വിവരങ്ങള്‍ കാണിക്കുക

രണ്ടാംഘട്ട മെനു കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവയുടെ സാക്ഷികൾ

മലയാളം

നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി  |  2016 ഒക്ടോബര്‍ 

 ക്രിസ്‌ത്യാനിളായി ജീവിക്കാം

JW.ORG സന്ദർശിക്കാനുള്ള കാർഡ്‌ നിങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?

JW.ORG സന്ദർശിക്കാനുള്ള കാർഡ്‌ നിങ്ങൾ നന്നായി ഉപയോഗിക്കുന്നുണ്ടോ?

മഹാകഷ്ടം അടുത്ത്‌ എത്തിയിരിക്കുന്നതിനാൽ പ്രസംവേല അടിയന്തിമായി ചെയ്യേണ്ട ഒന്നാണ്‌. (സദൃ. 24:11, 12, 20) ആളുകളുടെ ശ്രദ്ധ ദൈവത്തിലേക്കും നമ്മുടെ വെബ്‌സൈറ്റിലേക്കും തിരിക്കുന്നതിനു സന്ദർശക കാർഡ്‌ ഉപയോഗിക്കാനാകും. ഈ കാർഡിൽ ബൈബിൾ പഠിക്കേണ്ടത്‌ എന്തുകൊണ്ട്? എന്ന വീഡിയോയിലേക്കു പോകാനുള്ള സ്‌കാൻ കോഡുണ്ട്. കൂടാതെ ഒരു ബൈബിൾപമോ കൂടുതൽ വിവരങ്ങളോ ആവശ്യപ്പെടാനുള്ള അപേക്ഷയുമുണ്ട്. നമ്മുടെ സാഹിത്യങ്ങൾ സ്വീകരിക്കാൻ ചില ആളുകൾ വിസമ്മതിച്ചേക്കാമെങ്കിലും വെബ്‌സൈറ്റ്‌ സന്ദർശിക്കാൻ അവർ താത്‌പര്യം കാണിച്ചേക്കാം. അതുകൊണ്ട് ഒരു സന്ദർശക കാർഡ്‌ കൊടുക്കാൻ മടി വിചാരിക്കരുത്‌. എന്നിരുന്നാലും താത്‌പര്യമില്ലാത്തവർക്ക് ഇത്‌ കൊടുക്കരുത്‌.

അനുദികാര്യാദിളിൽ ഏർപ്പെടുമ്പോൾ ഇങ്ങനെ പറഞ്ഞുകൊണ്ട് നിങ്ങൾക്ക് ഒരാളുടെ താത്‌പര്യത്തെ ഉണർത്താൻ കഴിയും. “നിങ്ങൾക്കു ഞാൻ ഒരു കാർഡ്‌ തരട്ടേ. വ്യത്യസ്‌തമായ വിഷയങ്ങളെക്കുറിച്ചുള്ള പല വീഡിയോളും വിവരങ്ങളും അടങ്ങുന്ന ഒരു വെബ്‌സൈറ്റിലേക്കു പോകാൻ ഇതു നിങ്ങളെ സഹായിക്കും.” (യോഹ. 4:7) ഈ കാർഡുകൾ ചെറുതാതുകൊണ്ട് അവ കൈയിൽ കരുതാനും സാധ്യമാകുന്ന അവസരങ്ങളിൽ മറ്റുള്ളവർക്കു കൊടുക്കാനും എളുപ്പമാണ്‌.