വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ജനുവരി 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

ആരാധനാകേന്ദ്രം നിർമിക്കാനും പരിപാലിക്കാനും ഉള്ള പദവി

ആരാധനാകേന്ദ്രം നിർമിക്കാനും പരിപാലിക്കാനും ഉള്ള പദവി

ഇസ്രായേലിലെ ആലയം നിർമിക്കുന്നതിന്‌ വലിയ ചെലവും അധ്വാവും ആവശ്യമായിരുന്നു. എങ്കിലും, ഇസ്രായേല്യർ ആ പദ്ധതിയെ ഉത്സാഹത്തോടെ പിന്തുണച്ചു. (1 ദിന. 29:2-9; 2 ദിന. 6:7, 8) ആലയംപണി പൂർത്തിയായ ശേഷം അത്‌ പരിപാലിക്കുന്നതിൽ അവരുടെ ആത്മീയയോ അതിന്‍റെ അഭാവമോ വെളിവായി. (2 രാജാ. 22:3-6; 2 ദിന. 28:24; 29:3) ഇന്ന് ക്രിസ്‌ത്യാനികൾ രാജ്യഹാളുകൾ, സമ്മേളഹാളുകൾ എന്നിവ നിർമിക്കുന്നതിലും ശുചീരിക്കുന്നതിലും പരിപാലിക്കുന്നതിലും വളരെധികം സമയവും അധ്വാവും ചെലവിടുന്നു. യഹോയോടൊപ്പം ഈ രീതിയിൽ പ്രവർത്തിക്കുന്നത്‌ മഹത്തായ ഒരു പദവിയാണ്‌. കൂടാതെ, അത്‌ നമ്മുടെ വിശുദ്ധസേത്തിന്‍റെ ഭാഗവുമാണ്‌.—സങ്കീ. 127:1; വെളി. 7:15.

നമ്മുടെ പങ്ക് എങ്ങനെ തെളിയിക്കാം. . .

  • എല്ലാ യോഗത്തിന്‌ ശേഷവും രാജ്യഹാൾ വൃത്തിയാക്കുക. നിങ്ങൾക്ക് പരിമിതിയുണ്ടെങ്കിൽ ദയവായി ഇരിപ്പിത്തിനു ചുറ്റുമെങ്കിലും ശുചിയാക്കുക.

  • രാജ്യഹാളിന്‍റെ ക്രമമായ ശുചീത്തിലും പരിപാത്തിലും പങ്കെടുക്കുന്നതിലൂടെ അത്‌ ചെയ്യാം. പലരുണ്ടെങ്കിൽ ജോലി ആനന്ദകവും എളുപ്പവും ആയിരിക്കും.—lv 105 ¶18.

  • സാമ്പത്തിപിന്തുണ നൽകുക. “മൂല്യംകുറഞ്ഞ രണ്ടു ചെറുതുട്ടുകൾ” ആയിരുന്നാലും ഹൃദയപൂർവം നൽകുമ്പോൾ യഹോവയെ അത്‌ പ്രസാദിപ്പിക്കും.—മർക്കോ. 12:41-44.

  • നിങ്ങളുടെ സാഹചര്യങ്ങൾ അനുവദിക്കുന്നെങ്കിൽ ദിവ്യാധിപത്യ ആവശ്യങ്ങൾക്കായുള്ള കേന്ദ്രങ്ങൾ നിർമിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും സഹായിക്കുന്നതിൽ സ്വമനസ്സാലെ ഏർപ്പെടുക. ഇതിന്‌, നിർമാവേയിലെ പരിചയം നിർബന്ധമില്ല.