വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മാര്‍ച്ച് 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

പുനരുത്ഥാനം—മറുവിലയിലൂടെ സാധ്യമായി

പുനരുത്ഥാനം—മറുവിലയിലൂടെ സാധ്യമായി

മറുവിയിലൂടെ സാധ്യമാകുന്ന ഭാവിനുഗ്രങ്ങളെക്കുറിച്ച് ചിന്തിക്കാൻ സ്‌മാകാരണം ഒരു നല്ല അവസരം നൽകുന്നു. അതിലൊന്നാണ്‌ പുനരുത്ഥാനം. മനുഷ്യർ മരിക്കാൻ യഹോവ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. അതുകൊണ്ടാണ്‌, പ്രിയപ്പെട്ടവർ മരണത്തിൽ നഷ്ടപ്പെടുമ്പോൾ നമ്മൾ ഏറ്റവും വലിയ ദുഃഖം അനുഭവിക്കുന്നത്‌. (1കൊരി 15:26) ലാസരിന്‍റെ മരണത്തിൽ ശിഷ്യന്മാർ ദുഃഖിക്കുന്ന കാഴ്‌ച യേശുവിനെ അതിയായി വേദനിപ്പിച്ചു. (യോഹ 11:33-35) യേശു പിതാവിന്‍റെ തനിപ്പകർപ്പാതിനാൽ, യഹോയ്‌ക്കും സമാനമായ വികാമാണ്‌ തോന്നുന്നതെന്ന് നമുക്ക് ഉറപ്പോടെ പറയാൻ കഴിയും. (യോഹ 14:7) തന്‍റെ ദാസരെ ജീവനിലേക്കു തിരികെ കൊണ്ടുരുന്ന സമയത്തിനായി യഹോവ ആകാംക്ഷയോടെ കാത്തിരിക്കുന്നു, നമ്മളും!—ഇയ്യോ 14:14, 15.

യഹോവ ക്രമത്തിന്‍റെ ദൈവമാതുകൊണ്ട് ഒരു ക്രമീകൃമായ വിധത്തിൽ പുനരുത്ഥാനം നടക്കുമെന്ന് നമുക്ക് ന്യായമായും വിശ്വസിക്കാം. (1കൊരി 14:33, 40) അന്ന്, ശവസംസ്‌കാച്ചങ്ങുകൾക്കു പകരം പുനരുത്ഥാത്തിൽ വരുന്നവരെ സ്വീകരിക്കുന്ന ആഘോമായിരിക്കും ഉണ്ടായിരിക്കുക! ആകട്ടെ, നിങ്ങൾ പുനരുത്ഥാത്തെക്കുറിച്ച് ധ്യാനിക്കാറുണ്ടോ? (2കൊരി 4:17, 18) മരിച്ചുപോയവർ തിരികെ ജീവനിലേക്കു വരുമെന്നു തിരുവെഴുത്തുളിലൂടെ വെളിപ്പെടുത്തിതിനും മറുവില നൽകിതിനും നിങ്ങൾ യഹോയോടു നന്ദി പറയാറുണ്ടോ?—കൊലോ 3:15.

  • പുനരുത്ഥാനം നടക്കുമ്പോൾ നിങ്ങൾ പ്രത്യേകം നോക്കിപ്പാർത്തിരിക്കുന്ന ബന്ധുക്കളും സുഹൃത്തുക്കളും ആരെല്ലാമാണ്‌?

  • ബൈബിൾകഥാപാത്രങ്ങളിൽ ആരെ കാണാനും സംസാരിക്കാനും ആണ്‌ നിങ്ങൾ ഏറ്റവും ആഗ്രഹിക്കുന്നത്‌?