വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജങ്ങൾ ചോദിക്കുന്നു

വീട്ടിലെ ഓരോ നിയമങ്ങൾ! ഇതിന്‍റെയൊക്കെ ആവശ്യമുണ്ടോ?

വീട്ടിലെ ഓരോ നിയമങ്ങൾ! ഇതിന്‍റെയൊക്കെ ആവശ്യമുണ്ടോ?

വീട്ടിലെ നിയമങ്ങൾ ഒരു കൂച്ചുവിങ്ങായി നിങ്ങൾക്കു തോന്നുന്നുണ്ടോ? ഈ ലേഖനവും അതിനോനുന്ധിച്ചുള്ള അഭ്യാവും ഈ വിഷയം മാതാപിതാക്കളുമായി സംസാരിക്കാൻ നിങ്ങളെ സഹായിക്കും.

 ശരിയായ വീക്ഷണം

തെറ്റിദ്ധാരണ: വീട്ടിൽനിന്ന് ഇറങ്ങിയാൽപ്പിന്നെ ഒരു നിയമത്തെക്കുറിച്ചും ചിന്തിക്കേണ്ടതില്ല.

വസ്‌തുത: വീട്ടിൽനിന്ന് പുറത്തുന്നു എന്നതുകൊണ്ട് നിങ്ങൾ നിയമത്തിന്‍റെ പിടിയിൽനിന്ന് ഒഴിവുള്ളരാകുന്നില്ല. നിങ്ങൾ അപ്പോഴും പലരോടും കണക്കുബോധിപ്പിക്കേണ്ടിരും. ഒരുപക്ഷേ, നിങ്ങളുടെ ഉദ്യോസ്ഥനോടോ വാടകവീട്ടുസ്ഥനോടോ ഗവൺമെന്‍റിനോടുപോലുമോ ഉത്തരം പറയേണ്ടിന്നേക്കാം. “വീട്ടിലെ നിയമങ്ങൾ അനുസരിക്കാൻ കഴിയാത്ത യുവാക്കൾ സ്വന്തമായി ജീവിതം ആരംഭിക്കുമ്പോൾ നിയമങ്ങൾ അനുസരിക്കാൻ നിർബന്ധിതരായേക്കാം. അത്‌ അവർക്കു ചിലപ്പോൾ താങ്ങാൻ കഴിയുന്നതിന്‌ അപ്പുറമായേക്കും എന്നാണ്‌ എനിക്കു തോന്നുന്നത്‌” എന്ന് 19 വയസ്സുകാനായ ഡാനിയേൽ അഭിപ്രാപ്പെടുന്നു.

ബൈബിൾ പറയുന്നത്‌: “വാഴ്‌ചകൾക്കും അധികാങ്ങൾക്കും കീഴ്‌പെട്ടിരിക്കുക.” (തീത്തോസ്‌ 3:1) മാതാപിതാക്കൾ വെക്കുന്ന നിയമങ്ങളുമായി ഒത്തുപോകാൻ പരിശീലിക്കുന്നത്‌ പ്രായപൂർത്തിയാകുമ്പോൾ വിവിധപരിശോധനകൾ നേരിടാൻ നിങ്ങളെ പ്രാപ്‌തരാക്കും.

നിങ്ങൾക്ക് എന്തു ചെയ്യാം?: നിയമങ്ങളുടെ നല്ല വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പഠിക്കുക. “മാതാപിതാക്കൾ വെച്ച നിയമങ്ങൾ അനുസരിക്കാൻ പഠിച്ചത്‌ നല്ല സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും മെച്ചമായി സമയം ചെലവഴിക്കാനും എന്നെ സഹായിച്ചു. മാത്രമല്ല ഒരുപാടു സമയം ടി.വി. കാണാതിരിക്കാനും വീഡിയോ ഗെയിം കളിക്കാതിരിക്കാനും പ്രയോപ്രമായ കാര്യങ്ങളിൽ മുഴുകാനും എന്നെ സഹായിച്ചു. അവയിൽ ചിലത്‌ ഇപ്പോഴും ഞാൻ ആസ്വദിക്കുന്നു” എന്ന് ജെറമി എന്ന യുവാവ്‌ പറയുന്നു.

 ശരിയായ സമീപനം

എന്നാൽ മാതാപിതാക്കൾ വെക്കുന്ന നിയമം അത്‌ അത്ര ശരിയല്ല എന്നു തോന്നുന്നെങ്കിലോ? ഉദാഹത്തിന്‌, “എന്‍റെ മാതാപിതാക്കൾ എന്നെ മറ്റൊരു രാജ്യത്തേക്കു പോകാൻ ഒരു മടിയും കൂടാതെ അനുവദിച്ചു. എന്നാൽ വീട്ടിൽ തിരിച്ചെത്തിയ എന്നെ 20 മിനിട്ടു മാത്രം ദൂരമുള്ള സ്ഥലത്തേക്കു വണ്ടി ഓടിച്ചുപോകാൻ അനുവദിച്ചില്ല” എന്ന് തമാര പറയുന്നു.

നിങ്ങൾ അത്തരം ഒരു സാഹചര്യത്തിലാണെങ്കിൽ മാതാപിതാക്കളോടു അതെക്കുറിച്ച് സംസാരിക്കുന്നത്‌ തെറ്റാണോ? ഒരിക്കലുമല്ല. എന്നാൽ നിങ്ങൾ എപ്പോൾ, എങ്ങനെ സംസാരിക്കമെന്നു അറിഞ്ഞിരിക്കുന്നതിലാണു കാര്യം.

എപ്പോൾ? “ഏതെങ്കിലും ഒരു നിയമം പൊരുത്തപ്പെടുത്തമെന്ന് ആവശ്യപ്പെടാൻ തുടങ്ങുന്നതിനു മുമ്പ് ഉത്തരവാദിത്വങ്ങൾ ഭംഗിയായി ചെയ്‌തുകൊണ്ട് മാതാപിതാക്കളുടെ വിശ്വാസം നിങ്ങൾ നേടിയെടുത്തിട്ടുണ്ടാകണം. എങ്കിൽ മാത്രമേ അവരോടു സംസാരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുയുള്ളൂ” എന്ന് അമാൻഡ എന്ന കൗമാക്കാരി പറയുന്നു.

അതു ശരിയാണെന്നു ഡാരിയ എന്ന പെൺകുട്ടിയും സമ്മതിക്കുന്നു. അവൾ പറയുന്നു: “ഞാൻ പതിവായി അനുസരിക്കുന്നു എന്നു കണ്ടശേഷം മാത്രമേ ഏതെങ്കിലും നിയമത്തിൽ മാറ്റം വരുത്തുന്നതിനെക്കുറിച്ച് മമ്മി ചിന്തിക്കാറുള്ളൂ.” ഓർക്കുക, വിശ്വാസം നേടിയേടുക്കേണ്ട ഒന്നാണ്‌. അല്ലാതെ അതു പിടിച്ചുവാങ്ങേണ്ട ഒന്നല്ല.

മാതാപിതാക്കളുടെ നിയമങ്ങൾ അനുസരിക്കാത്ത ഒരു കുടുംബത്തിൽ ജീവിക്കുന്നത്‌ നിയമങ്ങൾ അനുസരിക്കുന്നില്ലാത്ത ഒരു വിമാനത്താവളത്തിൽ വിമാനം ഇറക്കാൻ ശ്രമിക്കുന്നതുപോലെയാണ്‌

ബൈബിൾ പറയുന്നത്‌: “നിന്‍റെ അപ്പന്‍റെ കല്‌പന പ്രമാണിക്ക; അമ്മയുടെ ഉപദേശം ഉപേക്ഷിക്കയുമരുതു.” (സദൃശവാക്യങ്ങൾ 6:20) ഈ ഉപദേശം അനുസരിച്ചുകൊണ്ട് നിങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കുന്നെങ്കിൽ മാത്രമേ അവരോട്‌ ഇക്കാര്യത്തെക്കുറിച്ച് പറയാനുള്ള അവകാശം നിങ്ങൾക്കു ലഭിക്കുയുള്ളൂ.

എങ്ങനെ? “ആദരവോടെയും ശാന്തതയോടെയും മാതാപിതാക്കളോടു സംസാരിക്കുന്നതാണ്‌ കരയുന്നതിനെക്കാളും ബഹളംവെക്കുന്നതിനെക്കാളും നല്ലത്‌” എന്ന് യുവാവായ സ്റ്റീവൻ പറയുന്നു.

മുമ്പ് പരാമർശിച്ച ഡാരിയ പറയുന്നു: “മമ്മിയുമായി തർക്കിക്കുകയാണെങ്കിൽ ഒരു കാര്യത്തിലും മമ്മി വിട്ടുവീഴ്‌ച ചെയ്യാറില്ല. ചിലപ്പോൾ നിയമങ്ങൾ അൽപ്പംകൂടെ കർക്കശമാക്കാനേ അത്‌ ഉപകരിക്കാറുള്ളൂ.”

ബൈബിൾ പറയുന്നത്‌: “മൂഢൻ തന്‍റെ കോപത്തെ മുഴുനും വെളിപ്പെടുത്തുന്നു; ജ്ഞാനിയോ അതിനെ അടക്കി ശമിപ്പിക്കുന്നു.” (സദൃശവാക്യങ്ങൾ 29:11) തന്നെത്താൻ നിയന്ത്രിക്കാൻ പഠിക്കുന്നതുകൊണ്ട് വീട്ടിൽ മാത്രമല്ല, സ്‌കൂളിലും ജോലിസ്ഥത്തും മറ്റെല്ലായിത്തും നിങ്ങൾക്ക് അതു ഗുണം ചെയ്യും.

നിങ്ങൾക്ക് എന്തു ചെയ്യാം?: സംസാരിക്കാൻ തുടങ്ങുന്നതിനു മുമ്പ് ചിന്തിക്കുക. ഒരു സമയത്തെ ദേഷ്യപ്രനം ദീർഘനാൾകൊണ്ട് നിങ്ങൾ നേടിയെടുത്ത വിശ്വാസം കളഞ്ഞുകുളിക്കും. അതുകൊണ്ടാണ്‌ “ദീർഘക്ഷയുള്ളവൻ മഹാബുദ്ധിമാൻ” എന്നു ബൈബിൾ പറയുന്നത്‌.—സദൃശവാക്യങ്ങൾ 14:29.

ചെയ്‌തുനോക്കുക: നിങ്ങളുടെ മേൽ വെച്ചിരിക്കുന്ന നിയമങ്ങളെക്കുറിച്ച് ന്യായബോത്തോടെ ചിന്തിക്കാൻ ഇതിനോടു ബന്ധപ്പെട്ട അഭ്യാസം ഉപയോഗിക്കുക. ആവശ്യമെങ്കിൽ, ഈ വിഷയത്തെക്കുറിച്ച് മാതാപിതാക്കളുമായി ചർച്ച ചെയ്യുക.

ഇതുകൂടെ കാണുക