കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജനങ്ങൾ ചോദിക്കുന്നു

എന്‍റെ ശരീരഭാരം എങ്ങനെ നിയന്ത്രിക്കാം?

എന്‍റെ ശരീരഭാരം എങ്ങനെ നിയന്ത്രിക്കാം?

ശീലങ്ങളിൽ മിതത്വം പാലിക്കുന്നവ”രായിരിക്കാൻ ബൈബിൾ പ്രോത്സാഹിപ്പിക്കുന്നു. (1 തിമൊഥെയൊസ്‌ 3:2) അതിൽ നിങ്ങളുടെ ഭക്ഷണശീങ്ങളും ഉൾപ്പെടുന്നു. പിൻവരുന്ന കാര്യങ്ങൾ ഒന്നു പരീക്ഷിച്ചുനോക്കാമോ?

വയറ്‌ അറിഞ്ഞ് തിന്നുക. “മുമ്പൊക്കെ ഭക്ഷണത്തിന്‍റെ കലോറി കണക്കുകൂട്ടിയാണ്‌ ഞാൻ ഭക്ഷിച്ചിരുന്നത്‌, എന്നാൽ ഇപ്പോൾ വയറ്‌ നിറഞ്ഞു എന്നു തോന്നുമ്പോൾ ഞാൻ കഴിക്കുന്നത്‌ നിറുത്തും” എന്ന് 19 വയസ്സുള്ള ജൂലിയ പറയുന്നു.

പോഷഗുമില്ലാത്ത ഭക്ഷണം കഴിക്കുന്നത്‌ ഒഴിവാക്കുക. സോഡ ചേർത്ത മധുരപാനീങ്ങൾ ഒഴിവാക്കിപ്പോൾ ഒരു മാസത്തിനുള്ളിൽ എന്‍റെ 5 കിലോയാണ്‌ കുറഞ്ഞത്‌!” എന്ന് 21-കാരനായ പീറ്റർ പറയുന്നു.

നല്ല ഭക്ഷണശീങ്ങൾ ഉണ്ടായിരിക്കുക. “വിളമ്പിയത്‌ കഴിച്ചതിനു ശേഷം രണ്ടാമത്‌ എടുക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കും” എന്ന് 19-കാരിയായ എറിൻ പറയുന്നു.

വിജയസ്യം: ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കിയേക്കാം എന്നു തീരുമാനിക്കരുത്‌. അങ്ങനെ ചെയ്‌താൽ വിശപ്പ് അധികമാകുയും കൂടുതൽ ഭക്ഷണം കഴിക്കേണ്ടിരുയും ചെയ്യും.

ഇനി “എന്‍റെ ശരീരഭാരം നിയന്ത്രിക്കണം” എന്നു വിചാരിക്കുന്ന പലർക്കും അവരുടെ ശരീരാകാത്തെ സംബന്ധിച്ച് തെറ്റായ വീക്ഷണമാണുള്ളത്‌. ഇപ്പോൾത്തന്നെ അവരുടെ ആകാരത്തിന്‌ ഒരു കുഴപ്പവുമുണ്ടായിരിക്കാൻ സാധ്യയില്ല. ഇങ്ങനെയൊക്കെയാണെങ്കിലും നിങ്ങൾക്ക് ശരീരഭാരം കുറയ്‌ക്കമെന്നാണു തോന്നുന്നതെങ്കിൽ എന്തു ചെയ്യാനാകും? കാതറിൻ എന്ന പെൺകുട്ടി ഇക്കാര്യത്തിൽ വിജയിച്ചത്‌ എങ്ങനെയെന്ന് നോക്കാം.

“അമിതണ്ണമുള്ള ഒരു കൗമാക്കാരിയായിരുന്നു ഞാൻ. അത്‌ എനിക്ക് ഒട്ടും സഹിക്കാനാവില്ലായിരുന്നു. ഈ ശരീരപ്രകൃതം എന്‍റെ സന്തോഷം കെടുത്തി.

“ഒരു പ്രത്യേരീതിയിൽ ആഹാരക്രമം ചിട്ടപ്പെടുത്തിക്കൊണ്ട് ശരീരഭാരം കുറയ്‌ക്കാൻ ഞാൻ പലതവണ ശ്രമിച്ചിട്ടുണ്ട്, പക്ഷേ സാധിച്ചിട്ടില്ല. അതുകൊണ്ട് എനിക്ക് 15 വയസ്സാപ്പോഴേക്കും ഇതിനായി എന്തെങ്കിലും ചെയ്‌തേ മതിയാകൂ എന്ന് തീരുമാനിച്ചു. അതായത്‌ ജീവിത്തിൽ ഉടനീളം ഭാരം സമനിയിൽ നിറുത്താൻ ശരിയായ രീതിയിൽ എന്തെങ്കിലും ചെയ്യുന്നതിന്‌ കാര്യങ്ങൾ ക്രമീരിച്ചു.

“മനുഷ്യന്‌ ആവശ്യമായിരിക്കുന്ന പോഷങ്ങളെക്കുറിച്ചും വ്യായാങ്ങളെക്കുറിച്ചും പറഞ്ഞിരിക്കുന്ന ഒരു പുസ്‌തകം ഞാൻ വാങ്ങി. അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അതുപോലെന്നെ പിൻപറ്റുയും ചെയ്‌തു. ആ ശീലത്തിൽ എന്തെങ്കിലും വീഴ്‌ച വരുത്തിയാലോ, നിരുത്സാഹം തോന്നിയാലോ വെച്ച കാൽ പിന്നോട്ട് എടുക്കില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

“ആ തീരുമാത്തിന്‌ പ്രതിലം ലഭിക്കുന്നെ ചെയ്‌തു. ഒരു വർഷത്തെ ശ്രമത്തിലൂടെ 27 കിലോയാണു ഞാൻ കുറച്ചത്‌. ഇപ്പോൾ രണ്ടു വർഷമായി ആ ശരീരഭാരം നിലനിറുത്താൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. ഇതൊക്കെ സാധിക്കുമെന്ന് ഞാൻ ഒരിക്കലും വിചാരിച്ചതല്ല.

“ആഹാരം ക്രമീരിച്ചതു മാത്രമല്ല ജീവിശൈലിയിൽ വരുത്തിയ മാറ്റവും കൂടെയാണ്‌ എന്‍റെ വിജയസ്യം.”—കാതറിൻ, 18.