക്രി​യ​യാണ്‌.

 എന്നാൽ ഒരു വ്യക്തി ദൈവ​ത്തി​ന്റെ നിലവാ​രം പിൻപ​റ്റാൻ ആഗ്രഹി​ക്കു​ക​യും അതേസ​മ​യം ആ വ്യക്തിക്ക്‌ സ്വവർഗ​ര​തി​യോ​ടു​ള്ള പ്രേരണ നിലനിൽക്കു​ക​യും ചെയ്യു​ന്നെ​ങ്കി​ലോ?

 മറ്റേ​തൊ​രു പ്രേര​ണ​യു​ടെ​യും കാര്യ​ത്തിൽ എന്നപോ​ലെ അതിനെ വേരോ​ടെ പിഴു​തു​ക​ളഞ്ഞ്‌ അതിനു ചേർച്ച​യിൽ പ്രവർത്തി​ക്കാ​തി​രി​ക്കാൻ ഓരോ വ്യക്തി​ക്കും തീരു​മാ​നി​ക്കാ​നാ​കും. അത്‌ എങ്ങനെ? ബൈബിൾ പറയുന്നു: “ദൈവാ​ത്മാ​വി​നെ അനുസ​രിച്ച്‌ നടക്കുക. അപ്പോൾ ജഡത്തിന്റെ മോഹങ്ങൾ തൃപ്‌തി​പ്പെ​ടു​ത്താൻ നിങ്ങൾ ഒരിക്ക​ലും മുതിരില്ല.”—ഗലാത്യർ 5:16.

 ശ്രദ്ധി​ക്കു​ക, ആ വ്യക്തിക്ക്‌ ഒരിക്ക​ലും ജഡാഭി​ലാ​ഷ​ങ്ങൾ ഉണ്ടായി​രി​ക്കു​ക​യി​ല്ല എന്ന്‌ ആ വാക്യം പറയു​ന്നി​ല്ല. മറിച്ച്‌ ബൈബിൾപ​ഠ​നം, പ്രാർഥന എന്നിവ ഉൾപ്പെ​ടു​ന്ന ഒരു ആത്മീയ ദിനച​ര്യ​യു​ണ്ടെ​ങ്കിൽ ഇത്തരം പ്രേര​ണ​ക​ളെ ചെറു​ക്കാ​നു​ള്ള ശക്തി അയാൾക്കു​ണ്ടാ​യി​രി​ക്കും.

 തുടക്ക​ത്തിൽ പറഞ്ഞ ഡേവി​ഡി​ന്റെ കാര്യ​ത്തിൽ ഇക്കാര്യം സത്യമാ​ണെന്ന്‌ തെളിഞ്ഞു. പ്രത്യേ​കിച്ച്‌ ഈ പോരാ​ട്ട​ത്തെ​ക്കു​റിച്ച്‌ അവൻ മാതാ​പി​താ​ക്ക​ളോട്‌ തുറന്നു​പ​റ​ഞ്ഞ​തോ​ടെ. ഡേവിഡ്‌ പറയുന്നു: “ഒരു വലിയ ഭാരം ചുമലിൽനിന്ന്‌ ഇറക്കി​വെ​ച്ച​താ​യി എനിക്കു തോന്നി. ഇക്കാര്യം നേരത്തേ പറഞ്ഞി​രു​ന്നെ​ങ്കിൽ എനിക്ക്‌ എന്റെ കൗമാ​ര​കാ​ലം കുറെ​ക്കൂ​ടെ ആസ്വദി​ക്കാ​മാ​യി​രു​ന്നു.”

 അങ്ങനെ നമ്മൾ ദൈവി​ക​നി​ല​വാ​ര​ങ്ങൾക്ക്‌ ഇണങ്ങും​വി​ധം പ്രവർത്തി​ക്കു​മ്പോൾ യഥാർഥ​സ​ന്തോ​ഷം ആസ്വദി​ക്കാ​നാ​കും. അവ ‘നീതി​യു​ള്ള​വ​യാണ്‌. അത്‌ ഹൃദയാ​ന​ന്ദം നൽകുന്നു’ എന്നു മാത്രമല്ല ‘അവയെ പാലി​ക്കു​ന്ന​തി​നാൽ വലിയ പ്രതി​ഫ​ലം ലഭിക്കു​ക​യും ചെയ്യും.’—സങ്കീർത്ത​നം 19:8, 11.