വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 സെപ്റ്റംബര്‍ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

ബൈബിൾപഠനം നടത്തുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ

ബൈബിൾപഠനം നടത്തുമ്പോൾ ഒഴിവാക്കേണ്ട ചില രീതികൾ
കാണേണ്ട വിധം
എഴുത്ത്
ചിത്രം

വേണ്ടതിധികം സംസാരിക്കുന്നത്‌: എല്ലാ കാര്യങ്ങളും വിശദീരിക്കണം എന്നു നിങ്ങൾ ചിന്തിക്കേണ്ടതില്ല. ആളുകൾ ചിന്തിക്കാനും ശരിയായ നിഗമത്തിൽ എത്തിച്ചേരാനും ആയി യേശു ചോദ്യങ്ങൾ ഉപയോഗിച്ചു. (മത്താ. 17:24-27) വിദ്യാർഥിയുടെ ബോധ്യങ്ങളും വിശ്വാങ്ങളും എന്താണെന്നു മനസ്സിലാക്കാനും പഠനം സജീവമാക്കാനും ചോദ്യങ്ങൾ ഉപകരിക്കുന്നു. (be 253 ¶3-4) ഒരു ചോദ്യം ചോദിച്ചാൽ വിദ്യാർഥിയുടെ ഉത്തരത്തിനായി ക്ഷമയോടെ കാത്തിരിക്കുക. ഒരുപക്ഷേ തെറ്റായ ഉത്തരമാണ്‌ വിദ്യാർഥിയുടേതെങ്കിൽ ശരിയായത്‌ പറഞ്ഞുകൊടുക്കുന്നതിനു പകരം കൂടുലായ ചോദ്യങ്ങൾ ചോദിച്ചുകൊണ്ട് ശരിയായ നിഗമത്തിൽ എത്തിച്ചേരാൻ വിദ്യാർഥിയെ സഹായിക്കുക. (be 238 ¶1-2) വിദ്യാർഥിക്ക് ഗ്രഹിക്കാൻ കഴിയുന്ന വേഗതയിൽ പുതിയ ആശയങ്ങൾ സംസാരിക്കുക.—be 230 ¶4.

സങ്കീർണമാക്കുന്നത്‌: ആ വിഷയത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാവുന്നതെല്ലാം പറയാനുള്ള പ്രലോനത്തെ ചെറുക്കുക. (യോഹ. 16:12) ഖണ്ഡികയിലെ പ്രധാന ആശയത്തിന്‌ ഊന്നൽ നൽകുക. (be 226 ¶4-5) അനാവശ്യമായ വിശദാംശങ്ങൾ, ഒരുപക്ഷേ രസകരമാപോലും പ്രധാന ആശയങ്ങളെ മൂടിക്കഞ്ഞേക്കാം. (be 235 ¶3) വിദ്യാർഥിക്ക് പ്രധാന ആശയങ്ങൾ പിടികിട്ടിക്കഴിഞ്ഞാൽപ്പിന്നെ അടുത്ത ഖണ്ഡികയിലേക്ക് പോകുക.

കേവലം വിവരങ്ങൾ പകർന്നുകൊടുക്കുന്നത്‌: കേവലം വിവരം പകർന്നുകൊടുക്കുക എന്നതല്ല പകരം വിദ്യാർഥിയുടെ ഹൃദയത്തിൽ എത്തിച്ചേരുക എന്നതാണ്‌ നമ്മുടെ ലക്ഷ്യം. (ലൂക്കോ. 24:32) പാഠഭാത്തിലെ മുഖ്യതിരുവെഴുത്തുകൾ ചർച്ച ചെയ്‌തുകൊണ്ട് ദൈവത്തിന്‍റെ ശക്തി പ്രയോപ്പെടുത്തുക. (2 കൊരി. 10:4; എബ്രാ. 4:12; be 144 ¶1-3) ലളിതമായ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക. (be 245 ¶2-4) വിദ്യാർഥിയുടെ വ്യക്തിമായ പ്രശ്‌നങ്ങളെക്കുറിച്ചും വിശ്വാങ്ങളെക്കുറിച്ചും ചിന്തിക്കുക, അതിനനുസൃമായി പാഠഭാഗം വിശദീരിച്ചുകൊടുക്കുക. എന്നിട്ട് നിങ്ങൾക്ക് ഇങ്ങനെ ചോദിക്കാം: “ഇപ്പോൾ പഠിച്ച കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് എന്താണു തോന്നുന്നത്‌? ഇത്‌ യഹോയെക്കുറിച്ച് എന്താണു പഠിപ്പിക്കുന്നത്‌? ഈ ബുദ്ധിയുദേശം പ്രാവർത്തിമാക്കുന്നതുകൊണ്ട് എന്തു പ്രയോമാണുള്ളത്‌?”—be 238 ¶3-5; 259 ¶1