വിവരങ്ങള്‍ കാണിക്കുക

കുടും​ബ​ങ്ങൾക്കു​വേണ്ടി | മക്കളെ വളർത്തൽ

കുട്ടി​കളെ നോക്കാൻ ഏൽപ്പി​ച്ചാൽ ശ്രദ്ധി​ക്കേണ്ട കാര്യങ്ങൾ

 ജോലി​ക്കു പോകുന്ന മാതാ​പി​താ​ക്കൾ സ്‌കൂ​ളിൽ പോകാൻ പ്രായ​മാ​കാത്ത തങ്ങളുടെ കുഞ്ഞു​ങ്ങളെ ഡേ കെയർ സെന്ററു​ക​ളിൽ ഏൽപ്പി​ക്കാ​റുണ്ട്‌. ഏതാണ്ട്‌ ഒരു ക്ലാസ്‌റൂം​പോ​ലെ പ്രവർത്തി​ക്കുന്ന ഡേ കെയർ സെന്ററു​കൾ അല്ലെങ്കിൽ ശിശു​പ​രി​പാ​ലന കേന്ദ്രങ്ങൾ ഉണ്ട്‌. എന്നാൽ നിങ്ങളു​ടെ കുഞ്ഞിനെ ഡേ കെയർ സെന്ററി​ലാ​ക്ക​ണോ?

 മനസ്സിൽപ്പി​ടി​ക്കേണ്ട കാര്യങ്ങൾ

 ഡേ കെയറിൽ വിടു​ന്നത്‌ കുട്ടിക്കു നിങ്ങ​ളോ​ടുള്ള അടുപ്പ​ത്തി​നു ദോഷം ചെയ്യു​മോ? സാധ്യ​ത​യുണ്ട്‌. ആദ്യ വർഷങ്ങ​ളിൽ, കുഞ്ഞിന്റെ മസ്‌തി​ഷ്‌ക​ത്തി​ന്റെ കഴിവു​കൾ അതി​വേഗം വികസി​ക്കു​ന്നു, ഇത്‌ കുഞ്ഞ്‌ മറ്റുള്ള​വ​രു​മാ​യി അടുപ്പ​മു​ണ്ടാ​ക്കു​ന്ന​തി​നെ നന്നായി സ്വാധീനിക്കും. അതു​കൊണ്ട്‌ കുഞ്ഞിന്റെ ജീവി​ത​ത്തി​ലെ ഈ പ്രധാ​ന​പ്പെട്ട സമയത്ത്‌ അവനോ​ടൊ​പ്പം ആയിരി​ക്കാൻ നിങ്ങൾ പരമാ​വധി ശ്രമിക്കണം.—ആവർത്തനം 6:6, 7.

 •    കുഞ്ഞു​ങ്ങളെ ഡേ കെയറിൽ ആക്കാൻ ആലോ​ചി​ക്കുന്ന മാതാ​പി​താ​ക്കൾ കുട്ടി​യു​മാ​യി എങ്ങനെ ഒരു നല്ല അടുപ്പം നിലനി​റു​ത്തു​മെന്നു ചിന്തി​ക്കണം.

 ഡേ കെയർ നിങ്ങൾക്കു കുഞ്ഞി​ന്റെ​മേ​ലുള്ള സ്വാധീ​നം കുറയ്‌ക്കു​മോ? സാധ്യ​ത​യുണ്ട്‌. “സ്‌കൂൾപ്രാ​യ​മാ​കാത്ത കുട്ടികൾ എത്രമാ​ത്രം മറ്റു കുട്ടി​ക​ളു​മാ​യി ഒരുമി​ച്ചാ​യി​രി​ക്കു​ന്നോ, അത്രമാ​ത്രം അവരുടെ സ്വാധീ​ന​ത്തി​ലാ​കാ​നും ഇടയുണ്ട്‌” എന്ന്‌ മക്കളെ പിന്തു​ണ​യ്‌ക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പറയുന്നു.

 •    കുഞ്ഞിനെ ഡേ കെയറിൽ വിടാൻ ആലോ​ചി​ക്കുന്ന മാതാ​പി​താ​ക്കൾ, കുട്ടി​യു​ടെ ജീവി​ത​ത്തിൽ നല്ല മൂല്യങ്ങൾ വളർത്തു​ന്ന​തിൽ തുടർന്നും തങ്ങൾക്കു​തന്നെ ആയിരി​ക്കു​മോ പ്രധാനപങ്ക്‌ എന്നു ശരിക്കും ചിന്തി​ക്കണം.

 ഡേ കെയറിൽ വിടു​ന്നത്‌ പിന്നീട്‌ സ്‌കൂ​ളിൽ നന്നായി പഠിക്കാൻ കുട്ടിയെ സഹായി​ക്കു​മോ? സഹായി​ക്കു​മെ​ന്നാണ്‌ ചിലരു​ടെ അഭി​പ്രാ​യം. മറ്റു ചിലർ കരുതു​ന്നത്‌, ഡേ കെയറിൽ വിടു​ന്ന​തു​കൊണ്ട്‌ കാര്യ​മായ പ്രയോ​ജ​ന​മി​ല്ലെ​ന്നാണ്‌, അല്ലെങ്കിൽ ഒട്ടും​തന്നെ പ്രയോ​ജ​ന​മി​ല്ലെ​ന്നാണ്‌. “ജീവി​ത​വി​ജ​യ​ത്തി​ന്റെ അടിസ്ഥാ​നം സ്‌കൂൾ വിദ്യാ​ഭ്യാ​സം മാത്ര​മാ​ണെ​ന്നോ, എത്ര നേരത്തേ സ്‌കൂ​ളിൽ വിടു​ന്നോ അത്രയും മെച്ചമാ​ണെ​ന്നോ മാതാ​പി​താ​ക്കൾ ചിന്തി​ക്ക​രുത്‌. അങ്ങനെ ചെയ്‌താൽ, കുട്ടി ജനിച്ചതു മുതൽ നിങ്ങൾ അവനു കൊടു​ത്തു​കൊ​ണ്ടി​രുന്ന ‘വിദ്യാ​ഭ്യാ​സ​ത്തി​ന്റെ’ മൂല്യം നിങ്ങൾ വിലകു​റച്ച്‌ കാണു​ക​യാ​യി​രി​ക്കും,” എന്നു കുട്ടി​ക​ളു​ടെ മനശ്ശാ​സ്‌ത്ര​ജ്ഞ​നായ പെന​ലോപ്‌ ലിച്ച്‌ എഴുതു​ന്നു.

 •   കുഞ്ഞു​ങ്ങളെ ഡേ കെയറിൽ ആക്കാൻ ആലോ​ചി​ക്കുന്ന മാതാ​പി​താ​ക്കൾ അതു പ്രയോ​ജനം ചെയ്യു​ന്ന​താ​ണോ, അതു ആവശ്യ​മു​ള്ളതു തന്നെയാ​ണോ എന്നു ചിന്തി​ക്കണം.

 നിങ്ങളിൽ ഒരാൾക്കു ജോലി വേണ്ടെ​ന്നു​വെച്ച്‌ കുട്ടി​യോ​ടൊ​പ്പം വീട്ടിൽ ആയിരി​ക്കാൻ കഴിയു​മോ? ചില കുടും​ബ​ങ്ങ​ളിൽ, രണ്ടു പേരും ജോലി​ക്കു പോകു​ന്നത്‌ കൂടുതൽ പണം സമ്പാദി​ച്ചു​കൂ​ട്ടാൻ വേണ്ടി മാത്ര​മാണ്‌. പക്ഷേ ശരിക്കും അത്‌ ഒരു നേട്ടമാ​ണോ?

 •   ഡേ കെയറി​നെ​ക്കു​റിച്ച്‌ ആലോ​ചി​ക്കുന്ന മാതാ​പി​താ​ക്കൾ, തങ്ങൾ രണ്ടു പേരും ജോലി​ക്കു പോകു​ന്ന​തി​നു പകരം ചെലവു​കൾ കുറച്ചിട്ട്‌ ഒരാൾക്കു വീട്ടിൽ ആയിരി​ക്കാൻ കഴിയു​മോ എന്നു ചിന്തി​ക്കണം.

 കുഞ്ഞു​ങ്ങ​ളെ ഡേ കെയറിൽ ആക്കാൻ തീരു​മാ​ന​മെ​ടു​ക്കു​ന്ന​തി​നു മുമ്പ്‌ മാതാ​പി​താ​ക്കൾ അതിന്റെ ഗുണവും ദോഷ​വും ശ്രദ്ധ​യോ​ടെ കണക്കി​ലെ​ടു​ക്കണം. അങ്ങനെ ചിന്തി​ച്ച​തി​നു​ശേഷം, ഡേ കെയറിൽ വിടു​ന്ന​താണ്‌ നല്ലതെന്നു തോന്നു​ന്നെ​ങ്കി​ലോ?

  നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

 “വിവേ​ക​മു​ള്ളവൻ ഓരോ കാലടി​യും ശ്രദ്ധ​യോ​ടെ വെക്കുന്നു” എന്നു ബൈബിൾ പറയുന്നു. (സുഭാ​ഷി​തങ്ങൾ 14:15) ഈ തത്ത്വം മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്‌, കുട്ടി​കളെ പരിപാ​ലി​ക്കാൻ ഏതു മാർഗം സ്വീക​രി​ക്കു​ന്ന​തി​നു മുമ്പും നന്നായി ചിന്തി​ക്കുക.

 കുട്ടി​ക​ളെ പരിപാ​ലി​ക്കാ​നുള്ള വ്യത്യസ്‌ത മാർഗ​ങ്ങ​ളെ​ക്കു​റിച്ച്‌ ചിന്തി​ക്കു​ക

 •   ചില മാതാ​പി​താ​ക്കൾ, ഒന്നോ അതിൽ കൂടു​ത​ലോ പരിപാ​ല​ക​രും ഏതാനും കുട്ടി​ക​ളും ആയി ഒരു വീട്ടിൽ പ്രവർത്തി​ക്കുന്ന ഡേ കെയർ സെന്ററിൽ തങ്ങളുടെ കുഞ്ഞിനെ ആക്കാൻ തീരു​മാ​നി​ച്ചേ​ക്കാം.

 •   ഇനി മറ്റു ചില മാതാ​പി​താ​ക്കൾ, ഒരു ബന്ധുവി​നെ​യോ അല്ലെങ്കിൽ ആയയെ​യോ മറ്റോ സ്വന്തം വീട്ടിൽ നിറുത്തി കുഞ്ഞിനെ നോക്കാൻ ഏൽപ്പി​ക്കും.

 നിങ്ങൾ തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എന്തായാ​ലും അതിനു ഗുണവും ദോഷ​വും ഉണ്ട്‌. മക്കളെ ഏതെങ്കി​ലും തരത്തി​ലുള്ള ഡേ കെയർ സെന്ററിൽ ആക്കിയി​ട്ടുള്ള മറ്റ്‌ മാതാ​പി​താ​ക്ക​ളോ​ടു നിങ്ങൾക്ക്‌ ഒന്ന്‌ ആലോ​ചി​ച്ചു​കൂ​ടേ? ബൈബിൾ പറയുന്നു: “ഉപദേശം തേടു​ന്ന​വർക്കു ജ്ഞാനമുണ്ട്‌.”—സുഭാ​ഷി​തങ്ങൾ 13:10.

 ഇനി, നിങ്ങൾ കുഞ്ഞിനെ ഒരു ഡേ കെയർ സെന്ററിൽ വിടാ​നാണ്‌ തീരു​മാ​നി​ക്കു​ന്ന​തെ​ങ്കി​ലോ? എങ്കിൽ . . .

 ആ സ്ഥാപന​ത്തെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കു​ക

 •   അവർക്കു ലൈസൻസു​ണ്ടോ? നിയമ​പ​ര​മാ​യാ​ണോ പ്രവർത്തി​ക്കു​ന്നത്‌? യോഗ്യത തെളി​യി​ക്കുന്ന രേഖകൾ ഉണ്ടോ, ആ സ്ഥാപന​ത്തെ​ക്കു​റിച്ച്‌ പൊതു​വെ​യുള്ള അഭി​പ്രാ​യം എന്താണ്‌?

 •   സുരക്ഷി​ത​മാ​ണോ? വൃത്തി​യും വെടി​പ്പും ഉണ്ടോ

 •   കുട്ടി​കൾക്ക്‌ അവിടെ എന്തെല്ലാം കാര്യ​ങ്ങ​ളാണ്‌ ചെയ്യാനുള്ളത്‌ *

 കുട്ടി​ക​ളെ പരിപാ​ലി​ക്കു​ന്ന​വ​രെ​ക്കു​റിച്ച്‌ നന്നായി മനസ്സി​ലാ​ക്കു​ക

 •   അവർ പരിശീ​ലനം കിട്ടി​യ​വ​രാ​ണോ? അതിൽ കൊച്ചു​കു​ഞ്ഞു​ങ്ങളെ പഠിപ്പി​ക്കാ​നുള്ള പരിശീ​ല​ന​വും പ്രഥമ ശുശ്രൂഷ, ഹൃദയാ​ഘാ​ത​മു​ണ്ടാ​യാൽ ചെയ്യേണ്ട പ്രാഥ​മിക ചികിത്സ (CPR) തുടങ്ങി​യ​വ​യ്‌ക്കുള്ള പരിശീ​ല​ന​വും ഉൾപ്പെ​ടു​ന്നു.

 •   നിങ്ങൾ കുഞ്ഞിനെ ഏൽപ്പി​ക്കാൻ പോകുന്ന ആളുകൾ എങ്ങനെ​യു​ള്ള​വ​രാണ്‌? അവർക്ക്‌ എന്തെങ്കി​ലും ക്രിമി​നൽ പശ്ചാത്ത​ല​മു​ണ്ടോ? ഈ കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കു​ന്നത്‌ നല്ലതാണ്‌.

 •   അവിടത്തെ പരിപാ​ലകർ കൂടെ​ക്കൂ​ടെ ജോലി മതിയാ​ക്കി പോകു​ന്ന​തു​കൊണ്ട്‌ പുതിയ ആളുകളെ നിയമി​ക്കേ​ണ്ടി​വ​രു​ന്നു​ണ്ടോ? അങ്ങനെ വന്നാൽ കുഞ്ഞിന്‌ എപ്പോ​ഴും പുതി​യ​പു​തിയ ആളുക​ളു​മാ​യി പൊരു​ത്ത​പ്പെ​ടേ​ണ്ടി​വ​രും.

 •   അവിടെ ഒരു പരിപാ​ല​കന്‌ എത്ര കുഞ്ഞു​ങ്ങ​ളെ​യാണ്‌ നോക്കാ​നു​ള്ളത്‌? ഒരുപാട്‌ കുട്ടി​കളെ നോക്കാ​നു​ണ്ടെ​ങ്കിൽ, നിങ്ങളു​ടെ കുഞ്ഞിന്‌ ആവശ്യ​മായ ശ്രദ്ധ കിട്ടാൻ സാധ്യ​ത​യില്ല. പക്ഷേ എത്രമാ​ത്രം ശ്രദ്ധ കുട്ടിക്ക്‌ ആവശ്യ​മാണ്‌ എന്നത്‌, അവന്റെ പ്രായ​വും കഴിവു​ക​ളും അനുസ​രി​ച്ചി​രി​ക്കും.

 •   കുഞ്ഞിനെ നോക്കുന്ന ആളുകൾ, കുഞ്ഞി​നെ​ക്കു​റി​ച്ചുള്ള നിങ്ങളു​ടെ ഉത്‌ക​ണ്‌ഠകൾ കേൾക്കാൻ മനസ്സു​ള്ള​വ​രാ​ണോ? അവരും കാര്യങ്ങൾ തുറന്നു​പ​റ​യു​മോ?

^ ഉദാഹരണത്തിന്‌, കുട്ടി​കളെ ഏറെസ​മയം ടെലി​വി​ഷന്റെ മുന്നിൽ ഇരുത്തു​മോ? അതോ, മാനസി​ക​വും ശാരീ​രി​ക​വും ആയി ഉണർവ്‌ നൽകുന്ന കളിക​ളും മറ്റും അവി​ടെ​യു​ണ്ടോ?