വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 മാര്‍ച്ച് 

 ദൈവത്തിലെ നിധികൾ | ഇയ്യോബ്‌ 6-10

വിശ്വസ്‌തനുഷ്യനായ ഇയ്യോബ്‌ തന്‍റെ തീവ്രവേദന വെളിപ്പെടുത്തുന്നു

വിശ്വസ്‌തനുഷ്യനായ ഇയ്യോബ്‌ തന്‍റെ തീവ്രവേദന വെളിപ്പെടുത്തുന്നു

തീവ്രവേദന, മരണദുഃഖം, മാരകരോഗം എല്ലാമുണ്ടായിരുന്നിട്ടും ഇയ്യോബ്‌ വിശ്വസ്‌തനായി നിലകൊണ്ടു. അതുകൊണ്ട്, സാത്താൻ ഇയ്യോബിന്‍റെ നിർമതയെ തകർക്കാൻ നിരുത്സാഹം ഉപയോപ്പെടുത്തി. മൂന്ന് “സുഹൃത്തുക്കൾ” ഇയ്യോബിന്‍റെ അടുക്കൽ വന്നു. ആദ്യം അവർ അനുകമ്പയുടെ ഒരു പ്രഹസനം കാഴ്‌ചവെച്ചു. തുടർന്ന് ഇയ്യോബിനോടൊപ്പം ഏഴു ദിവസം ചെലവഴിച്ചെങ്കിലും ആശ്വാത്തിന്‍റെ ഒരു വാക്കുപോലും അവർ ഉച്ചരിച്ചില്ല. പിന്നീടുള്ള അവരുടെ സംഭാഷണം നിറയെ കുറ്റപ്പെടുത്തലുളും ആരോങ്ങളും ആയിരുന്നു.

കടുത്തസമ്മർദത്തിൻ മധ്യേയും യഹോയോടുള്ള നിർമലത ഇയ്യോബ്‌ നിലനിറുത്തി

6:3; 7:16; 9:20-22; 10:1, 12

  • തീവ്രമായ ദുഃഖം തെറ്റായ രീതിയിൽ ചിന്തിക്കാൻ ഇയ്യോബിനെ പ്രേരിപ്പിച്ചു. തന്‍റെ വിശ്വസ്‌തത ദൈവം കാര്യമാക്കുന്നില്ലെന്ന നിഗമത്തിൽ ഇയ്യോബ്‌ എത്തിച്ചേർന്നു

  • നിരുത്സാത്തിന്‌ അടിപ്പെട്ടതുകൊണ്ട് തന്‍റെ കഷ്ടപ്പാടിന്‌ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് ഇയ്യോബ്‌ അന്വേഷിച്ചില്ല

  • കഠിനവേദന അനുഭവിച്ചപ്പോഴും യഹോയോടുള്ള ഇയ്യോബിന്‍റെ സ്‌നേത്തിന്‌ ഒരു കുറവും സംഭവിച്ചില്ല. പകരം, തന്നെ കുറ്റപ്പെടുത്തിരോടുപോലും ആ സ്‌നേത്തെക്കുറിച്ച് സംസാരിക്കുയാണ്‌ ചെയ്‌തത്‌