വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

യുവജനങ്ങൾ ചോദിക്കുന്നു

ഉത്‌കണ്‌ഠയെ എനിക്ക് എങ്ങനെ നേരിടാം?

ഉത്‌കണ്‌ഠയെ എനിക്ക് എങ്ങനെ നേരിടാം?

 ഉത്‌കണ്‌ഠയുടെ കാരണം എന്താണ്‌?

താഴെ കൊടുത്തിരിക്കുന്നതുപോലെ നിങ്ങൾക്കും ചിലപ്പോഴൊക്കെ തോന്നാറുണ്ടോ?

“ഞാൻ എപ്പോഴും ഇങ്ങനെ ചിന്തിക്കുന്നു: ‘അങ്ങനെയെങ്ങാനും സംഭവിച്ചാൽ...’ ‘ഞങ്ങളുടെ കാർ അപകടത്തിൽപ്പെടുമോ...’ ‘ഞങ്ങളുടെ വിമാനം താഴേക്കെങ്ങാനും വീഴുമോ...’ ഇങ്ങനെ ആരും ചിന്തിക്കാത്ത കാര്യങ്ങളെക്കുറിച്ച് ഓർത്താണ്‌ ഞാൻ എപ്പോഴും ഉത്‌കണ്‌ഠപ്പെടുന്നത്‌.”—ചാൾസ്‌.

“എനിക്ക് ഏതുനേവും ഉത്‌കണ്‌ഠയാണ്‌. എങ്ങുമെങ്ങും എത്താതെ ഒരു വളയത്തിൽക്കൂടി കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു എലിക്കുഞ്ഞിനെപ്പോലെയാണു ഞാൻ. ഞാൻ ചത്തുപണിയെടുക്കുന്നുണ്ട്, പക്ഷേ ഒന്നും സാധിക്കുന്നുമില്ല!”—അന്ന.

“സ്‌കൂൾജീവിതം എന്ത് രസമാണെന്ന് ആളുകൾ എന്നോട്‌ പറയാറുണ്ട്. ‘പക്ഷേ അത്‌ എത്രമാത്രം സമ്മർദം നിറഞ്ഞതാണെന്ന് അവർക്ക് അറിയില്ലല്ലോ’ എന്നു ഞാൻ അപ്പോൾ എന്നോടുന്നെ പറയും.”—ദാനിയേൽ.

“ഞാൻ ഒരു പ്രഷർകുക്കർ പോലെയാണ്‌. ഇനി എന്താകും സംഭവിക്കുന്നത്‌, അല്ലെങ്കിൽ അടുത്തതായി ഞാൻ എന്തു ചെയ്യണം ഇതൊക്കെയാണ്‌ എപ്പോഴും എന്‍റെ ചിന്ത.”—ലോറ.

ജീവിയാഥാർഥ്യം: “ബുദ്ധിമുട്ടു നിറഞ്ഞ സമയങ്ങൾ” എന്നു ബൈബിൾ വിളിക്കുന്ന കാലത്താണു നമ്മൾ ജീവിക്കുന്നത്‌. (2 തിമൊഥെയൊസ്‌ 3:1) അതുകൊണ്ടുന്നെ മുതിർന്നരെ ബാധിക്കുന്നതുപോലെ ഉത്‌കണ്‌ഠ ചെറുപ്പക്കാരെയും ബാധിക്കുന്നു.

 ഉത്‌കണ്‌ഠപ്പെടുന്നത്‌ എപ്പോഴും തെറ്റാണോ?

അല്ല എന്നതാണ്‌ ഉത്തരം. തങ്ങൾ സ്‌നേഹിക്കുന്നരെ എങ്ങനെ സന്തോഷിപ്പിക്കാമെന്ന് ഓർത്ത്‌ ഉത്‌കണ്‌ഠപ്പെടുന്നത്‌ അതിൽത്തന്നെ തെറ്റല്ലെന്നാണു ബൈബിൾ പറയുന്നത്‌.—1 കൊരിന്ത്യർ 7:32-34; 2 കൊരിന്ത്യർ 11:28.

കൂടാതെ, ഇതുകൂടി ചിന്തിക്കൂ—ഉത്‌കണ്‌ഠയ്‌ക്കു വലിയൊരു പ്രേരക്തിയായിരിക്കാനാകും. ഉദാഹത്തിന്‌ അടുത്ത ആഴ്‌ച നിങ്ങൾക്കു സ്‌കൂളിൽ ഒരു പരീക്ഷ ഉണ്ടെന്നു വിചാരിക്കുക. അങ്ങനെയാകുമ്പോൾ ഈ ആഴ്‌ചന്നെ പഠിക്കാൻ ഉത്‌കണ്‌ഠ നിങ്ങളെ പ്രചോദിപ്പിച്ചേക്കാം—അതിന്‍റെ ഫലമായി നിങ്ങൾക്കു നല്ല മാർക്കും കിട്ടിയേക്കാം!

“വരാൻ പോകുന്ന അപകടത്തെക്കുറിച്ച് നമ്മളെ ബോധവാനാക്കുന്നതിനു ചെറിയ തോതിലുള്ള ഉത്‌കണ്‌ഠയ്‌ക്കു കഴിയും. നിങ്ങൾ തെറ്റായ ഒരു കാര്യമാണു ചെയ്യാൻ പോകുന്നതെന്ന് അറിയുമ്പോൾ ശുദ്ധമായ ഒരു മനസ്സാക്ഷി കാത്തുസൂക്ഷിക്കുന്നതിന്‌ ആ ഗതിയിൽനിന്ന് പിന്മാമെന്ന ചിന്ത ഉളവാക്കാൻ ഉത്‌കണ്‌ഠയ്‌ക്ക് കഴിയും” എന്ന് സെറിന എന്ന കൗമാപ്രാക്കാരി പറയുന്നു.—യാക്കോബ്‌ 5:14 താരതമ്യം ചെയ്യുക.

ജീവിയാഥാർഥ്യം: ഉത്‌കണ്‌ഠ നിങ്ങൾക്കു ഗുണം ചെയ്യും—അതു നിങ്ങളെ ശരിയായ ദിശയിൽ പ്രവർത്തിക്കാൻ അനുവദിക്കുന്നെങ്കിൽ.

ഉത്‌കണ്‌ഠയാലുള്ള അശുഭചിന്തകൾ നിങ്ങളുടെ ജീവിത്തെ വഴിമുട്ടിക്കുന്നെങ്കിലോ?

നിങ്ങൾ ഒരു ‘ഊരാക്കുരുക്കിൽ’ അകപ്പെട്ടിരിക്കുന്നതായി തോന്നാൻ ഉത്‌കണ്‌ഠ ഇടയാക്കിയേക്കാം. എന്നാൽ മറ്റൊരു വീക്ഷണകോണിൽനിന്ന് കാര്യങ്ങൾ കാണുന്ന ഒരാൾക്ക് പുറത്ത്‌ കടക്കാനുള്ള വഴി പറഞ്ഞുരാൻ കഴിയും

ഉദാഹണം: “സമ്മർദപൂരിമായ ഒരു സാഹചര്യം എങ്ങനെ ആവസാനിക്കും, ഇങ്ങനെയാകുമോ, അങ്ങനെയാകുമോ എന്നെല്ലാമോർത്ത്‌ ഞാൻ അസ്വസ്ഥനാകുന്നു” എന്ന് 19-കാരനായ റിച്ചാർഡ്‌ പറയുന്നു. “അതെക്കുറിച്ച് ചിന്തിച്ചുചിന്തിച്ച് ഞാൻ അങ്ങേയറ്റം ഉത്‌കണ്‌ഠാകുനാകുന്നു.”

“ശാന്തഹൃയം ശരീരത്തിനു ജീവനേകുന്നു” എന്ന് ബൈബിൾ പറയുന്നു. (സുഭാഷിതങ്ങൾ 14:30) അതേസയം ഉത്‌കണ്‌ഠപ്പെടുന്നത്‌ തലവേദന, തലകറക്കം, വയറ്‌ സംബന്ധമായ പ്രശ്‌നങ്ങൾ, അമിതമായ ഹൃദയമിടിപ്പ് എന്നിവപോലുള്ള പല ശാരീരിക അസ്വാസ്ഥ്യങ്ങൾക്കും വഴിവെക്കുന്നു.

ഇങ്ങനെ ഗുണത്തെക്കാൾ അധികം ദോഷമാണ്‌ ഉത്‌കണ്‌ഠ വരുത്തിവെക്കുന്നതെങ്കിൽ നിങ്ങൾക്കു എന്തു ചെയ്യാനാകും?

 നിങ്ങൾക്ക് എന്തു ചെയ്യാം?

 • ഉത്‌കണ്‌ഠ ന്യായമാതാണോ എന്ന് വിലയിരുത്തുക. “നിങ്ങളുടെ ഉത്തരവാദിത്വങ്ങളെക്കുറിച്ച് ആകുലപ്പെടുന്നതും എന്നാൽ അമിതമായി ഉത്‌കണ്‌ഠപ്പെടുന്നതും രണ്ടും രണ്ടാണ്‌. ഒരു ആട്ടുകസേയിൽ ഇരുന്ന് ആടുന്നതുപോലെയാണ്‌ ഉത്‌കണ്‌ഠപ്പെടുന്നത്‌ എന്നു പൊതുവേ പറയാറുണ്ടല്ലോ. നിങ്ങൾ എന്തൊക്കെയോ ചെയ്യുന്നുണ്ട്, പക്ഷേ അത്‌ നിങ്ങളെ എവിടെയും എത്തിക്കുന്നില്ല.”—കാതറിൻ.

  ബൈബിൾ പറയുന്നത്‌: “ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ആയുസ്സിനോട്‌ ഒരു മുഴമെങ്കിലും കൂട്ടാൻ ആർക്കെങ്കിലും കഴിയുമോ?”—മത്തായി 6:27.

  ഇതിന്‍റെ അർഥം: ഉത്‌കണ്‌ഠപ്പെടുന്നതിലൂടെ ഒരു പരിഹാരം കാണാൻ കഴിയുന്നില്ലെങ്കിൽ, ഒന്നുകിൽ അതു നിങ്ങളുടെ പ്രശ്‌നങ്ങൾ കൂട്ടും, അല്ലെങ്കിൽ അത്‌ ഒരു രോഗമായി മാറും.

 • അതതു ദിവസത്തെക്കുറിച്ച് മാത്രം ചിന്തിക്കുക. “ഒന്ന് ഇരുന്ന് ചിന്തിക്കുക. ഇന്നു നിങ്ങൾക്ക് ഉത്‌കണ്‌ഠയ്‌ക്ക് ഇടയാക്കുന്ന ഈ കാര്യം നാളെയോ ഒരു മാസം കഴിഞ്ഞോ ഒരു വർഷം കഴിഞ്ഞോ അഞ്ചു വർഷം കഴിഞ്ഞോ അത്ര വലിയ പ്രശ്‌നമായിരിക്കുമോ?”—ആന്‍റണി.

  ബൈബിൾ പറയുന്നത്‌: “അതുകൊണ്ട് അടുത്ത ദിവസത്തെ ഓർത്ത്‌ ഒരിക്കലും ഉത്‌കണ്‌ഠപ്പെരുത്‌. ആ ദിവസത്തിന്‌ അതിന്‍റേതായ ഉത്‌കണ്‌ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.”—മത്തായി 6:34.

  ഇതിന്‍റെ അർഥം: നാളത്തെ പ്രശ്‌നങ്ങൾ ഇന്ന് എടുത്ത്‌ തലയിൽ വെക്കുന്നത്‌ മണ്ടത്തരമാണ്‌. അതിൽ പലതും ഒരിക്കലും സംഭവിക്കില്ല.

 • മാറ്റാൻ പറ്റാത്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ട് ജീവിക്കാൻ പഠിക്കുക. “ഓരോ സാഹചര്യത്തെയും ഏറ്റവും നന്നായി നേരിടാൻ പരമാധി ശ്രമിക്കുക. അതേസയം ചില സാഹചര്യങ്ങൾ നിങ്ങളുടെ നിയന്ത്രത്തിന്‌ അതീതമാണെന്ന വസ്‌തുത അംഗീരിക്കുക.”—റോബർട്ട്.

  ബൈബിൾ പറയുന്നത്‌: ‘വേഗമുള്ളവർ ഓട്ടത്തിൽ എപ്പോഴും വിജയിക്കുന്നില്ല... അറിവുള്ളവർ എപ്പോഴും വിജയിക്കുന്നുമില്ല; കാരണം, സമയവും അപ്രതീക്ഷിസംങ്ങളും അവരെയെല്ലാം പിടികൂടുന്നു.’—സഭാപ്രസംഗകൻ 9:11.

  ഇതിന്‍റെ അർഥം: ചില സമയങ്ങളിൽ നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങൾക്കു മാറ്റാനാകില്ല. പക്ഷേ അവയെ വീക്ഷിക്കുന്ന വിധത്തിനു മാറ്റം വരുത്താനാകും.

 • പ്രധാപ്പെട്ട കാര്യം തിട്ടപ്പെടുത്തുക. “ഒരു സാഹചര്യത്തിന്‍റെ വിശദാംങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീരിക്കാതെ ഒരു ആകമാവീക്ഷണം ഉണ്ടായിരിക്കേണ്ടതിന്‍റെ പ്രാധാന്യം ഞാൻ മനസ്സിലാക്കി. പ്രധാപ്പെട്ട കാര്യങ്ങൾ എന്താണെന്നു മനസ്സിലാക്കി അതിനുവേണ്ടിയാണ്‌ ഞാൻ ശ്രമിക്കേണ്ടത്‌.”—അലക്‌സിസ്‌.

  ബൈബിൾ പറയുന്നത്‌: ’കൂടുതൽ പ്രാധാന്യമുള്ള കാര്യങ്ങൾ ഏതെന്ന് ഉറപ്പുരുത്തുക.’—ഫിലിപ്പിയർ 1:10.

  ഇതിന്‍റെ അർഥം: ഓരോ ഉത്‌കണ്‌ഠയ്‌ക്കും അതിന്‍റേതായ സ്ഥാനം കൊടുക്കുന്നവർ ഉത്‌കണ്‌ഠയിൽ മുങ്ങിത്താഴാനുള്ള സാധ്യത കുറവാണ്‌.

 • ആരോടെങ്കിലും സംസാരിക്കുക. “ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന സമയം. പിറ്റേ ദിവസത്തെക്കുറിച്ച് ഓർത്ത്‌ വലിയ ഉത്‌കണ്‌ഠയോടെയാണ്‌ എന്നും ഞാൻ വീട്ടിൽ വന്നിരുന്നത്‌. എനിക്കു പറയാനുള്ളതു മുഴുവൻ ഡാഡിയും മമ്മിയും കേട്ടിരിക്കും. അങ്ങനെയുള്ള ഒരു ഡാഡിയും മമ്മിയും ഉണ്ടായിരുന്നത്‌ എന്ത് ആശ്വാമായിരുന്നെന്നോ! എനിക്ക് അവരെ നല്ല വിശ്വാമായിരുന്നു. എന്തും അവരോടു തുറന്നുയാമായിരുന്നു. പിറ്റേ ദിവസത്തെ നേരിടാൻ അത്‌ എന്നെ സഹായിച്ചു.”—മാർളിൻ.

  ബൈബിൾ പറയുന്നത്‌: “മനുഷ്യന്‍റെ ഹൃദയത്തിലെ ഉത്‌കണ്‌ഠ അവനെ തളർത്തിക്കയുന്നു; എന്നാൽ ഒരു നല്ല വാക്ക് അവനിൽ സന്തോഷം നിറയ്‌ക്കുന്നു.”—സുഭാഷിങ്ങൾ 12:25.

  ഇതിന്‍റെ അർഥം: ഉത്‌കണ്‌ഠ കുറയ്‌ക്കാൻ എന്തു ചെയ്യാമെന്നു പറഞ്ഞുരാൻ മാതാപിതാക്കൾക്കോ ഒരു സുഹൃത്തിനോ കഴിഞ്ഞേക്കും.

 • പ്രാർഥിക്കുക. “ഉച്ചത്തിൽ എന്‍റെ ശബ്ദം കേൾക്കാൻ കഴിയുന്ന വിധം പ്രാർഥിക്കുന്നത്‌, എന്നെ സഹായിക്കുന്നു. ഉത്‌കണ്‌ഠയ്‌ക്ക് ഇടയാക്കുന്ന കാര്യത്തെക്കുറിച്ച് ഏതുനേവും തലപുയുന്നതിനു പകരം അതു വാക്കുളിൽ പകർത്താൻ പ്രാർഥന എന്നെ സഹായിക്കുന്നു. എനിക്കുള്ള ഉത്‌കണ്‌ഠയെക്കാൾ വളരെ ഉയരത്തിലാണ്‌ യഹോവ എന്നു മനസ്സിലാക്കാനും അത്‌ എന്നെ സഹായിക്കുന്നു.”—ലോറ.

  ബൈബിൾ പറയുന്നത്‌: “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളനാതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്‌കണ്‌ഠളും ദൈവത്തിന്‍റെ മേൽ ഇടുക.”—1 പത്രോസ്‌ 5:7.

  ഇതിന്‍റെ അർഥം: സ്വന്തമായി പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഒരു ചെപ്പടിവിദ്യയല്ല പ്രാർഥന. ദൈവമായ യഹോയുമായി നടത്തുന്ന സംഭാമാണ്‌ അത്‌. ദൈവം ഇങ്ങനെ വാഗ്‌ദാനം ചെയ്യുന്നു: “ഭയപ്പെടേണ്ടാ, ഞാനല്ലേ നിന്‍റെ ദൈവം! ഞാൻ നിന്നെ ശക്തീകരിക്കും, നിന്നെ സഹായിക്കും.”—യശയ്യ 41:10.

കൂടുതല്‍ അറിയാന്‍

വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം

നിങ്ങൾക്ക് എങ്ങനെ ഉത്‌കണ്‌ഠ തരണം ചെയ്യാം?

ഉത്‌കണ്‌ഠകൾ വരിഞ്ഞുമുറുക്കുന്നതായി ചിലപ്പോഴൊക്കെ തോന്നാറുണ്ടോ? ബൈബിളിനു സഹായിക്കാനാകും.