കാഴ്ചക്കുറവുള്ളവരുടെ സ്ക്രീൻ സെറ്റിങ്ങ്

ഭാഷ തിരഞ്ഞെടുക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

വിവരങ്ങള്‍ കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജനങ്ങൾ ചോദിക്കുന്നു

മെസേജ്‌ അയയ്‌ക്കുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടത്‌...

മെസേജ്‌ അയയ്‌ക്കുമ്പോൾ ഞാൻ ശ്രദ്ധിക്കേണ്ടത്‌...
  • :-) കൂട്ടുകാരുടെ വിശേങ്ങൾ അറിയാനുള്ള നല്ലൊരു മാർഗമായിരിക്കും മെസേജുകൾ. പക്ഷെ ശ്രദ്ധിച്ച് ഉപയോഗിക്കമെന്നു മാത്രം.

  • :-( ചിന്തിക്കാതെ കണ്ണുമടച്ച് മെസേജുകൾ അയയ്‌ക്കുന്നത്‌ നമ്മുടെ സൗഹൃങ്ങളെയും സത്‌പേരിനെയും ബാധിച്ചേക്കും.

 ആർക്ക് മെസേജ്‌ അയയ്‌ക്കുന്നു

മെസേജുകൾ ഇല്ലാത്ത ഒരു ആശയവിനിത്തെക്കുറിച്ച് ചെറുപ്പക്കാർക്ക് ചിന്തിക്കാൻപോലും കഴിയില്ല. നിങ്ങൾക്കു പരിചമുള്ള എല്ലാവരുമായും സൗഹൃദം നിലനിറുത്താൻ മെസേജുകൾ സഹായിക്കുന്നു­—എന്നാൽ മാതാപിതാക്കളുടെ അനുവാത്തോടെ.

“ഞാനും അനുജത്തിയും ആൺകുട്ടിളോടു സംസാരിക്കുന്നത്‌ ഡാഡിക്ക് ഇഷ്ടമല്ല. ഇനി സംസാരിക്കമെങ്കിൽ എല്ലാവരും കാൺകെ ഹാളിൽ വെച്ചിരിക്കുന്ന ലാൻഡ്‌ഫോണിലൂടെ മാത്രമേ ആകാവൂ.”—ലെനോർ.

നിങ്ങൾ ശ്രദ്ധിക്കേണ്ടത്‌: കാണുന്നവർക്കെല്ലാം ഫോൺ നമ്പർ കൊടുത്താൽ പിന്നീട്‌ അതു വലിയ തലവേയാകും.

“ആർക്കൊക്കെയാണ്‌ നമ്പർ കൊടുക്കുന്നത്‌ എന്ന് നിങ്ങൾ ശ്രദ്ധിക്കുന്നില്ലെങ്കിൽ ഇഷ്ടപ്പെടാത്ത മെസേജുളും ചിത്രങ്ങളും നിങ്ങളെ തേടിയെത്തും എന്ന കാര്യത്തിൽ സംശയം വേണ്ടാ.”—സ്‌കോട്ട്.

“എതിർലിംത്തിൽപ്പെട്ട ഒരാൾക്ക് പതിവായി മെസേജുകൾ അയച്ചാൽ ആ വ്യക്തിയുമായി വൈകാരിക അടുപ്പം വളരാൻ സകല സാധ്യയുമുണ്ട്.”—സ്റ്റീവൻ.

ബൈബിൾ പറയുന്നു: വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു.” (സദൃശവാക്യങ്ങൾ 22:3) ചില മുൻകരുലുകൾ സ്വീകരിച്ചാൽ വലിയ ഹൃദയവേകൾ ഒഴിവാക്കാം.

ജീവികഥ: ഒരു ആൺകുട്ടിയും ഞാനും സുഹൃത്തുക്കളായിരുന്നു. ഞങ്ങൾ പതിവായി മെസേജുകൾ അയച്ചിരുന്നു. നല്ല അടുപ്പമുള്ള സുഹൃത്തുക്കളാണ്‌ ഞങ്ങൾ എന്നായിരുന്നു ആദ്യം എന്‍റെ ചിന്ത. അങ്ങനെയിരിക്കെ ഒരുദിസം അവൻ എന്നെ പ്രണയിക്കുന്നു എന്ന് എന്നോട്‌ പറഞ്ഞു. പിൻതിരിഞ്ഞുനോക്കുമ്പോൾ ഞാൻ അവനുമായി സമയം ചെലവഴിക്കുയോ ഇത്രയധികം മെസേജുകൾ അയയ്‌ക്കുയോ ചെയ്യരുതായിരുന്നു എന്ന് എനിക്കു ഇപ്പോൾ തോന്നുന്നു.”—മെലിൻഡ.

ചിന്തിക്കുക: ഇത്‌ അറിഞ്ഞശേഷം ആ ആൺകുട്ടിയുമായുള്ള മെലിൻഡയുടെ സൗഹൃദം ഉലഞ്ഞിട്ടുണ്ടാകുമോ? നിങ്ങൾക്ക് എന്തു തോന്നുന്നു?

ഒരു പുതിയ തിരക്കഥ രചിക്കൂ! അവളും ആ ആൺകുട്ടിയും തമ്മിലുള്ള സൗഹൃദം തുടരമായിരുന്നെങ്കിൽ മെലിൻഡ എങ്ങനെ പ്രവർത്തിക്കമായിരുന്നു?

 എന്ത് മെസേജ്‌ അയയ്‌ക്കുന്നു

മെസേജുകൾ അയയ്‌ക്കുന്നതും സ്വീകരിക്കുന്നതും വളരെ രസമുള്ള കാര്യമാണ്‌. ആളുകൾ ‘എഴുതാപ്പുറം വായിക്കില്ല’ എന്ന ധാരണയിലായിരിക്കാം നമ്മൾ എഴുതിവിടുന്നത്‌.

നിങ്ങൾ ശ്രദ്ധിക്കേണ്ടത്‌: നിങ്ങൾ അയയ്‌ക്കുന്ന മെസേജുകൾ ചിലപ്പോൾ തെറ്റിദ്ധായുണ്ടാക്കിയേക്കാം.

“നിങ്ങളുടെ വികാരം എന്താണെന്ന് വ്യക്തമാക്കാനുള്ള ചിഹ്നങ്ങൾ (emoticons), അയയ്‌ക്കുന്ന മെസേജിൽ ഉണ്ടെങ്കിലും മുഖത്തിന്‍റെയും ശബ്ദത്തിന്‍റെയും ഭാവം ശരിയായി മനസ്സിലാക്കാൻ അത്‌ ലഭിക്കുന്ന വ്യക്തിക്കു കഴിഞ്ഞെന്നുരില്ല. പല തെറ്റിദ്ധാകൾക്കും അതു വഴിവെച്ചേക്കാം.”—ബ്രയാനാ.

“ആൺകുട്ടികൾക്കു മെസേജുകൾ അയച്ചതുകൊണ്ട് സത്‌പേര്‌ കളഞ്ഞുകുളിച്ച് ‘ഇളക്കക്കാരി’ എന്ന പേര്‌ സമ്പാദിച്ച പല പെൺകുട്ടികുട്ടികളെയും എനിക്ക് അറിയാം.”—ലോറ.

ബൈബിൾ പറയുന്നു: നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു.” (സദൃശവാക്യങ്ങൾ 15:28) എന്താണ്‌ പാഠം? ഒരു മെസേജ്‌ അയയ്‌ക്കുന്നതിനു മുമ്പ് അതു ഒന്നുകൂടി വായിച്ചുനോക്കുക.

 എപ്പോൾ മെസേജ്‌ അയയ്‌ക്കുന്നു

മെസേജ്‌ അയയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കീഴ്‌വഴക്കങ്ങൾ നിങ്ങൾക്കുന്നെ പരിശീലിക്കാവുന്നതാണ്‌. മെസേജ്‌ അയയ്‌ക്കുമ്പോൾ പാലിക്കേണ്ട മര്യാകൾ എന്ന് ചിലർ അതിനെ വിളിച്ചേക്കാം.

നിങ്ങൾ ശ്രദ്ധിക്കേണ്ടത്‌: മെസേജുകൾ അയയ്‌ക്കുമ്പോൾ ശ്രദ്ധിക്കേണ്ട മര്യാകൾ പാലിച്ചില്ലെങ്കിൽ മറ്റുള്ളരെ ആകർഷിക്കുന്ന ഒരു വ്യക്തിയാകുന്നതിനു പകരം നിങ്ങൾ ഒരു പരുക്കൻ സ്വഭാമുള്ള ആളായിത്തീരും.

“മെസേജ്‌ അയയ്‌ക്കുമ്പോൾ പാലിക്കേണ്ട മര്യാകൾ മിക്കപ്പോഴും ഞാൻ പാലിക്കാറില്ല. ഊണുമേയിൽ ആയിരിക്കുമ്പോഴോ ആരോടെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുമ്പോഴോ ഒക്കെ ഞാൻ മെസേജ്‌ അയയ്‌ക്കുമായിരുന്നു.”—അലിസൺ.

“വണ്ടി ഓടിക്കുമ്പോൾ മെസേജ്‌ അയയ്‌ക്കുന്നത്‌ വളരെ അപകടമാണ്‌. അല്‌പം ശ്രദ്ധ പതറിയാൽ അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്‌.”—ആൻ.

ബൈബിൾ പറയുന്നു: എല്ലാറ്റിന്നും ഒരു സമയമുണ്ടു; . . . മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം.” (സഭാപ്രസംഗി 3:1, 7) സംസാത്തിന്‍റെ കാര്യത്തിലെന്നപോലെ മെസേജ്‌ അയയ്‌ക്കുമ്പോഴും ഇത്‌ ബാധകമാണ്‌.

 മെസേജ്‌ നുറുങ്ങുകൾ

ആർക്ക് മെസേജ്‌ അയയ്‌ക്കുന്നു

  • ;-) മാതാപിതാക്കളുടെ നിർദേങ്ങൾ അനുസരിക്കുക.—കൊലോസ്യർ 3:20.

  • ;-) ആർക്കൊക്കെയാണ്‌ നമ്പർ കൊടുക്കുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കുക. മൊബൈൽനമ്പർ ഉൾപ്പെടെയുള്ള ചില വ്യക്തിമായ കാര്യങ്ങൾ മറ്റുള്ളരുമായി പങ്കുവെക്കുന്നത്‌ നയപൂർവം നിരസിക്കാൻ പഠിക്കുക. അതിലൂടെ പക്വതയുള്ള ഒരാൾക്കു വേണ്ട പ്രാപ്‌തികൾ നിങ്ങൾ വളർത്തിയെടുക്കുയാണ്‌.

  • ;-) ശൃംഗരിക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ അയച്ചുകൊണ്ട് അമിത അടുപ്പം കാണിക്കാതിരിക്കുക. പ്രണയവികാങ്ങൾ വളരാൻ അനുവദിക്കുന്നതിലൂടെ നിങ്ങൾ നിരായും ഹൃദയവേയും ആണ്‌ ക്ഷണിച്ചുരുത്തുന്നത്‌.

“മൊബൈൽഫോൺ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഞാൻ മാതാപിതാക്കളുമായി നല്ല ധാരണയിലാണ്‌. എന്‍റെ കോൺടാക്‌റ്റ്‌ ലിസ്റ്റിൽ ആരെയൊക്കെ ഉൾപ്പെടുത്തണം എന്നു തിരഞ്ഞെടുക്കാൻ അവർ എന്നെ അനുവദിച്ചിട്ടുണ്ട്. ഞാൻ ജ്ഞാനപൂർവം പ്രവർത്തിക്കും എന്ന് അവർക്ക് അറിയാം.” —ബ്രയാന.

എന്ത് മെസേജ്‌ അയയ്‌ക്കുന്നു

  • ;-) ഏതെങ്കിലും മെസേജ്‌ അയയ്‌ക്കുന്നതിനു മുമ്പ് നിങ്ങളോട്‌ തന്നെ ഇങ്ങനെ ചോദിക്കുക, ‘ഇപ്പോൾ ഞാൻ മെസേജ്‌ ആണോ അയയ്‌ക്കേണ്ടത്‌?’ ചിലപ്പോൾ ഒന്നു ഫോൺ വിളിക്കുയോ നേരിൽ കണ്ട് സംസാരിക്കുയോ ആയിരിക്കും നല്ലത്‌.

  • ;-) നേരിട്ട് ഒരു വ്യക്തിയോട്‌ പറയുയില്ലാത്ത കാര്യങ്ങൾ മെസേജ്‌ ചെയ്യാതിരിക്കുക. “ഉറക്കെ പറയാൻ പറ്റാത്ത കാര്യങ്ങൾ മെസേജിലൂടെ പറയാതിരിക്കു” എന്ന് 23 വയസ്സുള്ള സാറ അഭിപ്രായപ്പെടുന്നു.

“ആരെങ്കിലും നിങ്ങൾക്കു മോശമായ ചിത്രങ്ങൾ അയച്ചുന്നാൽ മാതാപിതാക്കളോടു പറയുക. അത്‌ നിങ്ങളെ സംരക്ഷിക്കുയും മാതാപിതാക്കളുടെ വിശ്വാസം നേടിയെടുക്കാൻ സഹായിക്കുയും ചെയ്യും.”—സെർവൻ.

എപ്പോൾ മെസേജ്‌ അയയ്‌ക്കുന്നു

  • ;-) ഫോണിന്‍റെ ഉപയോഗം എപ്പോഴൊക്കെ നിയന്ത്രിക്കമെന്നു മുന്നമേ തീരുമാനിക്കുക. ഒലീവിയ എന്ന പെൺകുട്ടി പറയുന്നു: “ഭക്ഷണം കഴിക്കുമ്പോഴും പഠിക്കുമ്പോഴും എന്‍റെ കൈയിൽ ഫോൺ ഉണ്ടാകാറില്ല. യോഗങ്ങളുടെ സമയത്ത്‌ ഞാൻ അത്‌ ഓഫ്‌ ചെയ്യും. അങ്ങനെയാകുമ്പോൾ മെസേജുകൾ വന്നാൽ എന്താണെന്ന് നോക്കാനുള്ള പ്രലോനം ഉണ്ടാകില്ലല്ലോ.

  • ;-) പരിഗണനയുള്ളവരായിരിക്കുക. (ഫിലിപ്പിയർ 2:4) ആരെങ്കിലുമായി മുഖാമുഖം സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മെസേജുകൾ അയയ്‌ക്കരുത്‌.

“കൂട്ടകാരോടൊപ്പമായിരിക്കുമ്പോൾ, അത്ര അത്യാശ്യമുള്ള കാര്യങ്ങൾക്കല്ലാതെ ഞാൻ ആർക്കും മെസേജുകൾ അയയ്‌ക്കാറില്ല. മാത്രമല്ല, എനിക്ക് അടുത്ത്‌ പരിചമില്ലാത്ത ആർക്കും ഞാൻ എന്‍റെ നമ്പർ കൊടുക്കാറുമില്ല.”—ജാനെലി.