വിവരങ്ങള്‍ കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി | മക്കളെ വളർത്തൽ

സ്‌മാർട്ട്‌ഫോ​ണും കുട്ടി​ക​ളും—ഭാഗം 1: എന്റെ കുട്ടിക്ക്‌ ഒരു സ്‌മാർട്ട്‌ഫോൺ ആവശ്യ​മാ​ണോ?

 ഇന്ന്‌ സ്‌മാർട്ട്‌ഫോൺ * കൈയി​ലുള്ള കുട്ടി​ക​ളു​ടെ എണ്ണം കൂടി​ക്കൂ​ടി വരുക​യാണ്‌. അവരിൽ പലരും ഒറ്റയ്‌ക്കാ​യി​രി​ക്കു​മ്പോൾ ഇന്റർനെ​റ്റിൽ നോക്കാൻ മൊ​ബൈൽ ഫോൺ ഉപയോ​ഗി​ക്കു​ന്നു. നിങ്ങളു​ടെ കുട്ടിക്ക്‌ ഒരു സ്‌മാർട്ട്‌ഫോൺ കൊടു​ക്കു​ന്ന​തു​കൊണ്ട്‌ എന്തൊക്കെ അപകട​ങ്ങ​ളുണ്ട്‌? ഇനി, അതു​കൊ​ണ്ടുള്ള പ്രയോ​ജ​നങ്ങൾ എന്തൊ​ക്കെ​യാണ്‌? ഓരോ ദിവസ​വും എത്ര​ത്തോ​ളം സമയം അവർക്ക്‌ സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കാം?

 നിങ്ങൾ അറിഞ്ഞി​രി​ക്കേ​ണ്ടത്‌

 പ്രയോജനങ്ങൾ

 •   മക്കൾക്ക്‌ സുരക്ഷ, മാതാ​പി​താ​ക്കൾക്ക്‌ മനസ്സമാ​ധാ​നം. കൗമാ​ര​ത്തി​ലുള്ള രണ്ടു മക്കളുടെ അമ്മയായ ബെഥനി പറയുന്നു: “അപകടം​പി​ടിച്ച ഒരു ലോക​ത്തി​ലാണ്‌ നമ്മൾ ജീവി​ക്കു​ന്നത്‌. അതു​കൊണ്ട്‌ കുട്ടി​കൾക്ക്‌ എപ്പോൾ വേണ​മെ​ങ്കി​ലും മാതാ​പി​താ​ക്കളെ ബന്ധപ്പെ​ടാൻ സാധി​ക്കണം.”

   കാതറിൻ എന്നു പേരുള്ള ഒരു അമ്മ അതെക്കു​റിച്ച്‌ പറയു​ന്നത്‌ ഇങ്ങനെ​യാണ്‌: “ചില ആപ്പുകൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ കുട്ടി​ക​ളു​ടെ ഫോണു​മാ​യി കണക്‌റ്റ്‌ ചെയ്യാ​നും അവനി​പ്പോൾ എവി​ടെ​യാ​ണെന്ന്‌ അറിയാ​നും പറ്റും. ഇനി, വണ്ടി ഓടി​ക്കു​ക​യാ​ണെ​ങ്കിൽ അവൻ എത്ര സ്‌പീ​ഡി​ലാണ്‌ പോകു​ന്നത്‌ എന്നു​പോ​ലും അറിയാൻ കഴിയും.”

 •   ഹോം​വർക്ക്‌ ചെയ്യാൻ. “ടീച്ചർമാർ ഇ-മെയി​ലി​ലൂ​ടെ​യും മെസേ​ജി​ലൂ​ടെ​യും കുട്ടി​കൾക്ക്‌ ഹോം​വർക്കു​കൾ കൊടു​ക്കാ​റുണ്ട്‌. അതുവഴി അവർക്ക്‌ ടീച്ചർമാ​രോട്‌ സംസാ​രി​ക്കാ​നും എളുപ്പ​മാണ്‌.” എന്ന്‌ മേരി എന്ന ഒരു അമ്മ പറയുന്നു.

 അപകടങ്ങൾ

 •   എപ്പോ​ഴും ഫോണിൽത്തന്നെ. ചെറു​പ്പ​ക്കാർ ദിവസ​ത്തിൽ അധികം സമയവും ഫോണിൽത്ത​ന്നെ​യാണ്‌. മാതാ​പി​താ​ക്ക​ളും കുട്ടി​ക​ളോ​ടൊ​പ്പം ആയിരി​ക്കു​ന്ന​തി​നെ​ക്കാൾ അധികം സമയം ഫോണിൽ ചെലവ​ഴി​ക്കു​ന്നു. ചില കുടും​ബ​ങ്ങ​ളി​ലെ അവസ്ഥ​യെ​ക്കു​റിച്ച്‌ ഒരു കൗൺസി​ലർ വർണി​ക്കു​ന്നത്‌ ഇങ്ങനെ​യാണ്‌: “ഉപകര​ണ​ങ്ങ​ളു​മാ​യി ദിവസ​വും ഒത്തുകൂ​ടുന്ന ഒരുകൂ​ട്ടം അപരി​ചി​തർ.” *

 •   അശ്ലീലം കാണൽ. ഒരു കണക്ക്‌ കാണി​ക്കു​ന്ന​ത​നു​സ​രിച്ച്‌ പകുതി​യി​ല​ധി​കം കൗമാ​ര​ക്കാ​രും എല്ലാ മാസവുംതന്നെ അശ്ലീലം കാണാ​നാ​യി ആകാം​ക്ഷ​യോ​ടെ തിരയു​ന്നു. അതിൽ ഒട്ടും അതിശ​യി​ക്കാ​നില്ല. കാരണം, അതി​നൊ​രു സ്‌മാർട്ട്‌ഫോൺ കൈയി​ലു​ണ്ടാ​യാൽ മാത്രം മതി. കൗമാ​ര​ക്കാ​രായ രണ്ടു മക്കൾ ഉള്ള വില്യം പറയുന്നു: “സ്‌മാർട്ട്‌ഫോൺ കൈയിൽ കൊടു​ക്കു​ന്ന​തോ​ടെ കുട്ടി​കൾക്ക്‌ എപ്പോൾ വേണ​മെ​ങ്കി​ലും ഏതുത​ര​ത്തി​ലുള്ള അശ്ലീല​വും കാണാ​നുള്ള വഴി മാതാ​പി​താ​ക്കൾ അറിയാ​തെ​യാ​ണെ​ങ്കി​ലും കുട്ടി​കൾക്ക്‌ തുറന്നു കൊടു​ക്കു​ക​യാണ്‌.”

 •   മൊ​ബൈൽ മാറ്റി​വെ​ക്കാൻ പറ്റുന്നില്ല. പല ആളുകൾക്കും ഫോണു​മാ​യി ഒരു വൈകാ​രിക അടുപ്പ​മു​ണ്ടാ​കു​ന്നു. ഇനി, ഫോൺ എങ്ങാനും കാണാ​തെ​പോ​യാൽ തങ്ങൾക്ക്‌ ടെൻഷ​നോ ഭയമോ തോന്നും, ചില​പ്പോൾ അസുഖം​പോ​ലും പിടി​ക്കും എന്ന്‌ ചിലർ പറയുന്നു. ഫോൺ ഉപയോ​ഗി​ക്കുന്ന സമയത്ത്‌ മക്കൾ തീരെ മര്യാ​ദ​യി​ല്ലാ​തെ പെരു​മാ​റു​ന്ന​താ​യി തോന്നി​യി​ട്ടു​ണ്ടെ​ന്നാണ്‌ ചില മാതാ​പി​താ​ക്ക​ളു​ടെ അഭി​പ്രാ​യം. കാർമെൻ എന്ന ഒരു അമ്മ പറയു​ന്നത്‌: “ഞാൻ എന്റെ മകനോട്‌ എന്തെങ്കി​ലും സംസാ​രി​ക്കാൻ ചെല്ലു​മ്പോൾ അവൻ മുഖം തിരി​ച്ചു​ക​ള​യു​ക​യോ ദേഷ്യ​ത്തോ​ടെ എന്തെങ്കി​ലും പറയു​ക​യോ ചെയ്യും. ഞാൻ അവനെ ശല്യ​പ്പെ​ടു​ത്തു​ന്ന​താ​യി​ട്ടാണ്‌ അവനു തോന്നു​ന്നത്‌.”

 •   മറ്റ്‌ അപകടങ്ങൾ. സ്‌മാർട്ട്‌ഫോൺ ഉപയോ​ഗി​ക്കു​മ്പോൾ സൈബർ ഗുണ്ടാ​യി​സം, സെക്‌സ്റ്റിങ്‌ (അശ്ലീല സന്ദേശ​ങ്ങ​ളോ ചിത്ര​ങ്ങ​ളോ കൈമാ​റു​ന്നത്‌) പോലുള്ള പ്രശ്‌നങ്ങൾ ഉണ്ടാ​യേ​ക്കാം. ഇനി, ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളും ഉണ്ടാ​യേ​ക്കാം. ഫോണിൽ നോക്കി കുനി​ഞ്ഞുള്ള ഇരിപ്പും ഉറക്കമി​ല്ലാ​യ്‌മ​യും പലരു​ടെ​യും ആരോ​ഗ്യ​ത്തെ ബാധി​ച്ചി​രി​ക്കു​ന്നു. ചില ചെറു​പ്പ​ക്കാർ “ഗോസ്റ്റ്‌ ആപ്പുകൾ” ഉപയോ​ഗി​ക്കു​ന്നു. മാതാ​പി​താ​ക്കൾ കാണാതെ ഫോ​ട്ടോ​ക​ളും വീഡി​യോ​ക​ളും മറച്ചു​വെ​ക്കാൻ ഉപയോ​ഗി​ക്കുന്ന ഒരു ആപ്പ്‌ ആണ്‌ അത്‌. പുറമേ കണ്ടാൽ കാൽക്കു​ലേറ്റർ ഒക്കെ​പ്പോ​ലെ ഒരു സാധാരണ ആപ്പ്‌ ആണെന്നേ തോന്നൂ.

   സ്‌മാർട്ട്‌ഫോ​ണി​ന്റെ ഉപയോ​ഗ​ത്തെ​ക്കു​റിച്ച്‌ ഒരു കൗമാ​ര​ക്കാ​രി​യു​ടെ അച്ഛനായ ഡാനി​യേൽ ഇങ്ങനെ ചുരു​ക്കി​പ്പ​റഞ്ഞു: “ഇന്റർനെ​റ്റിൽ ലഭ്യമായ എല്ലാത്തി​ലേ​ക്കു​മുള്ള ഒരു വാതി​ലാണ്‌ സ്‌മാർട്ട്‌ഫോൺ. അതിൽ നല്ലതും ചീത്തയും കാണും.”

 സ്വയം ചോദി​ക്കേ​ണ്ടത്‌

 •   ‘എന്റെ കുട്ടിക്ക്‌ ഒരു സ്‌മാർട്ട്‌ഫോൺ ആവശ്യ​മു​ണ്ടോ?’

   ബൈബിൾ പറയുന്നു: “വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു.” (സുഭാ​ഷി​തങ്ങൾ 14:15) ഇതു മനസ്സിൽപി​ടി​ച്ചു​കൊണ്ട്‌ സ്വയം ചോദി​ക്കുക:

   ‘സുരക്ഷയെ കരുതി​യോ മറ്റോ കുട്ടിക്ക്‌ ഒരു സ്‌മാർട്ട്‌ഫോൺ കൊടു​ക്കു​ന്നത്‌ ബുദ്ധി​യാ​യി​രി​ക്കു​മോ? അതു​കൊ​ണ്ടുള്ള പ്രയോ​ജ​ന​ങ്ങ​ളെ​യും അപകട​ങ്ങ​ളെ​യും കുറിച്ച്‌ ഞാൻ ശരിക്കും ചിന്തി​ച്ചി​ട്ടു​ണ്ടോ? സ്‌മാർട്ട്‌ഫോൺ കൊടു​ക്കു​ന്ന​തി​നു പകരം വേറെ എന്തെങ്കി​ലും ചെയ്യാ​നാ​കു​മോ?’

   റ്റോഡ്‌ എന്ന പിതാ​വി​ന്റെ അഭി​പ്രാ​യം ഇതാണ്‌: “സാധാരണ ഫോണു​കൾ ഇപ്പോ​ഴും വാങ്ങാൻ കിട്ടും. മെസേ​ജി​ലൂ​ടെ​യും ഫോൺകോ​ളി​ലൂ​ടെ​യും കുട്ടി​ക​ളു​മാ​യി ബന്ധപ്പെ​ടാൻ അതിലൂ​ടെ കഴിയും. അത്തരം ഫോണു​കൾക്ക്‌ വിലയും കുറവാണ്‌.”

 •   ‘എന്റെ കുട്ടി ഈ വലിയ ഉത്തരവാ​ദി​ത്വം എടുക്കാ​റാ​യോ?’

   ബൈബിൾ പറയുന്നു: “ബുദ്ധി​മാ​ന്റെ ഹൃദയം അവനെ ശരിയായ വഴിയിൽ നയിക്കു​ന്നു.” (സഭാ​പ്ര​സം​ഗകൻ 10:2) ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ സ്വയം ചോദി​ക്കുക:

   ‘എനിക്ക്‌ എന്റെ കുട്ടിയെ വിശ്വ​സി​ക്കാ​നാ​കു​മോ? അവൻ എന്നോട്‌ എല്ലാം തുറന്നു പറയാ​റു​ണ്ടോ? എന്റെ കുട്ടി കള്ളം പറയാ​റു​ണ്ടോ? ഉദാഹ​ര​ണ​ത്തിന്‌, ആരൊ​ക്കെ​യാണ്‌ കൂട്ടു​കാർ എന്നതു​പോ​ലുള്ള കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌? ടിവി​യും ടാബും ഒക്കെ ഉപയോ​ഗി​ക്കു​ന്ന​തിൽ അവൻ ഇപ്പോൾത്തന്നെ സ്വയം നിയ​ന്ത്രി​ക്കു​ന്നു​ണ്ടോ?’ സെറീന എന്ന ഒരു അമ്മ പറയുന്നു: “സ്‌മാർട്ട്‌ഫോൺകൊണ്ട്‌ കുറേ പ്രയോ​ജ​നങ്ങൾ ഉണ്ടെങ്കി​ലും ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ അത്‌ അപകട​കാ​രി​യു​മാണ്‌. ഈ കുരു​ന്നു​പ്രാ​യ​ത്തി​ലേ എത്ര വലിയ ഉത്തരവാ​ദി​ത്വ​മാണ്‌ നിങ്ങൾ കുട്ടി​കൾക്കു കൊടു​ക്കു​ന്ന​തെന്ന്‌ ചിന്തി​ച്ചു​നോ​ക്കൂ.”

 •  ഞാൻ ഈ ഉത്തരവാ​ദി​ത്വം എടുക്കാൻ തയ്യാറാ​യോ?’

   ബൈബിൾ പറയുന്നു: “ശരിയായ വഴിയിൽ നടക്കാൻ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക.” (സുഭാ​ഷി​തങ്ങൾ 22:6) ഇതു മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌ സ്വയം ചോദി​ക്കുക:

   ‘സ്‌മാർട്ട്‌ഫോ​ണി​ന്റെ അപകടങ്ങൾ മനസ്സി​ലാ​ക്കി അത്‌ ഒഴിവാ​ക്കാൻ കുട്ടിയെ സഹായി​ക്കു​ന്ന​തിന്‌ അത്തരം കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ എനിക്ക്‌ വേണ്ട അറിവു​ണ്ടോ? കുട്ടി​കൾക്ക്‌ ഫോൺ കൊടു​ക്കു​മ്പോൾ സുരക്ഷ​യ്‌ക്കു​വേണ്ടി മാതാ​പി​താ​ക്കൾ അതിൽ ചെയ്യേണ്ട ചില സെറ്റി​ങ്ങു​കൾ (പേരന്റൽ കൺ​ട്രോൾസ്‌) ഉണ്ട്‌. അതു ചെയ്യാൻ എനിക്ക്‌ അറിയാ​മോ? മൊ​ബൈൽ ഫോൺ വിവേ​ക​ത്തോ​ടെ ഉപയോ​ഗി​ക്കാൻ അവനെ സഹായി​ക്കു​ന്ന​തിന്‌ എനിക്ക്‌ എന്തെല്ലാം ചെയ്യാൻ പറ്റും?’ “കുട്ടി​ക​ളു​ടെ കൈയിൽ മൊ​ബൈൽ കൊടു​ത്തിട്ട്‌ അവർ അതിൽ എന്താണ്‌ ചെയ്യു​ന്ന​തെന്ന്‌ തിരിഞ്ഞു നോക്കാത്ത കുറേ മാതാ​പി​താ​ക്കളെ ഞാൻ കണ്ടിട്ടുണ്ട്‌” എന്ന്‌ മുമ്പ്‌ പറഞ്ഞ ഡാനി​യേൽ പറയുന്നു.

 ചുരു​ക്കി​പ്പ​റ​ഞ്ഞാൽ: സ്‌മാർട്ട്‌ഫോൺ വിവേ​ക​ത്തോ​ടെ ഉപയോ​ഗി​ക്കു​ന്ന​തിന്‌ കുട്ടി​കൾക്ക്‌ പരിശീ​ലനം ആവശ്യ​മാണ്‌. ഇൻഡി​സ്‌ട്രാ​ക്‌റ്റ​ബിൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇങ്ങനെ അഭി​പ്രാ​യ​പ്പെ​ടു​ന്നു: “മിക്ക കുട്ടി​കൾക്കും അവർ മൊ​ബൈൽ ഫോൺ ഉപയോ​ഗി​ക്കുന്ന സമയം നിയ​ന്ത്രി​ക്കാൻ പറ്റാറില്ല. പ്രത്യേ​കി​ച്ചും, മാതാ​പി​താ​ക്കൾ നിരീ​ക്ഷി​ക്കു​ന്നി​ല്ലെ​ങ്കിൽ.”

^ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കാൻ പറ്റുന്ന മൊ​ബൈൽ ഫോണി​നെ​യാണ്‌ ഈ ലേഖന​ത്തിൽ സ്‌മാർട്ട്‌ഫോൺ എന്നു പറഞ്ഞി​രി​ക്കു​ന്നത്‌.

^ തോമസ്‌ കെർസ്റ്റി​ങി​ന്റെ കുഴങ്ങി​പ്പോ​യവർ (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​ക​ത്തിൽനിന്ന്‌.