വിവരങ്ങള്‍ കാണിക്കുക

കുടുംബങ്ങൾക്കുവേണ്ടി | മക്കളെ വളർത്തൽ

മക്കൾ നിങ്ങളു​ടെ വിശ്വാ​സം തകർക്കു​ന്നെ​ങ്കി​ലോ?

 കൗമാ​ര​പ്രാ​യ​ത്തി​ലുള്ള ചില മക്കൾ പറഞ്ഞി​രി​ക്കുന്ന സമയത്തി​നു​ള്ളിൽ വീട്ടിൽ തിരി​ച്ചെ​ത്തില്ല. മറ്റു ചില കുട്ടികൾ കൂട്ടു​കാ​രു​ടെ ഒപ്പം കറങ്ങാൻവേണ്ടി മാതാ​പി​താ​ക്ക​ളു​ടെ കണ്ണു​വെ​ട്ടിച്ച്‌ വീട്ടിൽനിന്ന്‌ ഇറങ്ങുന്നു. മക്കളി​ലുള്ള നിങ്ങളു​ടെ വിശ്വാ​സം നഷ്ടപ്പെ​ടു​ന്നെ​ങ്കിൽ എന്തു ചെയ്യാൻ കഴിയും?

 എന്റെ മകൻ ധിക്കാ​രി​യാ​കു​ക​യാ​ണോ?

 അങ്ങനെ പറയാൻ വരട്ടെ. ബൈബിൾ പറയു​ന്നത്‌: “കുട്ടി​ക​ളു​ടെ ഹൃദയ​ത്തോ​ടു വിഡ്‌ഢി​ത്തം പറ്റി​ച്ചേർന്നി​രി​ക്കു​ന്നു” എന്നാണ്‌. (സുഭാ​ഷി​തങ്ങൾ 22:15) “കൗമാ​ര​പ്രാ​യ​ത്തി​ലു​ള്ള​വർക്കു തെറ്റു പറ്റു​മെന്ന്‌ നമ്മൾ പ്രതീ​ക്ഷി​ക്കണം. . . . അവർ എടുത്തു​ചാ​ടി ബുദ്ധി​ശൂ​ന്യ​മായ ചില തീരു​മാ​നങ്ങൾ എടു​ത്തേ​ക്കാം” എന്നു ഡോക്ടർ ലോറൻസ്‌ സ്റ്റെയിൻബെർഗ്‌ പറയുന്നു. *

 അവൻ ഞങ്ങളെ വഞ്ചിക്കു​ക​യാ​യി​രു​ന്നോ?

 നിങ്ങളു​ടെ കുട്ടി നിങ്ങളെ ധിക്കരി​ക്കാൻ കച്ചകെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണെന്നു പെട്ടെന്ന്‌ ചിന്തി​ക്ക​രുത്‌. ചില പഠനങ്ങൾ കാണി​ക്കു​ന്നത്‌, മാതാ​പി​താ​ക്ക​ളു​ടെ മുന്നിൽ നല്ലൊരു പേര്‌ ഉണ്ടായി​രി​ക്കാൻ എല്ലാ കൗമാ​ര​ക്കാർക്കും ഉള്ളി​ന്റെ​യു​ള്ളിൽ ആഗ്രഹ​മു​ണ്ടെ​ന്നാണ്‌. എന്നാൽ അത്‌ എപ്പോ​ഴും പുറമേ കാണി​ക്ക​ണ​മെ​ന്നില്ല. നിങ്ങൾ അറിയു​ന്നി​ല്ലെ​ങ്കി​ലും സ്വന്തം തെറ്റി​നെ​ക്കു​റി​ച്ചുള്ള കുറ്റ​ബോ​ധ​വും നിങ്ങളെ വിഷമി​പ്പി​ച്ച​ല്ലോ എന്നൊരു സങ്കടവും അവന്റെ ഉള്ളിൽ കാണും. *

ഒടിഞ്ഞ എല്ല്‌ കൂടി​ചേ​രു​മ്പോൾ പഴയ ശക്തി വീണ്ടെ​ടു​ക്കു​ന്ന​തു​പോ​ലെ തകർന്നു​പോയ വിശ്വാ​സ​വും വീണ്ടെ​ടു​ക്കാം

 ആരാണു കാരണ​ക്കാ​രൻ?

 •   ചുറ്റു​പാ​ടും സാഹച​ര്യ​ങ്ങ​ളും? “ചീത്ത കൂട്ടു​കെട്ടു നല്ല ശീലങ്ങളെ നശിപ്പി​ക്കു​ന്നു” എന്നാണു ബൈബിൾ പറയു​ന്നത്‌. (1 കൊരി​ന്ത്യർ 15:33) കൗമാ​ര​പ്രാ​യ​ക്കാ​രെ കൂട്ടു​കാർക്ക്‌ എളുപ്പം സ്വാധീ​നി​ക്കാ​നാ​കും. അതു​പോ​ലെ​ത​ന്നെ​യാ​ണു സമൂഹ​മാ​ധ്യ​മ​ങ്ങ​ളും പരസ്യ​ങ്ങ​ളും. ഇതിനു പുറമേ, കൗമാ​ര​ക്കാർക്ക്‌ അനുഭ​വ​പ​രി​ച​യ​വും കുറവാണ്‌. ഇതൊ​ക്കെ​കൊ​ണ്ടാണ്‌ കൗമാ​ര​ക്കാർ തെറ്റായ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കു​ന്നത്‌. എന്നാൽ തെറ്റു​ക​ളു​ടെ ഉത്തരവാ​ദി​ത്വം ഏറ്റെടുത്ത്‌ അതിൽനിന്ന്‌ പാഠം പഠിച്ചാൽ മാത്രമേ ഭാവി​യിൽ അവർ പക്വത​യു​ള്ള​വ​രാ​യി വളർന്നു​വരൂ.

 •   എന്റെ പാകപ്പി​ഴ​യാ​ണോ? ചില​പ്പോൾ നിങ്ങൾ ഇങ്ങനെ​യൊ​ക്കെ ചിന്തി​ച്ചേ​ക്കാം: ഞാൻ ഒരുപാട്‌ നിയ​ന്ത്ര​ണ​ങ്ങൾവെച്ച്‌ വളർത്തി​യ​തു​കൊ​ണ്ടാ​ണോ അവൻ തെറ്റി​പ്പോ​യത്‌? അതോ ഞാൻ ഒരു നിയ​ന്ത്ര​ണ​വും വെക്കാ​ഞ്ഞി​ട്ടാ​ണോ?’ എന്തുത​ന്നെ​യാ​യാ​ലും പറ്റി​പ്പോ​യ​തി​നെ​ക്കു​റി​ച്ചോർത്ത്‌ വിഷമി​ച്ചി​രി​ക്കാ​തെ പ്രശ്‌നം പരിഹ​രി​ക്കാ​നുള്ള വഴിക​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കാം.

 തകർന്നു​പോയ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ മക്കളെ എങ്ങനെ സഹായി​ക്കാം?

 •   എടുത്തുചാടി ഒന്നും പറയാ​തി​രി​ക്കുക. ഒരുപക്ഷേ, നിങ്ങൾ അവനോ​ടു പൊട്ടി​ത്തെ​റി​ക്കു​മെ​ന്നാ​യി​രി​ക്കും അവന്റെ ചിന്ത. അതിനു പകരം മറ്റൊരു സമീപനം പരീക്ഷി​ച്ചു​കൂ​ടേ? എന്തു​കൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ച്ച​തെന്നു ശാന്തമാ​യി ചോദി​ച്ചു​മ​ന​സ്സി​ലാ​ക്കുക. ആകാം​ക്ഷ​യു​ടെ പുറത്താ​ണോ അവൻ ഈ തെറ്റിൽ അകപ്പെ​ട്ടത്‌? അതോ ബോറടി മാറ്റാ​നാ​യി​രു​ന്നോ? ഒറ്റപ്പെ​ടു​ന്ന​താ​യി തോന്നി​യി​ട്ടാ​ണോ? കൂട്ടു​കാർക്ക്‌ വഴങ്ങി​ക്കൊ​ടു​ത്ത​താ​ണോ? ഇതൊ​ന്നും തെറ്റിനെ ന്യായീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ലും തെറ്റിന്‌ ഇടയാ​ക്കിയ സാഹച​ര്യ​ത്തെ​ക്കു​റിച്ച്‌ മനസ്സി​ലാ​ക്കാൻ ഇങ്ങനെ ചോദിച്ച്‌ അറിയു​ന്നത്‌ സഹായി​ക്കും.

   ബൈബിൾത​ത്ത്വം: “എല്ലാവ​രും കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരുത്‌, പെട്ടെന്നു കോപിക്കുകയുമരുത്‌.”—യാക്കോബ്‌ 1:19.

 •   തെറ്റിൽനിന്ന്‌ പാഠം ഉൾക്കൊ​ള്ളാൻ സഹായി​ക്കുക. ചില ചോദ്യ​ങ്ങൾ അവരോ​ടു ചോദി​ക്കുക: ഈ അനുഭ​വ​ത്തിൽനിന്ന്‌ എന്താണു പഠിച്ചത്‌? ഇതു​പോ​ലൊ​രു സാഹച​ര്യം ഇനിയും ഉണ്ടായാൽ ശരിയായ വിധത്തിൽ കാര്യങ്ങൾ എങ്ങനെ ചെയ്യാ​നാ​കും? ഇങ്ങനെ ചെയ്‌താൽ നന്നായി ചിന്തിച്ച്‌ തീരു​മാ​ന​ങ്ങ​ളെ​ടു​ക്കാൻ നിങ്ങൾ മക്കളെ പരിശീ​ലി​പ്പി​ക്കു​ക​യാ​യി​രി​ക്കും.

   ബൈബിൾത​ത്ത്വം: “വിദഗ്‌ധ​മായ പഠിപ്പി​ക്കൽരീ​തി ഉപയോ​ഗിച്ച്‌ അങ്ങേയറ്റം ക്ഷമയോ​ടെ ശാസി​ക്കു​ക​യും താക്കീതു ചെയ്യു​ക​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും ചെയ്യുക.”—2 തിമൊ​ഥെ​യൊസ്‌ 4:2.

 •   തെറ്റിനു പരിണ​ത​ഫ​ല​ങ്ങ​ളു​ണ്ടാ​കു​മെന്ന്‌ അവർക്കു മനസ്സി​ലാ​ക്കി​ക്കൊ​ടു​ക്കുക. ചെയ്‌ത തെറ്റി​നോ​ടു ബന്ധപ്പെട്ട ശിക്ഷണം​തന്നെ കൊടു​ത്താൽ അവർ അതിന്റെ ഗൗരവം മനസ്സി​ലാ​ക്കാൻ സാധ്യത കൂടു​ത​ലാ​യി​രി​ക്കും. ഉദാഹ​ര​ണ​ത്തിന്‌, മകൻ നിങ്ങ​ളോ​ടു ചോദി​ക്കാ​തെ വണ്ടി​യെ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്നെ​ങ്കിൽ കുറച്ചു​കാ​ല​ത്തേക്ക്‌ അവനു വണ്ടി കൊടു​ക്കാ​തി​രി​ക്കാം.

   ബൈബിൾത​ത്ത്വം: “ഒരാൾ വിതയ്‌ക്കു​ന്ന​തു​തന്നെ കൊയ്യും.”—ഗലാത്യർ 6:7.

 •   വിശ്വാ​സം വീണ്ടെ​ടു​ക്കാ​മെന്ന പ്രതീക്ഷ കൊടു​ക്കുക. നഷ്ടമായ വിശ്വാ​സം ഒറ്റ രാത്രി​കൊണ്ട്‌ വീണ്ടെ​ടു​ക്കാൻ കഴിയില്ല എന്നതു ശരിയാണ്‌. എങ്കിലും പ്രതീ​ക്ഷ​യ്‌ക്കു വകയു​ണ്ടെ​ന്നും സമയ​മെ​ടു​ത്താ​ലും നഷ്ടപ്പെ​ടു​ത്തിയ ആ വിശ്വാ​സം വീണ്ടെ​ടു​ക്കാൻ തനിക്കാ​കു​മെ​ന്നും മകനു ബോധ്യ​മാ​കണം. മാതാ​പി​താ​ക്കൾ തന്നെ ഇനി​യൊ​രി​ക്ക​ലും വിശ്വ​സി​ക്കി​ല്ലെന്നു തോന്നി​യാൽ അതിനുള്ള ശ്രമം അവൻ ഉപേക്ഷി​ക്കും.

   ബൈബിൾത​ത്ത്വം: “നിങ്ങളു​ടെ മക്കളെ വെറുതേ ദേഷ്യം പിടി​പ്പി​ക്ക​രുത്‌, അവരുടെ മനസ്സി​ടി​ഞ്ഞു​പോ​കും.”—കൊ​ലോ​സ്യർ 3:21.

^ നിങ്ങളും നിങ്ങളു​ടെ കൗമാ​ര​ക്കാ​രായ മക്കളും (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.

^ ഈ ലേഖനം കൗമാ​ര​ക്കാ​രായ ആൺകു​ട്ടി​ക​ളെ​ക്കു​റി​ച്ചാ​ണു പറയു​ന്ന​തെ​ങ്കി​ലും ഇതിലെ വിവരങ്ങൾ കൗമാ​ര​പ്രാ​യ​ത്തി​ലുള്ള പെൺകു​ട്ടി​കൾക്കും ബാധക​മാണ്‌.