വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

ഭാഷ തിരഞ്ഞെടുക്കുക മലയാളം

 ദൈവത്തിലെ നിധികൾ | സദൃശവാക്യങ്ങൾ 27-31

സാമർഥ്യമുള്ള ഒരു ഭാര്യയെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു

സാമർഥ്യമുള്ള ഒരു ഭാര്യയെക്കുറിച്ച് ബൈബിൾ വിവരിക്കുന്നു

രാജാവായ ലമൂവേലിന്‌ തന്‍റെ അമ്മയിൽനിന്ന് ലഭിച്ച പ്രധാപ്പെട്ട സന്ദേശമാണ്‌ സദൃശവാക്യങ്ങൾ 31-‍ാ‍ം അധ്യാത്തിന്‍റെ പ്രമേയം. ഒരു സാമർഥ്യമുള്ള ഭാര്യയിൽ ഏതെല്ലാം ഗുണങ്ങളാണ്‌ ഉണ്ടായിരിക്കേണ്ടതെന്ന് മനസ്സിലാക്കാൻ അമ്മയുടെ ജ്ഞാനോദേശം രാജാവിനെ സഹായിച്ചു.

സാമർഥ്യമുള്ള ഭാര്യ ആശ്രയയോഗ്യയാണ്‌

31:10-12

  • കീഴ്‌പ്പെടൽമനോഭാവം വിട്ടുയാതെതന്നെ തന്‍റെ അഭിപ്രായങ്ങൾ ആദരവോടെ അവതരിപ്പിച്ചുകൊണ്ട് കുടുംത്തിൽ നല്ല തീരുമാങ്ങളെടുക്കാൻ അവൾ സഹായിക്കുന്നു

  • അവളുടെ തീരുമാനങ്ങൾ ശരിയായിരിക്കുമെന്ന് ഭർത്താവിന്‌ ഉറപ്പുണ്ട്. ഏതൊരു കാര്യത്തിനും തന്നോട്‌ അനുവാദം ചോദിക്കമെന്ന് അദ്ദേഹം നിർബന്ധംപിടിക്കുന്നില്ല

സാമർഥ്യമുള്ള ഭാര്യ കഠിനാധ്വാനിയാണ്‌

31:13-27

  • ചെലവ്‌ ചുരുക്കി ലളിതമായി ജീവിക്കാൻ അവൾക്ക് അറിയാവുന്നതിനാൽ വീട്ടിലുള്ളവർക്ക് വസ്‌ത്രത്തിനും ഭക്ഷണത്തിനും മുട്ടുണ്ടായിരിക്കയില്ല. അവർ മാന്യമായി ജീവിക്കും

  • അവൾ കുടുംബത്തെ പരിപാലിക്കുയും അവർക്കുവേണ്ടി രാപകലില്ലാതെ അധ്വാനിക്കുയും ചെയ്യുന്നു

സാമർഥ്യമുള്ള ഭാര്യ ദൈവവുമായി നല്ല ബന്ധമുള്ളളാണ്‌

31:30

  • അവൾ ദൈവത്തെ ഭയപ്പെടുയും ദൈവവുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കുയും ചെയ്യുന്നു